Sunday, 20 February 2011

പ്രണയദിനം

പലസ്തീൻ... ഞാൻ
ജനിച്ച സ്വർഗ്ഗ ഭൂമി
നിണം നനഞ്ഞു
നടവഴികൾ
അധിനിവേശത്തിൻ
കാടൻ ബൂട്ടുകൾ
ചവിട്ടി മെതിച്ചു
ജീവിതാവകാശം

പാരതന്ത്ര്യത്തിൻ
തെരുവോരത്ത്
പിടഞ്ഞു വീണു
എന്റെ പ്രണയിനി

ഓർമ്മകളിൽ
തീ നിറക്കുവാൻ
സമ്മാനിച്ചു വീണ്ടും
ഒരു പ്രണയദിനം

കണ്ടു മുട്ടും നിങ്ങളെന്റെ
പ്രതിരൂപങ്ങൾ
മനുഷ്യത്വം മരവിച്ച
വിള നിലങ്ങളിൽ

12 comments:

  1. അവരരിയുന്നുണ്ട്, നെഞ്ചു പിളര്‍ക്കുന്ന വെടിയുണ്ടയുടെ ആഴമെന്തെന്നു...
    അവരരിയുന്നുണ്ട്, എന്തിന്നു വേണ്ടിയാണ് ഞങ്ങള്‍ ചോരചിന്തുന്നതെന്ന്...
    അവരരിയുന്നുണ്ട്, കാതങ്ങള്‍ക്കപ്പുറം ഒരു സൂര്യന്‍ ഉദിക്കുമെന്ന്...

    ReplyDelete
  2. ഒരു നല്ല നാളെ എന്നാ പ്രതീക്ഷയില്‍ ... നന്ദി ഷമീര്‍

    ReplyDelete
  3. Good lines...thanks brother....wishes

    ReplyDelete
  4. ലോകത്തെ മര്‍ദ്ധിതരുടെ പോരാട്ട ഭൂമിയില്‍ ഞാന്‍ എന്‍റെ സര്‍വ്വത്തെയും സമര്‍പ്പിക്കുന്നു.

    ReplyDelete
  5. നന്ദി അന്‍സാര്‍ അലിക്കും നാമൂസിനും .. ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും....

    ReplyDelete
  6. നിലവിളി
    തീരുന്നില്ല..
    കൊലവിളിയും.

    ReplyDelete
  7. ഉസ്മാന്‍ ഇക്ക ഒരുപാട് നന്ദി ....

    ReplyDelete
  8. നന്ദി മിനു..സന്ദർശിച്ചതിനു..

    ReplyDelete
  9. ഒരേ ഭൂമിയുടെ പല അവകാശികള്‍.. നമുക്ക് കിട്ടുന്നത് മറ്റു പലര്‍ക്കും കിട്ടാതെ പോകുന്നു.. പ്രണയവും സ്വാതന്ത്ര്യവും പോലും നിഷേധിക്കപെടുന്നു.. നമുക്ക് മനസിലാകാത്ത , ദൈവത്തിന്‍റെ കാട്ടു നീതി..

    ReplyDelete
  10. നന്ദി ഫെമിന

    ReplyDelete
  11. ഭൂമിയുടെ മക്കൾ പിഴുതെറിയപ്പെടുന്നു, പരാന്നഭോജികൾ പിടിമുറുക്കുന്നു... നല്ല കവിതകൾ..

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..