Saturday, 7 May 2011

ഇതു വെറും സാമ്പിൾ.. ഒറിജിനൽ വരാനിരിക്ക്ണെ ഉള്ളൂ..

യു ഏ ഇ ബ്ലോഗർമാരുടെ കുടുംബ സംഗമം

പല സ്ഥലങ്ങളിലായി നടന്ന മീറ്റുകളെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഒരു ത്രെഡിൽ നിന്നും “യു എ ഇ മീറ്റ്” എന്ന വലുപ്പം കുറഞ്ഞ ഒരു ഏറു പടക്കം വീണു കിട്ടി. അതു കത്തിച്ചു ദുബായിലെ സബീൽ പാർക്കിലേക്ക് നീട്ടിയെറിഞ്ഞപ്പോൾ..

...ടിക് ടിക്......രണ്ട്... മൂന്ന്.....
പാറമേക്കാവും, തിരുവമ്പാടിയും ഒന്നിച്ചു നിന്ന് നെഞ്ചു വിരിച്ചാൽ പോലും അതിനടുത്തെങ്ങും എത്താത്ത രീതിയിൽ ഠപ്പ ഠപ്പ ഠപ്പേന്ന് അതങ്ങട് കത്തിക്കയറി.. കാതടപ്പിക്കുന്ന ശബ്ദത്തിൽ, തല്ക്കു മുകളിൽ ഒരായിരം വർണ്ണ വിസ്മയങ്ങൾ തീർത്തു കൊണ്ട്. 65 ഓളം വരുന്ന കരിവീരന്മാരും, വീരികളുമൊന്നിച്ചണി നിരന്ന മറ്റൊരു തൃശ്ശൂർ പൂരം ദുബായ് സബീൽ പാർക്കിൽ. (ദോഷം പറയരുതല്ലോ ചിലർ നെറ്റിപട്ടത്തിനു പകരം സൺ ഗ്ലാസ്സാണു വെച്ചത്) .

“ യാഹ് ഇറ്റ് ഈസ് റിയലി ഫന്റാസ്റ്റിക്.. എനീക്കു വലാരേ ഇശ്റ്റാ പ്പേറ്റൂ..” മദാമ്മക്ക് പഠിക്കുന്ന “മലയാലി” അച്ചായത്തിയുടെ നീറുന്ന രോദനം.. ഒരു ഇന്റർ നാഷ്ണൽ ടച്ച്!!!!...
ഹ്ഹൊ!! ഇനി ചത്താലും വേണ്ടില്ല.. ഓടി നടന്ന് ഷൂ പൊളിഞ്ഞ ഒരു സംഘാടകന്റെ മേൽശ്വാസം

പങ്കെടുക്കാൻ എത്തിയവരിൽ പലരും മലയാള ഭാഷയുടെ മൊല്ലാക്കമാരും, പൂജാരികളും, മൂപ്പരായിട്ട് കുറക്കേണ്ടല്ലോ, കൂടി കപ്പ്യാരും രണ്ടു ഘഡികൾക്കൊപ്പം.. കക്ഷത്ത് കട്ടേം വെച്ച് വന്നോര്‌, അതു മുനിസിപ്പാലിറ്റി കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു ചെണ്ട കയ്യിലെടുത്തപ്പോൽ ഇലഞ്ഞിത്തറ മേളത്തിന്റെ കാവ്യശൈലി മതിമറന്നാസ്വദിച്ചു മീറ്റിലെത്തിയ കുരുന്നുകൾ പോലും.

മൊത്തത്തിൽ എല്ലാരും അർമാദിച്ചു.. വലിയൊരു പ്രചോദനവും..
കൂടുതൽ കത്തി ഇനി ഞാനങ്ങട് ചളാക്ക്ണില്ല. നല്ല കിണ്ണം കിണ്ണം പോലെയുള്ള കിടിലൻ പോസ്റ്റുകൾ വേറെ വരും എഴുതാൻ അറിയുന്നവരുടെ..

ചെറിയ ഒരു വാല്‌ : ....
വീടിന്റെ മുന്നിൽ എല്ലാകൊല്ലവും നടക്കുന്ന കട്ടകുത്തി പൂരം കഴിഞ്ഞാൽ, പൊട്ടിക്കഴിഞ്ഞ പടക്കങ്ങൾ കൂട്ടിയിട്ടു തീയിടാറുണ്ടായിരുന്നു പിള്ളേഴ്സ് ആയ ഞങ്ങൾ അന്ത കാലത്ത്..ചിലപ്പോൾ ആദ്യം പൊട്ടിയതിനേക്കൾ കൂടുതലായി അതു പൊട്ടിത്തീരാറുമുണ്ടത്..

മീറ്റ് കഴിഞ്ഞ് എല്ലാരും സ്കൂട്ടായപ്പോൾ ബാക്കി വന്ന ഞങ്ങൾ ഏഴു പേർ വെറുതെ ഒന്നിരുന്നു ക്ഷീണം തീർക്കാൻ.. അനിലേട്ടൻ, അഗ്രജൻ, സുൽ, ഷബീർ, ഇസ്മായില്ക്ക, സുല്ഫിക്കർ പിന്നെ ഞാനും.ആദ്യമായി കണ്ടു മുട്ടുന്നവർ എന്ന ജാള്യത ഇല്ലാതെ, അജണ്ട ഇല്ലാതെ വെടി പറയാൻ.... “അതും പൊട്ടി ഒരു മാലപ്പടക്കത്തിന്റെ ചടുലതയിൽ..”

പിന്നേയ്.. ഒരു കാര്യം പറഞ്ഞില്ലാന്നു പറയരുത്... പാർക്കിൽ നടന്നത് വെറും സാമ്പിളാ.. അതേന്ന്യ്.. സാമ്പിള്‌ വെടിക്കെട്ട്. ഒറിജിനൽ വരാനിരിക്ക്ണേ ഉള്ളൂ.. കതനകൾ റെഡിയായിക്കൊണ്ടിരിക്കുന്നു അണിയറയിൽ.. കുടമാറ്റത്തിനുള്ള പച്ചഞ്ഞ കുടകളും...


മീറ്റിൽ നടന്ന കൂട്ട എഴുന്നള്ളിപ്പ്..
കടപ്പാട്: പോട്ടം പിടിച്ച നൗഷാദിന്‌


47 comments:

 1. ഒരു കാര്യം എനിക്കു മനസ്സിലായി.. ഒരു ചിരട്ടക്കഷ്ണം കയ്യിൽ വെച്ച് പോയാൽ പോലും തെങ്ങിൻ തോപ്പ് ഉള്ളവരുമായി കാര്യങ്ങൾ പങ്കുവെക്കാൻ കഴിയുമെന്നും ആത്മാർത്ഥമാണെങ്കിൽ പിരിയുമ്പോൾ ഒരു വൈകാരികത ഉണ്ടാക്കാമെന്നും..

  കാര്യം എന്താണെന്നല്ലെ.. ദേ ഇവിടണ്ടു..
  http://jailaf.blogspot.com/2011/04/blog-post_21.html

  ReplyDelete
 2. അങ്ങനെ ഇങ്ങളും മീറ്റിയല്ലേ..?
  സംഗതി ഏതായാലും നല്ല കുശാലായ മട്ടുണ്ട്.
  ഉം നടക്കട്ടെ...
  ജെഫു നല്ലൊരു കരി മരുന്ന് പ്രയോഗം തന്നെ..!!

  ReplyDelete
 3. കദിന വരാന്‍ പോകുന്നേ ഉള്ളു ഗഡി... ഇന്നലെ നമ്മുടെ യെല്ലാം പ്രിയങ്കരനായ ഒരു ബ്ലോഗര്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞ പരാതി നിങ്ങല്‍ വാങ്ങിച്ച ഫീസ് വളരെ കുറഞ്ഞുപോയി എന്നതാണ്. ഒരാഴചകൊണ്ട് നടത്തിയ ഏറ്റവും വലിയ മീറ്റ് തന്നെയാണിത്. ആശംസകള്‍

  ReplyDelete
 4. തുറന്ന ആകാശത്തിനു ചുവട്ടില്‍ നടന്ന ഈ മീറ്റ്‌ എന്ത് കൊണ്ടും പ്രത്യേകത അര്‍ഹിക്കുന്നു.
  കുറച്ചു കൂടെ ചിത്രങ്ങള്‍ ആവാമായിരുന്നു.
  സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 5. ഒത്തിരി സന്തോഷിച്ച മുഹൂര്‍ത്തങ്ങള്‍

  ReplyDelete
 6. ചുരുങ്ങിയ സമയത്തിനുള്ളില്‍ നല്ലൊരു മീറ്റ്‌ സംഘടിപ്പിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍...!
  പോസ്റ്റ്‌ സാമ്പിള്‍ അല്ല, ശരിക്കും വെടിക്കെട്ട്‌ തന്നെ.(ഒരു വെടിക്കെട്ടിന്റെ നാട്ടുകാരി...)

  ReplyDelete
 7. നല്ല വെടിക്കെട്ട്‌ പോസ്റ്റ്‌.
  ആശംസകള്‍.

  ReplyDelete
 8. കലക്കി മക്കളെ കലക്കി (നിന്റെയീ പോസ്റ്റ്)!!

  ReplyDelete
 9. ജെഫുവേ.. വെടിക്കെട്ടും കുടമാറ്റവും ഒക്കെ ഗംഭീരമായി.. രാവിലെ വരാം എന്ന് പറഞ്ഞു പറ്റിച്ച ആള്‍ വന്നത് ഉച്ചക്ക് ശേഷം. സാമ്പിള്‍ തന്നെ കലക്കീട്ടോ ഇഷ്ടാ...

  ReplyDelete
 10. ഈ വെടിക്കെട്ട്‌ ഞാന്‍
  ചുമ്മാ പൊട്ടാത്ത പടക്കം തപ്പി
  ഇറങ്ങിയപ്പോഴാ കണ്ടത്..ഒന്നാന്തരം
  ഗുണ്ട് തന്നെ..ഇനി മെയില്‍ അയക്കണം
  കേട്ടോ.എന്‍റെ പ്രൊഫൈലില്‍ മെയില്‍ id ഉണ്ട്..

  ReplyDelete
 11. ഈ പൂരം വായിച്ചുതീര്‍ത്തു, കുടമാറ്റവും കരിമരുന്നു പ്രയോഗവും നേരില്‍ കാണാന്‍ പറ്റിയില്ലെന്ന വേദനയോടെ....

  ReplyDelete
 12. മീറ്റിനിടയില്‍ വ്യക്തിപരമായി കൂടുതല്‍ അടുക്കാന്‍ കഴിയാത്തത് ഇനി ഇങ്ങിനെ മിങ്ങിനെ മിണ്ടിയും പറഞ്ഞു തീര്‍ക്കാം..jefoos.
  ഇനി ഇടയ്ക്കിടെ നമുക്ക് മനസ്സിലുള്ളത് കൈമാറാം...

  ReplyDelete
 13. വീണ്ടും കാണണം കേട്ടോ. :-)

  ReplyDelete
 14. വേണം നമുക്കിനിയും ഇത്തരം കൂടിച്ചേരലുകള്‍.സൌഹൃദങ്ങള്‍ പൂത്തുലയട്ടെ.അതിരുകളും വരമ്പുകളുമില്ലാത്തെ അതങ്ങിനെ പാറിപ്പറന്നു നടക്കട്ടെ.സംഘാടകര്‍ക്കും പിന്നെ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.ഒരു നല്ല ദിവസം സമ്മാനിച്ചതിനു.

  ReplyDelete
 15. ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മറ്റൊരു ദിനം കൂടി.

  ReplyDelete
 16. നല്ല ത്രിശ്ശൂർക്കാരൻ ഗഡിയായി മീറ്റിലെത്തിയ ജഫുവിനേ പരിചയപ്പെടാൻ കഴിഞ്ഞതിൽ തന്തോയം...

  ReplyDelete
 17. ജഫൂ,,,വെടിക്കെട്ട് ഗംഭീരായിട്ടുണ്ട്ട്ടോ..സാമ്പിളിതാണെങ്കില്‍ ഒറിജിനല്‍ നുമ്മക്കൊരു ത്രിശൂര്‍ പൂരാക്കണം...ഈ വല്യ ക്ടാവിന്‍റൊപ്പം കുറച്ചു മരുന്നുമായി ഈ ചെറിയ ക്ടാവും വരാം,,,,,,,നുമ്മക്കടിച്ച് പൊളിക്കാം,,,,,,

  ReplyDelete
 18. ഒരു മീറ്റ് നടത്തുക എന്ന് പറഞ്ഞാല്‍ അത്ര ചെറിയ ഒരുകാര്യമല്ല കാരണം അതിന്റെ പിന്നില്‍ നല്ല പരിശ്രമം ഉണ്ടായിക്കാണും.........
  ഞങ്ങള്‍ ഇവിടെ മീറ്റ് നടത്തിയത് എനിക്ക് ഓര്‍മയുണ്ട് ,കൊമ്പന്‍ മൂസാക്കാ, സലീംക്കാ,വള്ളിക്കുന്ന്ജി,ഇരിങ്ങാട്ടിരി മാഷ്, കുഞ്ഞി, പ്രിന്‍സാദ്ഭായി,ഇവരൊക്കെ വളരെ പരിശ്രമതിന്റെ ഒടുവിലാണ് ജിദ്ദയെപോലുള്ള ഒരു സ്ഥലത്ത് ഞ്ഞങ്ങള്‍കൊരു ,മീറ്റ് നത്താന്‍ പറ്റിയത്
  എന്തായാലും യു എ ഇ മീറ്റും നടന്നല്ലോ , ഇനിയും മീറ്റുകള്‍ വരട്ടേ....................

  ReplyDelete
 19. ഞാനൊരു വരവു കൂടി വരേണ്ടി വരും അല്ലേ? :)

  നന്നായിട്ടുണ്ട് ഗെഡീ വിവരണം!

  ReplyDelete
 20. ഗഡിയായി വന്നു സാക്ഷാല്‍ കുറുമാനെ അടിച്ചു നിലം പരിശാക്കിയില്ലേ നീ.
  അത് തന്നെ പോരെ മീറ്റിലെ സ്റ്റാര്‍ ആവാന്‍.
  വെടിക്കെട്ട് കൊള്ളാം. ഇനി ബാക്കി കൂടെ പോരട്ടെ.

  ReplyDelete
 21. "ചിലര്‍ നെറ്റിപട്ടത്തിനു പകരം സന്‍ഗ്ലാസ്സാണു വെച്ചത്"
  കലക്കീട്ടോ... :)

  ReplyDelete
 22. സാമ്പിള്‍ വെടിക്കെട്ട് കൊള്ളാട്ടാ ഗഡ്യേ...  (ഞാനും വെടിക്കെട്ടിന്റെ നാട്ടില്‍ നിന്നാ)

  ReplyDelete
 23. ഇതൊന്നൊന്നര വെടിക്കെട്ടായി

  ReplyDelete
 24. സർവ്വമംഗളം

  ReplyDelete
 25. വളരെയേറെ കൊതിച്ചു ഒന്ന് പങ്കെടുക്കാന്‍... പക്ഷെ സാബീല്‍ പാര്കില്‍ അന്ന് കണ്ടുമുട്ടാന്‍ സോറി വെടിയോച്ച കേള്‍ക്കാന്‍ വരാന്‍ കഴിഞ്ഞില്ല. എങ്കിലും ആശ്വസമായിട്ടോ ഈ സാമ്പിള്‍ വിവരണം വായിച്ചപ്പോള്‍.
  കാത്തിരിക്കുന്നു പ്രതീക്ഷയോടെ വലിയ ഒറിജിനലിന്റെ വരവ് കാത്ത്...
  ആശംസകള്‍ ജെഫു.

  ReplyDelete
 26. പുതിയ കുറെ നല്ല സൗഹൃദങ്ങള്‍കൂടി സമ്മാനിച്ച മീറ്റ്

  ReplyDelete
 27. ആഹാ ..വെടിക്കെട്ട്‌ തുടങ്ങീട്ടേ ഉള്ളോ ..അപ്പോള്‍ പൊട്ടിയതിലും വലിയ വെടിയാണോ ഇനി വരാന്‍ പോകുന്നത് ..?? ആന്ഹ് ..നിങ്ങടെയൊക്കെ ഒരു യോഗം ,,:)

  ReplyDelete
 28. മീറ്റ് ഫോട്ടോസ് പലയിടത്തായി കണ്ടു.
  സന്തോഷം വിവരണത്തിന്

  ReplyDelete
 29. നിങ്ങളൊക്കെ നന്നായി കൂടി ആഘോഷിച്ചു ല്ലേ.
  ഇതൊക്കെ എത്ര സന്തോഷം നല്‍കുന്ന കാര്യങ്ങളാ ല്ലേ.
  അക്ഷരങ്ങളിലൂടെ അറിഞ്ഞവര്‍ നേരില്‍ കാണുമ്പോള്‍ ഉള്ള സന്തോഷം.
  എന്‍റെ അഭിനന്ദനങ്ങള്‍ ജെഫു

  ReplyDelete
 30. പുതിയ ആളുകളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം

  ReplyDelete
 31. പോസ്റ്റിടുന്ന ഓരോരുത്തരും നമ്മുടെ “ആസ്ഥാന പോസ്റ്റിന്റെ” ഒരു ലിങ്ക് കൂടെ അവസാനം കൊടുത്താല്‍ മറ്റുള്ളവരുടെ മീറ്റ് പോസ്റ്റുകളും വിവരണങ്ങളും വായിക്കാന്‍ പറ്റും. (ഒരു എളിയ നിര്ദേശം)
  http://uaemeet.blogspot.com/2011/05/2011-uae-meet-2011.html

  ReplyDelete
 32. ഗംഭീരം...!!
  ആശംസകള്‍...!!!
  http://pularipoov.blogspot.com/

  ReplyDelete
 33. രസകരമായി വിവരണം. മനസ്സിൽ സന്തോഷം നിറച്ചു ആ കൂടിച്ചേരൽ. ആശംസകൾ.

  ReplyDelete
 34. ബ്ലോഗേഴ്സ് മീറ്റ്‌ അതിയായി ആഗ്രഹിച്ച ഒരു കൂട്ടായ്മയായിരുന്നു. അറിയാന്‍ വൈകിയതിനാല്‍ വരുവാന്‍ കഴിഞ്ഞില്ല ... നഷ്ടം എന്നറിയാം. അറിയിച്ചതില്‍ ജെഫുവിനു നന്ദി. അടുത്ത തവണ പങ്കെടുക്കാം എന്നു കരുതുന്നു.

  ReplyDelete
 35. ബോല്ലോക പുലികള്‍ എല്ലാവരും കൂടി മീറ്റിന്റെ വിവരണങ്ങളും ഫോട്ടോകളും ഒക്കെ ലോഡ് കണക്കിന് ഇറക്കി വരണ കഴിയാത്ത എന്നെപ്പോലുള്ള പാവങ്ങളെ ഇങ്ങനെ കൊതിപ്പിച്ചോ... നിങ്ങളോടൊക്കെ ദൈവം ചോദിച്ചോളും... :) ഹാ നാട്ടില്‍ നടക്കുന്ന അടുത്ത മീറ്റിനെങ്കിലും പങ്കെടുക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു...

  വിവരണം നന്നായി...

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/
  (പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)

  ReplyDelete
 36. നന്നായി. ഇപ്പോളാ കണ്ടത്....

  ReplyDelete
 37. ദുബായ് ലൊരു ബ്ലോഗേസ്‌ മീറ്റ്‌ നടന്നുവെന്നു അറിഞ്ഞപ്പോ ഒരുപാടു സന്തോഷം തോന്നി.
  അബുദാബിയില്‍ എപ്പോഴെന്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അറിയിക്കുമെന്ന് കരുതുന്നു..

  ബ്ലോഗില്‍വന്നു അനുഗ്രഹിച്ചതിനു നന്ദി..
  തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

  musafirvl@gmail.com

  ReplyDelete
 38. കൂടിച്ചേരലുകള്‍ പിരിയലിനുള്ള ആരംഭം മാത്രം ......എല്ലകൂടിച്ചേരലുകളും അവസാനിക്കുന്നത് പിരിയലില്‍ തന്നെ ...എന്നിട്ടും എല്ലാരും ആഗ്രഹിക്കുന്നത് വീണ്ടും കൂടിചേരാന്‍ വേണ്ടി തന്നെ ....ആ വേദന അറിഞ്ഞിട്ടും എന്തെ നാം ഇങ്ങനെ ............ഹും ചിലപ്പോള്‍ ഇത് മനുഷ്യ സഹാജമാകാം അല്ലെ .................
  ഏതായാലും പിരിയാന്‍ വേണ്ടി ആണെങ്കിലും ഓരോ കൂടി ചേരലും നന്മക്ക് വേണ്ടി ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഒപ്പം നേരുന്നു ഒരായിരം ആശംസകള്‍ .ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് .എത്തട്ടെ ...എഴുതിന്റ്റെ ലോകത്തിലെ ഉയരങ്ങള്‍ കൈയ്യടക്കാനവട്ടെ എന്ന പ്രാര്‍ത്ഥനയോടെ ....സോന്നെറ്റ്

  ReplyDelete
 39. ഇഷ്ടക്കാരാ... വെറുതെ ഇത് വഴി പോയപ്പോള്‍ കയറിയതാ..
  എന്താ പുതിയതൊന്നുമില്ലേ.?
  അതോ, പുതിയ കുഞ്ഞിനെ താലോലിച്ചിരിപ്പാണോ..?
  നന്മകള്‍ ആശംസിക്കുന്നു.

  ReplyDelete
 40. ഇതൊക്കെ എപ്പോ സംഭവിച്ചു ? ഇനി അടുത്തത്‌ എപ്പോ ?

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..