Saturday, 26 March 2011

1+1=1

Transactional Analysis ന്റെ ഉപജ്ഞാതാവായ Eric Berne
(1910 -1970) Philosophy of Transaction Analysis ആയി പരിചയപ്പെടുത്തുന്ന 3 കാര്യങ്ങൾ..

1- We all are born OK. as princes and Princesses
2-all of us have the capacity to think except the severely brain damaged
3-People decide their own destiny and these decision can be changes

ഇതിന്റെ ഇസ്ലാമിക് version നമുക്കു ഇങ്ങനെ പറയാം.
1-ഒരോ കുഞ്ഞും ഈ ലോകത്തിലേക്കു ജനിച്ചു വീഴുന്നതു ശുദ്ധപ്രകൃതിയിലാണു.......(ഖുർആൻ)
2-ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തങ്ങളുണ്ടു...(ഖുർആൻ)
3-ഒരു ജനതയുടെ സ്ഥിതിയിൽ അല്ലാഹു ഒരു മാറ്റവും വരുത്തില്ല. അവർ സ്വയമൊരു മാറ്റത്തിനു തയ്യാറായിട്ടല്ലാതെ..(ഖുർആൻ)

മറ്റൊരു ഹദീസിൽ ഇപ്രകാരം. സഹായം ആവശ്യപ്പെട്ട് വന്ന ഒരാളോട് അദ്ദേഹത്തിന്റെ കൈവശം ഉള്ള പുതപ്പ് കൊണ്ടു വരാൻ കല്പിച്ച പ്രവാചകൻ അതു വിറ്റു കിട്ടിയ ദീനാർ കൊണ്ടു മഴു വാങ്ങിച്ചു ഉപജീവനത്തിനുള്ള മാർഗ്ഗം കാണിച്ചു കൊടുത്തു.. ഇവിടെ അലസതയുടെ അടയാളമായ പുതപ്പു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി ഒപ്പം ജീവിത മാർഗ്ഗത്തിനുള്ള ഒരു വഴി തുറന്നു നല്കി, വീണ്ടും ജനങ്ങല്ക്കു മുമ്പിൽ സഹായത്തിനായി കൈനീട്ടുന്നതിനു പകരം..ഈ രീതിയിലുള്ള ഒരു മനശ്ശാസ്ത്രപരമായ സമീപനം ഈ ഹദീസിൽ വ്യക്തമാണു.

ഇത്തരം മതപരമായ കാര്യങ്ങൾ ഭൗതികമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടു ജനങ്ങളുമായി സംവേദിക്കുവാൻ കഴിവുള്ള വ്യക്തിത്വങ്ങളെ മലയാളക്കര വാർത്തെടുക്കേണ്ടതുണ്ടു. തികച്ചും കാലിക പ്രസക്തമായതു കൊണ്ടു തന്നെ മനസ്സുകളെ സ്വാധീനിക്കാൻ ഇത്തരക്കാർക്കേ കഴിയൂ എന്നതിൽ സംശയം ഇല്ല.
മത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ താഴ്ന്ന ക്ലാസ്സുകളിൽ നിന്നും ചെറിയ രീതിയിലെങ്കിലും ഇത്തരം പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതു അത്യാവശ്യമാണൊ എന്ന ഒരു തോന്നൽ എന്നിൽ ഉണ്ടാകുന്നു. പഠിച്ചു പോകുന്ന ഹദീസുകളും മറ്റും ഏതു രീതിയിൽ നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതു ഒരു പാടു നാളുകൾക്കു ശേഷമൊ അല്ലെങ്കിൽ ഇതു പോലെ കോർപ്പറേറ്റ് പരിശീലന ക്ളാസ്സുകളിൽ നിന്നോ മനസ്സിലാക്കേണ്ടി വരുന്ന അവസ്ഥയാണൊ ഇന്നുള്ളതെന്നു തോന്നി പോകുന്നു.

ഒരു പരത്തിയുള്ള വായന എനിക്കില്ലാത്തതിനാലാകാം ഞൻ മനസ്സിലാക്കൻ വൈകിയതു. പക്ഷെ ഇതുമുൻപു നിങ്ങൾ ഇതു പോലുള്ള പലതും കണ്ടിരിക്കാം. എന്റെ ഒരു തോന്നൽ സഹോദരങ്ങളുമായി പങ്കു വെച്ചു എന്നു മാത്രം. അതിൽ എത്ര മാത്രം ശരി എന്നെനിക്കറിയില്ല.

11 comments:

 1. നമ്മള്‍ പഠിച്ചിരുന്ന കാലത്തുനിന്നും ഒത്തിരിയേറെ മാറ്റം വന്നിട്ടുണ്ട്, ഇപ്പോഴത്തെ പഠനരീതി. എന്നിട്ടും ശക്തമായ ഒരു തലമുറ വളര്ന്നുവരാത്തതിന്റെ ഒരു കാരണം അദ്ധ്യാപകര്‍ വിദ്ധ്യാര്‍ത്തികളോട് നടത്തേണ്ട സംവദനത്തിന്റെ അപര്യാപ്തതയാണ്..! വസ്തുതകള്‍ കാര്യമാക്ത പ്രസക്തിയില്‍ മാത്രം ഒതുക്കാതെ ദീര്‍ഘവീക്ഷനത്തോടെയുള്ള സമീപനം അവരില്‍നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനു ആദ്യമായി വേണ്ടത്, മദ്രസ്സാ അദ്ധ്യാപകരുടെ യോഗ്യതാ പരീക്ഷയാണ്. ഇത് പ്രാവര്തീകമാക്കിയാല്‍ ഒരു പരിധിവരെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  നന്ദി, ജെഫു...
  നന്മനിറഞ്ഞ ഇത്തരം ചിന്തകള്‍ക്ക് മനസ്സുവെച്ചതിനു...!

  ReplyDelete
 2. Believe in the Creator..not..in his Creations....!

  കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്നെ മത പഠനകാര്യങ്ങളില്‍ കേരളം അമാന്തം കാണിച്ചിരുന്നു എന്ന് തോന്നുന്നൂ..പരിഷ്കാരത്തിന്‍റെ കടന്ന് കയറ്റമാണ്‍ പ്രധാനം എന്നത് പ്രസക്തം.എന്നാല്‍ ഇന്ന് വീണ്ടും യുവാക്കളടക്കം ഉള്ള മുസ്ലീം ജനത നിസ്ക്കാരം, നോമ്പ് തുടങ്ങിയ കാര്യങ്ങളെ അതിന്‍റേതായ ചിട്ടകളില്‍ അനുഷ്ടിയ്ക്കുന്നുണ്ട്..മാത്രമല്ലാ സ്കൂള്‍ ദിവസങ്ങളില്‍ പോലും കുഞ്ഞുങ്ങള് മത വിദ്യഭ്യാസം മുടക്കുന്നില്ലാ, ഒഴിവു ദിനങ്ങളില്‍ ഉച്ചവരേയും അവര്‍ മദ്രസയി തന്നെയാണ്‍...
  അവസ്ഥകള്‍ മാറി വരുന്നു എന്ന് പ്രത്യാശിയ്ക്കാം.

  ReplyDelete
 3. ഷമീർ.. <<>>ഈ വിഷയത്തിൽ നമ്മൾ ഒരു ചർച്ച ഉണ്ടായതല്ലെ.. നന്ദി അഭിപ്രായത്തിനു..

  വർഷിണി: വാക്കുകൾ എല്ലാം ഞാൻ അഗീകരിക്കുന്നു.. ഞാൻ പറയാൻ ശ്രമിച്ചതു പഠിക്കുന്നതിന്റെ സാരാശം മനസ്സിലാക്കിയെടുക്കാനുള്ള കാലതാമസമാണു.. ആ പ്രത്യാശയിൽ ഞാനും പങ്കു ചേരുന്നു..

  ReplyDelete
 4. ഖുര്‍ആന്‍ വചനങ്ങളിലും നബി വചനങ്ങളിലും ഉള്ള ചിന്തകള്‍ ഒരു ആരാധനയാണ്.തേടുന്നവന് എമ്പാടും അതില്‍ നിന്നു ലഭിക്കും.ഏതെങ്കിലും ഒരു ഖുര്‍ആന്‍ പരിഭാഷ എടുത്ത് ആദ്യം മുതല്‍ അവസാനം വരെ വായിച്ചു നോക്കൂ.ശേഷം പുതിയൊരു വായന തുടങ്ങിയാല്‍ ആദ്യ വായനയില്‍ മനസില്‍ വരാത്ത പല പുതിയ കാര്യങ്ങളും മനസിലാകും.നല്ല ചിന്തകള്‍.....

  ReplyDelete
 5. ഇന്ഷാ അല്ലാഹ് ഞാന്‍ ശ്രമിക്കാം .. നന്ദി അന്‍സാര്‍ ഭായ് അഭിപ്രായത്തിനു..

  ReplyDelete
 6. മത ചിന്തകള്‍ ഭൌതിക വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് കിടക്കുന്നത്; രണ്ടും രണ്ടായികാണാന്‍ പാടില്ലന്നതാണ് മതത്തിന്റെ പാഠവും. ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നതു ആ ഒരു മത ബോധന രീതിയാണ്. തൊഴിലാളിക്ക് തൊഴിലും മുതലാളിക്കു മുതലും ഉണ്ടങ്കില്‍ കൂലി എന്ന് കമ്മ്യൂണിസം പഠിപ്പിക്കുമ്പോള്‍ , മുതലാളിക്ക് മുതലുണ്ടങ്കില്‍ തൊഴിലാളിക്ക് തോഴിലെടുക്കാതെ തന്നെ വര്‍ഷം തികഞ്ഞാല്‍ അവരുടെ അവകാശമായി മുതലിന്റെ ഒരു ഭാഗം കൊടുക്കാന്‍ പഠിപ്പിച്ച മതത്തിന്റെ ഭൌതിക മാനുഷിക മൂല്യം പ്രചരിപ്പിക്കാന്‍ കഴിയാതെ പോകുന്നു എന്നതാണ് വസ്തുത. വളരെ നല്ല ആശയം. ആശംസകള്‍

  ReplyDelete
 7. നന്ദി താഹിർ..

  ReplyDelete
 8. സോദരാ അറിവുകള്‍ പങ്കുവെച്ചതിന്, ശ്രേയസ്സ് നേരുന്നു .

  ReplyDelete
 9. പ്രിയ അലവികുട്ടി സാഹിബ് നന്ദി സന്ദര്‍ശനത്തിനു..

  ReplyDelete
 10. നവാഗതനായത് കൊണ്ട് ഇപ്പോഴാ ഈ പോസ്റ്റ്‌ വായിക്കുന്നത് .. പുതപ്പിന്റെ ഹദീസ് മുന്‍ബ്‌ കേട്ടിരുന്നു .. പക്ഷെ ഇങ്ങനെ ഒരു ചിന്ത മനസ്സില്‍ വന്നിരുന്നില്ല .. ജെഫൂക്ക .. ഒത്തിരി താങ്ക്സ് ...

  ReplyDelete
 11. ചിന്തകള്‍ക്ക് ഒരുപാട് അവസരം നല്കുന്നുണ്ട് ഖുര്‍ആനും നബി വകഹനങ്ങളും ..

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..