Sunday, 20 March 2011

രണ്ടു മാപ്പു സാക്ഷികൾ...

നിശാ ശലഭം

പുഴുക്കുത്തു വീണയെൻ മൂത്രനാളിയിൽ
മരുന്നിറ്റിച്ചതും പുരുഷ പാപങ്ങൾ...

വെയിലിന്റെ വെട്ടത്തിൽ ദുശ്ശകുനമാക്കിയവർ
വിവസ്ത്രയുമാക്കിയെന്നെ രാവുകളിലേറെയും
കൂടെപ്പൊറുപ്പിച്ചില്ല കൂടെ രമിച്ചവർ
പരിതപിച്ചവരോ..പാർശ്വത്തിലിരുന്നില്ല

വ്രണമാണെന്ന സാമൂഹ്യ വിശേഷണം
നില നില്പിനാണെന്നു, തിരുത്തി
വായിച്ചു; നാണം മറന്ന
ജീവിതത്തിലെ ഏകാന്തവാസം

വിലക്കെടുക്കുന്നൊ മാന്യ ദേഹങ്ങളേ
കറ വീഴാത്തതായുള്ളതൊന്നിനെ
ഉപയോഗ ശ്യൂന്യമീയുദരത്തിലെ, എന്തിനോ..
തേങ്ങുന്നയെൻ ഗർഭപാത്രത്തിനെ!!!
............................................................................

കീടനാശിനിയുടെ ഇര

ഞാനവകാശിയായ
ഗർഭ ഗേഹത്തിൽ
ഗർവ്വിഷ്ഠനായ്
അധിനിവേശ കണങ്ങൾ

ഇരയായ് മാറിയെൻ
രാസമാറ്റത്തിൽ, ബാഹ്യ
രൂപം നിർണ്ണയിച്ചതും
ബാഹ്യ ശക്തികൾ

പിറവിയെടുക്കുന്ന മാത്രയിൽ
മുഷ്ടി ചുരുട്ടി വിളിച്ചൊരാ
രോദനം; വിപ്ളവ വീഥിയിലെനി
ക്കായുള്ള മുറിച്ചുരികയായ്

കുഴിയെടുക്കണമെനിക്കായീ
കശുമാവിൻ തടത്തിൽ; ചത്തു
ചീഞ്ഞെന്നാലും, ധാർഷ്ട്യ മോഹങ്ങൾ
ക്കെന്നുമെൻ ദേഹം വളമായിരിക്കട്ടെ!!!

25 comments:

 1. പ്രേരണയാകട്ടെ വരികള്‍
  ഇരകള്‍ക്ക് പോരാടാന്‍
  ഇരകള്‍ക്കു വേണ്ടി പോരാടാന്‍
  നല്ലതു വരട്ടെ......ആശംസകള്‍

  ReplyDelete
 2. നന്ദി അന്‍സാര്‍ ഭായ് ഈ അഭിപ്രായവും എനിക്ക് പ്രേരണയാണ്..

  ReplyDelete
 3. ഉപയോഗ ശൂന്യമാം ഉദരത്തിലെ എന്തിനോ തേങ്ങുന്ന ഗര്‍ഭ പാത്രം ..സ്ത്രീയുടെ ധാര്‍മികാവകാശങ്ങളെല്ലം തന്നെ നിഷേധിക്കപെട്ട ഒരു സമൂഹം ..ജെഫ്ഫു ഭംഗിയായി തന്നെ വരച്ചു ഈ വിലക്ഷണ ചിത്രത്തെ..(നിശാ ശലഭം )
  ഇതു പൊലെ കേഴുന്നൂ എത്രയെത്ര ഭ്രൂണങ്ങള്‍ ..പിറക്കാന്‍ അവകാശം നിഷേധിച്ച ഈ യുദ്ധ വെറിയന്‍മാരുടെയും പണക്കൊതിയന്മാരുടെയും ലോകത്തിലേക്ക് പിറക്കാന്‍ വൈമുഖ്യം കാണിക്കുന്ന ഭ്രൂണങ്ങള്‍ ..(കീട നാശിനിയുടെ ഇര)
  2 seconds ago · Like

  ReplyDelete
 4. നന്ദി സാജിദത്ത

  ReplyDelete
 5. വലിച്ചെറിഞ്ഞ ഇവയെ മുഖത്തിന് മാറ്റുകൂട്ടാൻ മനുഷ്യർ ഉപയോഗപെടുത്തുന്നു. ശ്രദ്ധിച്ച് നോക്കിയാൽ ഓരോ മേക്കപ്പുകളിലും ഈ കുരുന്നുകളുടെ നിലവിളി കാണാം.

  ReplyDelete
 6. ബെന്ചാലി സാറിന്റെ അത്ര ഞാന്‍ വളര്‍ന്നിട്ടില്ല. എങ്കിലും ഇവിടെ വന്നതിനു നന്ദി..

  ReplyDelete
 7. കവിത മനസ്സിലാക്കാനുള്ള അറിവ് ഇല്ലാത്തതിനാല്‍ ഒന്നും പറയാനില്ല. ഇവിടെ വന്നു, വായിച്ചു...

  ReplyDelete
 8. കവിത നന്നായി എഴുതുന്നവന്‍ എന്നാ അവകാശ വാദവും എനിക്കില്ല ഷബീര്‍.. ഒരു ശ്രമം.. നന്ദി സന്ദര്‍ശിച്ചതിനു..

  ReplyDelete
 9. മര്‍ദ്ദിതനു വേണ്ടിയുള്ള ഒരു രോദനം ഇരു കവിതകളിലും കാണുന്നു. വരികള്‍ നന്നായി..

  ReplyDelete
 10. നന്ദി സലീംക്ക..

  ReplyDelete
 11. നന്നായിട്ടുണ്ട് ....ഒരു വിപ്ലവ വീര്യം കാണുന്നു.. വിശദമായി ബാക്കി കാവ്യങ്ങള്‍ കൂടി വായിച്ചിട്ട് .....

  ReplyDelete
 12. ധൃതിയില്ല ജബ്ബാർക്ക. നിങ്ങളെല്ലാവരുടെയും അഭിപ്രായങ്ങൾ അനുഗ്രഹങ്ങളാണെനിക്കു..

  ReplyDelete
 13. രണ്ടുമൂന്നുവട്ടം വായിക്കേണ്ടിവന്നു, വായിക്കുന്തോറും ഏറിവരുന്ന മികച്ച അക്ഷരക്കൂട്ട്...! നന്നായിരിക്കുന്നു, വളരെയേറെ....!!!

  ReplyDelete
 14. വളരെ നന്ദി ഷമീര്‍ ...

  ReplyDelete
 15. http://ienjoylifeingod.blogspot.com/

  ReplyDelete
 16. ഹൃദയത്തിൽ തറക്കുന്ന വരികൾ

  ReplyDelete
 17. നല്ല വരികള്‍...ചിന്തിക്കേണ്ട കാര്യങ്ങള്‍ ..ആശംസകള്‍ ജെഫ്‌

  ReplyDelete
 18. ശക്തമായ വരികള്‍..ആശംസകള്‍.

  ReplyDelete
 19. ജനിക്കാനും വളരാനും
  ജീവിക്കാനും സംരക്ഷിക്കപ്പെടാനും
  അവകാശമുണ്ട്‌
  അതെല്ലാം നിഷേധിക്കപ്പെടുമ്പോള്‍
  നമുക്കിതുപോലേ
  ഒച്ചവെക്കാനെങ്കിലും കഴിയട്ടെ!

  ReplyDelete
 20. ഫന, ഫസൽ, ഇംതിയാസ്, വർഷിണി, മനഫ്ക്ക, ഫെമിന നന്ദി എല്ലാവർക്കും...

  ReplyDelete
 21. kavitha manoharamayittundu..... bhavukangal.......

  ReplyDelete
 22. ഉമേഷ്, ജയരാജ് നന്ദി ഈ സന്ദർശനതിനു..

  ReplyDelete
 23. ഇങ്ങോട്ട് പോരട്ടെ!!! ഇനിയും...ആശംസകള്‍

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..