Tuesday, 5 April 2011

ബാച്ച്ലർ റൂമിലെ നവരസങ്ങൾ..


ഞാൻ പിടിച്ച കള്ളൻ

ഫ്ലാറ്റിലെ കാരണവരായ ഹാജിക്ക സുബ്‌ഹി നിസ്കാരത്തിന്റെ സമയത്ത് വുളു എടുക്കാൻ പോകുമ്പോൾ തട്ടി വിളിച്ചു “ ടാ എണീറ്റ് നിസ്കരിച്ച് കെടക്കടാ ചെക്കാ”.

....ഒന്നു രണ്ടു മിനിട്ട്‌ കഴിഞ്ഞുകാണും വെള്ള ഷർട്ടിട്ട ഒരാൾ അലമാരക്ക് മുന്നിൽ നിന്നു തിരിയുന്നതു പാതി ഉറക്കത്തിൽ ഞാൻ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. ചാടിയെണീറ്റ് കഴുത്തിനു പിടിച്ചു ഒച്ചവെച്ചു. “കള്ളൻ കള്ളൻ”

ഒരൊറ്റ കുതറൽ!!! ഞാൻ പിന്നിലേക്കു മലർന്നടിച്ചു വീണു. “ഫ്ഫ ശെയ്ത്താനെ.. നിന്റെ വാപ്പ്യാണ്ട കള്ളൻ, നേരം വെളുക്കുമ്പൊ തന്നെ ഫിത് ന ഉണ്ടാക്കാൻ ..ഹിമാർ വാഹദ്.”
ഹാജിക്കാടെ സുരേഷ്ഗോപിയിലേക്കുള്ള ഭാവപ്പകർച്ച ഒന്നാന്തരമായിരുന്നു ..ഓടിക്കൂടിയ ഫ്ലാറ്റിലുള്ളവർക്കെല്ലാം ഈ ഡയലോഗിൽ തന്നെ എന്റെയും, കാര്യത്തിന്റെയും കിടപ്പും മനസ്സിലായി..

നിലത്തടിച്ച് മുഴച്ച തലയും തടവി, സൈക്കിളിൽ നിന്നു വീണ ചിരിയും പാസ്സാക്കി, വായപോലും കഴുകാതെ കിടന്ന കിടപ്പിൽ തന്നെ ഞാനന്ന് സുബ്‌ഹി നിസ്കരിക്കേണ്ടി വന്നു. പോണപോക്കിൽ കയ്യിലിരുന്ന പല്ലുപോയി തുടങ്ങിയ ചീർപ്പ്, എന്റെ നടുമ്പുറത്തേക്കു വലിച്ചെറിയാനും ഹാജിക്ക മറന്നില്ല.
........................................................................സ്വപ്നം
തൃശ്ശൂക്കാരൻ റിയാസ് ഭായ്. ഉറക്കത്തിൽ നല്ല ശബ്ദത്തിൽ ഫോൺ ചെയ്യുന്ന സ്വഭാവമുള്ളവൻ. എങ്കിലും പല മണിയറ രഹസ്യങ്ങളും അതിൽ നിന്നും വീണു കിട്ടുന്നു എന്ന സു:ഖമുള്ളത് കൊണ്ട് ഞങ്ങളവനെ സഹിച്ചു പോകുന്നു.

......എല്ലാരും നല്ല ഉറക്കം പിടിച്ചിരിക്കുന്നു...
“പടച്ചോനേ.. താങ്ങടാ ഇപ്പൊ വീഴോടാ..” ചങ്കു കാറിയുള്ള ശബ്ദം!! ഞെട്ടിപ്പിടഞ്ഞെണീറ്റപ്പോൾ റിയാസതാ രണ്ട് കയ്യും ചുമരിനോടു ചേർത്ത് ബലം പിടിച്ച് നില്ക്കുന്നു. സഹമുറിയനായ സലീം ഭായ് അവന്റെ ചുമലിൽ പിടിച്ചപ്പോൾ പിന്ന്യേം അട്ടഹാസം.. “എന്നെയല്ലടാ പഹയന്മാരേ, ചൊമരിനെ പിടിക്കെടാ, ഭൂകമ്പം വര്‌നടാ, ഇപ്പോ വീഴോടാ..”

ഞങ്ങളറിയാതെ തന്നെ ഞങ്ങളിൽ നിന്നും വന്ന ആ കൂട്ടച്ചിരിയിൽ (റിയാസിനെ സംബന്ധിച്ച് അതൊരു കൊലച്ചിരിയായിരുന്നു) പരിസരബോധം തിരിച്ചു കിട്ടിയ റിയാസ്, നിന്ന നില്പ്പിൽ നിന്നു ഒരായിരം തവണ ഉള്ളുരുകി പ്രാർത്ഥിച്ചു, എന്തു കണ്ടാലും ഇനി ഭൂകമ്പം സ്വപ്നം കാണല്ലേ റബ്ബേ!!!!

... പാറക്കടവത്തു തെക്കുംകര എന്ന എക്സ്പ്രസ് ഹൈവെ വീട്ടുപേരു കൂടാതെ, ദാനമായ് കിട്ടിയ ഭൂകമ്പവും അതിന്റെയൊപ്പം പേറി നടക്കുന്നു ഇന്നും ആ പാവം തൃശ്ശൂക്കാരൻ!!!

30 comments:

 1. പ്രവാസ ജീവിതത്തില്‍ നമ്മുടെ ആശ്രയവും ശക്തിയുമാണ് കൂടെയുള്ളവര്‍. ഒരു കുടുംബം പോലെ ഒരു ചുമരിനുള്ളില്‍ വേദനകളും സന്തോഷങ്ങളും പരസ്പരം പങ്കുവെച്ചു കഴിഞ്ഞുകൂടുന്നവര്‍. വിരഹവും വേദനകളും മറന്നുപോകുന്ന അവസരങ്ങള്‍ ഒരുപാടുണ്ട്. ഇതുപോലെ ഒരുപാട് തമാശകള്‍ക്ക് പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ജെഫു ഭായി, നന്നായിട്ടുണ്ട്, ചിത്രങ്ങളും...!

  ReplyDelete
 2. ജെഫു ..നന്നായി ....ഇതുപോലെ എത്ര ഓര്‍മ്മകള്‍ നമുക്കുണ്ട് .. സ്നേഹത്തിനെ ,പങ്കുവെക്കലിന്റെ,കൊച്ചു കിച്ചു പിണകതിന്റെ.....

  ReplyDelete
 3. ബാച്ച്ലര്‍ ലൈഫ്.. അതൊരു ഹരം തന്നെയാണല്ലേ? പരസ്പരം കൊന്നും, കൊലവിളിച്ചും, കളിയാക്കിയും മാത്രമല്ല, ബഹുമാനിച്ചും... ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ ഇതുപോലുള്ള ഒരനുഭവം പറഞ്ഞിട്ടുണ്ട്. ഇവിടെ വീണ്ടും പങ്കുവെക്കുന്നു.

  'കൊത്തിക്കള... അവന്റെ രണ്ട് കാലും കൊത്തിക്കള... പക്ഷേ ചോര വരാതെ നോക്കണം... ചോര വന്നാല്‍ പ്രശ്നാണ്' എന്റെ റൂം മേറ്റ് ഒരു രാത്രിയില്‍ പറഞ്ഞതാണിത്...

  നന്നായിട്ടുണ്ട്... ആശംസകള്‍

  ReplyDelete
 4. "റിയാസതാ രണ്ട് കയ്യും ചുമരിനോടു ചേർത്ത് ബലം പിടിച്ച് നില്ക്കുന്നു. സഹമുറിയനായ സലീം ഭായ് അവന്റെ ചുമലിൽ പിടിച്ചപ്പോൾ പിന്ന്യേം അട്ടഹാസം.. “എന്നെയല്ലടാ പഹയന്മാരേ, ചൊമരിനെ പിടിക്കെടാ, ഭൂകമ്പം വര്‌നടാ..ഇപ്പോ വീഴോടാ..”

  ഈ രംഗം ഞാനൊന്നു മനസില്‍ കണ്ടു നോക്കി
  ഹ്ഹാ..നന്നായി ചിരിച്ചു...

  ReplyDelete
 5. ഹ ഹ ഹ ..കൊള്ളാം ഭായീ..
  രസകരമായി പറഞ്ഞു..
  ഇനിയും പോരട്ടെ ഇതു പോലെത്തെ ബാചിലേഴ്സ് റൂം മിനിക്കഥകള്‍...
  വായിക്കാന്‍ രസമുണ്ട് കെട്ടോ..

  ( ബാച്ചിലേഴ്സ് ലൈഫ് അനുഭവിച്ച് ഫാമിലി ലൈഫ് കിട്ടിയാല്‍ പിന്നെ ഒരിക്കലും തിരിച്ച് ബാച്ചിലേഴ്സ് ലൈഫ് സഹിക്കില്ല ഇവിടെ...
  അതു കൊണ്ടാവാം ഫാമിലി നാട്ടിലേക്കയച്ച പലരും ആഴ്ചയൊന്നു തികയും മുന്‍പ് ബീടരെ ഇങ്ങോട്ട് തന്നെ വിമാനം കയറ്റുന്നത്!)

  ReplyDelete
 6. രസകരമായിരിയ്ക്കുന്നൂ...

  ReplyDelete
 7. ഷമീർ: ഒരു കുടുംബം പോലെ തന്നെയാ മിക്കവാറും റൂമുകൾ..

  ജബ്ബാർക്ക തീർച്ചയായും നല്ല ഓർമ്മകൾ ഒരുപാടുണ്ടു. ഒപ്പം കടപ്പാടുകളും. നന്ദി സന്ദർശനത്തിനു

  ഷബീർ: പറഞ്ഞ പോലെ ഒരു ഹരം തന്നെ

  റിയാസ് ഭായ് സന്ദർശനത്തിനു നന്ദി

  നൗഷാദ്ക്ക.. അപ്പറഞ്ഞത് സത്യം. ചെറിയ പാടല്ല ഇമ്മിണി ബല്ല്യ പാടാ..

  വർഷിണി നന്ദിയുന്ദു ഈ സന്ദർശനതിനു..

  ReplyDelete
 8. നല്ല രസം ....നന്നായിട്ടെഴുതി

  ReplyDelete
 9. കൊള്ളാം മാഷേ... നന്നായിട്ടുണ്ട് നമ്മുടെ കഥ ....

  വീണ്ടും വരാം ...

  ReplyDelete
 10. നല്ല പോസ്റ്റ്‌.

  പിന്നെ മൊത്തത്തില്‍ ബ്ലോഗിന്‍റെ design വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ വളരെ ഇഷ്ട്ടപ്പെട്ടു...

  All the best:)

  regards
  http://jenithakavisheshangal.blogspot.com/

  ReplyDelete
 11. ബാച്ലറ് കഥകൾ ഇനിയും പോരട്ടെ....ഫാമിലി ലൈഫ് വെറെ, ബാച്ലർ ലൈഫ് വേറെ...റണ്ടിനും അതിന്റേതായ രസമുണ്ട് അല്ലേ...
  ഒരു പാട് ഓർമകൾ എന്റെ മനസ്സിലൂടെയും പോയിട്ടോ..

  ReplyDelete
 12. നന്ദി ഡി.പി.കെ, നൗഷു, ജെനിത്, ജയരാജ്, റ്റോംസ്.
  സലീംക. അങ്ങനെ പോയ ഒന്നു രണ്ടെണ്ണമാണിത്.. നന്ദി

  ReplyDelete
 13. ബാച്ചിലര്‍ റൂമിലെ നവരസങ്ങളില്‍ നിന്ന് വായന തുടങ്ങി.ഊറിക്കൂടിയ ചിരി`ഐച്ചാന്‍ കൊയ്ച്ചാനിലെത്തിയപ്പോള്‍ ഒരു നൊമ്പരമായി....എലാ പോസ്റ്റുകളും നന്നായിരിക്കുന്നു.ചിരിയും ചിന്തയും പ്രണയവും അനുതാപവും കണ്ണീരും എല്ലാം- ‘ചേരുന്നിടം‘....
  ഭാവുകങ്ങള്‍!

  ReplyDelete
 14. നന്ദി സ്നേഹതീരത്തിനും ജയരാജിനും ..

  ReplyDelete
 15. ...നന്നായി അവതരിപ്പിച്ചിരിക്കുന്നു.....ഇനിയും എഴുതുക...ഭാവുകങ്ങള്‍...

  ReplyDelete
 16. നന്ദി സുഭാൻ

  ReplyDelete
 17. ഞാനിവിടെത്തി ട്ടോ ജെഫൂ.
  രണ്ടു രസികന്‍ ബാച്ചിലര്‍ കഥയും വായിച്ചു.
  ആ ഹാജിക്കയുടെ കഥ നല്ല രസായി.
  ആശംസകള്‍

  ReplyDelete
 18. വന്നതിനു ഒരു പാടു നന്ദി ചെറുവാടി...

  ReplyDelete
 19. എന്തു കണ്ടാലും ഇനി ഭൂകമ്പം സ്വപ്നം കാണല്ലേ റബ്ബേ!!!
  പാവം തൃശ്ശൂക്കാരൻ!!!
  രണ്ടു കഥയും ഇഷ്ടായിട്ടോ...

  ReplyDelete
 20. എഴുത്തിനൊരു സുഖമുണ്ട്. നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ

  ReplyDelete
 21. നന്ദി ലിപിക്കും ജനാർദ്ദനൻ ചേട്ടനും..

  ReplyDelete
 22. രണ്ടാമത്തെ കഥ സ്വപ്നം ഇഷ്ടപ്പെട്ടു...

  ReplyDelete
 23. ഇവിടെ എത്താന്‍ അല്പം വൈകിയോ?..
  എന്തായാലും കഥകള്‍ നന്നായിട്ടുണ്ട്. ഇനിയും തുടരട്ടെ

  ReplyDelete
 24. നന്ദി ഉമേഷ്‌ ഭായ് , മഹേഷ്‌ ഭ്ഹി,
  വൈകിയിട്ടില്ല ഇസ്മായി ഭായ്..നന്ദി

  ReplyDelete
 25. വായപോലും കഴുകാതെ കിടന്ന കിടപ്പിൽ തന്നെ ഞാനന്ന് സുബ്‌ഹി നിസ്കരിക്കേണ്ടി വന്നു...

  ഇഷട്ടമായി...

  ReplyDelete
 26. ഹി ഹി കൊള്ളാം ഇക്കാ .. പ്രവാസി ജീവിത ദുഖങ്ങള്‍ക്കിടയില്‍ നമുക്ക് കുറച്ചെങ്കിലും സന്തോഷിക്കുവാന്‍ നമ്മള്‍ കാണുന്ന ചില സ്വപ്നങ്ങള്‍ സഹായിക്കും .. ഞാന്‍ പ്രസവിച്ചത് പോലെ " ഹി ഹി
  ആശംസകള്‍ ഇക്കാ

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..