Saturday, 21 August 2010

പാതകൻ

ധാരാളിത്തത്തിന്റെ ജല്പനങ്ങൾ
അന്യമാക്കിയെന്നിൽ ഈശന്റെ വാക്കുകൾ
പുണ്യങ്ങൾ പൂക്കുന്ന മാസത്തിലെപ്പൊഴൊ
ഒഴുകിയെത്തിയൊരു താക്കീതിന്റെ ശബ്ദം..
വേറിട്ടു നിന്ന അക്ഷരത്തിന്റെ വ്യാപ്തികൾ
തീർത്തുവെന്നിലൊരു കടിഞ്ഞാണിന്റെ ബന്ധനം

തൊട്ടറിഞ്ഞു എന്നിലിറങ്ങിയ അനുഗ്രഹങ്ങൾ
കേഴുന്ന ഉദരങ്ങളുടെ പ്രാണനൊമ്പരങ്ങളും..
ഇരുളിന്റെ കോട്ടയിൽ ഞാനേകനായ്
മദ്യമില്ലെന്നിൽ, കാമരൂപങ്ങളില്ല
ലഹരിയുടെ പടവുകൾ താണ്ടിക്കടന്നു ഞാൻ
രതിമൂർച്ചയുടെ സായൂജ്യങ്ങളിൽ മുങ്ങി നിവർന്നു

സ്യഷ്ടാവിലേക്കുള്ള വഴികളിലെ
മത മൂല്യങ്ങൾ മാനുഷികങ്ങളായപ്പോൾ
മാറ്റി നട്ടുവെന്റെ ഇഷ്ടങ്ങളെല്ലാം...
നീട്ടിടുന്നു പാപിയാം ഞാനെന്റെ കൈകൾ
കാരുണ്യവാനേ.. നിന്നിലേക്കുള്ള പ്രാർഥനയായ്
അർഹിക്കുന്നവർക്കുള്ള അവകാശമായ്..

മുറിക്കിടുന്നു ഞാനെന്റെ ഭാണ്ഢം
നേരറിഞ്ഞ ചിന്തക്കളിലൊരു പഥികനായ്..

4 comments:

  1. നല്ല വരികളും ശൈലിയും, ജൈലാഫ്. Keep it up.

    --Shameer

    ReplyDelete
  2. നല്ല വരികളും ശൈലിയും, ജൈലാഫ്. Keep it up.

    ReplyDelete
  3. നന്നായിട്ടുണ്ട്. താങ്കളുടെ തൂലിക ഇനിയും ചലിക്കട്ടെ. എല്ലാ ആശംസകളും....

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..