Wednesday, 16 February 2011

നിയോഗം

വിവേകം വറ്റിയ
കാവ്യാക്ഷരങ്ങൾ...
ഇരുൾ നിറഞ്ഞ
വെയിലിൻ രശ്മികൾ

നിറയുന്ന ചഷകം
നുരയുന്നു പാപങ്ങൾ
മണ്ണിട്ടു മൂടുന്നു
നാളത്തെ മാതൃത്വം

കാലം കൊതിച്ച
യുഗപ്പിറവി...
ഹിറായിൽ കുറിച്ചു
പ്രവാചകനിൽ..

കാരുണ്യത്തിൻ
വഴിവിളക്കിൽ
സ്ഫുടം ചെയ്തെടുത്തു
മാനവ മനസ്സുകൾ

വിജയി..വിമോചകൻ
വിശ്വത്തിൻ നായകൻ
പാപിയാം ഇന്നെന്റെ
ഹൃദയ താളവും

6 comments:

  1. വിശ്വ സാഹിത്യത്തിന്‍റെ കാലത്തും അവയൊന്നും തന്നെ മാറ്റങ്ങള്‍ക്കായി പ്രേരകമാകാത്ത ഒരു സാഹചര്യത്തില്‍ മദോന്മത്തരായ ഒരു ജനത പെണ്‍കുഞ്ഞിന്‍റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചും കഴിഞ്ഞു കൂടിയ ആ ഇരുണ്ട കാലത്തേക്ക് ഒരു പകലോന്‍ കടന്നു വരുന്നു. അവന...ില്‍ ലോകം തൃപ്തരാകുന്നു.

    കുറഞ്ഞ വരികളില്‍ ആ കാലത്തെയും, പ്രവാചകത്വവും അതിന്‍റെ കാരുണ്യത്തിന്‍റെ ഭാവവും... അനേകായിരം കോടി മനുഷ്യരെ സംസ്കരിച്ച അദ്ധ്യാപക ശൈലിയെയും വളരെ ഒതുക്കത്തോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

    ഇവിടെ നമുക്ക് 'ദര്‍പ്പണ'മാവാം
    അനന്തമായി അന്തരാത്മാവില്‍
    പ്രവഹിക്കുന്ന അന്ധകാരത്തെ
    കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
    ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
    നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും
    അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും
    കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.
    'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!

    ആശംസയോടെ...!!

    ReplyDelete
  2. നന്ദി നാമൂസ്... ഈ ദര്‍പ്പണം .. ഈ വഴിവിളക്ക് ... അതെന്നും സൂര്യ തേജസ്സായിരിക്കും മാനവര്‍ക്ക് ...

    ReplyDelete
  3. നന്നായിട്ടുണ്ട്,
    ഇനിയും എഴുതുക...
    ഞാന്‍ ഇനിയും വരാം.....!

    ReplyDelete
  4. നന്ദി ഷമീർ സന്ദർശിച്ചതിനു..

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. നന്ദി ഫെമിന

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..