Wednesday, 1 December 2010

നെഞ്ചിടിപ്പുകൾ

നിയോഗമാണെന്നിൽ നിന്നെ തളയ്ക്കുവാൻ
പാദചലനങ്ങൾ നിനക്കു സംവേദിക്കുവാൻ
നന്ദിയോ നിന്ദയോ നിനക്കുള്ള ഭാവം
കരുത്തനാം ലോഹമേ... നീയെൻ കാൽ ചുവട്ടിലല്ലെ

പകലൊഴിഞ്ഞയെൻ നടവഴികൾ
ഭയപ്പാടിന്റെ മേച്ചിൽ പുറങ്ങൾ
രക്ഷനേടുവാനായുള്ള രോദനങ്ങൾ
ചുറ്റുപാടുകൾക്കരോചകങ്ങളായ്

ഇരുൾ മുറ്റിയ പകലുകളിലെപ്പൊഴോ
ചിന്തയിൽ മിന്നിയ കൊള്ളിയാൻ രശ്മികൾ
വഴിവിളക്കായതെന്റെ ഓർമ്മയിൽ
വീണുടഞ്ഞതിൽ ചുവന്ന കണ്ണുനീർ

ഊഷ്മളമായ സ്നേഹബന്ധങ്ങളിൽ
ചേർന്നിരുന്നു; ഒരു കണ്ണിയായ് ഞാനും
ആടിത്തീർക്കുവാനുള്ളീ ബന്ധനത്തിൽ
ഒരേ ആത്മാക്കളല്ലോ... നാമിരുവരും

1 comment:

  1. തന്നിലെ വെളിപാടുകളിലെ വെളിച്ചത്തില്‍ കാണപ്പെടുന്ന പോരുത്തക്കെടുകളോട് കലഹിച്ചവരായിരുന്നു ഇന്നലെകളിലെ മഹത്തുക്കള്‍... ജെഫു ചങ്ങലയില്‍ അമര്‍ന്നിരിക്കാനല്ല കാലം നമ്മോട് ആവശ്യപ്പെടുന്നത്....

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..