Thursday, 10 February 2011

അശ്രു

എന്റേതല്ലെന്ന കാരണത്താൽ
ചെവി കൊടുത്തില്ലാ വിതുമ്പലിന്നു
ഒരു വിരൽതുമ്പിൻ ദൂരത്തിൽ..
മനുഷ്യക്കോലത്തിന്റെ മൃഗതാണ്ഢവം
കണ്ണടച്ചിരുന്നു കണ്ടു ഞാൻ
ശാപമാമെന്റെ നിർവ്വികാരതയിൽ

പവിത്രമാം; പ്രകൃതിതൻ രതിഭാവം
വിഷലിപ്തമാക്കി.. നാറുന്ന
പൈശാചികത...
മാപ്പപേക്ഷിക്കുന്നു സ്ത്രീത്വത്തമേ
സുരക്ഷിതയെന്ന ജല്പനങ്ങളിൽ

നിയമങ്ങളേ നല്കൂ ഒരവസം..
മാതൃകയാം വിധിനടത്തുവാൻ...
വീണുടഞ്ഞു പൊയൊരാത്മാവിന്നു..

(ആദരാഞ്ജലികൾ സൗമ്യ എന്ന സഹോദരിക്ക്)

6 comments:

  1. സത്യം,

    ദൈവമേ നിന്‍റെ നാടിതോ ഈ ചുടലപറമ്പ്
    നിണച്ചാലോഴുകുന്ന പച്ചമാംസത്തിന്‍ ഗന്ധമുയരുന്ന
    തോരാത്ത കണ്ണീരുമായിവിടെയമ്മമാര്‍
    ...നൊന്തുപെറ്റരുമക്കിടാങ്ങള്‍തന്‍
    ചുടു രക്തം കവിളില്‍ നിന്നൊപ്പുന്നു

    ബലിമ്രഗം പോല്‍ നിന്‍ നാരിമാര്‍
    നെഞ്ചത്തടിച്ച് നെടുവീര്‍പ്പിടുന്നു
    ഇതോ നിന്‍ ഗേഹം? ഈ ഗാന്ധാരം.
    ഇവിടെ, ദുര്‍ഭൂതങ്ങള്‍
    മനുഷ്യ രൂപം പൂണ്ടാടിടുന്നു.

    നിന്‍ ആരാമാത്തിന്‍ നിറക്കൂട്ട് മായുന്നുവോ..?
    നാരീ ഹോമമേറുന്നുവോ.......?
    പറയുക, ഇനിയുമെന്‍ സിരകളില്‍
    തിളയ്ക്കെണമോ ചോര
    ഈ ദുര്‍ഭൂമി തന്‍ പേര് കേട്ടിടുമ്പോള്‍.....?

    ReplyDelete
  2. നിയമങ്ങളേ നല്കൂ ഒരവസം..
    മാതൃകയാം വിധിനടത്തുവാൻ...
    വീണുടഞ്ഞു പൊയൊരാത്മാവിന്നു..

    ആഗ്രഹിക്കാം , പ്രതീക്ഷ വേണ്ട..

    ഇനിയും സൌമ്യ മാര്‍ ഉണ്ടാകാതിരിക്കട്ടെ..

    ReplyDelete
  3. തീർച്ചയായും ആഗ്രഹിക്കം.. ചെയ്യാൻ എന്തെങ്കിലും കഴിഞ്ഞാൽ ചെയ്യാം.. നന്ദി ഫെമിന പിന്നെ നാമൂസിനും..

    ReplyDelete
  4. വിടരും മുന്‍പേ പറിച്ചെടുത്ത
    ആ പൂവിന്റെ വേദന
    നമ്മളില്‍ ഓരോരുത്തരും അറിയുന്നു
    ഇനി ഇതുപോലെ ഒരു സൌമ്യ
    പിറക്കാതിരിക്കട്ടെ...
    അവളുടെ ആത്മാവിനു നിത്യ ശാന്തി
    നേര്‍ന്നു കൊള്ളുന്നു ...

    ReplyDelete
  5. കവിത നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍ ....

    ReplyDelete
  6. നന്ദി.. ഈറന്‍ നിലാവ്നു..

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..