Wednesday, 2 February 2011

നിലപാട്

നടവഴിയിലെ കണ്ണീരെനിക്കന്യം
വിഭവ സമൃതിയാണെന്റെ സ്വന്തം
പ്രൗഢിയുടെ അച്ചടയാളത്തിൽ
വ്യാകുലമാകുമെൻ ചിന്തകൾ

മനം പുരട്ടുന്ന രൂക്ഷ ഗന്ധം
അമൃതാണത്രേ... ചെറ്റക്കുടിലിൽ
സുഖത്തിന്റെ മറുകണ്ടം തേടി
പിഴച്ചു പോയതാ തേവിടിശ്ശി

എനിക്കുള്ള സന്താനം; തന്റേടി
പറന്നു കയറിയതോ.. പടിഞ്ഞാറിൽ
തെരഞ്ഞെടുത്തവൾ ജീവിതപാതി
വിലക്കുകൾ കണ്ടില്ലെന്ന നാട്യത്തിൽ

അഹമെന്ന ഭാവം വ്യഭിചരിച്ച മനസ്സ്
ജാടകൾ നടത്തുന്ന കൂത്തരങ്ങ്
വിധിക്കുന്നു രണ്ടാക്കിയ; ഒന്നിനുമേൽ
നട്ടുച്ചയെ പാതിരയാക്കുവാൻ

4 comments:

  1. സ്വന്തത്തിലെക്ക് ചുരുങ്ങിയ കുടുസ്സായ മനസ്സുകളോട് കലഹിക്കുന്ന ഈ വാക്കുകളിലെ വിശാലാര്‍ത്ഥം ഇന്നിന്‍റെ നേര്‍ക്കുള്ള സമരവുമാണ്. പ്രിയന്‍റെ വരികളില്‍ ഒരു കയ്യൊപ്പ്.

    ReplyDelete
  2. nandi namoos ii sandarsanathinu...

    ReplyDelete
  3. നന്നായിരിക്കുന്നു ...

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..