Saturday, 16 July 2011

മരുക്കാറ്റിനും മഴത്തുള്ളിക്കുമിടയിൽ ..മുന്നൊരുക്കങ്ങളുടെ അവസാനത്തിൽ ഇത്തിസലാത്തിന്റെ സിം കാർഡിനു പകരം വഡാഫോണിന്റെ ചുവന്ന സിം ഞാനെന്റെ “നോകിയ” ഫോണിന്‌ നല്കി . നിയോൺ ലാമ്പിന്റെ സ്വർണ്ണ രശ്മികളാൽ സർവ്വാഭരണ വിഭൂഷിതയായി നില്ക്കുന്ന ദുബായ് നഗരത്തിനു “മഅസലാമ”യും പറഞ്ഞു 45 ഡിഗ്രിയിൽ തിളക്കുന്ന ചൂടിൽ നിന്നും മഹാരാജയുടെ സഖികളുടെ നാദ ഭംഗിയിൽ ഒരു യാത്രയുടെ തുടക്കം കുറിക്കപ്പെട്ടു ആകാശപ്പറവയുടെ ഗർഭഗേഹത്തിലെ ഇടുങ്ങിയ സീറ്റുകളിൽ കുടവയറിനു വിശ്രമാവസ്ഥയും നല്കിക്കൊണ്ട്.

യാത്രയുടെ സന്തോഷത്തിൽ കനം തൂങ്ങുന്ന ഉറക്കം, കാത്തിരിപ്പിന്റെ സുഖം നഷ്ട്പ്പെടുത്തുന്നുവെന്നതിനാൽ ഒരു സഹചാരിയുടെ സാന്നിധ്യം എന്നെ അനുഗ്രഹിച്ചിരുന്നു ഇത്തവണത്തെ യാത്രയിലും, മിക്കവാറുമെന്റെയെല്ലാ യാത്രകളിലുമെന്നപോലെ.
“ബാല്ബെക്കിന്റെ അവശിഷ്ടങ്ങളിലേക്ക് ഓടക്കുഴൽ നാദത്തിലൂടെ ആട്ടിൻപറ്റത്തെ തെളിച്ചു കൊണ്ടുവരുന്ന അലി*, തന്റെ ജീവിതത്തിൽ ആദ്യമായി ആത്മീയ ക്ഷാമത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിലൂടെ സ്നേഹമെന്ന പ്രാപഞ്ചിക വികാരത്തിന്റെ മാന്ത്രിക സംഗീതം പരിചയ സമ്പന്നനായ ഒരു സംഗീതജ്ഞനെ പോലെ ഹൃദയത്തിന്റെ തന്ത്രികളിൽ താളമിട്ടവൻ. അരളി മരച്ചുവട്ടിന്നരികിലെ അരുവിക്കപ്പുറത്ത്‌ പ്രത്യക്ഷപ്പെട്ട കന്യകയുടെ മിഴിനീരിന്റെ ശബ്ദത്തിലൂടെ ഓന്നായ് മാറിയ, അവരെ ഉണർത്തിയ അനശ്വര ശക്തിയാൽ മധുര ചുംബനങ്ങളുടെ വീഞ്ഞ് നുകർന്ന് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടവർ മയങ്ങി“ *എ.ഡി.1890 -)0 മാണ്ടിലെ വസന്തം (ഖലീൽ ജിബ്രാൻ)
ഒരു തുഷാര ബിന്ദുവിന്നകലത്തിൽ എന്റെ അനുഭവ സാക്ഷ്യങ്ങളാകുവാൻ വെമ്പൽ കൊള്ളുന്ന നിമിഷങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനാകുന്ന വൈകാരിക ചിന്തകൾ.

വരിഞ്ഞൊഴുകുന്ന ഭാവനയുടെ വശ്യതയാർന്ന മുന്തിരിത്തോട്ടങ്ങളിൽ നിന്നും എന്നെ വിളിച്ചുണർത്തിയത് ”ഹം കൊച്ചി പഹൂഞ്ച്നാ വാലേ....“ എന്ന മഹാരാജാ ദാസിയുടെ പുലർക്കാല കൊഞ്ചലുകളായിരുന്നു. കറുത്തിരുണ്ട ഇടിയൻ മേഘങ്ങൾക്കിടയിൽ വിമാനത്തിന്റെ ചലനങ്ങൾ മനസ്സിൽ ഭയാശങ്കകൾ പടർത്തിയെങ്കിലും, എന്നെ വരവേല്ക്കുന്നതിനായി എന്റെ മാതൃനാട് ഒരു നീണ്ട മഴക്കോളിന്റെ പുഷ്പഹാരവും നെഞ്ചിലേറ്റി കാത്തുനില്ക്കുന്ന കാഴ്ച്ച മനസ്സിലെ നീലാമ്പൽ കുളത്തിൽ ആഹ്ളാദത്തിന്റെ കുഞ്ഞോളങ്ങൾ സൃഷിച്ചിരുന്നു.

നനഞ്ഞ മണ്ണിന്റെ മാറിടത്തിലേക്കടുക്കും തോറും വാരിയെറിഞ്ഞ മഞ്ചാടിക്കുരുക്കൾ പോലേ ചിതറിക്കിടക്കുന്ന വീടുകളിലെ അന്തിത്തിരികൾ ഇരുളിന്റെ ജാലകം തുറന്ന് പല നിറങ്ങലിലായി പ്രകാശം ചൊരിയുന്ന മിന്നാമിനുങ്ങുകളായി കാഴ്ചവട്ടത്തിലേക്കു പറന്നു വന്നു.എയർ പോട്ടിൽ നിന്നും പുറത്തിറങ്ങി, പുലർക്കാലത്തിന്റെ പുതപ്പിനുള്ളിൽ ചാറ്റൽ മഴയെ പുണർന്ന് അലസമായുറങ്ങുന്ന പുൽത്തലപ്പുകൾക്ക് അലോസരം സൃഷ്ടിക്കാതെ എന്നെയും വഹിച്ച് വാഹനം പാതയോരങ്ങളിലൂടെ ഉരുണ്ടു തുടങ്ങി..... ഫാസ്റ്റ്ഫുഡിന്റെ നിറങ്ങൾക്ക് മുന്നിലെ നരച്ച ചായക്കടയിലെ ആവിയുയരുന്ന സമാവറിൽ നിന്നുള്ള ചായയുടെ ചൂടും നുകർന്ന്, പുലരിക്ക് ചെമ്പക മരം സമ്മാനിച്ച സുഗന്ധവും പകുത്തെടുത്ത്, എന്നെ കാത്തിരിക്കുന്ന മുളകിട്ടു വെച്ച മീൻ കറിയുടെ രുചി നാവിൻ തുമ്പത്ത് വിഭവ സമൃദ്ധിയും നല്കി, വരപ്രസാദങ്ങളാകുന്ന മഴത്തുള്ളികൾ സ്നേഹോഷ്മളതയോടെ ഏറ്റു വാങ്ങാൻ മാതൃത്വം ചിര പ്രതിഷ്ഠയായ ഞങ്ങളുടെ കോവിലിന്നങ്കണത്തിലേക്ക് ഒരിക്കൽ കൂടി..

പകരം നല്കിയ വഡാഫോണിന്റെ സിം കാർഡ് അടുത്ത ആഴ്ചയിലെ ഇതേ ദിവസം വീണ്ടും എന്റെ പേഴ്സിനുള്ളിലേക്കും ഇത്തിസാലാത്തിന്റെ സിം എന്റെ നോക്കിയ ഫോണിലേക്കും മാറ്റപ്പെടുന്ന നിമിഷം, ചോരയൊലിപ്പിക്കുന്ന തുറിച്ച കണ്ണുകളായി എന്നെ ഭയപ്പെടുത്തിക്കൊണ്ടു നില്ക്കുന്നുവെന്റെ മുന്നിൽ.....

57 comments:

 1. വീണുകിട്ടിയ ഒരു ചെറിയ ഇടവേളയിൽ ഞാനൊന്നു പോന്നു നാട്ടിലേക്കു.. ഒന്നു മഴകൊള്ളാല്ലൊ.. അല്ലെങ്കിൽ ഷവറിനടിയിൽ നിന്നു കൊണ്ടു മഴ സ്വപ്നം കാണേണ്ടി വരും..

  ReplyDelete
 2. എന്തായാലും എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും നാട് എത്ര പ്രിയങ്കരം..അല്ലേ?

  ReplyDelete
 3. ഈ നാടിനെ നിങ്ങളൊക്കെ എത്രമാത്രം സ്നേഹിക്കുന്നു.നാടിന്റെ ഹൃദയതാളം ഇങ്ങിനെ ഏറ്റു വാങ്ങാന്‍ കഴിയുന്ന പ്രവാസികളോട് അസൂയ തോന്നുന്നു.

  ReplyDelete
 4. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കനെന്റെ
  ഗ്രാമം കൊതിക്കാറുണ്ടെന്നും
  തിരികെ മടങ്ങുവാന്‍ തീരം അണയുവാന്‍ ....
  നാട് തന്നെ നല്ലതു അല്ലെ ജെഫു ..:)

  ReplyDelete
 5. ഈ നാട് വിട്ടു പോവാന്‍ നമുക്കെങ്ങിനെയാണ് കഴിയുന്നത്‌...ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ നാം ജീവിതം അഭിനയിച്ചു തീര്‍ക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത്......ഒരിക്കലും തിരിച്ചു കിട്ടാത്തത്...............

  ReplyDelete
 6. എല്ലാം വളരെ പെട്ടെന്ന് ആയിരുന്നല്ലോ അല്ലെ ?
  കുഞ്ഞിനേയും കണ്ടു ...........
  നന്നായി എഴുതി ...കുറച്ചു കൂടി ആകാമായിരുന്നു ,പെട്ടെന്ന് നിര്‍ത്തിയപോലെ .........

  ReplyDelete
 7. swapnangalil mazha peythirangatte. . .
  pravasiyude viraham marukatetu thanukate.
  ee maninodula pranayam namuku swantham.

  ReplyDelete
 8. കൊതിപ്പിച്ചു വല്ലാതെ., എന്നാലും നമ്മളൊക്കെ എത്ര ഭാഗ്യവാന്‍ മാര്‍ ആണല്ലേ , നമ്മുടെ കഴിഞ്ഞു പോയ തലമുറയ്ക്ക് യാത്രക്ക് ഈ ഒരാഴ്ച തികയില്ലായിരുന്നു. അനുഗമിക്കാന്‍ സിം കാര്‍ഡുകളും ഇല്ലായിരുന്നു. സര്‍വ്വശക്തന് സ്തുതി. അതും വളരെ മുന്നേ ഒന്നും അല്ലല്ലോ. ?

  ReplyDelete
 9. ഒരാഴ്ചയെങ്കില്‍ ഒരാഴ്ച്ച .... :)

  ReplyDelete
 10. ഒരു പ്രവാസിയുടെ സന്തോഷത്തിനും സന്താപത്തിനുമിടയിലെ അഥവാ സംഗമത്തിനും വിരഹത്തിനുമിടയിലെ നെടുവീര്‍പ്പുകള്‍ മനോഹരമായി തന്നെ ജെഫ്ഫു കേള്‍പ്പിച്ചു.ശ്രുതിയോ താളമോ ലയമോ തെറ്റാതെ.....

  ReplyDelete
 11. ഇവിടെത്തി ല്ലേ.
  മെസ്സേജ് ഞാന്‍ കണ്ടിരുന്നു. വിളിക്കാം ട്ടോ. ചെറിയൊരു തിരക്കില്‍ പെട്ടുപോയി.
  ഈ കുറിപ്പ് ഭംഗിയായി ജെഫു.

  ReplyDelete
 12. പ്രവാസത്തില്‍ നിന്നും .. മലയാളി മണ്ണിലേക്ക് ഉള്ള ഒരു പുറപ്പാട് അത് സാഹിത്യ ഭാഷയില്‍ വളരെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു ..ഇവിടുത്തെ ഉരുകിയൊലിക്കുന്ന ചൂടില്‍ നിന്നും യാന്ത്രീകമായ ജീവിതത്തില്‍ നിന്നും ഒരു മോചനം ആരും കൊതിക്കുന്നു.. ചളിയും മണ്ണും മരവും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ നാട് .കുന്നും കാടും കാട്ടാറുകളും കൊണ്ട് അനുഗ്രഹീതമായ നമ്മുടെ നാട് ..പച്ചപ്പും പാടങ്ങളും പായല്‍ നിറഞ്ഞ തോടുകളും എല്ലാമെല്ലാം നമുക്ക് മാത്രം സ്വന്തം.. പ്രവാസികള്‍ മാത്രം അതിനെ വല്ലാതെ ആസ്വദിക്കുന്നു .. അവന്റെ ഭാവനയിലൂഒടെ അവന്റെ എഴുത്തുകളില്‍ പകര്‍ത്തി.. അവനതിനു ജീവന്‍ നല്‍കുന്നു .. അത് പ്രവാസിക്ക് മാത്രം അവകാശപ്പെടാനാകുന്നത് .. വളരെ ഇഷ്ട്ടാമായത് കൊണ്ടാകാം .പെട്ടെന്ന് വായിച്ചു തീര്‍ന്ന പോലെ .. ആ കോവിലങ്കണത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ ആരും അകത്തേക്ക് വിളിചാനയിക്കാത്തത് പോലെ തോന്നി.. അവിടെ ഒര്ര്‍മ്മകളെ തനിച്ചാക്കി വീണ്ടും തിരികെയെത്തി.. പ്രവാസത്തിന്റെ നാല് ചുമരികല്‍ക്കുള്ളിലേക്ക്... കുളിര്‍ കൂരിചോരിയുന്ന പ്രതീക്ഷയുടെ ഒരു ചാറ്റല്‍ മഴയും കാത്ത്... അടുത്ത യാത്ര പരിച്ച്ചിലിനായി............ ആശംസകള്‍... ഒത്തിരി ഇഷ്ട്ടായി... ഈ എഴുത്ത്..

  ReplyDelete
 13. ജെഫു നാട്ടിലെത്തി അല്ലേ ? മധുരമൂറുന്ന ഒരു മഴക്കാല അവധി ആശംസിക്കുന്നു . വരികളിലെ നാടിനെ ഞാന്‍ ജെഫുവിലൂടെ കാണുന്നു ....നന്നായി എഴുതി .

  ReplyDelete
 14. പ്രവാസികളുടെ മഴക്കുറിപ്പുകള്‍ മഴയ്ക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നൂ..
  ഞാനും മഴ നനഞ്ഞല്ലോ എന്ന ആ സന്തോഷം ഓരൊ അനുഭവങ്ങളിലൂടേം വ്യക്തം..
  ഓരൊ മഴയ്ക്കും മണ്ണിന്‍റെ മണം നുകരാന്‍ നാട്ടിലെത്താന്‍ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നൂ.

  ReplyDelete
 15. പ്രവാസിയായിരികുമ്പോഴാണ് നമുക്ക് നമ്മുടെ നാടിന്റെ വില ശെരിക്കുമറിയുന്നതല്ലേ
  കോള്ളാം ആ സിം കാര്‍ഡ് കൊണ്ടുള്ള പുതിയ ഒരു അവതരണം നന്നായിരിക്ന്നു

  ReplyDelete
 16. അങ്ങിനെ ജെഫു നാടെത്തി കള്ള കര്‍ക്കിടകത്തിലെ പഞ്ഞ മാസത്തില്‍ കഷായ കഞ്ഞി കുടിക്കാന്‍ പോയതാണോ
  ഏതായാലും പോസ്റ്റ് അത്തുഗ്രന്‍ ആയി

  ReplyDelete
 17. നാടും നാട്ടാരും, മഴയും എല്ലാം പ്രവാസിക്ക് ഒരു അനുഭൂതിയാണ്!.

  വീണുകിട്ടിയ വേനലവധി കുട്ട്യേളും കെട്ട്യോളുമായി അടിച്ചു പൊളിക്കുക!..

  നോമ്പിന് മുന്നേ തന്നെ തിരിച്ചെത്തിക്കോളൂ.. മറക്കേണ്ട...

  ReplyDelete
 18. ജനമങ്ങളെത്ര മരുഭൂമിയില്‍ കഴിഞ്ഞാലും
  മൂക്ക് മുട്ടെ കാശ് സമ്പാദിച്ചാലും
  അവസാനം മരണം
  ഈ പച്ചയിലാവണമെന്ന മോഹം പേറി എത്ര പേര്‍ അവിടം....

  ജെഫൂ..നനവാണെപ്പോഴും ബ്ലോഗില്‍ അല്ലെ..

  ReplyDelete
 19. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

  ReplyDelete
 20. ഇന്ന് കര്‍ക്കിടകം ഒന്ന്.
  നേരം വെളുക്കും മുമ്പ്‌ തുടങ്ങിയ മഴ ചെറിയൊരു കാറ്റിന്‍റെ അകമ്പടിയോടെ ഇപ്പോഴും തുടരുന്നുണ്ട്,
  പാറക്ക് മുകളിലെ അമ്പലത്തില്‍ നിന്നും രാമായണ പാരായണവും കേട്ട് തുടങ്ങി.
  ഒരു സിം കാഡിന്‍റെ മാറി മാറിയലും മഴക്കാഴ്ച്ച കാണാനായി മാത്രം ഒരു ഹ്രസ്വ യാത്രയും!!
  എത്ര മനോഹരമായാണ് ഈ കുഞ്ഞുപോസ്റ്റിനെ സാഹിത്യപ്രയോഗങ്ങളിലൂടെ സമ്പന്നമാക്കിയിരിക്കുന്നത്.
  എങ്കിലും അവസാനിച്ചപ്പോള്‍ അവസാനിക്കാത്ത തോന്നല്‍ മാത്രം ബാക്കി വെച്ചതെന്തേ..!?

  ReplyDelete
 21. ഈ പ്രവാസിയെ കൊതിപ്പിക്കല്ലേ ജെഫു. ഈശ്വരന്‍ അനുവദിച്ചാല്‍ ഡിസംബറിന്റെ മഞ്ഞില്‍ കുളിരാന്‍ ഞാനും പോകും നാട്ടില്‍. :-)

  ReplyDelete
 22. ഒരു 'മഞ്ഞ്' സ്റ്റൈല്‍ ഉണ്ടല്ലോ ജെഫൂ......എന്നാണ് സിം കാര്‍ട് മാറ്റിയിടെണ്ടതില്ലാത്ത ഒരു കാലം നമുക്ക് വരിക......പ്രവാസം നിരുതുമ്പോഴോ അതോ ഇതിസാലാത് ഇന്ത്യന്‍ ബ്രാഞ്ച് തുടങ്ങുംബോഴോ.......

  ReplyDelete
 23. ഇവിടെ- ഈന്തപ്പനത്തോട്ടങ്ങളില്‍ ഈത്തപ്പഴങ്ങള്‍ പഴുത്തു പാകമായിരിക്കുന്ന. മരുഭൂമി ഇളക്കിമറിച്ചു വീശിയടിക്കുന്ന പൊടിക്കാറ്റു നഗരങ്ങളെപ്പോലും ചിലപ്പോള്‍ നിശ്ചലമാക്കുന്നു. പ്രവാസം അത്യുഷ്ണത്താല്‍ ചുട്ടു പഴുക്കുകയാണ്.

  നാട്ടില്‍ ഇത് മഴക്കാലം. കര്‍ക്കിടക മേഘങ്ങള്‍ വാശിയോടെ തിമിര്‍ത്തു പെയ്യുന്ന ധന്യദിനങ്ങള്‍, ചുടുകാറ്റിന്റെ ഹുങ്കാരത്തില്‍ നിന്നും മഴയുടെ ശീല്ക്കാരത്തിലേക്കുള്ള ജെഫുവിന്റെ ഈ ക്രാഷ് ലാന്റിംഗ് അതീവ ഹൃദ്യമായി.

  ബാഹര്‍ കാ താപ്മാന്‍ 20 ഡിഗ്രീ സെല്‍ഷിയസ്. have a nice vacation .

  ReplyDelete
 24. ഒരാഴ്ച്ചത്തെ അവധികിട്ടിയല്ലേ.........ഞാനും വരുന്നുണ്ട് അടുത്തയാഴ്ച്ച........... ഒരു മാസത്തെ അവധിക്ക്...!!!

  ReplyDelete
 25. ഏതാനും ദിവസങ്ങള്‍ക്കകം പരിധിക്ക് പുറത്താകുന്ന ചില സിം കാര്‍ഡുകള്‍ നാം..!!!!

  ReplyDelete
 26. വീട് എവിടെയാണോ അവിടെയാണ് ഹൃദയം..

  ReplyDelete
 27. മഴക്കാലം തീരും മുന്‍പ് എത്തിയല്ലേ... നല്ലൊരു അവധിക്കാലം ആശംസിക്കുന്നു ...

  ReplyDelete
 28. Ini naadine patti ingine ezhuthiyaal ente veroru mugham kaanendee varum..vendi vannaal quotation teamsine irakkum Njaan.. Eppa mungiiii duffayeennu..manushyane kothippiikkanaaiii...

  ReplyDelete
 29. ഒരു വര്‍ഷത്തില്‍ അതികമായി
  ഇതുപോലൊരു സുദിനം സ്വപ്നം കണ്ടു കിടക്കുന്ന
  ഒരു പാവം പ്രവാസി ഈ പോസ്റ്റിന്റെ ഉടമക്ക് ഹൃദയം നിറഞ്ഞ
  ആശംസകള്‍ നേരുന്നു (അവധിക്കാലം അടിച്ചുപൊളിക്കുക)

  ReplyDelete
 30. ആ മഴയും ,കുളിര് കോരുന്ന കാറ്റും ,കിളികൊഞ്ചലുകളും,വിട്ടു എങ്ങിനെയാ മടങ്ങി വന്നത് ഹ്മ്മ...അതും നോക്കി കൊണ്ടിരുന്നാല്‍ ..

  ReplyDelete
 31. അജിത് സാർ, പ്രദീപ് കുമാർ സാർ, രമേശേട്ടൻ, നജീബ് മൂടാടി, ജബ്ബാർക്ക, ജാബ്, ബഡായി, നൗഷു, സാജിദത്ത, ചെറുവാടി, ഉമ്മു അമ്മാർ, പാറക്കണ്ടി, വർഷിണി, ഷാജു, കൊമ്പൻ (മൂസ്സാക്ക) ഷംസ്, വാല്യകാരൻ, മുല്ല, എക്സ്സ് പ്രവാസിനി, ഷാബു ചേട്ടൻ, അൻസാർ ഭായ്, അക്ബർക്ക, നാമൂസ്, മയ് ഫ്ളവേഴ്സ്, ലിപി, ലുക്മാൻ, നവാസ്. റഷീദ്ക്ക, ആചാര്യൻ... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

  രമേശേട്ടാ.. ശരിയാ.. എന്തായാലും നാടു തന്നെ നല്ലതു..

  ഉമ്മു അമ്മാർ / എക്സ് പ്രവാസിനി.. വീടെത്തുന്നതു വരെ എന്നു മാത്രമെ ഉദ്ധേശിചിരുന്നുള്ളൂ. ആനയിക്കൂനതിനെ കുറിച്ചും, തുടർ അനുഭവങ്ങളും എഴുതിയാൽ തീരുമൊ അല്ലെ..

  അക്ബർക്ക പരഞ്ഞതു പൊലെ ഇത് പെട്ടന്നയിരുന്നു യാത്ര. പിന്നെ ഒന്നും നോക്കിയില്ല. ഒരാഴ്ചയെങ്കിൽ അതു തന്നെ.

  അൻസാർ ഭായ്. ഇത്തിസാലാത്ത് ഇന്ത്യൻ ബ്രാഞ്ച് തുടങ്ങുക എന്നതു ഞാൻ എന്ന പ്രവാസിക്കു ഒരു സംഭവം അല്ല. പക്ഷെ പ്രവാസം നല്ല രീതിയിൽ അവസാനിപ്പിക്കുക എന്നതാണു എന്റെ വിഷയം.. :)

  ReplyDelete
 32. നന്നായി എഴുതീല്ലൊ :)
  ആദ്യമാണിവിടം..

  ReplyDelete
 33. എഴുത്ത് വളരെ ആകര്‍ഷണീയമായി.

  വായിച്ചു രസംകയറി വരുമ്പോഴേക്കും നിര്‍ത്തിക്കളഞ്ഞല്ലോ...
  തുടരും എന്ന് കൂടി വയ്ക്കാമായിരുന്നു..എന്നിട്ട് തിരിച്ചു വരുന്നതിന്റെ ആത്മസംഘര്‍ഷങ്ങളും .......................

  ReplyDelete
 34. നല്ല ഒരു അവധിക്കലം ആശംസിക്കുന്നു....
  ബ്ലൊഗ് വായന തുടങ്ങിയപ്പൊ, പ്റവാസികളെ കൂടുതല്‍ അറിയാന്‍ തുടങ്ങിയപ്പൊ,ഞാന്‍ എന്റെ നാടിനെ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തത്റയും സ്നേഹിക്കാന്‍ തുടങ്ങി...
  ഈ പച്ചപ്പും പറ്വതങ്ങളും മഴയും മഞ്ഞും ഒക്കെ മുന്‍പെ ഇഷ്ടാരുന്നു..പക്ഷെ..ഇപ്പൊ ആ ഇഷ്ടം ഒത്തിരി ഒത്തിരി കൂടുതലായി....
  കുളിരേകും മഴ നനയാന്‍ ആശംസിക്കട്ടേ...!!!

  ReplyDelete
 35. നല്ല എഴുത്ത്...
  സ്വന്തം മണ്ണിനെ ഇഷ്ടപെടാത്തവരുണ്ടാകില്ല. പ്രത്യേകിച്ച് പ്രകൃതിയുടെ വിഷയത്തിൽ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്ന നമ്മുടെ കൊച്ചുകേരളത്തിന്റെ കാര്യമാകുമ്പോ.... !

  ReplyDelete
 36. നല്ല പൊടിക്കാറ്റ് ,ചുട്ടുപൊള്ളുന്ന വെയില്‍ ,ചൂടാറിയ കുബ്ബൂസ് ,എന്നും വഴിപാടു പോലെ രാവിലത്തെ സാന്‍ഡവിച്ച് ..ഒന്നാം തിയ്യതി ശമ്പളം വാങ്ങിയാല്‍ അടുത്ത സാലരിക്കായുള്ള കാത്തിരിപ്പ്‌ ..ഇഷ്ട തോഴന്മാരായ ,മൂട്ടകളെയും ,കൊതുകിനെയും വിരഹവേദന നല്‍കി ഒരാഴച് പനിയും ജലദോഷവും കൊണ്ട് വരാന്‍ പോയിരിക്കുന്നു നാട്ടിലേക്ക് ....വെല്ടന്‍ മൈ ബോയ്‌ വെല്ടന്‍...

  ReplyDelete
 37. നാട്ടിലേയ്ക്കുള്ള യാത്ര...അതെപ്പോഴായാലും എത്ര ചെറുതായാലും മനസ്സില്‍ ആവേശത്തിരകളിളക്കുന്ന ഒന്നു തന്നെയാണ്.മനം മടുപ്പിക്കുന്ന യാന്ത്രികമായ ജീവിതത്തില്‍ നിന്നും നന്മയുടെ,നാട്ടിന്‍ പുറത്തിന്റെ,സ്വന്തബന്ധങ്ങളുടെ,പച്ചപ്പിന്റെ,സന്തോഷത്തിന്റെ സര്‍വ്വോപരി കോരിച്ചൊരിയുന്ന മഴക്കാലത്തിന്റെ നടുവിലേയ്ക്ക് പെട്ടന്ന്‍ എത്തിപ്പെടുക എത്ര വിസ്മയാവഹമാണ്.

  ആദ്യമായികൊടുത്തിരിക്കുന്ന ചിത്രം അതിമനോഹരമായിട്ടുണ്ട്....

  ഓ.ടോ:ഡെങ്കിപ്പനി, തക്കാലിപ്പനി,പുലിപ്പനി,കഴുതപ്പനി,പകര്‍ച്ചപ്പനി,വൈറല്‍പ്പനി..etc...ഇതിലേതുമായിട്ടാണ് മടങ്ങിവരവ്...

  ReplyDelete
 38. നല്ല എഴുത്ത് ............. ആശംസകള്‍

  ReplyDelete
 39. നിശാസുരഭി, ഇസ്മായില്‍ കുറുമ്പടി, സ്വന്തം സുഹൃത്ത്,അനശ്വര, ശങ്കരനാരായണന്‍,കോമൺ സെൻസ്,ഫൈസൽ ബാബു,ശ്രീക്കുട്ടന്‍, മുസമ്മില്‍ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 40. I think no one can live without the greenish of past......your this post made me silent and i got the lost colors of my village in memories. Congrats.

  ReplyDelete
 41. എത്ര അകലെ പോയാലും നാടിനെ നെഞ്ചിലേറ്റി, തിരികെ മടങ്ങാനുള്ള വെഗ്രതയുമായി കഴിയുന്ന പ്രവാസിയുടെ മനസ്സിനെ ഹൃദ്യമായി വരച്ചു കാട്ടി.
  നൂറാമനായി ഞാനും കൂടെ കൂടുന്നു...:)

  ReplyDelete
 42. ..ചോരയൊലിപ്പിക്കുന്ന തുറിച്ച കണ്ണുകളായി എന്നെ ഭയപ്പെടുത്തിക്കൊണ്ടു നില്ക്കുന്നുവെന്റെ മുന്നിൽ.....
  പ്രവാസിയുടെ പേടിസ്വപ്നമായ ആ മടക്കയാത്രയെ വളരെ നന്നായി ഉപമിച്ചു.നല്ല എഴുത്ത്.
  ആശസകള്‍

  ReplyDelete
 43. കണ്നുപോയാലേ കണ്ണിന്‍റെ വിലയറിയൂ എന്നുക്കേട്ടിട്ടില്ലേ...?

  ReplyDelete
 44. ഹോ ,,... ഈ പ്രവാസികളുടെ സെന്റി കേട്ട് എനിക്ക് കരച്ചില്‍ വരുന്നു ..............

  ReplyDelete
 45. Palappozhum ningaliloodeyokkeyaanu njangalokke swantham naadinte vilayariyunnathu... Nandi jefu :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  ReplyDelete
 46. അതു വഴി വന്നത് കൊണ്ട് ഇത് വഴിയും കേറിയതാണ്. എന്നാല്‍ ഇത് വഴി മുമ്പേ വരേണ്ടതായിരുന്നു എന്ന് തോന്നുകയാണ്. ആ മഴയും കാറ്റും നനഞ്ഞ മണ്ണും നാടിന്റെ തുടിപ്പിനെ മൊത്ത്തമായും പേറി വരുന്നുണ്ട്. നമ്മളിലേക്ക് ഇടയ്ക്കിടെ.

  ReplyDelete
 47. നന്നായിരിക്കുന്നു...നന്ദി.

  ReplyDelete
 48. nice one inganeyum oru sambavam njan shradhikkathe poyi thnx 4 sharing njan ente bloginte kochu panippurayilayirunnu athukondanu miss cheythathu any way wish u all success

  ReplyDelete
 49. സൂരജ്, വേനൽ പക്ഷി, ആറങ്ങോട്ടുകര മുഹമ്മദ്, ഭക്ഷ് എടയൂർ, മഖ്ബൂൽ, ജെനിത്, തൻസീം, വെള്ളരിപ്രാവ്, സലീം..എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 50. എന്നും പ്രസക്തമാണ് ഈ തുടിപ്പുകള്‍

  ReplyDelete
 51. ജെഫു ,
  തിരികെ വരുമ്പോള്‍ തന്നെ പോകേണ്ട ദിവസത്തിന്റെ ഓര്‍മകളും ഓര്‍മ്മപ്പെടുത്തലുകളും ,പ്രവാസിയുടെ ദുരിതം ,ഇല്ല , പോകേണ്ട ,നിങ്ങള്‍ ഇവിടെ ഞങ്ങളോടൊപ്പം തുടരുക

  ReplyDelete
 52. jefu ,
  ഒരു ഫോട്ടോ ബ്ലോഗ്‌ ഉണ്ടായിരുന്നല്ലോ ,എവിടെപ്പോയി ,കാണുന്നില്ലല്ലോ ...

  ReplyDelete
 53. പലതരത്തിലുള്ള കമ്മന്റ്സ് മുകളില്‍ കണ്ടു... ഒരു കാര്യം പറയാതെ വയ്യ... പ്രവാസം അനുഭവിച്ചവര്‍ക്ക് അറിയാം അതിന്റെ വേദന.. പ്രവാസിയുടെ മനസ്സ് മറ്റൊരു പ്രവാസിക്ക് മാത്രമേ കാണാന്‍ കഴിയൂ..

  എല്ലാ പ്രവാസികള്‍ക്കും നന്മകള്‍..

  ReplyDelete
 54. താങ്കളുടെ രചനകള്‍ക്ക് സുഖകരമായ ഒരു വളച്ചു കെട്ടുണ്ട്

  ReplyDelete
 55. pravasiyude pollunna nombarangal hrdyamayi avadaripichu.engilum endo baki vechu poyadu pole , ellavarkum oru pradeeksha sammanichu kondu avasanipichu baki vechadu bakiyullavarku fillu cheyyam alle

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..