Wednesday, 9 March 2011

നാലു വരികൾ....

കുനുഷ്ട്
.....................
സ്ത്രീത്വം മറന്നുവോ
സ്ത്രീ ജനങ്ങൾ
സ്ത്രീയാകും ധനത്തെ
സ്ത്രീധനം കൊണ്ടളക്കുന്നൊ..



മാമൂൽ
............
കടം കയറിയ കഫൻ
പുടവയിലും... വിതറുന്നു;
നാട്ടാചാരത്തിന്റെ തുള
വീണ; കറുത്ത മൈലാഞ്ചി



സാമൂഹ്യബോധം
.........................
തലതെറിച്ച സന്താനത്തിന്റെ
കല്ല്യാണം നടന്നല്ലോ..
എനിയെനിക്കെന്തിനീ.. പള്ളി
ക്കമ്മറ്റിയിലെ പ്രമാണിത്വം

14 comments:

  1. കൊള്ളാം...
    മുഴക്കമുള്ള വരികള്‍....
    മുന്നേറുക,,തച്ചുടക്കുക..
    സ്ഥലം മുടക്കി പ്രതിമകളെ...

    ReplyDelete
  2. നന്ദി അന്‍സാര്‍ ഭായ്

    ReplyDelete
  3. ജെഫു, നന്നായിട്ടുണ്ട്. ഇനിയും തുടരുക

    ReplyDelete
  4. നാലു വരി കവിത കൊള്ളാം..

    ReplyDelete
  5. തലതെറിച്ച സന്താനത്തിന്റെ
    കല്ല്യാണം നടന്നല്ലോ..
    എനിയെനിക്കെന്തിനീ.. പള്ളി
    ക്കമ്മറ്റിയിലെ പ്രമാണിത്വം

    പലരും ചെയ്യുന്നത് തന്നെ.. ആശംസകള്‍

    ReplyDelete
  6. നന്നായിട്ടുണ്ട്
    നാലുവരി
    നല്ലവരി
    നാല്‍പാമരവരി

    ReplyDelete
  7. നന്ദി ismail, juwairiya, shabeer, moosakka സന്ദര്‍ശിച്ചതിനു

    ReplyDelete
  8. ആശംസകള്‍
    വരിയെത്രയെന്നല്ല
    കതിരെത്രയെന്നാണ് !
    കവിതയിലെ വിതയെത്രയെന്ന -
    റിഞ്ഞെഴുതുന്നതാണെഴുത്ത്!

    ReplyDelete
  9. ഉസ്മാൻ ഇക്ക. നന്ദി തിരക്കിനിടയിലും സന്ദർശിച്ചതിനും അഭിപ്രായത്തിനും..

    ReplyDelete
  10. വരികളില്‍
    കാര്യമുണ്ട്
    കാവ്യവും

    കവിക്ക്‌
    ഭാവിയുണ്ട്
    ഭാവവും!

    ReplyDelete
  11. നന്ദി മനാഫ്ക.. ഇക്കാടെ അഭിപ്രായം അനുഗ്രഹമായെടുക്കുന്നു ഞാൻ..

    ReplyDelete
  12. പന്ത്രണ്ടു വരികളും നന്നായിട്ടുണ്ട്..

    ReplyDelete
  13. നന്ദി ഫെമിന

    ReplyDelete
  14. ജെഫു

    വരികള്‍ക്കിടയിലൂടെ നമുക്ക് വായിക്കാന്‍ കഴിയട്ടെ..

    ഇനിയും എഴുതുക ... ആശംസകള്‍

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..