Sunday, 1 May 2011

വികസനംകുടിയൊഴിപ്പിക്കപ്പെട്ടവന്റെ
കുഴിമാടത്തിൻ മുകളിൽ
വിത്തെറിഞ്ഞു: പണക്കൊഴുപ്പിന്റെ
നീണ്ടു കൂർത്ത നഖങ്ങൾ..

മുളച്ചു പൊന്തിയ സൗധ സമുച്ചയത്തിന്റെ
പരിപാലനത്തിനായ് വിലക്കെടുത്തു
തല ചായ്കാനിടം നഷ്ടപ്പെട്ടവന്റെ
വിയർപ്പും, അദ്ധ്വാന ഭാരവും...

അവസാന ചുടുകട്ടയും
പടുത്തു കഴിഞ്ഞിരിക്കുന്നു
പൂർത്തീകരിക്കപ്പെട്ടു...
മറ്റൊരു ബലികുടീരം കൂടി
പുത്തൻ നാഗരികതയുടെ
രൂപത്തിലും ഭാവത്തിലും..


25 comments:

 1. കൈവിലങ്ങുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെയുവാനില്ലാത്ത,വിയര്‍പ്പും അദ്ധ്വാനവും വിറ്റ് നാഗരികത നിര്‍മിക്കുന്ന അവരുടെ ദിനത്തില്‍ ഈ കവിത പ്രസിദ്ധീകരിച്ചത് ഉചിതമായി.നല്ല ഭാവന.നല്ല വരികള്‍.

  ReplyDelete
 2. ശക്തം, ചടുലം, തീവ്രം...!!

  കൂടുതല്‍ പരത്തിപ്പറയാതെ
  പറയേണ്ടത് മുഴുവന്‍ പറഞ്ഞു...
  ജെഫൂ..ബെസ്റ്റ് വിഷസ്!!

  ReplyDelete
 3. മറ്റൊരു ബലികുടീരംകൂടി... നന്നായിട്ടുണ്ട് ജെഫു.. ആശംസകള്‍

  ReplyDelete
 4. വളരെ മഹത്തായ ചിന്ത കാലിക പ്രസക്തവും

  ReplyDelete
 5. മെയ് ദിനത്തിനു ചേർന്ന ചിന്തകൾ....!
  നന്നായി ജെഫു....!

  ReplyDelete
 6. കോരന് ഇപ്പോളും കഞ്ഞി ആ പഴയ കുമ്പിളില്‍ തന്നെ... വരികള്‍ കൊള്ളാം.

  ReplyDelete
 7. ആശംസകള്‍.......വരികള്‍ക്ക് നൂറുമേനി.!

  ReplyDelete
 8. കവിത നന്നായിട്ടുണ്ട് , കൂടുതല്‍ ആധികാരികമായി വിലയിരുത്തുവാന്‍ അറിയില്ല. ആശംസകള്‍

  ReplyDelete
 9. നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 10. വികസനം ഇതുവഴിയേ...!
  ജെഫ്ഫു ഭായി,
  നല്ല വരികള്‍, നല്ല ആശയം.

  ReplyDelete
 11. പണക്കൊഴുപ്പിന്റെ വികസനം!

  ശക്തമായ വരികള്‍ക്ക് ആശംസകള്‍ ....

  ReplyDelete
 12. കുറച്ചു വരികളില്‍ നന്നായി, ശക്തമായി പറഞ്ഞു
  അഭിനന്ദനങ്ങള്‍...

  ReplyDelete
 13. ചരിത്രത്തില്‍ എന്നും
  മുളച്ചു പൊന്തിയത്
  ഈ വിയര്‍പ്പു കുടിച്ച
  വിത്തുകള്‍ തന്നെ !

  ReplyDelete
 14. നന്നായിട്ടുണ്ട് ജെ ജെ

  ReplyDelete
 15. kalika prasakthamaya chintha...... bhavukangal....

  ReplyDelete
 16. Swapnangal polum anyamayavante chinthakalumayulla ee samsarasappetal May dinathil thanneyaytu ere uchithamaayi.

  ReplyDelete
 17. വികസനം കേവലം ഒരു വാക്കല്ല. അത് അടിസ്ഥാന സൌകര്യങ്ങളിന്മേലുള്ള ഒരുറപ്പാവട്ടെ..~!

  ReplyDelete
 18. നല്ല വരികള്‍...

  ReplyDelete
 19. വികസനത്തിന്റെ അനിവാര്യതകളില്‍ ഒന്നാണ് ,കുടിയിറക്കം എന്നത് . അനിവാര്യത എന്ന് പറയുമ്പോള്‍ വികസനം എത്ര തന്നെ അനിവാര്യമാണോ അത്രയും .
  മനുഷ്യ വികാസത്തില്‍ ഒരേട്‌ അവന്‍ സ്ഥിരതാമസത്തിനായി വീട് തീര്‍ത്ത്‌ തുടങ്ങി എന്നതാണ് . അത് വരെ വേട്ടയാടി അലഞ്ഞ അവന്‍ പ്രക്രതിയുടെ ഭാഗം എന്നനിലയില്‍ നിന്ന് മാറി വേറിട്ട ഒരു സമ്പ്രദായം സ്വീകരിച്ചു . അപ്പോള്‍ സ്വകാര്യ സ്വത്തായി സ്ഥാവരവസ്തുക്കളില്‍ അവകാശം ആയി . ഉടമ ആയി ,അവന്റെ പിന്‍തലമുറ ,അത് ജന്മാവകാശം എന്ന് കരുതാനും തുടങ്ങി .അവിടെ നിന്ന് പൊതു ആവശ്യങ്ങള്‍ക്കായി മാറിക്കൊടുക്കാന്‍ നാം വിമുഖരുമായി . ശരി അന്ഗീകരിച്ച്ചു .നാം കാലങ്ങളായി ജീവിച്ചു വന്നയിടം നമ്മുടെ പൂര്‍വികരുടെ അസ്ഥി അലിഞ്ഞു ചേര്‍ന്നിടം വികസനത്തിന്റെ പേര് പറഞ്ഞു എത്തുന്നവര്‍ക്കായി നാം വിട്ടു കൊടുക്കുക വേണ്ട , എന്നാല്‍ ഇത്തിരി കാല്പനികം ആയി ഗുരു പിറകോട്ടു പോകുന്നു , നാം വീട് വച്ചപ്പോള്‍ നിലം ഒരുക്കിയപ്പോള്‍ മരം വെട്ടിയപ്പോള്‍ നാം കുടി ഒഴിപ്പിച്ചവര്‍ എത്രയാണ് ,നിലമൊരുക്കിയപ്പോള്‍ ഉണ്ടായിരുന്ന വലിയ ചിതല്‍ പുറ്റ് , കാലങ്ങളായി കുറെ ജീവികള്‍ ജീവിച്ച ഒരു പൊത്ത്, മരത്തിലെ ഒരു തിത്തിരിക്കൂട് ,മണ്ണിര , ഉറുമ്പ് ,ഇവരൊന്നും നമ്മോടു പ്രതിഷേധത്തിന് വന്നില്ല ,പ്രതിഷേധിച്ചു എന്നാല്‍ തന്നെ നാം അത് ശ്രദ്ധിച്ചില്ല , അവര്‍ ജാഥ വിളിച്ചില്ല എന്തിനു ഒരു കൊച്ചു കവിതപോലും കുറിച്ചില്ല, അപ്പോള്‍ നാം മനുഷ്യര്‍ എന്ന സവിശേഷ ജീവി ആയത് കൊണ്ട് ഈ ഭൂമിയില്‍ നമുക്ക് പ്രത്യേക അവകാശങ്ങള്‍ ആരെങ്കിലും എഴുതി തരിക ഉണ്ടായോ ? അതല്ല നിങ്ങളുടെ പൂര്‍വികരുടെ അധ്വാനത്തിന്റെ ഫലം ആയ തുണ്ട് ഭൂമിക്കു മാത്രമേ വിലയും നിലയുമുള്ളൂ .. കാലാകാലം നിരന്തര അധ്വാനത്താല്‍ പടുത്തുയര്‍ത്തിയ വാസസ്ഥലവും ചെറു ജീവികളുടെ അദ്വാന ഫലവും വിലയില്ലാത്തത് ആണോ ? പറയൂ കവീ താങ്കളുടെ തൂലികക്ക് അതേ കുറിച്ചു വല്ലതും പറയാന്‍ ആകുമോ ...

  ReplyDelete
 20. കശാപ്പുകാരന്‍ കാരുണ്യം കാണിക്കുന്നത് അറവു ശാലയില്‍ വച്ചാണല്ലോ .
  നാഗരികതക്കൊപ്പം കുതിക്കാനാകാതെ കുടുമ്പങ്ങള്‍ കൂട്ടാത്മഹത്യക്ക് ശിരസ്സ്‌ വെച്ച് കൊടുക്കുന്ന നാള്‍ വിദൂരമല്ല .
  നല്ല കവിത .
  ആശംസകള്‍ ...........

  ReplyDelete
 21. അതിക വ്യവസ്ഥയുടെയും സ്ട്രച്ചറ് പിരമിഡാണ്. മുകളിൽ നിൽക്കുന്നവരെ താങ്ങിനിറുത്തുന്നത് അതിന് താഴെയുള്ളവരാണ്.. ഏറ്റവും കൂടുതൽ പേരും ഏറ്റവും ഉറപ്പുണ്ടാവേണ്ടതും കഠിനാദ്ധ്വാനവും ഏറ്റവും താഴെയുള്ളവർക്കാണ്. പിരമിഡിന്റെ അടിയിലുള്ളവർ അശക്തരാവാതെ നോക്കേണ്ടത് മുകളിലുള്ളവരുടെ ബാധ്യതയാണ്. അതല്ലെങ്കിൽ ബേസ് പോളിയുന്നതോടെ മുകളിലുള്ളവരും പൊളിഞ്ഞുവീഴും. സംരക്ഷിക്കപെടേണ്ടത് ഈ ബാധ്യതയാണ്. അതാണ് പറയുന്നത്, വിയർപ്പ് വറ്റുന്നതിന് മുമ്പ് വേതനം നൽകണമെന്ന്.

  സമൂഹത്തിന്റെ നിലനില്പിന് വ്യത്യസ്തമായവർ ആവശ്യമാണ്. ശരിയായ ക്രയവിക്രയം നടക്കാൻ സാമ്പത്തിക സന്തുലിതാവസ്ഥ കൊണ്ടാവില്ല. ജോലിയിലുള്ള കടുപ്പം നമ്മുടെ കാഴ്ച്ചകളിലൂടെ അളക്കേണ്ടത്, ജോലിചെയ്യുന്നവരുടെ മാ‍നസ്സികാവസ്ഥയുമായി ബന്ധപെട്ടതാണ്. മാനസിക പിരിമുറുക്കം കാരണം ഉറക്കം കിട്ടാത്തവരിൽ ഏ.സി.റൂമുകളിൽ ഇരുന്നു ജോലിചെയ്യുന്നവരെയും കാണാം. സ്ഥിതിസമത്വവാദമാണ് താങ്കളുയർത്തികാണ്ടുവരാൻ താല്പര്യപെടുന്നതെങ്കിലും അത് പ്രായോഗികമല്ല.

  ReplyDelete
 22. വലിയൊരു സത്യമാണ് ചെറിയ വാക്കുകളില്‍ ജെഫ് പറഞ്ഞിരിക്കുന്നത്. അവന്റെ ഭൂമിയില്‍ നിന്നു അവനെ ചവുട്ടി ഇറക്കി അവന്റെ അധ്വാനത്തിന്റെ വിലയില്‍ ഞെളിഞ്ഞിരുന്നു ഊറ്റം കൊള്ളുന്നു. അഭിനന്ദനങ്ങള്‍!!

  ReplyDelete
 23. പേരെടുത്തു പറയുന്നില്ല .ഒരുപാടു നന്ദി ഇവിടെ സന്ദർശിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്തവർക്ക്..

  ReplyDelete
 24. മനോഹരമായിട്ടുണ്ട് ജെഫു കവിത ..എനിക്ക് ഇഷ്ടപ്പെട്ടു ..സമൂഹത്തെ വിലയിരുത്തുമ്പോള്‍ അധസ്ഥിതര്‍ക്കൊപ്പം നില്‍ക്കാനുള്ള മാനസിക പക്വതയാണ് മനുഷ്യത്വം ..അതീ വരികളില്‍ ഉണ്ട് ..

  ReplyDelete
 25. ചെറുതും മനോഹരവും...
  കവിത നന്നായി... കവിത നന്നായി ഒപ്പം കൊടുത്തിരിക്കുന്ന ഫോട്ടോയും നന്നായിട്ടുണ്ട്...

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/
  (പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..