Thursday, 2 June 2011

ലഗേജ്

അത്തറിന്റെ മണമുള്ള പെട്ടികളായിരുന്നു
എന്റെ മോൻ ഗൾഫീന്ന് എപ്പോഴും
കൂടെ കൊണ്ടരാറ്‌

പക്ഷെ, ഇത്തവണത്തെ പെട്ടിക്കു മാത്രം.....
“.... അധികം നേരം തുറന്ന് വെക്കാൻ പറ്റില്ല.
വേഗം തന്നെ പള്ളീലോട്ട് എടുക്കണം....”
ആരുടെയോ ഗൗരവമാർന്ന ശബ്ദം!!

വേഗം വരണംന്ന് പറഞ്ഞല്ലേ
ഇതു വരെയും നിന്നെ ഞാൻ യാത്രയാക്കിയിട്ടുള്ളൂ
എന്റെ മടിയുടെ ചൂടു പറ്റിയുറങ്ങാൻ
എനി നീ വര്യോ? ഇല്ലല്ലൊ?
പിന്നെന്തു പറഞ്ഞാ ഞാൻ
നിന്നെ യാത്രയാക്കാ...

35 comments:

 1. ജെഫൂ... പേടിപ്പിക്കല്ലേടാ...

  ചെറുതെങ്കിലും വല്ലാതെ ഹൃദയത്തെ സ്പര്‍ശിച്ചു. അങ്ങനെ ഒരു ലഗേജ് ആവാന്‍ ഇടയാക്കല്ലേ റബ്ബേ...

  ReplyDelete
 2. ജീവിതത്തില്‍ ഇങ്ങനെയൊരു അവസ്ഥ നമ്മുക്കും വേണ്ടപ്പെട്ടവര്‍ക്കും വരുത്താതിരിക്കട്ടെ.......

  ReplyDelete
 3. നല്ല കുഞ്ഞു കവിത ......സസ്നേഹം

  ReplyDelete
 4. നല്ല പോസ്റ്റ്... ചെറുതെങ്കിലും ഒരു തീപ്പൊരി മതിയല്ലോ പൊള്ളിക്കാൻ.. മനസ്സിനെ സ്പർശിച്ചു

  ReplyDelete
 5. വേദനിച്ചു.
  വേറൊന്നും പറയാന്‍ തോന്നണില്ല . നൊമ്പരം ബാക്കി .

  ReplyDelete
 6. നൊമ്പരപ്പെടുത്തി ..

  ReplyDelete
 7. ജെഫൂ...
  പുറത്ത് മഴ തകര്‍ക്കുമ്പോഴാണ് ഞാനിത് വായിക്കുന്നത്!ഒരുനിമിഷം
  വല്ലാതായി.എന്തിനാണധികം?മംഗളങ്ങള്‍!

  ReplyDelete
 8. ചില നേരത്ത് ഇങ്ങനെ ചില ഭ്രാന്തന്‍ ചിന്തകള്‍ വരും ...പക്ഷെ അതും ഒഴിച്ച് കൂടാനാവാത്ത ഒരു നിയതിയല്ലേ

  ReplyDelete
 9. ഈശ്വരാ... ലഗേജ് ... വായിച്ചു വല്ലാതായി....
  ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരുത്തല്ലേ ...

  ReplyDelete
 10. ഒരു തുള്ളി കണ്ണുനീര്‍ ഇവിടെ വീഴ്ത്തട്ടെ..

  ReplyDelete
 11. വിഷമിപ്പിക്കാതെ മാഷെ ..

  ReplyDelete
 12. വല്ലാതായി !
  എന്നാലും എല്ലാം അനുഭവിച്ചല്ലേ കഴിയൂ .

  ReplyDelete
 13. മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ കുഞ്ഞു കവിത...

  ReplyDelete
 14. പേടിപ്പിച്ചു കളഞ്ഞല്ലോ ഇഷ്ട്ട .. നന്നായിരിക്കുന്നു സമയം കിട്ടുമ്പോള്‍ എന്റെ ഇ ചെറിയ ബ്ലോഗിലെ കൊച്ചു കൊച്ചു മണ്ടത്തരങ്ങള്‍ വായിക്കാന്‍ ശ്രമിക്കണേ ..

  http://apnaapnamrk.blogspot.com/
  ബൈ റഷീദ് എം ആര്‍ കെ

  ReplyDelete
 15. ഈയടുത്തൊരു ചാനല്‍ വാര്‍ത്തയില്‍ പ്രവാസ സമൂഹത്തില്‍ കാണുന്ന ആത്മഹത്യ പെരുപ്പത്തെയും പറഞ്ഞതായി ഓര്‍ക്കുന്നു.

  ജെഫു, ഒന്ന് ഞെട്ടിച്ചു കളഞ്ഞു കേട്ടോ..

  ReplyDelete
 16. ഇന്ന് രാവിലെ മുതല്‍ ചിന്തിച്ചു കൊണ്ടിരുന്ന കാര്യം. അതിന്‍റെ വേവലാതികള്‍ മുഴുവന്‍ ഏതാനും വരികളില്‍ ഒതുക്കിയിട്ടും വല്ലാത്ത തീക്ഷണത.........നന്നായി എഴുതി.....

  ReplyDelete
 17. വേദനിപ്പിക്കുന്നു! :(

  ReplyDelete
 18. ഇഷ്ടപ്പെട്ടു.

  ReplyDelete
 19. ഹൃദയസ്പർശിയായ കൊച്ചു കഥ...
  വായിച്ചുകഴിഞ്ഞിട്ടും മനസ്സിനെ കൊത്തിനോവിയ്ക്കുന്നു...

  ReplyDelete
 20. ജെഫു, താങ്കള്‍ എന്നെ വേദനിപ്പിച്ചു. അതിന് മാപ്പില്ല.

  ReplyDelete
 21. thakarrthu... ! vaakkukal kuruvu mathi... pakshe aa vaakkukal ozhukkiya kannieeru....!

  ReplyDelete
 22. സത്യവും മിത്യയും അല്ലേ ജെഫൂഭായി

  ReplyDelete
 23. സന്ദർശിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

  ReplyDelete
 24. ജെഫുക്കാ... ആദ്യമായാണ് ഇവിടെ വരുന്നതെന്ന് തോന്നുന്നു.. ഹോ, ഒരു തീപ്പൊരി വന്ന് ഹൃദയത്തിൽ കത്തിയമർന്നതുപോലെ.

  ReplyDelete
 25. ഇത്തരം കുറെ രംഗങ്ങള്‍ക്കു
  സാക്ഷിയായിട്ടുണ്ട്...
  പൊള്ളുന്ന സത്യം!

  ReplyDelete
 26. സങ്കടപ്പെടുത്തുന്നതാണല്ലോ മാഷേ....

  ReplyDelete
 27. കുറച്ച് വാക്കുകളിൽ വിഷമിപ്പിച്ചു..

  ReplyDelete
 28. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

  ReplyDelete
 29. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോന്നെഴുതി വിട്ടോളും..!

  ആധിപിടിപ്പിക്കുന്ന എഴുത്ത്..!
  മേലാല്‍ ഇങ്ങനെയെഴുതിപ്പോകരുത്..!!

  ആശംസകള്‍..!!

  ReplyDelete
 30. ഓരോ ദിവസവും പ്രവാസലോകത്ത്‌ നിന്നും
  ഇത്തരം ലഗേജുകള്‍ കേരളത്തിലേക്ക്
  എത്തുന്നു. അടുത്ത ഊഴം ആര്‍ക്കാണ് എന്ന്‌ മാത്രമാണ്
  അറിയാത്തത്

  ReplyDelete
 31. പ്രഭന്‍ ക്യഷ്ണന്‍ , കെ.എം. റഷീദ്.. നന്ദി ഈ സന്ദർശനത്തിന്‌

  ReplyDelete
 32. ജെഫു ,കണ്ണ് നനയിപ്പിച്ചു ..ചെറുതെങ്കിലും ശക്തമായ ഭാഷ !!!ഒന്ന് പേടിച്ചു !!ഒരു നിമിഷം ഖബരിനെ ഓര്‍ത്തു ഒപ്പം ഉമ്മനെയും !!!

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..