Friday, 17 December 2010

മോചനം

സ്വയം പര്യാപ്തരെന്ന
സ്വാർത്ഥ ഭാവത്തിലെ...
മേച്ചിൽ പുറങ്ങളായ
പ്രൊഫഷണൽ ചിന്തകൾ.....
സമന്തരങ്ങളായതല്ലാതെ
കണ്ടുമുട്ടിയതില്ലൊരിക്കലും

ഹൃദയത്തിൽ ചാർത്തിയ
കയ്യൊപ്പിനു പകരമായ്...
ഒന്നിലൊന്നായ് അലിഞ്ഞ
ഇരു ശരീരങ്ങൾ....
ജീവിത പങ്കാളികളായ്
കരുത്ത് പകർന്നവർ...
ഭാഗിച്ചെടുത്തു; ഏകാന്തതയിലെ
നിശബ്ദ തീരം

നാട്യമാടുന്ന നടന വേഷങ്ങൾ
പുതിക്കിയെഴുതി കയ്യൊപ്പുകൾ..
പ്രമാണങ്ങളിൽ...
മരവിച്ച മഷിത്തുള്ളിയാൽ
തുറന്നിട്ടു ഹൃദയ വാതായനം...
പുറത്താക്കലിന്നു മാത്രമായ്

മൊഴിചൊല്ലൽ; സ്വാതന്ത്ര്യതിന്റെ
നീറുന്ന പ്രഖ്യാപനം...
ആധുനികതയുടെ വീർപ്പുമുട്ടലിൽ
ഇരുൾ മൂടിയ ജീവചര്യ

പടിപ്പുരയിൽ മൂകസാക്ഷിയായ്
ആട്ടമറിയാത്ത പിഞ്ചു ബാല്യം
ബന്ധത്തിന്റെ തിരുശേഷിപ്പ്..
ദിക്കറിയാത്ത ഭാവിക്കു മുന്നിൽ......

1 comment:

  1. എന്ത്... എന്തില്‍ നിനാണ് മോചിതരാകുന്നത്...! തന്നിലെ അധികത്തെ പാരതന്ത്ര്യത്തിലേക്ക് എറിഞ്ഞു കൊടുത്തിട്ട് മിച്ചമുള്ള ഒന്നില്‍ സ്വസ്ഥമോ..?

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..