Thursday, 21 April 2011

ഒരു ചിരട്ട പുരാണം.. ബ്ളോഗ്ഗ് മീറ്റിലും


“നിങ്ങളെല്ലാവരും നാളികേരം ഉടക്കുമ്പോൾ ഞാനൊരു ചിരട്ടയെങ്കിലും ഉടക്കട്ടെ” പണ്ടു മദ്രസ്സയിൽ രണ്ടാം തരത്തിൽ പഠിക്കുമ്പോൾ പ്രസംഗ മത്സരത്തിനായി കാണാപാഠം പഠിച്ച വാക്കുകൾ ഞാനിപ്പോൾ ഇവിടേക്കു കടമെടുക്കുന്നു. കാര്യം എന്താന്നു വെച്ചാൽ......

സ്വന്തമായി ഒന്നും അതിലധികവും നാളികേരം സ്വന്തമായുള്ളവർ, ജിദ്ദയിലും, തുഞ്ചൻ പറമ്പിലും എന്നു വേണ്ട ഉറങ്ങിക്കിടക്കുന്ന നായയെ തല്ലിയോടിപ്പിചു അതിന്റെ മൂത്രതിനു മുകളിൽ അത്തറും തെളിച്ചു വട്ടം കൂടിയിരുന്ന് ഠേ!! എന്നുച്ചത്തിൽ തേങ്ങ പൊളിക്കുന്നു, പലക കൈമാറുന്നു, പൊന്നില്ലാത്ത പൊന്നാട കഴുത്തിൽ ചുറ്റിക്കൊടുക്കുന്നു, പോട്ടം പിടിക്കുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനി ഉണ്ടാകാൻ പോകുന്ന മുഴുവൻ തന്തയില്ലാത്തതും ഉള്ളതുമായ എല്ലാവന്മാരെയും വാർത്തെടുക്കാനുള്ള മന്ത്ര തന്ത്ര വിധികൾ അടങ്ങിയ ഗർഭപാത്രങ്ങളാണു ഈ നാളികേരങ്ങൾ എന്നു തൊള്ളകീറി പ്രഖ്യാപിക്കുന്നു. തനിച്ച് ഓടിയിട്ട് ആദ്യം ഞാനെത്തി എന്നപടുകൂറ്റൻ മണ്ടത്തരം വിളിച്ചു പറയുന്ന കേമന്മാർ പോലും ഇതിന്റെ ഗുണഭോക്താക്കളാണെന്നു ഓടിയവനന്റെ കെട്ടിയോൾമാർ പോലും നാണമില്ലാതെ സമ്മതിക്കുന്നു.

ഈ കർണ-നയനാനന്ദങ്ങൾ എന്റെ രോമങ്ങളെ 90 ഡിഗ്രിയിൽ എണീപ്പിച്ചു നിർത്തുന്നു നട്ടുച്ചവെയിലിലും.. അങ്ങിനെ തോന്നിയ ഒരു പൂതിയാണു ഒരു ചിരട്ട ഉടച്ചാലോ എന്നു...

പറഞ്ഞു കഴിഞ്ഞില്ല , ദേ കെട്ക്ക്ണു അതിനുള്ള ഒരവസരം.. എല്ലാം ഒത്തു വന്നിരിക്കുന്നു. താമസിച്ചില്ല അടുത്ത് കറാമയിലുള്ള കെ.എമ്മിൽ പോയി പുതിയ ഷർട്ടും ഒരു പാന്റും മേങ്ങി. കൂടെ പാർക്കറിന്റെ ഒരു പടവാളും, 80 ദിർഹം. ഹോ ഒരാഴ്ച രാവിലെതീറ്റ ഒഴിവാക്കിയേ പറ്റൂ... എന്നാലും ലുക്കിൽ കുറക്കാൻ പാടില്ലല്ലോ..

ഉറക്കത്തിലും, പണി സ്ഥലത്തും ചിരട്ടയെ താലോലിച്ചു കഴിയുമ്പോൾ അതാ എനിക്കെതിരിൽ “ എന്റെ കണ്ണൻ ചിരട്ടക്കെതിരിൽ” ഒരു അഴിമതി ആരോപണം. ഫ്ളാഷ് ന്യൂസ്...

“ഞാനുടച്ച തേങ്ങയുടെ തിരുശേഷിപ്പാണു നീ മോഷ്ടിച്ച ചിരട്ട. എന്റെ ചിന്തകളും, വിയർപ്പും, ഛർദ്ദിലും, ശുക്ളവും വീണു, അതിന്റെ വ്യാപ്തി താങ്ങാൻ കഴിയാതെ പൊട്ടിപ്പോയതാണതിന്റെ വക്കുകൾ. നിന്റെ കൈകളിൽ അതലങ്കാരമല്ല. പുതിയ പിള്ളേരുടെ എഴുത്ത് പോലെ സാമ്പാറും ലഡുവും.. ഹ ഹ ഹ... ”

എന്റെ റബ്ബേ... സ്വന്തമായി ഒരു പൊട്ടിയ ചിരട്ട പോലും ഇല്ലാത്ത ഞമ്മളാണൊ അന്റെ ഖുർ ആൻ മലയാളത്തിലാക്കാൻ നടക്കണവൻ..ഞാനൊരു ഭൂലോക വിഡ്ഡി കുശ്മാണ്ടം!!

ഒരുപാടു ദീർഘ നിശ്വാസം വിട്ടു ഇരുന്ന ഇരുപ്പിൽ.. അതു കണ്ടാവണം ഉമ്മയതാ പൊതിന ഹരയും വെള്ളവും കൊണ്ടു വന്നേക്ക്ണു, പാവം എനിക്കു ഗ്യാസ് ട്രബിളാണൊന്നു വിചാരിച്ചുകാണും..

ഇനിയിപ്പൊ എന്തു ചെയ്യുമെന്നു കോട്ടുവായിട്ടു ചിന്തിച്ചിരിക്കുമ്പോഴാണ്‌ എനിക്കൊരു വിളി തോന്നിയതു.. വിളി ദാ ഇങ്ങനെ...
“ഞാനെഴുതിക്കൂട്ടിയ അക്ഷരങ്ങളിലൂടെ എന്നടുത്തേക്കു നീ നടന്നെത്തുമ്പോഴാണു തലതിരിഞ്ഞവനെ എനിക്ക് സായൂജ്യം, എന്നു പറയാൻ കൊതിച്ച എന്റെ നാവിനെ ഭ്രാന്തമായ അബോധമണ്ഡലമാണു നിന്നെ തെറിവിളിപ്പിച്ചതു. വരൂ ക്ളോതേ.. നിന്റെ കണ്ണൻ ചിരട്ടയും കൂടെ എടുത്തോളൂ ”

കേട്ട വിളി സത്യമോ.. അതോ??? സത്യം തന്നെ!!! അങ്ങനെ വിശ്വസിക്കാനാണു എനിക്കിഷ്ടം...
..................................

അപ്പോൾ ഞാൻ ഉണ്ടാകും. യു എ ഇ മീറ്റിൽ.. അക്ഷരങ്ങൾകൊണ്ടു അമ്മാനമാടുന്ന എന്റെ സഹോദരങ്ങൾക്കിടയിലേക്കു മണ്ണപ്പം ചുട്ടുകളിക്കുന്ന വക്കുപൊട്ടിയ ചിരട്ടയുമായി.. വരുന്നൊ എന്റെ കൂടെ, എങ്കിൽ എനിക്കു മുന്നേ നടന്നോളൂ..

ഡേറ്റ് ഉറപ്പിച്ചാൽ അറിയിക്കുന്നതാണു. പങ്കെടുക്കൻ കഴിയുന്നവർ തീർച്ചയായും വരുമല്ലോ. ദയവു ചെയ്ത് വിസയും ടിക്കറ്റും ചോദിക്കരുത്.. പ്ലീസ്.. വേണമെങ്കിൽ തലചായ്ക്കാൻ ഒരു തലയിണ ഓക്കേ

കൂടുതൽ അറിയാൻ യു ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

അപ്പോ അവിടെ വെച്ച് സീ യൂ... ഡോണ്ട് മിസ്സേ..

26 comments:

 1. പോസ്റ്റിന്‍റെ ലുക്ക്‌ ഏതായാലും നന്നായിട്ടുണ്ട്. :)
  നല്ല ഭംഗിയായി പറഞ്ഞു. ശൈലിയും നല്ലത് .
  അപ്പോള്‍ മീറ്റ്‌ ഗംഭീരമായി നടക്കട്ടെ
  എന്‍റെ ആശംസകള്‍

  ReplyDelete
 2. meetinu ellaavidha aashamsakalum.......

  ReplyDelete
 3. ഞാനുമുണ്ടാകും, നിങ്ങളുടെയൊക്കെ അരികില്‍ ഒരു കാഴ്ചക്കാരനായി.... കാണണം.

  ReplyDelete
 4. ഈശ്വരാ... ഇതാണോ കാര്യം!!! വായിച്ചു വന്നപ്പോള്‍ ഞാന്‍ എന്തൊക്കെയോ വിചാരിച്ചു... :)
  മീറ്റിനു എന്‍റെ എല്ലാ ആശംസകളും.

  ReplyDelete
 5. അപ്പോള്‍ നമുക്ക് മീറ്റില്‍ വെച്ച് കാണാം

  ReplyDelete
 6. അപ്പോള്‍ ഒരു ഒന്നര മീറ്റ് ആകട്ടെ എന്തേ

  ReplyDelete
 7. വക്ക് പൊട്ടിയ ചിരട്ടയുടെ വക്ക് ഒട്ടിക്കാന്‍ ഞാന്‍ ഒരു സൂപ്പര്‍ ഗ്ലൂ വാങ്ങി വരാം ജെഫു... അപ്പൊ മീറ്റില്‍ കാണാം... ഇന്‍ഷാ അല്ലാഹ്

  ReplyDelete
 8. വക്കുപൊട്ടിയ ചിരട്ടയില്‍നിന്ന് വീഴുന്ന വാക്കുകള്‍ വക്കുപൊട്ടാത്തതാണെന്നറിയിക്കട്ടെ...സന്തോഷം!
  മീറ്റിന് എല്ലാ ആശംസകളും നേരുന്നു!

  ReplyDelete
 9. വക്കുപൊട്ടിയ ചിരട്ടയുമായി ജെഫു.UAE മീറ്റില്‍.ഹായ്... മീറ്റ് ഒരിക്കലും മറക്കാനാവാത്ത സ്നേഹക്കൂട്ടായ്മയാവട്ടെ.

  ReplyDelete
 10. ചെറുവാടി , jayarajmurukkumpuzha , ഷമീര്‍ തളിക്കുളം, Lipi Ranju, ismail chemmad, ആചാര്യന്‍ , ഷബീര്‍ (തിരിച്ചിലാന്‍), ഹരി/സ്നേഹതീരം പോസ്റ്റ്, Pradeep Kumar . നന്ദി എല്ലാ സുഹൃത്തുക്കൾക്കും. അടിപൊളി ആക്കണം നമുക്കീ മീറ്റ്..

  ReplyDelete
 11. ഓഹ്. എന്തൊരു ശൈലി. എത്ര അനായാസമായി വാക്കുകള്‍ കോര്ത്തിരിക്കുന്നു!
  സമ്മതിച്ചു ഏമാനേ..!

  ReplyDelete
 12. തെറ്റിദ്ധരിച്ചു... തെറ്റിദ്ധരിച്ചു ഞാൻ...
  നന്നായി എഴുതി.

  ReplyDelete
 13. മീറ്റും മീറ്റിലെ ഈറ്റും കൊഴുക്കട്ടെ പിന്നെ വിസയും വീമാനതിനു ഒരു ടിക്കെട്ടും തന്നാല്‍ ഞാനും വരാം അങ്ങ് ദുഫായീലെ മീറ്റിനു

  ReplyDelete
 14. ആശംസകള്‍ ..
  മീറ്റിനു പങ്കെടുക്കാന്‍ ശ്രമിക്കാം

  ReplyDelete
 15. വിസ തരില്ലാന്ന് ആദ്യമേ പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണോ...ഏയ് ആവാൻ വഴിയില്ല...:)

  എല്ലാം ആശംസകളും നേരുന്നു....ഹ ഹ ഹ ...പേടിപ്പിച്ചു കളഞ്ഞു!

  ReplyDelete
 16. K@nn(())ran-കണ്ണൂരാന്‍..!: അത്രക്കു സംഭവം ആണൊ ഈ ഞാൻ.. ഏയ് ആദ്യമായതു കൊണ്ടു തോന്നിയതാകും..

  ബെഞ്ചാലി സാർ. ഈ സന്ദർശനം തന്നെ പ്രചോദനമാണെനിക്കു.

  ayyopavam. മൂസാക്ക. ആന കൊടുത്താലും ആശ കൊടുക്കരുതെന്നല്ലെ പണ്ടാരോ പരഞ്ൻഝിരിക്കുന്നതു.. ഞാൻ ആശ തരുന്നില്ല

  ഇസ്ഹാഖ് കുന്നക്കാവ്‌. നന്ദി ഇസ്ഹാഖ് ഭായ്

  ഐക്കരപ്പടിയന്‍: അങ്ങിനെ പെട്ടെന്നു പേടിക്കുന്ന കൂട്ടത്തിലല്ല ഇക്ക എന്നെനിക്കറിയാം

  ReplyDelete
 17. സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല !
  എനിക്കങ്ങനെ ചിലപ്പോള്‍ ..................... എന്താ അറിയില്ല ..
  ഏതായാലും ചിരട്ടയും , കറിയും , കൊടപ്പന്യും, കണ്ണന്‍ ചൂട്ടിയും ഒക്കയായി മീറ്റ് നടക്കട്ടെ .. ഒപ്പം ഈറ്റും മറക്കണ്ട .................

  ReplyDelete
 18. മീറ്റുഷാറാക്കണം...അതന്നെ

  ReplyDelete
 19. മീറ്റിനു ആശംസകള്‍....
  മീറ്റില്‍ പങ്കെടുക്കാന്‍ ശ്രമിക്കും.

  ReplyDelete
 20. ജബ്ബാര്‍ക്ക, ശ്രീക്കുട്ടന്‍ , yaachupattam നന്ദി

  ReplyDelete
 21. ആശാനെ ഇത് ശരിയല്ല ദാമ്മാമിലുള്ള ഞങ്ങളെ കൂട്ടാതെ ഒറ്റക്കുള്ള
  ഈ കൂട്ടം - എന്നാലും കാര്യങ്ങള്‍ ഭംഗിയായി നടക്കട്ടെ .
  ക്ഷണക്കത്ത് കലക്കി

  ReplyDelete
 22. ഹായ്,നല്ല ഒഴുക്കോടെ രസകരമായി എഴുതീല്ലോ....

  മീറ്റിന്‌ എല്ലാ ആശംസകളും....

  ReplyDelete
 23. നന്ദി കെ.എം. റഷീദ്, കുഞ്ഞൂസ് (Kunjuss), MT Manaf ഇക്കാ..

  ReplyDelete
 24. വക്ക് പൊട്ടിയാലെന്താ..ചിരട്ട പുരാണം ഉഗ്രന്‍.
  ആശംസകള്‍.

  ReplyDelete
 25. ഹ ഹ ഹ നല്ലരസം ഇങ്ങനെ വായിച്ചിരിക്കാന്‍ ...............ജെഫു വിന്റ്റെ തമാശകള്‍ കൊള്ളാം ആശംസകള്‍ ....

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..