Saturday, 5 May 2012

എന്റെ രക്തം ഇനിയും ചുവന്നിട്ടില്ലാല്ലേ?

പാകിസ്ഥാനിൽ ഇന്നു രാവിലെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരണപ്പെടുകയും 20 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്വം.........

“പാക്കിസ്ഥാൻ വിഭജനവും, പട്ടാള അട്ടിമറിയെക്കുറിച്ചും, സ്വാതന്ത്ര്യത്തിനുമുമ്പേ തന്നെ അബുൽകലാം ആസാദ് പറഞ്ഞിരുന്നതല്ലേ.” റേഡിയോയുടെ ശബ്ദം കുറച്ചുകൊണ്ട് ഷംസ് ആരോടെന്നില്ലാതെ പറഞ്ഞു.

“ഏത്, നമ്മുടെ പ്രസിഡണ്ടായിരുന്ന അബ്ദുൾകലാം ആസാദോ?” ഡ്രൈവ് ചെയ്തിരുന്ന ഫൈസലിന്റെ ചോദ്യം.

“പ്രസിഡണ്ട് അബ്ദുൾകലാമല്ല, ആര്യാടൻ മുഹമ്മദ്, ഒന്നുപോടാ. മൗലാന അബുൽകലാം ആസാദ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി” “അല്ലെങ്കിൽ തന്നെ നെഹ്രുവിനെയും, ഗാന്ധിയെയുമല്ലാതെ നിനക്ക് ആരെയൊക്കെ അറിയാം. ഗോസിപ്പിന്റെ മണം പിടിച്ചു പിന്നാലെ  പോകുന്ന നിനക്ക്, ബികിനിയിട്ട ഐശ്വര്യറായിയും, മസില്‌പെരുപ്പിച്ച ഷാറൂഖ്ഖാനുമല്ലെ ഇന്ത്യൻ ഐക്കോണുകൾ. കലാമിനെയും, ചന്ദ്രബോസിനെയ് നീയൊക്കെ എങ്ങനെ അറിയാനാല്ലെ?”

“ദേ ഷംസേ, നീയധികം ചൊറിയല്ലേ..” 

“ചൊറിഞ്ഞതല്ല ഫൈസലേ, അല്ലെങ്കിലും; ഫാഷന്റെ പേരിൽ പുറത്ത് കാണിച്ചിരിക്കുന്ന  അണ്ടർവെയറിന്റെ വിലപോലും കാണില്ലല്ലോ നിനക്കീ കാര്യങ്ങൾ.” “അതേയ്.., പാകിസ്ഥാന്റെ കാര്യം പറഞ്ഞപ്പോഴാ ഓർമ്മവന്നത്. നീ കോഴിക്കോട്ടുകാരനല്ലേ?”

“അതെ. പക്ഷെ കോഴിക്കോടും, പാക്കിസ്ഥാനും തമ്മിലെന്തുബന്ധം?”

“ഞനൊരു അഡ്രസ്സ് തരാം. അവരെക്കുറിച്ചൊന്നു വിശദമായി അന്വേഷിക്കണം”

“നീയെന്താ രണ്ടാമതും കെട്ടാനുള്ള വല്ല പരിപാടിയുണ്ടൊ?”

“എടാ, എന്റെ ബിൽഡിംഗിലെ നാത്തൂർ* ഖാൻസാബില്ലെ, അയാൾ എന്നോട്  അന്വേഷിക്കാനായി എല്പിച്ചതാണ്‌”

“ആര്‌, നമ്മുടെ പച്ചയോ? മൂടും മുലയും കനമുള്ള ശ്രീലങ്കൻ പെണ്ണുങ്ങൾ, കെട്ട്യോന്മാരെ തെരഞ്ഞ് കേരളത്തിൽ വന്നിട്ടുണ്ട്.  ഇതിപ്പൊ ആ പച്ചക്ക് ആരാണാവോ കേരളത്തിൽ.”

“അവരൊരുമിച്ച് ജോലിചെയ്തിരുന്നതാ. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും എത്തീട്ടില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നൂല്ല. കാര്യമെന്താണെന്നറിയാൻ വേണ്ടീട്ടാകും. ഇതാണഡ്രസ്സ്. അബൂബക്കർ, വാലിയം പുറത്ത് വീട്, ......... ,കോഴിക്കോട്.”

“അഡ്രസ്സിന്‌ നല്ല പരിചയം പോലെ. എന്തോആവട്ടെ, എന്റെ കസിൻ ജവഹർ കോഴിക്കോട് സ്റ്റേഷനിലുണ്ട്. അവനെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കാം.”

കറാമ മെട്രോ സ്റ്റേഷനടുത്ത് ഷംസിനെ ഇറക്കി റൂമിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ, ഫൈസലിന്റെ മനസുമുഴുവൻ പച്ചയും, അബൂബക്കറും തമ്മിലുള്ള അവിഹിതതിന്റെ എഴുതാപുറങ്ങളായിരുന്നു. തന്നേക്കാൾ താഴ്ന്നവരോട് നീരസം നിറഞ്ഞ സമീപനം തന്നെയായിരുന്നു അതിന്റെ കാരണവും.

                                                                                                                                ചിത്രം ഗൂഗിളിൽ നിന്നും
അല്ലാദിത്ത ചൗഹാൻ എന്നാണ്‌ മുഴുവൻ പേര്. സ്നേഹപൂർവ്വം  എല്ലാവരും ഖാൻസാബെന്നു വിളിക്കും. കാലത്തിന്റെ ഗതിവേഗം ചുളിവുകൾ വീഴ്ത്തിയ വിടർന്ന നെറ്റിയിൽ, നിസ്കാരതയമ്പിന്റെ നിറഞ്ഞ ഐശ്വര്യം. വെളുത്തുനീണ്ടതാടിയും, നീലക്കണ്ണുകളും തിളങ്ങുന്ന മുഖത്ത് വേദനയുടെ നീറ്റൽ എപ്പോഴും നിഴലിച്ചിരുന്നു. അരക്ഷിതാവസ്ഥയുടെ കാഠിന്യത്തിൽ നിറം മങ്ങിയ ദിനരാത്രങ്ങളിലെപ്പൊഴോ, നീതിബോധമില്ലാതെ പാഞ്ഞുവന്ന ബോബുകളിലൊന്ന് കൂരയുടെ മേൽ ആഞ്ഞുപതിച്ചു. മനുഷ്യമാംസം ചിതറിക്കിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങളിൽ ചുടുനിണം തളം കെട്ടിയിരിക്കുന്നു. രൂക്ഷഗന്ധത്തിൽ മുങ്ങിയ മാംസക്കഷ്ണങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാനാകാതെ പോയത്, ഖാൻസാബിന്റെ ഭാര്യയെയും, മക്കളെയുമായിരുന്നു. കനലെരിയുന്ന ഓർമ്മകൾ കൂട്ടിനായെത്തുമ്പോൾ, കണ്ണുകളിൽ കനിയുന്നത് കടുംനീലവർണ്ണം.

“ഫ്രീ ആകുമ്പോൾ നീയൊന്നു വിളിക്ക്.” നാട്ടിൽ നിന്നും ജവഹറിന്റെ മെസ്സേജ്. മറന്നുതുടങ്ങിയ അഡ്രസ്സിന്റെ കാര്യം അപ്പോഴാണവന്‌ ഓർമ്മയിൽ വന്നത്. 

“ഫൈസലേ.. അഡ്രസ്സിലുള്ള ആളെ നീയറിയോ?”

“എനിക്കറിയില്ല. കൂടെ ജോലിചെയ്യുന്നവൻ അന്വേഷിക്കാൻ എല്പിച്ചതാ. നീ ആളെ കണ്ടോ ജവഹറേ..”

“ഈ അബൂബക്കറില്ലെ ..... ......” വാക്കുകളിൽനിന്നും നിമിഷങ്ങളിലേക്ക് തീപടർത്തിക്കൊണ്ട് ജവഹർ ദീർഘനേരം സംസാരിച്ചു.

“നീയ്യീപ്പറയണത് സത്യാണോ?” വിശ്വസിക്കാൻ പ്രയാസമായതുകൊണ്ട് ഫോൺ കട്ട്ചെയ്ത ഉടൻ ഫൈസൽ വീട്ടിലേക്ക് വിളിച്ചു. “മോനേ, നീയിത് അറിഞ്ഞേര്‌ന്നില്ലേ, അല്ലെങ്കിലും പഴയ കാര്യങ്ങളെക്കുറിച്ചൊന്നും നീ ചോദിക്കാറില്ലല്ലോ. നിനക്ക് ഓർമ്മയുണ്ടോ അവരെ. അവൾ ഇടക്ക് വീട്ടിൽ വരും. നിന്റെ വിശേഷങ്ങളൊക്കെ തെരക്കാറുണ്ട്.“

അവന്റെ സിരകളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ഇറുക്കിയടച്ച കണ്ണുകളിലൂടെ തലച്ചോറിലേക്ക് കരിവണ്ടുകൾ തുരന്നുകയറി. 

ഫൈസൽ പിറ്റേന്ന്‌തന്നെ ഷംസിനെയും കൂട്ടി ഖാൻസാബിന്റെ അടുത്തുചെന്നു.  “സലാം ഖാൻസാബ് ”  സുഖാന്വേഷണങ്ങൾക്കൊടുവിൽ ഫൈസൽ ചോദിച്ചു ” മലബാരിയായ അബൂബക്കർ മുസ്ലിമായതുകൊണ്ട് മാത്രമല്ലേ അയാളെക്കുറിച്ച് അന്വേഷിച്ചത്. അല്ലായിരുന്നെങ്കിലോ?”

ശാന്തമായ കണ്ണുകളിൽ ക്രോധഭാവത്തിന്റെ തിരയിളക്കം.  “ ഹം സബ് ഖുദാ കെ ബന്താഹെ ബേഠാ.. മനുഷ്യത്വമാണെന്റെ സിരകളിലൂടെ ഓടുന്നത്. സിർഫ് ഇൻസാനിയത് കാ”  “അബൂബക്കർ പോയിരിക്കുന്നത് മകളുടെ കല്യാണത്തിനാണ്‌. അവളിപ്പോൾ എന്റേയും മകളല്ലേ. വിവാഹത്തിൽ പങ്കെടുക്കാൻവേണ്ടി ഞാനും ശ്രമിച്ചതാ. ഇന്ത്യൻ എംബസിയിൽ പലതവണ കയറിയിറങ്ങി. നിയമക്കുരുക്കുകൾ മൂലം എനിക്കു പോകാൻ സാധിക്കില്ല. എങ്കിലും എനിക്കവനെ ഒഴിവാക്കാനാകില്ലല്ലോ”

തിരിച്ച് നടക്കാനൊരുങ്ങിയ അവരെ ഖാൻസാബ് വിളിച്ചുനിർത്തി ഒരു എ.ടി.എം കാർഡ് ഏല്പിച്ചുകൊണ്ട്‌ പറഞ്ഞു. “നിങ്ങൾ അബൂബക്കറിന്റെ നാട്ടുകാരല്ലേ. അവനെവിടെയാണെങ്കിലും ശരി, എക്കൗണ്ടിലുള്ള എന്റെയീ ചെറിയ സമ്പാദ്യം മുഴുവൻ എത്തിച്ചു കൊടുക്കണം. കല്യാണമല്ലെ, സാമ്പത്തികാവശ്യങ്ങൾ ഒരുപാടുകാണും. ബേഠാ.. ഇശാനിസ്കാരത്തിന്‌ സമയമായിരിക്കുന്നു, ഞാൻ പോകട്ടെ ഹുദാഹഫിസ്.”

ഹയ്യ അലൽ ഫലാഹ്!! നിങ്ങൾ വിജയത്തിലേക്ക് വരൂ... മനസ്സിനും, കാതുകൾക്കും കുളിർമ്മയേകി ബാങ്കൊലികൾ ഉയർന്നുകൊണ്ടേയിരിക്കുന്നു. വിജയപാതയിലൂടെ നടന്നുപോകുന്ന ഖാൻസാബിനെ നോക്കി ഷംസും, ഫൈസലും ചലനമറ്റു നിന്നു.

“നിനക്കെന്തോ പറയാൻ വേണ്ടിയല്ലെ ഇങ്ങോട്ട് വന്നത്. എന്നിട്ടിപ്പോ?”

“ഞാനെങ്ങന്യാ പറയാ ഷംസേ. അറ്റുവീഴാനുള്ള ആയുസ്സ് മാത്രമേ വൃദ്ധനുള്ളൂ. കൂട്ടുകാരൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഖാൻസാബ് ജീവിച്ചു തീർക്കട്ടെ.”

ചാറ്റൽ മഴയിൽ നനഞ്ഞുനില്ക്കുന്ന സായാഹ്നം. മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തിൽ അബൂബക്കർ കവലയിലേക്കിറങ്ങി. ദൈവത്തിന്റെ അവകാശങ്ങൾ പതിച്ചുകിട്ടിയവരെന്ന ധാർഷ്ട്യത്തിൽ, വർഗ്ഗീയ കോമരങ്ങൾ തെരുവുകൾ കയ്യടക്കിയിരുന്നു. ഒരു യാചനക്കുപോലുമുള്ള അവസരം നല്കാതെ, ആ പിതാവിനെയവർ തുണ്ടം തുണ്ടമാക്കി. മഴവെള്ളത്തിനൊപ്പം മനുഷ്യരക്തവും ചാലിട്ടൊഴുകുന്നു.

ഭീതിയുടെ ഇരുൾമുറ്റിയ കനത്ത നിശബ്ദത. അഭയകേന്ദ്രത്തിനായ് അലയുന്നവരുടെ മുഖങ്ങൾക്ക്, മതവർഗ്ഗഭേദങ്ങളില്ല. ജീവിതാവകാശം നഷ്ടപ്പെട്ട നിസ്സംഗതയുടെ കരുവാളിച്ച നിറം.

“ഷംസേ... കുഞ്ഞുനാളിലെന്റെ അബൂപ്പയായിരുന്നു, കളിക്കൂട്ടുകാരിയായിരുന്ന റഷീദയുടെ പിതാവായിരുന്നു, ആ കൈകളിൽ തൂങ്ങിയാണ്‌ ഞാൻ സ്കൂളിലേക്ക്‌ പോയിരുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട അയൽവാസിയായിരുന്നു അബൂബക്കർ. വർഷങ്ങൾക്കുമുമ്പ് അവിടെ നിന്നും താമസം മാറ്റിയില്ലായിരുന്നെങ്കിൽ, എന്റ ഉപ്പാനെയും അവർ അരിഞ്ഞിട്ടേനെ, എന്റെ ഉമ്മയും ഒരു അഭയാർത്ഥിയായേനെ.”

ഹൈടെക് ജീവിതത്തിന്റെ ചുമരുകൾക്കുള്ളിൽ സഹജീവിയുടെ വേദനകൾ അന്യം നിന്നുപോയിരിക്കുന്നു. നനഞ്ഞൊട്ടിയ ചാറ്റൽമഴയും, പെറുക്കിക്കൂട്ടിയ വളപ്പൊട്ടുകളും, എരിഞ്ഞു കത്തിയിരുന്ന റാന്തൽവിളക്കുമെല്ലാം, ഗതകാലത്തിന്റെ ചവറ്റുകൂനയിൽ അന്ത്യശ്വാസം വലിക്കുന്നു. ഫൈസലിന്റെ മിഴികളിൽ കുറ്റബോധത്തിന്റെ നനവ്. “ഞാനെല്ലാം മറന്നു. എന്റെ കഴിഞ്ഞകാലങ്ങളെല്ലാം ബോധപൂർവ്വം ഞാൻ മറക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ, റഷീദയും, കുടുംബവും ഇന്നനാഥരാകുമായിരുന്നോ?” 

നിശബ്ദത നീണ്ടു നിന്നില്ല.. “ഷംസേ..., ഒരു മനുഷ്യനെന്നവകാശപ്പെടാൻ മാത്രം എന്റെ രക്തം ഇനിയും ചുവന്നിട്ടില്ലാല്ലേ?”

*വാച്ച്മാൻ

96 comments:

 1. അസ്തിത്വബോധമില്ലാത്തവർക്ക്, മാനുഷിക മൂല്യങ്ങളോട് പുറംതിരിഞ്ഞു നില്ക്കുന്നവർക്ക്, വാൾതലപ്പിൽ പുരണ്ട രക്തം വിജയചിഹ്നമാക്കുന്നവർക്ക്, സംസ്കാരസമ്പന്നരെന്ന് അവകാശപ്പെടാനെന്തു യോഗ്യത.

  ReplyDelete
 2. പച്ചയാണ് എന്ന് പുച്ഛത്തോടെ പരിഹസിക്കുന്നവരുണ്ട് . .
  രാഷ്ട്രീയപരമായി പാകിസ്താന്‍ എന്ന രാജ്യം എന്‍റെ മാതൃരാജ്യത്തിന്‍റെ താല്‍പര്യങ്ങളെ എപ്പോഴും വെല്ലുവിളിക്കുന്നു. അതൊരു വശത്ത് നില്‍ക്കട്ടെ. പക്ഷെ വ്യക്തിപരമായി പരിചയമുള്ള പല പാകിസ്ഥാനികളും നല്ല മനുഷ്യ സ്നേഹമുള്ളവര്‍ തന്നെ.
  ഖാൻസാബ് എന്ന ഈ നല്ല മനുഷ്യന്‍റെ മുഖം എനിക്ക് പരിചയമുള്ള ഒരാളെ പോലെ തോന്നുന്നു.
  അതിര്‍ത്തികളും വിദ്വാഷവും അതിര്‍വരമ്പിടാത്ത മനുഷ്യസ്നേഹത്തിന്‍റെ കഥ നന്നായിരിക്കുന്നു ജെഫു.

  ReplyDelete
 3. ഭൂമിയില്‍ ഒരു വര വരച്ച് അതിനപ്പുരത്തുള്ളതിനെയൊന്നും സ്നേഹിക്കരുതെന്നും ഇപ്പുറത്തുള്ളത് അതെന്താണെങ്കിലും വെറുക്കണം, അതോര്‍ക്കണം

  ReplyDelete
 4. വറ്റി പോകാത്ത മാനുഷിക നന്മയുടെ ചില മുഖങ്ങള്‍ ഇന്നും അവശേഷിക്കുന്നു ഖാന്‍ സാഹിബിനെ പോലെ ഇന്ത്യ പാകിസ്താന്‍ വിഭചനത്തിന്റെ വേര്‍തിരിവ് മണ്ണില്‍ അല്ല ഇന്ന് പ്രതിഫലി ച്ചത് മര്‍ത്ത്യ മനസ്സുകളില്‍ ആണ്

  ReplyDelete
 5. Jefu,
  ആശംസകള്‍..

  അതിര്‍ത്തികളിലെ കമ്പി വേലികളില്‍ മുഖമമര്‍ത്തി തൂങ്ങി കിടന്നു കൊണ്ട് പലരും അന്യോന്യം സ്നേഹത്തോടെ നോക്കി നില്‍ക്കുംബോളും ഭരണ വര്‍ഗം വീണ്ടും അതിര്‍ത്തികള്‍ വരച്ചിടുന്ന തിടക്കത്തിലായിരുന്നു. ചുറ്റും കമ്പി വേലികള്‍ കൊണ്ട് അതിര്‍ത്തി വളഞ്ഞു കെട്ടി കുറെ കഴിയുമ്പോള്‍ പുതിയ തലമുറ പിറന്നു വീഴുന്നത് കൂട് പോലെ തോന്നിക്കുന്ന ചെറിയ വിസ്തീര്‍ണമുള്ള ഓരോ ചെറിയ രാജ്യങ്ങളില്‍ ആയിരിക്കും. ചുറ്റും അതിര്‍ത്തികള്‍ മാത്രം..

  വളരെ നല്ല ഒരു ലേഖനം വായിച്ച ആത്മ സംതൃപ്തിയോടെ...മനസ്സില്‍ ഒരു ചെറിയ നൊമ്പരവുമായി ഞാന്‍ മടങ്ങട്ടെ.

  ReplyDelete
 6. മാധ്യമങ്ങള്‍ പടര്ത്തിയതല്ലേ ഈ വൈരമൊക്കെയും?
  ഒരു ഇന്ത്യാ പാക്കിസ്ഥാന്‍ കളിയെ, ഉഭയകക്ഷി ചര്‍ച്ചയെ, ഒക്കെ ഊതി വീര്‍പ്പിച്ചു വിദ്വേഷം വളര്‍ത്തിയില്ലേ? ഇവിടെ ഞാന്‍ കണ്ട പാക്കിസ്ഥാനികളിലാരിലും ഒരു ശത്രു ഇല്ലായിരുന്നു. ഐക്യമുള്ള മറ്റുള്ളവനെ വഞ്ചിക്കാതെ എല്ലുമുറിയെ പണിചെയ്തു ജീവിക്കുന്ന, മനസ്സില്‍ നന്മ്മയുള്ള ഒരു സമൂഹം!! നമുക്കില്ലാത്തതും അവര്‍ക്കുള്ളതും ഒന്നാണ് ഇത്തിരി ധൈര്യം!

  ജഫ്ഫുവിന്റെ വരികളില്‍ കൊതിയായി ഒഴുകുന്ന സൗന്ദര്യം!!

  <<<< കനലെരിയുന്ന ഓർമ്മകൾ കൂട്ടിനായെത്തുമ്പോൾ, കണ്ണുകളിൽ കനിയുന്നത് കടുംനീലവർണ്ണം.>>>

  അരേ,,,വാഹ്!!

  ReplyDelete
 7. മാനുഷിക ബന്ധങ്ങൾക്ക് അതിർവരമ്പുകളില്ല.. സ്നേഹ ബന്ധങ്ങൾക്ക് രാഷ്ട്രാന്തരീയ വിലക്കുകളില്ല....

  ആശംസകൾ ..

  ReplyDelete
 8. ദേശിയത, ഭരണകൂടം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായൊരു വികാരമാണ്

  ReplyDelete
 9. ജെഫു നല്ലൊരു ചിന്തിക്കപെടെണ്ട ലേഖനം തന്നെ ...

  ഹൈടെക് ജീവിതത്തിന്റെ ചുമരുകൾക്കുള്ളിൽ സഹജീവിയുടെ വേദനകൾ അന്യം നിന്നുപോയിരിക്കുന്നു. നനഞ്ഞൊട്ടിയ ചാറ്റൽമഴയും, പെറുക്കിക്കൂട്ടിയ വളപ്പൊട്ടുകളും, എരിഞ്ഞു കത്തിയിരുന്ന റാന്തൽവിളക്കുമെല്ലാം, ഗതകാലത്തിന്റെ ചവറ്റുകൂനയിൽ അന്ത്യശ്വാസം വലിക്കുന്നു. ...

  സത്യവും...

  ReplyDelete
 10. മതവും രാജ്യങ്ങളും എല്ലാം നമ്മൾ നിർമ്മിച്ച വേലികളാണു, ഇവിടെവന്ന് പല പാക്കിസ്ഥാനികളെയും, ബംഗ്ലാദേശികളെയും പരിചയപ്പെട്ട് കഴിയുമ്പോഴാണു അതൊക്കെ മനസ്സിലാവുക.

  മനുഷ്യൻ എല്ലായിടത്തും ഒന്നു തന്നെ
  നല്ല എഴുത്ത്

  ReplyDelete
 11. ജെഫു ,ഇതൊരു കഥയോ അതോ കാര്യമോ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട് ...മനസ്സിലെ " മതില്‍ കെട്ട് " എത്ര പറഞ്ഞാലും എഴുതിയാലും ആരും ചെവി കൊള്ളില്ല ....എന്നാലും നമുക്ക് ശ്രമിക്കാം ....

  ReplyDelete
 12. ജെഫു, മനുഷ്യത്തിന്‌റെ സന്ദേശം നല്‍കുന്ന കഥ... രണ്‌ട്‌ സര്‍ക്കാറുകള്‍ തമ്മിലുള്ള ആശയപരമായ അഭിപ്രായ വിത്യാസങ്ങള്‍ നില നില്‍ക്കുമ്പോഴും അവിടങ്ങളിലെ പൌരര്‍ അതിന്‌ പിറകെ പോകുന്നില്ല. സ്ഫോടനങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും എല്ലായിടത്തുണ്‌ടെന്നും കഥ വിളിച്ചോതുന്നു... ആശംസകള്‍

  ReplyDelete
 13. അതിര്‍വരമ്പുകളില്‍ തളച്ചിടപ്പെട്ട മനുഷ്യ സാഹോദര്യബന്ധങ്ങളുടെ അടിവേരുകള്‍ പലകാരണങ്ങളാല്‍ അറ്റുപോകുമ്പോഴും കൂട്ടിമുട്ടിക്കുന്ന വേരുകള്‍ ആഴങ്ങളില്‍ ആണ്ടുകിടപ്പുണ്ടെന്നു ഓര്‍മ്മിപ്പിക്കുന്ന കഥയ്ക്ക് അഭിനന്ദനങ്ങള്‍ !

  ReplyDelete
 14. രാജ്യങ്ങള്‍ തമ്മില്‍ മാത്രമുള്ള ശത്രുതയില്‍ പരസ്പ്പരമറിയാതെ പോകുന്ന നല്ല മന‍സ്സുകള്‍ക്കുടമകള്‍...എന്നും ശത്രുക്കളെന്ന ലേബലില്‍ ഇരുരാജ്യങ്ങളിലേയും ജനങ്ങളെ അകറ്റിനിര്‍ത്തുവാനല്ലാതെ സ്നേഹത്തോടെ ഒരുമിപ്പിക്കുവാന്‍ ഒരു പാര്‍ട്ടിയും ശ്രമിച്ചിട്ടില്ല..ശ്രമിക്കുകയുമില്ല...സത്യം ജെഫൂ..മനോഹരമായിരുന്നു..നല്ല ഭാഷ..അഭിനന്ദനങ്ങള്‍...

  ReplyDelete
 15. മനുഷ്യത്വവും അതിന്റെ അഭാവവും രാജ്യത്തിന്റെ അതിരുകളാൽ നിർണ്ണയിക്കപ്പെടുന്ന വികാരമല്ലെന്ന് ജെഫു നന്നായി പറഞ്ഞുവെച്ചു.

  ReplyDelete
 16. നല്ല ഭാഷ എഴുത്തിന്റെ ഒഴുക്കിഷ്ടമായി
  മാനവികതയിലെക്കുള്ള ഒരു എത്തിനോട്ടം

  ReplyDelete
 17. നല്ല എഴുത്തിനു ആശംസകള്‍ ..

  ReplyDelete
 18. നല്ല രചന .ഇന്നത്തെ രാഷ്ട്രിയ സഹിച്ചര്യത്തിനു എതിരെ ഉള്ള അത്മരോക്ഷം മനസ്സിലായി.ദേശഭിമാനികളെ യോ .അവരുടെ നന്മയെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത ഇന്നത്തെ യുവ തലമുറ അപമാനം തന്നെ ...ഒരു കഥയായി തോന്നിയില്ല

  ReplyDelete
 19. കാമ്പുള്ള എഴുത്തിനു.. ഭാവുകങ്ങള്‍..

  ReplyDelete
 20. നല്ല വിഷയം.നല്ല എഴുത്ത്‌....
  രാജ്യങ്ങളുടെ അതിര്‍ വരമ്പുകള്‍ മനുഷ്യമനുസ്സികളിലെ അതിരവരമ്പുകളായി മാറാതിരിക്കട്ടെ...

  ReplyDelete
 21. ജെഫു.ഹൃദയത്തിലേക്ക് കോരിയിട്ട
  അഗ്നി ആണ്‌ ഈ ചിന്തകള്‍...
  ഞാന്‍ പലപ്പോഴും ആശ്വസിക്കാറുണ്ട്..ഒന്നിനും
  സാധിക്കാത്ത ഈ അകല്‍ച്ച ആണ്‌ സ്വാന്തനം എന്ന്..കാരണം
  പ്രതികരിച്ചാല്‍ മിച്ചം വെയ്ക്കാന്‍ ഒന്നും ബാക്കി ഇല്ലാതെ
  ഉന്മൂലനം ചെയ്യപ്പെടേണ്ട വിപത്തുകള്‍ ആണ്‌ മനുഷ്യ മനസ്സുകളില്‍
  ഇന്ന് വിത്ത് പാകുന്ന നമ്മുടെ നാട്ടിലെ പുതു താല്പര്യങ്ങള്‍..‍....
  അപകടം ആയ ഒരു സ്ഥിതി...

  ReplyDelete
 22. ഏറെ മേലേയ്ക്ക് പോയാല്‍ ഒരു അതിര്‍ വരമ്പുകളും കാണുകയില്ല, ചിന്തകളും മനവും ഉന്നതി പ്രാപിക്കുമ്പോള്‍.

  ReplyDelete
 23. ഹൈടെക്‌ ജീവിതത്തിനിടയില്‍ മനുഷ്യന്റെ മനസ്സിലെ "മതില്‍ക്കെട്ട്" വര്‍ദ്ധിക്കുകയാണ്. നല്ലതും ചീത്തയും എന്നതില്‍ കവിഞ്ഞ് മുന്‍ധാരണ വെച്ച് ഓരോന്നിനേയും സമീപിക്കുമ്പോള്‍ സംഭവിക്കുന്ന പിശക്. നന്നായി അവതരിപ്പിച്ചു.

  ReplyDelete
 24. നന്നായി പറഞ്ഞു
  മനുഷ്യൻ ഇന്ന് എന്തായി തിർന്നു എന്നത് നാം ഒന്നടങ്കം ചിന്തിക്കേണ്ടത് ഉണ്ട്

  ആശസകൾ

  ReplyDelete
 25. സ്നേഹത്തിനും കരുണയ്ക്കും അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന ഇക്കാലം ..
  പാകിസ്ഥാനെന്നാല്‍ ഇസ്ലാമും ഇന്ത്യയെന്നാല്‍ ഹൈന്ദവതയുമായി മാറിക്കോണ്ടിരിക്കുന്ന ചരിത്രവിപര്യയങ്ങളുടെ വര്‍ത്തമാനം ..
  വിഭജനം സൃഷ്ടിച്ച മുറിവുകളില്‍ നിന്നുമിനിയും നിലക്കാത്ത രക്തപ്രവാഹം കൊതിക്കുന്ന ആസുര ജന്മങ്ങള്‍ ..
  പിറന്ന നാട്ടില്‍ പരദേശിയായും സ്വദേശത്ത് വിദേശിയായും കഴിയാന്‍ വിധിക്കപ്പെട്ടവരുടെ (മുദ്ര കുത്തപ്പെട്ടവരുടെ) ആത്മ രോദനങ്ങള്‍ ..
  നാടിന്‍ പവിത്രതയെ മലിനമാക്കുന്ന കപടദേശീയവാദികളുടെ ഗര്‍ജനങ്ങള്‍ ..

  അങ്ങനെയങ്ങനെ എന്തെല്ലാം ..!!

  ReplyDelete
 26. ഇതുവരെ വായിച്ച ജെഫുവിന്റെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ....അഭിനന്ദനങ്ങള്‍ ജെഫു...

  രണ്ടു രീതിയിലാണ് ഈ കഥ എന്നെ സ്വാധീനിച്ചത്.

  ഒന്ന് : കഥ എന്നാ രീതിയിലുള്ള ഈ രചനയുടെ മികവ്. അതിഭാവുകത്വം കലരാതെ ഒതുക്കത്തോടെയും,കൈയ്യടക്കത്തോടെയും കഥ പറഞ്ഞ രീതി ശ്രദ്ദേയമാണ്...

  രണ്ടു : കഥയുടെ പ്രമേയത്തിലെ ,പ്രസക്തിയും....

  ReplyDelete
 27. ഹൈടെക് ജീവിതത്തിന്റെ ചുമരുകൾക്കുള്ളിൽ സഹജീവിയുടെ വേദനകൾ അന്യം നിന്നുപോയിരിക്കുന്നു. നനഞ്ഞൊട്ടിയ ചാറ്റൽമഴയും, പെറുക്കിക്കൂട്ടിയ വളപ്പൊട്ടുകളും, എരിഞ്ഞു കത്തിയിരുന്ന റാന്തൽവിളക്കുമെല്ലാം, ഗതകാലത്തിന്റെ ചവറ്റുകൂനയിൽ അന്ത്യശ്വാസം വലിക്കന്നില്ല

  നല്ല എഴുത്തിന് ആശംസകള്‍

  ReplyDelete
 28. മാനുഷിക ബന്ധങ്ങൾക്ക് രാജ്യാന്തര അതിർത്തി നിശ്ചയിക്കാൻ ആർക്കാണ് കഴിയുക..!! നന്നായി പറഞ്ഞു..!!ആശംസകൾ..!!

  ReplyDelete
 29. പ്രമേയം നമ്മെ ഏറെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പികുന്നത് തന്നെ ,മനുഷ്യത്വത്തിന്റെ അതിരുകള്‍ നാം എവിടെയാണ് വരക്കുക?കഥ നന്നായി ,,

  ReplyDelete
 30. രാജ്യാതിര്‍ത്തിയും കടന്നു നീണ്ടു പോകുന്ന സ്നേഹത്തിന്റെ നൂല്‍പാലങ്ങളെ കുറിച്ച് എഴുതാനും, ചിന്തിക്കാനും ഒക്കെ ജെഫുവിനെ പോലെ വളരെ കുറച്ചു പേരെയുള്ളൂ....

  മിഥ്യകളുടെ മേച്ചില്‍പുറങ്ങളില്‍ നിന്നും ഉച്ചിഷ്ടങ്ങള്‍ ഭുജിക്കുകയും, തീന്മേശക്ക് മുന്നിലെ വിഡ്ഢിപെട്ടിയിലൂടെ അത് പ്രേക്ഷകന്റെ മുന്നിലേക്ക്‌ വിസര്‍ജ്ജിക്കുകയും ചെയ്യുന്ന ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്ക്‌ ഇതൊന്നും ഒരു കാഴ്ചയേയല്ല. കണ്ണുകള്‍ പായാതെ പോകുന്ന ഇത്തരം സ്നേഹക്കാഴ്ചകള്‍ക്ക് നേരെ കണ്ണ് പായിച്ചതിനു നന്ദി..നല്ല നമസ്കാരം

  ReplyDelete
 31. വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിച്ചതിന് ആദ്യമേ അഭിനന്ദനം അറിയിക്കുന്നു. പലരും പാക്കിസ്ഥാനികളെ പച്ച എന്ന് കളിയാക്കി അകറ്റി നിര്‍ത്താറുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ മിക്ക പാക്കിസ്ഥാനികളും ദൈവ ഭക്തി ഉള്ളവരും നന്മ നിറഞ്ഞവരുമാണ്. മാനുഷിക ബന്ധങ്ങൾക്ക് അതിര്‍ വരമ്പുകള്‍ വിലങ്ങു തടിയാകുന്നില്ല എന്ന് പറഞ്ഞ ഈ നല്ല കഥയ്ക്ക്‌ ആശംസകള്‍...

  ReplyDelete
 32. ജാതി മാതാ ദേശ ഭാഷാ തിര്‍ത്തികള്‍ക്കപ്പുറം എല്ലാ മനുഷ്യ മനസ്സുകളും ഒന്ന് തന്നെ . ,
  എത്ര മനോഹരമായി എഴുതിയിരിക്കുന്നു പ്രിയ സ്നേഹിതന്‍ ജെഫു ..

  ReplyDelete
 33. അതിര്‍ത്തികള്‍ തീര്‍ത്തു വൈരം തീര്‍ക്കുന്നവര്‍ മറന്നു പോകുന്ന പച്ചയായ മനുഷ്യ സ്നേഹം...
  പ്രസക്തമായ ഒരു വിഷയത്തെ അതിഭാവുകത്വമില്ലാതെ മനസ്സില്‍ തൊട്ടു പറഞ്ഞു..ജെഫു...
  ആശംസകള്‍..

  ReplyDelete
 34. A VERY GOOD PLOT...HAS A GOOD MESSAGE TOO...BEST WISHES,,DO SHARE MORE..DR ANAS

  ReplyDelete
 35. ഇഷ്ടപ്പെട്ടു പ്രത്യേകിച്ചും ആ ശൈലി.

  ReplyDelete
 36. അയല്‍രാജ്യങ്ങള്‍ / അയല്‍ക്കാര്‍ തമ്മില്‍ / മതങ്ങള്‍ തമ്മില്‍ / എന്തിനു രാഷ്ട്രീയക്കാര്‍ തമ്മില്‍ പോലും വിദ്വേഷവും, പകയും ഉണ്ടെങ്കില്‍ മാത്രമേ പലതും സാധിച്ചെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ്‌ ആയിരിക്കാം!!...

  ReplyDelete
 37. അടിസ്ഥാനപരമായി മനുഷ്യനെന്ന മാനുഷിക മൂല്ല്യങ്ങൾ ഉയർത്തിപിടിക്കുക്കുകയാണെങ്കിൽ രക്തത്തിന്റെ നിറവും മണവും തിരിച്ചറിയാനാവും. നല്ല പോസ്റ്റ്.

  ReplyDelete
 38. നല്ല സന്ദേശം കൊടുക്കുന്നു ഈ കഥ. ആശംസകള്‍

  ReplyDelete
 39. നല്ലൊരു സന്ദേശത്തിന്റെ നന്മ ഉള്‍ക്കൊള്ളുന്ന ഒരു കഥയ്ക്ക് അഭിനന്ദനങ്ങള്‍ ജെഫൂ. അധികാരവര്‍ഗ്ഗം സ്വന്തം നിലനില്‍പ്പിനായി പടച്ചുണ്ടാക്കുന്ന വൈരാഗ്യത്തിന്റെ വിഷം ജനങ്ങളുടെ മനസ്സിലേക്ക് കുത്തിവയ്ക്കുന്നു.

  ReplyDelete
 40. ജെഫു ..കുന്ഫുധ ഹോസ്പിറ്റലില്‍ ആക്സിടന്റ്റ്‌ ആയി മരിച്ച ബീഹാര്‍ സ്വദേശിയുടെ മൃതശരീരം നാട്ടില്‍ കൊണ്ട് പോവാന്‍ സഹായിക്കുമോ എന്ന് ചോദിച്ചു എന്നെ സമീപിച്ച ഒരു പാക്ക്‌ സഹോദരനെ ഓര്‍മ്മ വന്നു ഈ കുറിപ്പ് വായിച്ചപ്പോള്‍ ..മൃതശരീരം നാട്ടിലേക്ക്‌ കൊണ്ട് പോവാന്‍ ഭാരിച്ച സാമ്പത്തിക ബാധ്യത അയാളെ പറഞ്ഞു ധരിപ്പിച്ചിട്ടും പിന്‍മാറാന്‍ തയ്യാറായില്ല ,,ഈ മരിച്ചു കിടക്കുന്നത് എന്റെയും ബായി യാണ് എത്ര കാശ് ചിലാവയാലും ഞാന്‍ ഒറ്റയ്ക്ക് വഹിക്കാം എന്ന് പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി ...

  ReplyDelete
 41. മനസുകളില്‍ നന്മ സൂക്ഷിക്കുന്നവരില്‍ മാത്രം ഇനിയും മതിലുകള്‍ ഉയര്‍ന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ കഥ...! ഹൃദയഹാരിയായി എഴുതിയ കഥ ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു ജെഫൂ...

  ReplyDelete
 42. എഴുത്തിന്റെ ഒഴുക്കിഷ്ടായി ജെഫൂ...!
  നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍ ....!!

  ReplyDelete
 43. മനസില്‍ നന്മ വേലികെട്ടി തിരിച്ചുനിര്‍ത്താന്‍ കഴിയില്ല. വീണ്ടുമൊരു മനോഹരമായ കഥ കൂടി ജെഫു.

  ReplyDelete
 44. അവസാനത്തെ ആ വരിക്കു കഥയോളം തന്നെ ശക്തിയുണ്ട്.. വീണ്ടും വായിക്കാന്‍ തോന്നുന്ന രചന..

  ReplyDelete
 45. മനുഷ്യ സ്നേഹത്തിനു അതിരുകള്‍ ഇല്ല , മനുഷ്യത്വ രാഹിത്യത്തിനു മതവും ഇല്ല , നന്നായി പറഞ്ഞു നല്ലത് പറഞ്ഞു ,,

  ReplyDelete
 46. ഒഴുക്കുള്ള ഈ എഴുത്തിലൂടെ പറഞ്ഞുവെച്ച വിഷയംമനസ്സില്‍ തട്ടി. . മനുഷ്യമനസ്സുകള്‍ക്കെങ്കിലും അതിരുകളില്ലായിരുന്നെങ്കില് അല്ലേ.. നന്നായെഴുതി ജെഫൂ..

  ReplyDelete
 47. ജെഫുവിന്റെ ശ്രദ്ദേയമായ അവതരണശൈലിയില്‍ മറ്റൊരു മികച്ച രചന. ഇഷ്ടായി.....

  ReplyDelete
 48. മനുഷ്യ മനസ്സുകളെ ദേശങ്ങളെ കൊണ്ട് വേര്‍പ്പെടുത്തുന്നു .....മതിലുകള്‍ സൃഷ്ടിക്കുന്നു ,എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി , ഈ ഭൂമിയില്‍ എല്ലാവരും സമന്മാരാണ്
  വികൃതമായ മനസ്സുകളുടെ ആര്‍ത്തി എന്ന് തീരും ,എങ്കിലും നന്മ നിറഞ്ഞ മനസ്സ് എവിടെയും തിളങ്ങി നില്‍ക്കും ....കഥയാണെങ്കിലും ഒരു യാഥാര്‍ത്യത്തിന്റെ ചൂട്
  ഈ വരികളില്‍ വ്യെക്തമാകുന്നു നന്മ നിറഞ്ഞ പച്ചകള്‍ ഇന്നും നമുക്ക് മുന്നില്‍ ഉള്ളത് കൊണ്ട് തന്നെയാകണം ....നല്ല പ്രമേയം ,നല്ല ഭാഷ , നല്ല ശൈലി
  ആശംസകള്‍ ഇക്കാ ഇനിയും ഇടവേളകള്‍ ഇല്ലാതെ എഴുതൂ ,,,എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 49. കഥയുടെ അവതരണം അത്ഭുതപ്പെടുത്തി. സന്തോഷമായി. ഇതേ പോലെ തുടരുക.

  ReplyDelete
 50. മണ്ണില്‍ വേലി കെട്ടി വേര്‍തിരിക്കാം, മനസ്സുകള്‍ക്ക് അതാവില്ല.

  ReplyDelete
 51. സലാം ജഫൂ ..
  കുറേ നാളായി ഇത്രയും മനോഹരമായ ഒരാഖ്യാനം അനുഭവിചിട്ടു എന്നു പറയുന്നതിൽ സന്തോഷിക്കുന്നു..
  ഹ്രിദ്യവുമായ സന്ദേശവും രചനയുടെ ശില്പ ഭംഗിയും ഒരു പോലെ ആകർഷകമാണു.
  മനസ്സിനെ ആർദ്രമാക്കി കണ്ണൂ നിറയിചു ..

  ReplyDelete
 52. എവിടെയാണ് മനുഷ്യബന്ധങ്ങൾക്ക് അതിർവരമ്പുകൾ തീർക്കേണ്ടത് ? മതം, രാഷ്ട്രം, ഭാഷ , സംസ്കാരം ഇതിലേതാണ് നമ്മുടെ യഥാർത്ഥസത്വം ? വൈകാരികതയുടെ തിരയിളക്കത്തിനതീതമായി ചിന്തിക്കേണ്ട വിഷയമാണ്. സ്വാർത്ഥതയെന്ന അടിസ്ഥാനവികാരമുള്ള മനുഷ്യന് ആ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയുക സാധ്യമാണോ ? ഉത്തരം ഒരു പക്ഷേ ഒരിക്കലും കണ്ടെത്താനാവില്ല.

  ഡാഷ് ബോർഡിൽ ഇപ്പോൾ ജെഫുവിന്റെ പോസ്റ്റുകൾ കാണാറില്ല.

  ReplyDelete
 53. പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും കാറ്റിനും മേഘത്തിനുമോന്നും അതിര്‍ത്തികള്‍ ബാധകമല്ല.
  മനുഷ്യനുമാത്രം എവിടെയും മതിലുകള്‍ !

  ReplyDelete
 54. വീണ്ടും സ്നേഹത്തെയും കരുണയെയും ഓർമിപ്പിച്ചു.ആശംസകൾ

  ReplyDelete
 55. സുന്ദരമായ ഭാഷ.
  മാനവികതയെ ഉണര്‍ത്തുന്ന എഴുത്ത്.
  മനുഷ്യ സ്നേഹത്തിനു അതിര്ത്തികളില്ലല്ലോ...

  ReplyDelete
 56. >>>ശാന്തമായ കണ്ണുകളിൽ ക്രോധഭാവത്തിന്റെ തിരയിളക്കം. “ ഹം സബ് ഖുദാ കെ ബന്താഹെ ബേഠാ.. മനുഷ്യത്വമാണെന്റെ സിരകളിലൂടെ ഓടുന്നത്. സിർഫ് ഇൻസാനിയത് കാ” >>>>

  ചെറിയ സംഭാഷണങ്ങളില്‍ തുടങ്ങി, നര്മ്മം തൊട്ട് തൊടുവിച്ച്, വായനക്കാരനെ കഥയുടെ മര്‍മ്മത്തിലേയ്ക്ക് കൈ പിടിച്ച് നടത്തുന്ന ശൈലി അഭിനന്ദനം അര്‍ഹിയ്ക്കുന്നു.

  നന്നായിരിയ്ക്കുന്നു, ജെഫു!

  ReplyDelete
 57. അതെ.."അസ്തിത്വബോധമില്ലാത്തവർക്ക്, മാനുഷിക മൂല്യങ്ങളോട് പുറംതിരിഞ്ഞു നില്ക്കുന്നവർക്ക്, വാൾതലപ്പിൽ പുരണ്ട രക്തം വിജയചിഹ്നമാക്കുന്നവർക്ക്, സംസ്കാരസമ്പന്നരെന്ന് അവകാശപ്പെടാനെന്തു യോഗ്യത."
  നല്ലൊരു പോസ്റ്റ്‌.. നടന്ന സംഭവം വായിച്ച പോലെ തോന്നി.. ഇതൊരു കഥയായി കാണുന്നില്ല..

  ReplyDelete
 58. സുപ്രഭാതം..
  വളരെ നിലവാരം പുലര്‍ത്തുന്ന എഴുത്തും പ്രമേയവും..
  വളരെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തിരിയ്ക്കുന്ന ശൈലിയും അവതരണവും..
  അഭിനന്ദനങ്ങള്‍...!

  ReplyDelete
 59. ഷംസേ..., ഒരു മനുഷ്യനെന്നവകാശപ്പെടാൻ മാത്രം എന്റെ രക്തം ഇനിയും ചുവന്നിട്ടില്ലാല്ലേ?”

  ശരിക്കും സുന്ദരമായ ഉളഌലക്കുന്ന ചോദ്യം...

  മനുഷ്യര്‍ക്കിടയില്‍ മുളച്ച്‌പൊന്തുന്ന കരിങ്കല്‍ വേലികള്‍ തകര്‍ക്കാനാകട്ടെ നമ്മുടെ പണിപ്പാടുകള്‍..

  ReplyDelete
 60. ഒന്ന് വായിച്ചു. ഒരിക്കല്‍ കൂടി വായിക്കണം. ഞാന്‍ കേട്ടിട്ടുണ്ട്, നമ്മള്‍ കരുതും പോലെ ഇന്ത്യക്കാരോട് അടിമുടി പകയും വെച്ച് നടക്കുന്നവരല്ല പാക്കിസ്ഥാനികള്‍. അവരുടെ ഏറ്റവും വലിയ പ്രശനം ഇന്ത്യ അല്ല, അവരുടെ പിന്നോക്കാവസ്തയാണ്. പാക്കിസ്ഥാനി പട്ടാളക്കാരടക്കം ദേശത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവരല്ല, ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നവരാണ്. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഈ വൈരാഗ്യം എന്ന് നാം ഓര്‍ക്കണം...? സ്ഥാപിത താല്‍പ്പര്യങ്ങള്‍ അവിടുത്തെ നേതൃത്വത്തിലും കാണണം. നന്നായി ജെഫു...

  ReplyDelete
 61. സീതയ്ക്ക് വേണ്ടി പണ്ട് ലക്ഷ്മണന്‍ വരച്ച പോലെയാണ് പലരും വരച്ചു വെച്ച രേഖകള്‍ .അതിര്‍ത്തി എങ്ങാനും തെറ്റിയാല്‍ അതോടെ തീര്‍ന്നു സകല കഥയും .

  ReplyDelete
 62. മത ദേശ വര്‍ഗ്ഗ വൈവിധ്യങ്ങള്‍ ആയുധമുനയാല്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ തിമിരം ബാധിച്ച സമൂഹത്തിന്റെ കണ്ണുകളില്‍ തിളങ്ങുന്ന ഈ അക്ഷരങ്ങള്‍ പ്രകാശമായി പതിക്കട്ടെ...

  ഇന്നിന്റെ പരിസര കാഴ്ചകളില്‍ നാം കാണുന്ന വിഷ ചിത്രങ്ങള്‍ മാത്രമല്ല മറിച്ചും ഒരു മനസ്സ് മനുഷ്യരില്‍ കുടികൊള്ളുന്നു എന്ന് ജെഫു വളരെ ലളിതമായി എഴുതി വെച്ച ഈ കഥ ഏറെ ഇഷ്ട്ടമായി. തികച്ചും പ്രസക്ത്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ ചെറുകഥ ജെഫുവിന്റെ ഇന്ന് വരെ ഞാന്‍ വായിച്ച മറ്റു രചനകളില്‍ നിന്ന് ഒരു പടി മുന്നിട്ടു നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ അതൊരിക്കലും മുഖസ്തുതിയാവില്ല എന്നെനിക്ക് വിശ്വാസമുണ്ട്.

  എഴുത്ത് തുടരുക .. ആശംസകള്‍

  (കമ്പനി ചെയര്‍മാന്റെ ആകസ്മിക നിര്യാണം പെട്ടെന്ന് ചില തിരക്കുകളിലേക്ക് കൊണ്ടെത്തിച്ചു. ആയതിനാല്‍ എത്താന്‍ വൈകി. ക്ഷമിക്കുക )

  ReplyDelete
 63. മാനുഷിക മൂല്യങ്ങൾക്കാവട്ടെ മനസ്സിലിടം.

  ReplyDelete
 64. ഒരു കഥ എന്ന നിലയില്‍ ഇതൊരു വിജയമാണ്....
  എല്ലാ പാകിസ്ഥാനികകളും ഭീകരന്മാരാണ് എന്ന് പൊതുവേയുള്ള ധാരണയെ ഇത് തിരുത്തും..
  പക്ഷേ ഒരു ശരാശരി പാകിസ്ഥാനി അകാരണമായി തന്നെ ഇന്ത്യയെ വെറുക്കുകയും, ഉള്ളില്‍ ഭയപ്പെടുകയും ചെയ്യുന്നവനായിരിക്കും..
  അങ്ങിനെയാണ് അവര്‍ വളരുന്നത്...

  ജിന്നയുടെ മതം പോലെയാണ് പലര്‍ക്കും മതത്തോടുള്ള ബന്ധം പോലും..
  വേഷത്തിലും ആചാരത്തിലും അത് പ്രതിഫലിക്കും...
  അവരുടെ ജീവിതമൂല്യങ്ങളില്‍ അത് സ്വാധീനം ചെലുത്തുകയുമില്ല...
  ജിന്നക്ക് ആചാരങ്ങള്‍ കൂടി അന്യമായിരുന്നു എന്നത് വേറെ കാര്യം...

  ReplyDelete
 65. ആസാദ് കാശ്മീരിലെയും പാകിസ്ഥാനിലെയും തന്നെ അനേകം തൊഴിലാളികള്‍ എന്റ തൊഴില്‍ ഇടത്തില്‍ ഉണ്ട്. അസ്സലാമു അലൈക്കും ബഹന്‍ ജി , എന്ന് പറയുമ്പോഴും വളരെ സ്നേഹത്തോടെ കുശലം അന്വേഷിക്കുംപോഴും അവരില്‍ വൈരത്തിന്റെ കനല്‍ എറിയുന്നത് കണ്ടിട്ടില്ല.. എനിക്കും അറിയാം ഒരു ഖാന്‍ സാഹിബിനെ ..ബെട്ടീ എന്ന് വിളിക്കുന്ന ഖാന്‍ സാഹിബിനെ..ഓര്‍മ്മകള്‍ പലായനം ചെയ്യുന്നുവല്ലോ ജെഫു...

  ReplyDelete
 66. ഒരു കഥാകൃത്ത് എന്ന നിലയില്‍ ഏറെ മുന്നോട്ട് പോകാന്‍ ജഫുവിനു കഴിഞ്ഞിരിക്കുന്നു. തനതും ഹൃദ്യവും സരളവുമായ ഒരു ശൈലി വളര്‍ത്തിയെടുക്കാന്‍ ജഫുവിനു കഴിയുന്നുണ്ട്. ഇതിന്‍റെ അര്‍ത്ഥം പോരായ്മകളില്ല എന്നല്ല കേട്ടോ.

  ReplyDelete
 67. “ഷംസേ... കുഞ്ഞുനാളിലെന്റെ അബൂപ്പയായിരുന്നു, കളിക്കൂട്ടുകാരിയായിരുന്ന റഷീദയുടെ പിതാവായിരുന്നു, ആ കൈകളിൽ തൂങ്ങിയാണ്‌ ഞാൻ സ്കൂളിലേക്ക്‌ പോയിരുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട അയൽവാസിയായിരുന്നു അബൂബക്കർ. വർഷങ്ങൾക്കുമുമ്പ് അവിടെ നിന്നും താമസം മാറ്റിയില്ലായിരുന്നെങ്കിൽ, എന്റ ഉപ്പാനെയും അവർ അരിഞ്ഞിട്ടേനെ, എന്റെ ഉമ്മയും ഒരു അഭയാർത്ഥിയായേനെ.”

  ഹൈടെക് ജീവിതത്തിന്റെ ചുമരുകൾക്കുള്ളിൽ സഹജീവിയുടെ വേദനകൾ അന്യം നിന്നുപോയിരിക്കുന്നു. നനഞ്ഞൊട്ടിയ ചാറ്റൽമഴയും, പെറുക്കിക്കൂട്ടിയ വളപ്പൊട്ടുകളും, എരിഞ്ഞു കത്തിയിരുന്ന റാന്തൽവിളക്കുമെല്ലാം, ഗതകാലത്തിന്റെ ചവറ്റുകൂനയിൽ അന്ത്യശ്വാസം വലിക്കുന്നു. ഫൈസലിന്റെ മിഴികളിൽ കുറ്റബോധത്തിന്റെ നനവ്. “ഞാനെല്ലാം മറന്നു. എന്റെ കഴിഞ്ഞകാലങ്ങളെല്ലാം ബോധപൂർവ്വം ഞാൻ മറക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ, റഷീദയും, കുടുംബവും ഇന്നനാഥരാകുമായിരുന്നോ?”

  വളരേയധികം ചിന്തിക്കപ്പെടേണ്ട ആശയമുള്ള എഴുത്ത്. ഒറ്റവാക്കിൽ പറഞ്ഞാൽ സംഭവം.! ഇതൊക്കെ വായിക്കുമ്പോൾ ഞാനനുഭവിക്കുന്ന ഞെട്ടലിനോടൊപ്പം മറ്റൊന്ന് കൂടിയുണ്ട്.അതിലെ എഴുത്തിൽ കാണുന്ന അപാരമായ കയ്യടക്കം.!

  അവന്റെ സിരകളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ഇറുക്കിയടച്ച കണ്ണുകളിലൂടെ തലച്ചോറിലേക്ക് കരിവണ്ടുകൾ തുരന്നുകയറി.

  ഈ സംഭവം വായിക്കുമ്പോൾ ഒരു എഴുത്തുകാരൻ എങ്ങനേയാവണം, അയാളുടെ ഭാവന വിടരുന്നത് എങ്ങനെ എന്നൊക്കെ, ആലോചിച്ച് വട്ടാവുന്നു. സത്യം പറയാലോ ജെഫു ഇക്കാ. ങ്ങളടെ എഴുത്ത് എന്നിൽ അസൂയ ജനിപ്പൊക്കുന്നു.
  ആശംസകൾ.

  ReplyDelete
  Replies
  1. 'ജനിപ്പിക്കുന്നു.' ഇതിനി വേറെ വാക്കാണോ ന്ന് ചിന്തിച്ചാരും തല പുണ്ണാക്കണ്ട.

   Delete
 68. വായിച്ചു, വലരെ നന്നായിട്ടുണ്ട്. ശൈലി മാറിയപ്പൊ എഴുത്ത് നന്നായി, അതി ഭാവുകത്വം ഒഴിവാക്കിയപ്പോള്‍ ഒന്നും മുഴച്ചു നില്‍ക്കുന്നില്ല. ആശംസകള്‍.

  ReplyDelete
 69. മതവും ഭാഷയും നിര്‍മ്മിക്കപ്പെട്ടത് സമൂഹത്തിന്റെ സുഗമമായ തുര്ച്ചയ്ക്ക് വേണ്ടിയായിരുന്നു. പക്ഷെ, അതിനെ മതിലുകലാക്കി മാറ്റിയത് നമ്മള്‍ തന്നെയാണ്. നമ്മുടെ സങ്കുചിതമായ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി.

  ReplyDelete
 70. നല്ല എഴുത്തിന് ഭാവുകങ്ങൾ. മനുഷ്യൻ തീർക്കുന്ന മതില്ക്കെട്ടുകൾ..........

  ReplyDelete
 71. നല്ല എഴുത്തിന് ആശംസകള്‍
  മനസ്സില്‍ ഒരിക്കലും അതിര്‍വരമ്പുകള്‍ തീര്‍ക്കതിരിക്കുക നാം ...

  ReplyDelete
 72. adirukalum mathilukalum illatha oru lokam svpnam kananalle namuk kazhiyunnullu.nalla rajana ,orupadishttayi ,ashamsakal

  ReplyDelete
 73. ഒട്ടും മുഷിപ്പിക്കാത്ത വായന തന്നതിന് നന്ദി...

  ReplyDelete
 74. വായിക്കാന്‍ വൈകി ജെഫു , വളരെ നന്നായിട്ടുണ്ട് . കഥയില്‍ നിന്നും വെത്യസ്തമായി ഒരു അനുഭവം വായിച്ചതു പോലെ തോന്നി.
  അഭിനന്ദനങ്ങള്‍

  ReplyDelete
 75. അതിരുകള്‍ തിരിച്ച്.... തലയറുക്കാന്‍ മത്സരിക്കുന്ന വിഭജന സ്നേഹപാഠങ്ങളുടെ കാലത്ത് മനസ്സിന് അതിരുകളിടാത്തവര്‍ ഇനിയും ബാക്കിയുണ്ടെന്ന ഓരോര്മ്മപ്പെടുതലാണ് ലളിതമായി അടുക്കി വെച്ചിരിക്കുന്ന ഈ കഥ .....
  പ്രിയ സുഹൃത്തിനു ആശംസകള്‍ .... വരാന്‍ വൈകിയതില്‍ ക്ഷമയും ചോദിക്കുന്നു ... :))

  ReplyDelete
 76. ഒരു പ്രത്യേക വായന സുഖം നല്‍കി പോസ്റ്റ്
  നന്നായിരിക്കുന്നു ഇക്ക

  ReplyDelete
 77. നല്ല എഴുത്ത്... വര്‍ഗ്ഗീയതയായാലും, പാര്‍ട്ടീയതയായാലും നഷ്ടപ്പെടുന്നതു ജീവിതങ്ങള്‍.. ഊഷ്മളത നിറഞ്ഞ സ്നേഹാനുഭവങ്ങള്‍ക്കിടയിലാവും കഴുകന്‍മാര്‍ അവയെ റാഞ്ചിക്കൊണ്ടുപോവുന്നത്.. പാര്‍ട്ടീയതയുടെ രാക്ഷസീയത മുറ്റിനില്‍ക്കുന്ന കേരളസമകാലികാന്തരീക്ഷത്തില്‍ നമുക്കു ചേരാവുന്നത് മനുഷ്യ പക്ഷത്തുമാത്രം... അക്രമത്തിന്റെതായാലും, പ്രതിരോധത്തിന്റെയായാലും, മുതലെടുപ്പിന്റെതായാലും കൊലപാതക രാഷ്ട്രീയ-മത മുഖങ്ങള്‍ (ഇവര്‍ക്ക് പലപ്പോഴും മുഖമില്ലതന്നെ...) അകറ്റിനിര്‍ത്തപ്പെടേണ്ടവയാണെന്നാണഭിപ്രായം.. ഇതില്‍ നമ്മുടെ തലച്ചോറ് ഒരിസത്തിനും പണയം വച്ചുപോവാതിരിക്കാന്‍ നാം ശ്രദ്ധിക്കുക...

  ReplyDelete
 78. അതിര്‍ത്തിയും ഉപരോധങ്ങളും അതാതു ഭരണകൂടങ്ങള്‍ തങ്ങളുടെ വ്യക്തി താല്പ്പര്യങ്ങള്‍ക്കനുസൃതമായ് തീര്‍ക്കുന്നതാണ്..ഭൂമിയിലെ അതിരുകള്‍ക്ക് തളക്കാനാവുന്നതല്ല മനുഷ്യമനസ്സിലെ അതിരില്ലാത്ത സ്നേഹത്തിന്റെ അറ്റം ..വ്യക്തി വിദ്വേഷങ്ങള്‍ വെറും തെറ്റിദ്ധാരണകളില്‍ നിക്ഷിപ്തമാണെന്നറീയുന്നത് വിവിധ സം സ്ക്കാരങ്ങളുമായ് ഇടപഴകുമ്പോഴാണ്...ആരോ എന്തൊക്കെയോ ഗൂഢാലോചനയുടെ ഫലമായ് സ്വന്തം താല്പ്പര്യങ്ങളെ സുരക്ഷിതമാക്കാന്‍ നടത്തിയ ചരടു വലിയില്‍ ഇന്നും നിണം ചിന്തുന്നത് നിഷ്കളങ്കരായ വെറും മനുഷ്യര്‍ ...സാമൂഹ്യ ബോധവും അതിലുപരി മനുഷ്യ സ്നേഹവും വിളിച്ചോതുന്ന മനോഹരമായ ഒരു കഥ ...ജെഫ്ഫു തന്റെ ഉല്‍കൃഷ്ടമായ പദപ്രയോഗങ്ങളിലൂടെ പറഞ്ഞു..ഒരു കഥ ജനിക്കുന്നത അനുഭവത്തിന്റെ തൊട്ടിലിലാണല്ലോ....

  ReplyDelete
 79. നല്ലരചനാ ശൈലിയില്‍ പുതിയൊരു വായനാസുഖം...
  ഇഷ്ടമായി..:)

  ReplyDelete
 80. നല്ല രചന.ഇഷ്ടമായി.

  ReplyDelete
 81. പ്രിയ ജിഫ് ..............ഒരു പാട് വൈകി ,ഇവിടെയെത്താന്‍ ...............ആദ്യം അതിനു മാപ്പ് ...........കഥ യുടെ വഴികള്‍ വിശാലമായല്ലോ ...............നല്ല സന്ദേശം തരുന്ന രചന ........
  മനസ്സ് നന്നാവട്ടെ ...മതമേതങ്കിലുമാവട്ടെ ...മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പുകള്‍ വിടരട്ടെ ...............ആശംസകള്‍ ....

  ReplyDelete
 82. മികവുറ്റ ചിന്തകള്‍ അതിഭാവുകത്വം കലരാതെ അവതരിപ്പിച്ച ഈ രചനയ്ക്ക് ആശംസകള്‍

  ReplyDelete
 83. ചിലര്‍ക്ക് കാതുണ്ട്.. പക്ഷെ അവര്‍ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ അവരൊന്നും കേള്‍ക്കില്ല..
  അല്ലാത്തവര്‍ എവിടെ വരട്ടെ.. കേള്‍ക്കട്ടെ...
  നല്ല പോസ്റ്റ്..

  ReplyDelete
 84. Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
  cheap classic bikes london
  used bikes london uk

  ReplyDelete
 85. വ്യത്യസ്ഥമായ ശൈലിയിലൂടെ,ഹൃദയം തൊട്ട ഒരു കഥ പറഞ്ഞു.
  ഇഷ്ട്ടായി ആശംസകള്‍ ജഫൂ.
  സസ്നേഹം..പുലരി

  ReplyDelete
 86. എന്റെ രക്തത്തിന്റെ നിറം എന്തെന്ന് ഇനിയും നോക്കിയിട്ടില്ല.
  നോക്കീട്ടു വരട്ടെ! കാണാം.


  (നന്നായി പറഞ്ഞ കഥക്കും കഥാകാരനും ആശംസകള്‍)

  ReplyDelete
 87. മനോഹരമായ അവതരണം ......... തുടരുക ..എല്ലാവിധ ഭാവുവങ്ങളും

  ReplyDelete
 88. നല്ലൊരെഴുത്ത്...സത്യം...!!

  ReplyDelete
 89. നല്ല കഥ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നനവോടെ നല്ല ഒരു വായന നൽകി.. നന്ദി
  ആശംസകൾ

  ReplyDelete
 90. നല്ല കഥ , ഇഷ്ടമായി ഭാവുകങ്ങള്‍ സ്നേഹാശംസകളോടെ പുണ്യവാളന്‍

  ReplyDelete
 91. വേറിട്ട്‌ നില്‍ക്കുന്ന ഈ എഴുത്ത് തുടക്കം മുതല്‍ ഒടുക്കം വരെ വായിപ്പിക്കുന്നു.

  ReplyDelete 92. വായിക്കാന്‍ വൈകി . വളരെ നന്നായിട്ടുണ്ട് . കഥയില്‍ നിന്നും വെത്യസ്തമായി ഒരു അനുഭവം വായിച്ചതു പോലെ തോന്നി.എല്ലാവിധ ഭാവുവങ്ങളും

  ReplyDelete
 93. മിനി.പി.സി13 September 2012 at 23:15

  മനുഷ്യമനസുകളുടെ സൂക്ഷ്മ ഭാവങ്ങള്‍ക്കു മുന്‍പില്‍ ആര് നിറവും കൊടിയും ദേശവുമൊക്കെ നോക്കുന്നു ,അല്ലെ !വളരെ ഹൃദയസ്പര്‍ശിയായ രചന

  ReplyDelete
 94. ഞാൻ എന്ത് കമന്റാണോ ഇവിടെ എഴുതാൻ ഉദ്ദേശിച്ചത് അത് തന്നെയാണ് എന്റെ പ്രീയ സഹോദരൻ Pradeep Kumar മുകളിലായി എഴുതിയിരിക്കുന്നത്....
  രണ്ടു രീതിയിലാണ് ഈ കഥ എന്നെ സ്വാധീനിച്ചത്.

  ഒന്ന് : കഥ എന്നാ രീതിയിലുള്ള ഈ രചനയുടെ മികവ്. അതിഭാവുകത്വം കലരാതെ ഒതുക്കത്തോടെയും,കൈയ്യടക്കത്തോടെയും കഥ പറഞ്ഞ രീതി ശ്ര\...

  രണ്ടു : കഥയുടെ പ്രമേയത്തിലെ ,പ്രസക്തിയും.... കഥാകാരാ ഒരു വലിയ നമസ്കാരം

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..