Wednesday, 17 April 2013

സഡൻ ഡെത്ത്

കോർണർ ഫ്ളാഗിനടുത്തു നിന്നും ഉയർന്നു വന്ന പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്കാണ്‌ വളഞ്ഞു കയറിയത്. കണ്ടു നിന്നവര്ക്ക് അതൊരിക്കലും  വിശ്വസിക്കാനാകാത്ത രംഗം. ആർപ്പു വിളികൾക്കുപകരം കനത്ത നിശബ്ദത. അതൊരു സെല്ഫ് ഗോളായിരുന്നോ?

“അങ്കിൾനറിയോ, എനിക്കു ബോറടിച്ചിട്ടു വയ്യ. രണ്ടു ദിവസായി ശരിക്കുവല്ലതും കഴിച്ചിട്ട്”
“മോളേ.. എന്നാലും.. പപ്പ..”
“ഹി ഈസ് നോ മോർ, പിന്നെ കരഞ്ഞിട്ടെന്ത് കാര്യം. ചില പേപ്പേഴ്സ് ശരിയാകാത്തതുകൊണ്ട് ഹി ഈസ് സ്റ്റിൽ ഇൻ ദി മോർച്ചറി”

തൊണ്ടകൾ വരളുന്നുവെങ്കിലും ഗോൾ വിസിലിനൊപ്പം കണ്ടുനിന്നിരുന്നവരും വിധിയെഴുതി. റബീഹിന്റെ  പോസ്റ്റിലേക്ക് മകൾ അടിച്ചുകയറ്റിയത്, യെസ്.. ഇറ്റ് ഈസ് എ സെല്ഫ് ഗോൾ.

തുണിപ്പന്ത് തട്ടാൻ തുടങ്ങിയ കാലം മുതലുള്ള സാലിഹ് മാഷിന്റെ ചങ്ങാതിയാണ്‌ റബീഹ്. സ്കൂളിലും കോളേജിലും മാത്രമായിരുന്നില്ല, കേരളത്തിലെ ആരവമുറങ്ങാത്ത കളിമുറ്റങ്ങളിലും അവരൊന്നിച്ചായിരുന്നു പന്തുമായി മുന്നേറിയത്. ജീവിത ചിലവിൽ നിന്നും മിച്ചം പിടിക്കുന്ന വിയര്പ്പിന്റെ  തുള്ളികൾ ചേർത്തുവെച്ച് ഉപ്പ വാങ്ങി നല്കിയിരുന്ന ബൂട്ടുകളായിരുന്നു പഠനകാലത്ത് സാലിഹിന്റെ ഊർജ്ജം. ഇന്റർ യൂണിവേഴ്സിറ്റി ജേതാക്കളായി തിരിച്ചെത്തിയ ദിവസം വെള്ളത്തുണികൊണ്ട് മുഖം മറച്ച് വീതികുറഞ്ഞ ഗ്യാലറിക്കട്ടിലിൽ ഉപ്പ മകനെയും കാത്തു കിടക്കുകയായിരുന്നു.

പിന്നീട് സാലിഹിട്ടിരുന്ന ബൂട്ടുകൾ റബീഹിന്റെ കേവലമായ ഔദാര്യങ്ങളായിരുന്നില്ല. മറിച്ച്, അഴിഞ്ഞു വീഴാത്ത ആത്മബന്ധത്തിന്റെ ചരടുകളായിരുന്നു ഒരോന്നിലും കോർത്തുകെട്ടിയിരുന്നത്. മിഡ്ഫീൾഡിൽ നിന്നും സാലിഹ് നല്കിയിരുന്ന സ്ക്വയർ പാസ്സുകൾ റബീഹിന്റെ കാലുകളിൽ നിന്നും നെറ്റുകൾ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടേയിരുന്നു. മൈതാന  മധ്യത്തുനിന്നും പന്തുമായി കുതിക്കുന്ന റബീഹിന്റെ ബുള്ളറ്റ് ഷോട്ടുകൾ എന്ന്  മുതലായിരുന്നു പോസ്റ്റിൽ തട്ടി തിരിച്ചുവരാൻ തുടങ്ങിയത്. പലതും ലക്ഷ്യമില്ലാതെ കാണികൾക്കിടയിലേക്ക്  പാളിക്കയറിയത്.

“സമയം ഒരുപാടായി, കിടക്കുന്നില്ലെ മാഷേ...”
“കിടക്കണം. എന്നാലും രാവിലെ റബീഹിന്റെ മോൾ സ്കൂളിൽ വെച്ച് പറഞ്ഞതങ്ങട് വിശ്വസിക്കാൻ പറ്റണില്ല. ഒമ്പതാം ക്ളാസ്സിലെ ഒരു കുട്ടിക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റ്യോ സൽമാ. പേട്യാവണ്‌ണ്ട്, നാളെ നമ്മടെ മക്കളും ഇതുപോലെ പറയോ?”

വിരിച്ചു കൊണ്ടിരിക്കുന്ന കിടക്കവിരിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ സൽമ പറഞ്ഞു. “അവളെ മാത്രമെന്തിനാ കുറ്റപ്പെടുത്തണത്. മക്കൾടെ കാര്യങ്ങൾ നോക്കാനവർക്ക് വല്ലപ്പോഴും സമയമുണ്ടായിട്ടുണ്ടോ? ഇല്ലല്ലോ...  ഇനി പറഞ്ഞിട്ടൊന്നും ഒരു കാര്യല്ല്യ.”  “പിന്നേയ്.. അബൂട്ടിക്ക ഇവിടെ വന്നിരുന്നു. നാളെ ഹോസ്പിറ്റലിലേക്ക് കൂടെ വരുന്നുണ്ടെന്നും പറഞ്ഞു.”

കേരള ടീമിലേക്ക് കയറിക്കൂടണമെന്ന വാശിയുമായി നടന്നിരുന്ന കാലം. കോടീശ്വരനായ അമ്മാവന്റെ മകൾക്കൊപ്പം അവരുടെ സ്വത്തിനെയും റബീഹ് പ്രണയിച്ചു തുടങ്ങി. ഒരു ഹാഫ്ടൈം സമയത്താണ്‌ ഊരിയെറിഞ്ഞ നീല ജഴ്സിക്ക് പകരം അബൂദാബിയിലെ ബിസിനസ്സ് ശൃംഖലയുടെ ഡയറക്ടർ സ്ഥാനം റബീഹ് എടുത്തണിയുന്നത്.

“അല്ല മാഷേ.. അബൂട്ടിക്കാടെ മോന്റെ ജോലിക്കാര്യം റബീഹ് ശരിയാക്കിക്കൊടുത്തില്ലാല്ലെ.  അവന്റെ കമ്പനിയിൽ തന്നെ എന്തോരം ഒഴിവുകളുണ്ടായതാ. മൻഷ്യന്മാരുടെ സ്വഭാവം ഇങ്ങനെയൊക്കെ മാറുമോന്റെ പടച്ചോനേ”
അർത്ഥഗർഭമായൊരു നോട്ടം. അതിനപ്പുറം സാലിഹ് മാഷിന്‌ മറുപടിയൊന്നുമുണ്ടായില്ല.

സാധാരണ  അബൂട്ടിക്ക ആരോടും ഒന്നും ആവശ്യപ്പെടാറില്ല. പ്രായമാണെങ്കിൽ അറുപതിനോടടുക്കുന്നു. മകനൊരു ജോലിയായിക്കഴിഞ്ഞാൽ നാട്ടിൽ സ്ഥിരമായി കൂടണമെന്നൊരാഗ്രഹം കൊണ്ടുമാത്രമാണ്‌ റബീഹിനോടങ്ങനെയൊരു കാര്യം സൂചിപ്പിച്ചതും. ഒരു നാട്ടുകാരനെന്നതിലപ്പുറം  ഒരു കാലത്തൊരു നാടിന്റെ വികാരമായിരുന്നു അബൂട്ടിക്ക. എഴുത്തും വായനയും അറിയുമായിരുന്നില്ലെങ്കിലും തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ പന്ത് കൊണ്ടദ്ധേഹം കവിതകളെഴുതുമായിരുന്നു.

സെന്റ് സേവ്യർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ അവസാന വിസിലിന്ന് നിമിഷങ്ങളെ ബാക്കിയുള്ളൂ. ടീമിന്റെ ഉരുക്കുകോട്ടയായ രാമുവേട്ടൻ ഗോൾകിക്കെടുത്തു. താഴ്ന്നുവന്ന പന്ത്, സെന്റർ ലൈനിനടുത്ത് നിന്നിരുന്ന അബൂട്ടിക്ക വലതുകാലുകൊണ്ട് ചെറുതായൊന്നു താങ്ങി വായുവിൽ ഉയർത്തിയിട്ട് ഇടതുകാലുകൊണ്ട് തൊടുത്തുവിട്ട അത്യുഗ്രനൊരു എയർഷൂട്ട്, മലപ്പുറം ടീമിന്റെ നെഞ്ചുപിളർത്തിക്കൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്കാണ്‌ തുളഞ്ഞുകയറിയത്.

ഇളകിയാർത്ത കാണികളുടെ ശബ്ദകോലാഹലങ്ങൾ അബൂട്ടിക്കാക്കൊരിക്കലും കേൾക്കാൻ കഴിഞ്ഞിട്ടില്ല. സംസാരിക്കാനുള്ള കഴിവില്ലാത്തതുപോലെ കേൾക്കുവാനുള്ള കഴിവും ജന്മനാ അബൂട്ടിക്കാക്കുണ്ടായിരുന്നില്ല. എങ്കിലും വിജയത്തിന്റെ ആരവങ്ങളും, തോൽവിയുടെ ആഘാതങ്ങളും പങ്കുവെച്ചിരുന്നത് ഹൃദയത്തിന്റെ നിഷ്കളങ്ക ഭാഷയായ കണ്ണീരിലൂടെയായിരുന്നു. അബൂട്ടിക്ക അടിച്ചതുപോലൊരു എയർഷൂട്ട് ഗോളെന്നതിന്നും നാട്ടിൽ പന്തു തട്ടി വളരുന്ന കുട്ടികളുടെ സ്വപ്നമായവശേഷിക്കുന്നു.


ഒരാൾക്കൊരു ജോലി, അതും സ്വന്തം കമ്പനിയിൽ തന്നെ  ശരിയാക്കുകയെന്നത് റബീഹിനെ സംബന്ധിച്ച്  ഒരിക്കലുമൊരു  ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. വിജയങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ഭ്രാന്തമായ മുന്നേറ്റങ്ങളിൽ ചുറ്റുമുള്ളവരെ കുറിച്ചുള്ള കാഴ്ചകളും അവനിൽ നിന്നും മാഞ്ഞുപോയിക്കൊണ്ടേയിരുന്നു. തേടിപ്പിടിക്കുന്ന പുതിയ ബന്ധങ്ങളിൽ പലതും കിടപ്പറയോളം തന്നെ വളർന്നപ്പോൾ, പരസ്പര വിശ്വാസം നഷ്ടപ്പെട്ട രണ്ടുപേരും അവരവർക്കിഷ്ടമുള്ള വഴികളിലൂടെ ജീവിതം തുടങ്ങി. കേവലം സോഷ്യൽ സ്റ്റാറ്റസ് നിലനിർത്തുവാനുള്ള ധാരണ മാത്രമായി അവരുടെ ദാമ്പത്യബന്ധവും. ദിശനഷ്ടപ്പെട്ടുപോയ മക്കളപ്പോഴേക്കും അവരിൽ നിന്നുമൊരുപാടു ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നു.

കേൾക്കാൻ കഴിയില്ലയെന്നത് അബൂട്ടിക്കാടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് നേരെയുള്ളൊരു ചുവപ്പു കാർഡായിരുന്നു. എന്നിട്ടും അദ്ദേഹം കോർട്ടിലിറങ്ങി. ചിതലരിക്കുവാൻ തുടങ്ങിയ വീടിന്റെ ഗ്യാലറികളിൽ ഒതുങ്ങിക്കൂടിയ ഉമ്മയും, പെങ്ങന്മാരുടെയും മുന്നിലൂടെ പ്രാരബ്ധങ്ങളെ തോല്പിച്ചുകൊണ്ട് ഡ്രിബിൾ ചെയ്ത് കയറി. ലക്ഷ്യത്തിൽ പതിക്കാൻ മാത്രം പിറന്നതായിരുന്നു അബൂട്ടിക്കാടെ അളന്നുമുറിച്ച ഓരോ ഷോട്ടുകളും.

വർഷങ്ങൾക്ക് മുൻപൊരു വേനലവധിക്കാലത്ത് കരിങ്കല്ലിലടിച്ചുകിട്ടിയ നീണ്ട മുറിവടയാളം, തെറ്റിപ്പോയ ജീവിത പാസുകളുടെ മൂക സാക്ഷിയായി നില്ക്കുന്നു റബീഹിന്റെ വലതുകാലിൽ. പന്ത് തട്ടാൻ പഠിപ്പിച്ചുകൊടുത്ത പാദങ്ങളുടെ പെരുവിരലുകൾ ചേർത്തുവെച്ച് കെട്ടുമ്പോൾ അബൂട്ടിക്കയുടെ കണ്ണുകളുമൊന്നു നിറഞ്ഞിരുന്നു. ഉൾഭാഗത്തിലിരുട്ട് വീഴ്ത്തിക്കൊണ്ട് പെട്ടിക്കുമുകളിലായി മൂടി ചേർത്തടച്ചു. പെട്ടെന്ന് പെട്ടിയൊന്നനങ്ങി. പലകയിലേക്ക് അടിച്ചുകയറ്റുന്ന ഒരോ ആണിയുടെ ശബ്ദവും ഫൈനൽ വിസിലാണെന്ന് റബീഹ് തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? വളർന്നു വന്ന തെക്കുംപാടത്തിന്റെ പുൽനാമ്പുകളിലേക്കൊരിക്കൽ കൂടി തിരികെ പോകാൻ ആ പാദങ്ങളും ആഗ്രഹിക്കുന്നുണ്ടാവില്ലേ?

പിറ്റേന്ന് പോസ്റ്റ്ബോക്സ് തുറക്കുമ്പോൾ പതിവു പോലെ ആയിഷാത്താടെ കത്ത്. എല്ലാ മാസത്തിലും രണ്ടെഴുത്തുകൾ വീതം. ഇത്തവണയും പതിവ് തെറ്റിയില്ല. അബൂട്ടിക്കാക്കുള്ള രണ്ടാമത്തെ കത്ത്. സൽമയുടെ കയ്യിൽ ആ എഴുത്തുകൾ എന്നുമൊരു  ചോദ്യചിഹ്നമായിരുന്നു. “അല്ല മാഷേ.. എഴുതാനും വായിക്കാനുമറിയാത്ത അബൂട്ടിക്ക എന്താണീ കത്തുകളിലെഴുതുന്നത്.”
“ഗ്രാമറും, ഫൊണറ്റിക്സും പഠിപ്പിക്കുന്ന നമുക്കൊന്നും മനസ്സിലാവാത്ത ഭാഷ്യാത്. പക്ഷെ അവർക്കത് മനസ്സിലാകും, അവർക്കേയത് മനസ്സിലാകൂ”

മാമൂലുകൾ ഇഴപിരിഞ്ഞ ഊരാക്കുടുക്കിന്റെ അറ്റത്തുനിന്നും ജീവിതത്തിന്റെ എക്സ്ട്രാ ടൈമിലേക്ക് ആയിഷാത്താനെ കൂട്ടിക്കൊണ്ടുവന്നത് ശബ്ദമില്ലാത്ത ലോകത്തിലേക്കായിരുന്നു. പിന്നീടങ്ങോട്ട് അബൂട്ടിക്കാടെ ഭാഷയും കേൾവിയുമെല്ലാം ആയിഷാത്തയായി. പ്രിയമായ് പ്രണയമായ് ജന്മാന്തരങ്ങളുടെ സുകൃതമായ രണ്ടായുസ്സുകൾ.

ഗൾഫിലെത്തിയ ആദ്യ ആഴ്ചയിൽ തന്നെ അബൂട്ടിക്ക കത്തയച്ചു. ജോലിക്കിടയിൽ അഴുക്കുപുരണ്ട കൈത്തലം വെളുത്ത പേപ്പറിലേക്ക് പതിപ്പിച്ചപ്പോൾ, കൈരേഖകൾക്കിടയിലെ വിയർപ്പു തുള്ളികൾ ആയിഷാത്താട് വിശേഷങ്ങൾ കൈമാറി. മുറ്റം നനഞ്ഞുകിടക്കുന്ന ചെളിവെള്ളത്തിൽ മക്കളുടെ കാലുകൾ മുക്കി പേപ്പറിൽ പതിപ്പിച്ച് ആയിഷാത്തയും മറുപടികളയച്ചു. കണ്ണീരിനും കിനാവിനുമൊപ്പം അത്തറുപുരട്ടിയ തുണ്ടുകടലാസ്സുകൾ പെരുന്നാളിന്റെ ആശംസാ സന്ദേശങ്ങളായി.

ആയിഷാത്ത മൂന്നാമതും ജന്മം നല്കിയതൊരു പെൺകുഞ്ഞിനായിരുന്നു. പക്ഷെ.. ഒരാഴ്ച തികയുന്നതിനു മുമ്പേ “ഉമ്മാനെയും, എന്നെക്കാണാത്ത ഉപ്പാനെയും സ്വർഗ്ഗത്തിൽ ഞാൻ കാത്തിരിക്കാട്ടോ”യെന്ന് പറഞ്ഞുകൊണ്ടൊരു രാത്രിയിൽ മാലാഖമാർക്കൊപ്പം അവൾ തിരിച്ചുപോയി. മാറിൽ മാതൃത്വത്തിന്റെ വിങ്ങലായ വശേഷിച്ച മുലപ്പാൽ പേപ്പറിലേക്ക്  ഇറ്റിച്ചെഴുതിയ കത്തിനുമാത്രം അബൂട്ടിക്കാക്കൊരിക്കലും മറുപടിയെഴുതുവാൻ കഴിഞ്ഞിട്ടില്ല.

“അബൂട്ടിക്ക അടുത്തമാസം നാട്ടിൽ പോകാണ്‌ സൽമാ, അബുദാബി മുനിസിപ്പാലിറ്റിയുടെ പുതിയ നിയമം വന്നപ്പോൾ അവരുടെ ഗ്രോസ്സറിയും പൂട്ടേണ്ടി വന്നു. പിന്നെ ആയിഷാത്താടെ അവസ്ഥയും കുറച്ച് മോശാണല്ലൊ.”

നോമ്പും, നേർച്ചകളുമായി കുടുംബത്തിനു കാവലായി നിന്നപ്പോൾ  സ്വശരീരത്തിന്റെ ആവലാതികളെക്കുറിച്ച് പടച്ചവനോട് പരാതിപ്പെടാൻ ആയിഷാത്ത മറന്നു പോയിരുന്നു. “കിഡ്നി മാറ്റിവെച്ചാൽ ഒരുപക്ഷേ രക്ഷപ്പെട്ടേക്കാം” ഉപാധികളോടെ ഡോക്ടർമാർ ആയിഷാത്താനെ റിസർവ്ബെഞ്ചിലേക്ക് നീക്കിയിരുത്തി.
ബാക്കിയായ ചെറിയ സമ്പാദ്യവും ചുരുട്ടിപ്പിടിച്ച്, നാളുകളെണ്ണപ്പെട്ട ജീവിതത്തെ തിരിച്ചു പിടിക്കാൻ അബൂട്ടിക്ക വീണ്ടും കോർട്ടിലിറങ്ങിയിരിക്കുന്നു. ഗോൾകിക്ക് താഴ്ന്നുവരുന്നുണ്ട്. നെഞ്ച്കൊണ്ട് തടുത്ത പന്ത് നിലം തൊടുന്നതിനു മുൻപേ ഇടതുകാലുകൊണ്ട് അബൂട്ടിക്ക ഒരിക്കൽ കൂടി വിധിക്കു നേരെ തൊടുത്തു വിട്ടു. വെടിയുണ്ട കണക്കേയത് പാഞ്ഞുപോകുന്നത് വീണ്ടുമൊരു ഗോളിലേക്കോ അതോ....

70 comments:

 1. ചിലരങ്ങിനെയാണ്‌, ആരവങ്ങളുയർത്തുന്നൊരു ബനാനാകിക്കു പോലെ മനസ്സിലേക്കൂർന്നിറങ്ങും. പുതുമകളില്ലെങ്കിലും പ്രിയപ്പെട്ടൊരു വികാരമായി കാലങ്ങളോളമങ്ങിനെ നിറഞ്ഞുനില്ക്കും.

  ReplyDelete
 2. അബൂട്ടിക്കായുടെ ജീവിതം എത്രത്തോളം ഫുട്ബോളുമായി ബന്ധിപ്പിച്ചെഴുതാമോ അത്രത്തോളം നന്നാക്കാൻ ശ്രമിച്ചിരിക്കുന്നു. പക്ഷേ ആദ്യ വായനയിലും, രണ്ടാമത്തെ വായനയിലും ആദ്യത്തെ പാരഗ്രാഫിൽ വരുന്ന ചില സൂചനകൾ പിടി കിട്ടിയില്ല. ആ ഭാഗം വായനക്കാരനുമായി എങ്ങനെ സംവദിക്കുന്നു എന്നത് ബാക്കി സുഹൃത്തുക്കളുടെ വായനയിൽ നിന്നും മനസ്സിലാക്കാൻ വീണ്ടുമൊന്ന് കൂടെ വരാം.

  ReplyDelete
 3. നല്ല കഥ ജെഫൂ . ഒരുപാട് കഴിവുകള്‍ ദൈവം നല്‍കിയിട്ടും അത് പലപ്പോഴും ജീവിത സാഹചര്യങ്ങളില്‍ വളര്‍ത്താന്‍ കഴിയാതെ പോകുന്ന ഒരുപാട് അബൂട്ടിക്കാമാര്‍ . ഒരിക്കലും വിജയിയാവാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിത ബന്ധങ്ങളിലെ നന്മകള്‍ സൂക്ഷിക്കുന്നവര്‍ . അതേസമയം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ബന്ധങ്ങളെ ഉപയോഗിക്കുന്ന റഹീബിനെ പോലുള്ളവര്‍ . രണ്ടു വിരുദ്ധ വ്യക്തിത്വങ്ങള്‍ ഇഴചേര്‍ത്ത് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞപ്പോള്‍ നല്ലൊരു കഥയായി . തൃശൂര്‍ക്കാര്‍ക്ക് പ്രിയപ്പെട്ട തോപ്പ് സ്റ്റേഡിയവും അവിടത്തെ കളികളും ഒരല്പം നോന്‍സ്ടാല്ജിക് അനുഭവമായി . അഭിനന്ദനങ്ങള്‍ ജെഫൂ .

  ReplyDelete
 4. പന്തുകളിയുടെ രസങ്ങളുമായി ചേർത്തുവെച്ചു ജീവിത മുഹൂർത്തങ്ങളെ അവതരിപ്പിച്ചതൊക്കെ ഭംഗിയായിട്ടുണ്ട് . പക്ഷെ ജെഫു , ചെറിയൊരു പ്രശ്നം വായനയിൽ തോന്നുന്നുണ്ട് .ഒരു നല്ല കളിക്കിടെ റബീഹിനെ പിൻവലിച്ച് അബൂട്ടിക്കയെ ഇറക്കി . വേണമെങ്കിൽ പറയാം രണ്ടു കളിക്കാർക്കും അവസരം കൊടുത്തതാണ് എന്ന് . രണ്ട് താരങ്ങളെ അല്ലെങ്കിൽ കഥാപാത്രങ്ങളെ കഥയുമായി ഇണക്കി ചേർക്കാൻ ചെറിയൊരു പ്രശ്നം വന്നപോലെ . നവാസ് പറഞ്ഞ പോലെ ഇവിടെ തന്നെ ചുറ്റി തിരിയേണ്ടിയിരിക്കുന്നു . മറ്റുള്ളവർ പറയുന്നത് കൂടി കേൾക്കുമ്പോൾ ഒരു പക്ഷെ എന്റെ വായനയിൽ കുഴപ്പം ഉണ്ടെങ്കിൽ അത് മനസ്സിലാക്കാലോ :)

  ReplyDelete
 5. കഥ കൊള്ളാം പക്ഷെ ഒന്ന് കൂടി ഒതുക്കി പറയാമായിരുന്നു എന്ന് തോനുന്നു . ചില വാക്യങ്ങൾ പൂര്ണമാവാതെ മുറിക്കുന്നു . അല്പ്പം ധ്രിദി കൂടി പോയി
  ReplyDelete
 6. നല്ല കഥ ജെഫു.. ആശംസകള്‍

  ReplyDelete
 7. കൂലിക്കും അല്ലാതെയും കാല്‍ പന്ത് കളിച്ച് പരിചയമുള്ളത് കൊണ്ട് തോന്നുന്നു, അമേച്വര്‍ കളിയുടെ രുചി കൂലിക്ക് തട്ടുമ്പോള്‍ കിട്ടില്ല. അബുട്ടിക്കയുടെ മനസ്സിലൊരു സമ്മര്‍ദ്ദ കളി നടക്കുമ്പോള്‍ ക്വിക്കുകള്‍ ലക്ഷ്യം കാണുമോ...? ആ... ഇല്ലെന്നു തോന്നുന്നു. മേമ്പൊടിയായ ചിത്രങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. എനിഹൌ, ജെഫുവിന്‍റെ രചനകളെന്നും പ്രതീക്ഷാ നിര്‍ഭരമല്ലോ.... ഗുഡ് ലക്ക്.

  ReplyDelete
 8. കാൽപന്തു കളിയുടെ കാൽ, മെയ്യ് ചലനങ്ങൾക്കപ്പുറം മുറിവുകൾ ബാക്കിവെച്ച നീറ്റലുകളേയും കുടുംബജീവിതങ്ങളുടെ സങ്കീര്‍ണ്ണതകളേയും കൂട്ടിച്ചേര്‍ത്ത് ആവിഷ്കരിച്ചിരിയ്ക്കുന്ന നൊമ്പരമുണര്‍ത്തുന്ന കഥ.
  കഥാപാത്രങ്ങളെ അടുത്തറിയുവാനും ബന്ധങ്ങള്‍ ഇണക്കുന്ന കണ്ണികളെ വേര്‍ത്തിരിച്ചെടുക്കുവാനും രണ്ടില്‍ കൂടുതല്‍ വായന ആവശ്യമായി വന്നു.
  നല്ല ഒഴുക്കുള്ള വായനയാണ്‍ സാധാരണ ഇവിടെ നിന്ന് ലഭിയ്ക്കാറ്..അതുകൊണ്ട് പരാമര്‍ശിച്ചുവെന്നു മാത്രം.
  എങ്കിലും അറിയിക്കട്ടെ...നല്ല വയനാനുഭവം നല്‍കി...ആശംസകള്‍...!

  ReplyDelete
 9. ജീവിതത്തിന്റെ കോര്‍ട്ടില്‍ കാലത്തിന്റെ കളികള്‍ ..
  പന്തുകളിയെ സ്നേഹിച്ച പ്രവാസിയുടെ ജീവിതം ഇങ്ങിനെയുള്ള ഷോട്ടുകളിലൂടെത്തന്നെ പറയണം.റബീഹിന്റെ അന്ത്യം എങ്ങിനെയായാലും വര്‍ത്തമാനകാലത്തില്‍ പ്രസക്തമാവുന്നുണ്ട് അയാളുടെ മകളുടെ ചോദ്യം.
  കളിക്കളത്തിലേക്കും ജീവിതത്തിലേക്കും മാറിമാറി സഞ്ചരിക്കുന്ന ആഖ്യാനങ്ങള്‍ ആദ്യന്തം വളരെ മനോഹരമായി.അബൂട്ടിക്കയുടെയും ആയിഷാത്തയുടെയും ആശയവിനിമയങ്ങള്‍ മനസ്സിനെ കുളിര്‍പ്പിച്ചെങ്കില്‍ റബീഹിനെ പെട്ടിയിലടക്കുന്ന രംഗം മനസ്സിനെ മരവിപ്പിച്ചു.
  കഥയുടെ അന്ത്യത്തില്‍ കളിക്ക് അവസാനമില്ലാതെ കഥ ഒരു ചോദ്യമായി മനസ്സില്‍ അവശേഷിക്കുന്നത് അബൂട്ടിക്ക(മാര്‍ ) ജീവിതം തുടരുന്നത് കൊണ്ടാണ്.
  അതുകൊണ്ടുതന്നെ കഥാകാരന് തന്റെ പന്ത് ലക്ഷ്യം കണ്ടുവെന്ന് സന്തോഷിക്കാം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 10. ചെറുവാടി പറഞ്ഞ പോലെ നല്ല കളിക്കിടെ റബീഹിനെ മാറ്റി അബുട്ടിക്കാനെ ഇറക്കിയപ്പോൾ ഒരു ചെറിയ ഒഴുക്ക് എനിക്കും നഷ്ടപ്പെട്ടു .. എങ്കിലും ജെഫുവിന്റെ രചനകളിലെ ഒരു പ്രത്യേകത ഇതിലും ഫീൽ ചെയ്തു . അതെന്തെന്നു എന്നോട് ചോദിക്കരുത് . അത് നിർവചിക്കാൻ എനിക്ക് കഴിയില്ല. ഒരു വിശുദ്ധി എന്ന് വേണമെങ്കില പറയാം .....എന്നാലും കാൽ പന്ത് കളിയിൽ മലപ്പുറത്തിന്റെ ഗോൾ മുഖത്തേക്ക് ഒരു പന്തടിച്ചതിൽ ഒരു പരിഭവം എനിക്കില്ലാതില്ല

  ReplyDelete
 11. അബൂട്ടിക്ക...!ആ കത്തെഴുതിയ ശേഷമുള്ള ഭാഗം മുതല്‍ കഥ ഉയര്‍ന്നു ഉയര്‍ന്നു പോയി

  ReplyDelete
 12. നല്ല കഥ. ജീവിതമുഹൂര്‍ത്തങ്ങള്‍ നന്നായി ഇഴചേര്‍ത്ത് അവതരിപ്പിച്ചു. രണ്ടു തവണ വായിക്കേണ്ടി വന്നത് ജെഫുവിന്റെ കുഴപ്പമല്ല, എന്റെ ധൃതിയാണെന്ന തിരിച്ചറിവോടെ. അഭിനന്ദനങ്ങള്‍

  ReplyDelete
 13. വിഷയം എന്തുതന്നെയാലും ജെഫുവിന്റെ എഴുത്തിന് ഒരു മാസ്മരികതയുണ്ട്. എഴുത്തുകാരന്റെ ഹൃദയം നിറയെ കാല്‍പന്തു കളിയോടുള്ള സ്നേഹമാകുമ്പോള്‍ തനിക്കു ചുറ്റുമുള്ള പല ജീവിതത്തെയും കോര്‍ട്ടിലേക്ക് ഇറക്കി നിര്‍ത്തുകയാണ്.

  സാലിഹും റഹീബും അബൂട്ടിയും പന്ത് കളിക്കാര്‍ അല്ലായിരുന്നെങ്കില്‍പോലും ജീവിതത്തെ കാല്‍പന്തു കളിയോട് ഉപമിച്ചെഴുതിയ ഈ കഥ വളഞ്ഞു പറന്നൊരു ഫ്രീ കിക്ക്പോലെ വായനക്കാരിലേക്ക് താഴ്ന്നിറങ്ങുക തന്നെ ചെയ്യും.

  ReplyDelete
 14. ജെഫൂ - കഥ വായിച്ചു . ഉള്ളിലെക്കുന്ന തട്ടുന്ന ചിലതുണ്ട് ,, എന്നാലും ചിലയിടങ്ങിൽ മനസ്സിലാവാതെ പോയ പോലെ ഒരു തോന്നൽ . ഞാനും അഭിപ്രായം കേട്ട് കഴിഞ്ഞു രണ്ടാം വായനക്ക് കാത്തിരിക്കുന്നു . ഒരിക്കലും കേള്ക്കാൻ ഇഷ്ടമില്ലാത്ത , എന്നാൽ ഗൾഫ്‌ എന്ന സങ്കൽപം തുടങ്ങിയത് മുതൽ ജീവിതത്തോടൊപ്പം എന്നും നില്ക്കുന്ന "പ്രവാസം " അതിന്റെ വേദനകൾ . ആശംസകൾ . ഒന്ന് കൂടി വായിക്കട്ടെ എന്നിട്ട് പറയാം .

  ReplyDelete
 15. വര്‍ത്തമാനകാലത്തില്‍ എല്ലാം പണവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ കളികളിലും കാര്യമില്ലെന്നായിരിക്കുന്നു ഇന്നത്തെ ഓരോ സംഭവങ്ങളും കാണുമ്പോള്‍ .കാര്യമായ കളിക്കാര്‍ വരെ കളിയുടെ കാര്യം വിസ്മരിക്കുന്നു. കഴിഞ്ഞത് കഴിഞ്ഞു, ഇനി എന്റെ കാര്യം എന്ന് ചിന്തിക്കുന്നിടത്തേക്ക് മകള്‍ വളര്‍ന്നത് കാണാന്‍ കഴിയുമ്പോള്‍ എല്ലാം വെറുതെ എന്ന് തോന്നിപ്പോകും. എങ്കിലും അബുട്ടിക്കായുടെ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത കുറെ മനുഷ്യര്‍ ഇപ്പോഴും ഉണ്ട് എന്നത് തന്നെ ആശ്വാസം. കഥയില്‍ ഒരു നിര്‍വ്വികാരത (നിരാശ) പടര്‍ന്നു കിടക്കുണ്ടോ എന്ന് സംശ്യംണ്ട് ജെഫു.

  ReplyDelete
 16. കാല്‍പ്പന്തു കളിയുടെ വിവിധ ഭാവങ്ങളിലൂടെ ..ചില കരുത്തുറ്റ പാദങ്ങളിലൂടെ ഉരുളുന്ന ജീവിതങ്ങള്‍ ..അബുട്ടിക്ക മനസ്സില്‍ ഒരു നോവായി നില്ക്കുന്നു..ജീവിതമെന്ന കളിക്കളത്തില്‍ നിറഞ്ഞാടി ഏതൊക്കെയോ ലക്ഷ്യങ്ങള്‍ നേടാന്‍ ഏതൊക്കെയോ പാദങ്ങള്‍ക്കിടയിലൂടെ പന്തുരുട്ടി....ജെഫുവിന്റെ ഭാഷയുടെ മികവ് എടുത്ത് പറയേണ്ടത് തന്നെ..ഭാവുകങ്ങള്‍ ജെഫു

  ReplyDelete
 17. ജെഫു , കാല്പന്തിന്റെ ചരിതമുറങ്ങുന്നടുത്ത് നിന്നും നീറുന്ന , പൊള്ളുന്ന യാഥ്യാര്‍ത്ഥങ്ങളിലേക്ക്
  കൂട്ടി കൊണ്ട് പൊയി , ഫുട്ബോളിന്റെ സുന്ദരമായ ആംഗലേയ പദങ്ങളിലൂടെ ജീവിതവും കൂട്ടി ചേര്‍ത്തു കൂട്ടുകാരന്‍ ..!ഗ്യാലറികളില്‍ ആരവമുണര്‍ത്തുന്ന നിമിഷങ്ങളില്‍ കളിക്കാരന്റെ മനസ്സിലേക്ക് പകര്‍ത്തപെടുന്ന ആ വിജയമധുരത്തിനപ്പുറം അവന്റെ ജീവിതം കൂടി അറിയുമ്പൊളാണ് പിന്നിലേ നോവിലേക്ക് ഇറങ്ങി ചെല്ലുക ..മനുഷ്യന്റെ ഭാവമാറ്റങ്ങള്‍ വളരെ പെട്ടെന്ന് തന്നെയാണ് സംഭവിക്കുക, പിന്നീട് ഒന്നും ചെയ്യുവനാകാതെ കാലം പെട്ടിയിലടക്കുമ്പൊള്‍
  ആത്ഥമാര്‍ത്ഥമായൊന്നു മിഴി നിറക്കുവാന്‍ സ്വന്തം രക്തം പൊലും ഇല്ലാതാകുന്ന അവസ്ഥ , മണ്ണിലേക്ക് കണ്ണ് നടാത്ത ഒരൊ മനുഷ്യനുമുള്ളത് തന്നെ ..പിന്നെ കഥയിലേ ചെറിയ പിശക് മുന്നെ പറഞ്ഞവര്‍ ചൂണ്ടി കാട്ടിയത് തന്നെ റഹീബിന്റെ പെട്ടന്നുള്ള പിന്മാറ്റവും , പിന്നീട് അബൂട്ടിക്കയുടെ കളം നിറവും , റഹീബിനേ അവസ്സാന നിമിഷമെങ്കിലും ഒന്നു തിരിച്ച് വിളിക്കമായിരുന്നു ചുവപ്പ് കാര്‍ഡില്‍ പുറത്തായെങ്കിലും , അവസ്സാനം ചിത്രത്തില്‍ റഹീബില്ലാതായത് പൊലെ ..സ്നേഹാശംസകള്‍ സഖേ .. ഇഷ്ടായെട്ടൊ ജീവിതഗന്ധിയായ് ഈ കഥ ..

  ReplyDelete
 18. കഥ നന്നായി
  കത്തെഴുതുന്നതിനെപ്പറ്റി വായിയ്ക്കുമ്പോള്‍ മനസ്സിനെ സ്പര്‍ശിയ്ക്കുന്നു

  ReplyDelete
 19. ഗോളാണോ സെൽഫ് ഗോളാണോ എന്നൊരു സന്ദേഹം വായനക്കാരനും. എന്നാലും എഴുത്തിന്റെ ശക്തികൊണ്ട് അവസാനം ഗോളായി പരിണമിക്കുന്നു.

  ReplyDelete
 20. കളിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ കഥ ഇഷ്ടായി. അയ്ഷാത്തയും അബൂട്ടിക്കയും മനസ്സില്‍ പതിഞ്ഞു. എന്നാലും കുറച്ചു ഭാഗം പിടിക്കിട്ടിയില്ലാട്ടോ. കളി അറിയാത്തത് കൊണ്ടാവാം. ഒന്നൂടെ വായിക്കണം...

  ആശംസകള്‍

  ReplyDelete
 21. ഏതോ ഒരു അനുഭവം ഈ കഥയുടെ പിറവിക്ക് കാരണമായി എന്ന് തോന്നുന്നു .എഴുതിയാലും പറഞ്ഞാലും തീരത്ത സങ്കടങ്ങള്‍ പേറുന്നവരാണ് പ്രവാസികള്‍ . അയ്ഷാത്തയും അബൂട്ടിക്കയും.പിന്നെ അവരുടെ ജീവിതം പന്തുകളിയുമായി ബന്ധിപ്പിച്ചു പറഞ്ഞ കഥ ഹൃദ്യമായി .

  ReplyDelete
 22. ഉരുളുന്ന പന്തുകള്‍ക്കൊപ്പം കിതക്കുന്ന ജീവിതങ്ങളെ വരച്ചിട്ടത് കരവിരുതോടെ തന്നെയാണ്... അബൂട്ടിക്ക ജീവിക്കുന്നൊരു കഥാ പാത്രമാണ്... ആശംസകള്‍ ജെഫു ഭായ്...

  ReplyDelete
 23. 'കേവലം സോഷ്യൽ സ്റ്റാറ്റസ് നിലനിർത്തുവാനുള്ള ധാരണ മാത്രമായി അവരുടെ ദാമ്പത്യബന്ധവും. ദിശനഷ്ടപ്പെട്ടുപോയ മക്കളപ്പോഴേക്കും അവരിൽ നിന്നുമൊരുപാടു ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നു.'

  കേവലം രണ്ട് വരികളിൽക്കൂടി പത്തു പേജുകളുകൊണ്ടും തീർക്കാനാവാത്ത ഒരാശയം പറഞ്ഞിരിക്കുന്നു. നല്ല വരികളിക്കാ കഥയിലെയെല്ലാം. പക്ഷെ അവയിൽഈ രണ്ടു വരികളും കൂടുതൽ ശ്രദ്ധേയം.!

  ഒരു ഫുട്ബോളിനെ ഇതിവൃത്തമാക്കിക്കൊണ്ട് ഇത്രയ്ക്കും നന്നാക്കിക്കൊണ്ട് കഥപറയാനറിയുക എന്നത് സാധാരണമാണ്. പക്ഷെ ഫുട്ബോളിനെ കേന്ദ്രബിന്ദുവാക്കി ഇത്രയ്ക്കും നന്നായി കുടുംബകഥ പറയുക എന്നത് വളരെ പ്രയാസമാണ്. ഇക്ക അത് ചെയ്തിരിക്കുന്നു.
  ആശംസകൾ.


  ReplyDelete
 24. സാലിഹിന്റെയും റബീഹിന്റെയും സ്നേഹ ബന്ധത്തില്‍ തുടങ്ങിയ കഥ. ഉപ്പയുടെ വിയോഗ ശേഷം റബീഹില്‍ നിന്നും സാലിഹ് അനുഭവിക്കുന്ന സ്നേഹക്കൂടുതല്‍. സാലിഹിന്റെ ചിന്തകളിലൂടെ ഈ രീതിയില്‍ കഥ പുരോഗമിക്കുമ്പോള്‍ ഇടയ്ക്ക് പെട്ടെന്ന് അബൂട്ടിക്ക എത്തുന്നത് വായനയില്‍ ചെറിയൊരു മാറ്റം സൃഷ്ടിക്കുന്നുവെങ്കിലും അടുത്ത ഖണ്ഡികയില്‍ തന്നെ വീണ്ടും ശരിയായ ദിശയിലേക്ക് തിരിച്ചെത്തുന്നതു കൊണ്ട് തന്നെ വായനയുടെ ഒഴുക്കിനു കാര്യമായ വിഘാതം വന്നില്ല എന്നത് ജെഫുവിന്റെ ആഖ്യാന മികവ് തന്നെ.

  ജീവിത വഴികളില്‍ ഉയരങ്ങളില്‍ പറന്നെത്തിയവര്‍ പലരും പിന്നിട്ട വഴികള്‍ സ്മരിക്കാറില്ല എന്ന പ്രസക്തമായ വാക്യം ഒരു കാല്പന്തായി വായനക്കാരന്റെ മനസ്സാം മൈതാനത്തിന്റെ വിവിധ വശങ്ങളിലേക്ക് പായിക്കുന്നതില്‍ കഥാകാരന്‍ വിജയം കണ്ടിരിക്കുന്നു.

  ഊമയായ അബൂട്ടിക്കായുടെ ഭാര്യയുമായുള്ള ആശയ സംവേദനം എഴുതി പങ്കിട്ട രീതി ഒന്ന് മാത്രം മതിയാകും കഥാകൃത്തിന്റെ എഴുത്തിന്റെ ആഴമറിയാന്‍.

  ജീവിതമാകുന്ന കളിക്കളത്തില്‍ ഉയര്‍ന്നു വരുന്ന ഗോള്‍കിക്കുകള്‍ നെഞ്ചു കാട്ടി തടുത്തു നിലം തൊടുന്നതിനു മുന്നേ ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ ഇത്തരം അബൂട്ടിമാരെ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ....

  ആശംസകള്‍ ജെഫു.

  ReplyDelete
 25. പതിവ് പോലെ ജെഫു ടെ ച്ച് ഉള്ള കഥ ! കാല്‍പ്പന്തുകളിയില്‍ ബോള്‍ ത്രോ ആവും പോലെ വായന ഇടയ്ക്കിടെ മുറിഞ്ഞു പോകുന്നു എന്ന് തോന്നി . അല്പം ബോള്‍ഡ്‌ ആയ അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ വായന എളുപ്പമാകും എന്നും . ആശംസകള്‍

  ReplyDelete
 26. ജെഫുവിന്റെ കഥകള്‍ അധികം വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും മുന്‍‌വിധികള്‍ ഇല്ലാതെയാണ് വായിച്ചതും.. കഥയുടെ തുടക്കം മനോഹരമായിരുന്നു. പക്ഷെ പോകെപോകെ എവിടെയൊ കഥ കൈവിട്ടുപോകുകയോ ജെഫു കിതച്ചു പൊകുകയോ ചെയ്ത പോലെ.. തൊണ്ണൂറു മിനിറ്റും നിറഞ്ഞുകളിക്കുന്നവനാണ് ഫുട്ബാളില്‍ യഥാര്‍ത്ഥ പ്ലയര്‍ എന്നത് പോലെ കഥ തുടക്കത്തിനും ഒടുക്കത്തിനുമിടയില്‍ മനോഹരമായി പറയുന്നവനാണ് കഥാകൃത്ത്.. എവിടെയോ കൈവിട്ടെന്ന് തോന്നി..

  ReplyDelete
 27. കഥ വായിച്ചു. നല്ല ഭാഷയാണു.പക്ഷേ ആദ്യഭാഗം അല്‍പ്പം അവ്യക്ത തോന്നിക്കുന്നുണ്ട്.

  ReplyDelete
 28. കാല്‍പ്പന്തുകളിയുടെ സങ്കേതങ്ങലിലേക്ക് ജീവിതം കോര്‍ത്തുവെച്ചതാണ് എനിക്കിവിടെ കഥയേക്കാള്‍ പ്രസക്തമായി തോന്നിയത്. എവിടേയും മുഴച്ചു നില്‍ക്കാതെ ആ ദൗത്യം ജെഫു നിര്‍വ്വഹിച്ചിരിക്കുന്നു. ജീവിതം തന്നെ ഒരു കാല്‍പ്പന്തുകളിയല്ലെ എന്ന് വായനക്കാരനേക്കൊണ്ട് കഥ ചിന്തിപ്പിക്കുന്നുണ്ട്. ഈ കഥയുടെ വിജയം അവിടെയാണെന്ന് എനിക്കു തോന്നുന്നു......

  ReplyDelete
 29. ജെഫുവിന്‍റെ കഥകള്‍ക്ക് ഒരു കാവ്യ ഭംഗി ഉണ്ടാവാറുണ്ട്സാധാരണ ഇതില്‍ അത്തരത്തില്‍ ഒന്ന് കുറഞ്ഞു പോയോ എന്നൊരു സംശയം ഇല്ലാതില്ല പിന്നെ ഫുട്ബോള്‍ കളിയുടെ ഒരു എ ബി സീ ഡി യും അറിയാത്ത ആളാ ഞാന്‍ ചിലപ്പോ ഈ പാശ്ചാത്തലം പരിജിത മല്ലാത്തത് കൊണ്ട് തോന്നുന്നതും ആവാം

  ReplyDelete
 30. കാലം ഒരു പന്തു കളിക്കാരനെ പോലെയാണ് . തൊടുക്കുന്ന ദിശ ക്കനുസരിച്ച് ഗതിമാറി ഗതിമാറി അങ്ങിനെ നമ്മൾ . അവസാനം ഒരു സഡൻ ഡെത്ത് ,ഒരു ലോങ്ങ്‌ വിസിൽ .. അതോടെ എല്ലാം അവസാനിച്ചു . കൊള്ളാം ട്ടോ . നല്ല എഴുത്ത് ..

  ReplyDelete
 31. കളിയും ജീവിതവും കൂട്ടി ചേർത്തു മെനഞ്ഞ കഥ. അല്പം ശ്രമകരമായ ഒരു കാര്യം. വലിയ അപാകതകൾ ഇല്ലാതെ പറഞ്ഞു.

  ReplyDelete
 32. ജെഫുവിന്‍റെ കഥപറച്ചിലിന്‍റെ കയ്യടക്കവും മേന്മയുള്ള ഭാഷയും തന്നെയാണിവിടെ കഥയേക്കാള്‍ മികച്ച് നില്‍ക്കുന്നത്. അബൂട്ടിക്കമാര്‍ സമൂഹത്തിന് ചിരപരിചിതരാണ്, ചെറിയ വകഭേതങ്ങളോടെയാണെങ്കിലും.

  ReplyDelete
 33. ഏതോ ഒരു അനുഭവം ഈ കഥയുടെ പിറവിക്ക് കാരണമായി എന്ന് തോന്നുന്നു .എഴുതിയാലും പറഞ്ഞാലും തീരത്ത സങ്കടങ്ങള്‍ പേറുന്നവരാണ് പ്രവാസികള്‍

  ReplyDelete
 34. കാണികളെ ആവേശത്തിന്‍റെയും ആകാംഷയുടെയും മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് കളിയിലൂടെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കഥ പറഞ്ഞ ജെഫുവിന് എന്‍റെ ആശംസകള്‍ !

  ReplyDelete
 35. ജെഫുവിന്റെവിന്റെ മാത്രമായ ആ മാസ്മരിക സ്പർശം ഇക്കഥയിലും കണ്ടു . കളിയിലൂടെ ജീവിതവും, ജീവിതത്തിലൂടെ കളിയും പറഞ്ഞ ശൈലി ശരിക്കും പുതുമയുണർത്തി. സാധാരണ ആഖ്യാന ശൈലി വിട്ടു ഇങ്ങിനെയുള്ള പരീക്ഷണങ്ങൾ എഴുതാനും വായിക്കാനും ആവേശകരമാണ് .

  ReplyDelete
 36. തുടക്കത്തിൽ സ്വന്തം പോസ്റ്റ്‌ ഏതാണെന്ന് പോലും മനസ്സിലായില്ലെങ്കിലും സെക്കന്റ്‌ ഹാഫിൽ കളി ആസ്വദിച്ചു. ഇഞ്ച്വറി ടൈം ക്ലീഷേ പ്രവാസി പ്രശ്നങ്ങൾ തന്നെ...(ഗാലറിയിൽ ഇരുന്നു കളി കാണുന്നവന് മാത്രമാണത് ക്ലീഷേ എന്നറിയാഞ്ഞിട്ടല്ല)

  ReplyDelete
 37. ആഖ്യാനത്തിന്റെ മികവു.. എഴുത്തിന്റെ ശൈലി.
  സുന്ദരം ആയ ഭാഷ. ജെഫുവിന്റെ കഥകൾ
  ഇഷ്ട്ടപെടാൻ ഇതൊക്കെ കാരണങ്ങൾ ആണ്.

  ജീവിതം ഒരു കാല്പന്തു കളി ആയി മൈതാനം നിറഞ്ഞു
  ഓടുമ്പോൾ വേർതിരിച്ചു അറിയാൻ വയ്യാത്ത ഭാവങ്ങളോടെ
  കഥ മനസ്സില് കോർത്ത്‌ വലിക്കുന്നു..

  എങ്കിലും കളിയിലെ കഥാ പത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന
  പാസ്സുകൾ രണ്ടു മൂന്നു വായനാ ശ്രമത്തിലും ഗോൾ പോസ്റ്റു
  വരെ മുറിയാതെ എത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. അത്
  കളിക്കാരെ അറിയാതെ പോയതോ കളി അറിയാതെ പോയതോ
  എനിക്ക് നിശ്ചയവും ഇല്ല..

  അഭിനന്ദനങ്ങൾ ജെഫു ..

  ReplyDelete
 38. കഥ വായിക്കുക എന്നത് തന്നെയാണ് കഥ, അത് വായിച്ചു കൊണ്ടിരിക്കുന്നു, ഇനിയും വായുക്കും, വിജയം ഈ കഥ...............

  ReplyDelete
 39. ആടുന്ന കാലുകളുള്ള ഒരു ഗ്യാലറിയിൽ ഇരുന്നാണ് ഞാൻ ഇത്‌ വായിച്ചതെന്ന് തോന്നുന്നു...വേഗമേറിയ കളി.. പക്ഷെ പന്തടക്കം കുറഞ്ഞോ എന്നൊരു സംശയം.(ഒന്നുകിൽ വായനയുടെ കുഴപ്പം.. അല്ലെങ്കിൽ ജെഫുവിന്റെ മുൻ രചനകളുമായി അനാവശ്യമായ ഒരു താരതമ്യം ചെയ്യൽ)

  ReplyDelete
 40. കഥ ഇഷ്ടായി,കഥാപാത്രങ്ങളും . ചേരുന്നിടത്ത്‌ വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 41. ഒരു ഫുട്ബാള്‍ മാച്ചുപോലെ കടന്ന് പോകുന്ന ഓരോരോ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ . നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
 42. കാല്‍പ്പന്തു കളിയുടെ ആരവങ്ങള്‍ക്കിടയില്‍ ഹൃദയസ്പര്‍ശിയായ ജീവിത സത്യങ്ങളും സമര്‍ത്ഥമായ്‌ കോര്‍ത്തുവെച്ച് മനോഹരമായി പറഞ്ഞു കഥ ജെഫു....
  ചിലയിടങ്ങള്‍ ഇത്തിരി ദുര്‍ഗ്രഹമായി തോന്നി. ഒരു ചെറിയ മുഴച്ചു നില്‍ക്കല്‍. ഒന്നൂടെ വായിച്ചു നോക്കട്ടെ... വായനയിലെ പ്രശ്നമാകാം.
  ആശംസകള്‍...

  ReplyDelete
 43. കഥയൊക്കെ കൊള്ളാം . കുറച്ചു കൂടി ഒതുക്കത്തില്‍ പറയാമായിരുന്നു . ആശംസകള്‍ @PRAVAAHINY

  ReplyDelete
 44. നല്ല കഥ ജെഫു ..എങ്കിലും തുടക്കം പോലെ ഒതുക്കം അവസാനത്തിനു ഉണ്ടായില്ല
  കഥയുടെ ത്രെഡും പഴയത് തന്നെ .കളിക്കാരൻ എന്നാ രീതിയിൽ കഥയെ വായിക്കാൻ രസം ഉണ്ട്

  വിരിച്ചു കൊണ്ടിരിക്കുന്ന കിടക്കവിരിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ ,,ഈ പ്രയോഗം ഒരു ചിത്രം കണ്ട പ്രതീതി ഉണ്ടാക്കുന്നു ..തുടരുക ജെഫു ...തന്റെ മനീന്ദർ ഇപ്പോഴും മനസ്സില് മായാതെ കിടക്കുന്ന ഒരു കഥാപാത്രം ആണ് .

  ReplyDelete
 45. ഒരു ജീവിത സാഹചര്യത്തെ ഫുട്ബാള്‍ കളിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ തമ്മില്‍ ചേരാത്ത ചില ഘടകങ്ങള്‍ ഉണ്ടാകും. കളിയുടെ നിയമങ്ങളും ജീവിതത്തിന്റെ ഫ്രെയിമും തമ്മില്‍ കൂട്ടി ചേര്‍ക്കുന്നതില്‍ വന്ന ചില പ്രശ്നങ്ങള്‍.. അങ്ങിനെ ഒരു പ്രശ്നം എഴുതുമ്പോള്‍ ഒരു പക്ഷെ എഴുത്തുകാരന് തോന്നിയിട്ടു കൂടി ഉണ്ടാവില്ല.അത് കൊണ്ട് തന്നെയാണ് വായനക്കാരന് ചിലത് വിട്ടു പോയെന്ന തോന്നല്‍ ഉണ്ടാവുന്നുണ്ടെന്കിലും അത് ഈ കഥയുടെ മൊത്തത്തില്‍ ഉള്ള ഗുണത്തെയോ നന്മയുടെ സന്ദേശത്തെയോ ഒരു തരത്തിലും ബാധിക്കാത്തത്

  ReplyDelete
 46. അല്പം റിസ്ക്‌ പിടിച്ച പശ്ചാത്തലമാണ് നല്ല കയ്യടക്കത്തോടെ ജെഫ് ഉപയോഗപ്പെടുത്തിയത്. അഭിനന്ദനങ്ങൾ !!

  ReplyDelete
 47. കഥ നന്നായിരിക്കുന്നു...മനസ്സില്‍ എവിടൊക്കെയോ നോവു പരത്താന്‍ കഴിഞ്ഞു അബൂട്ടിക്കായ്ക്ക്....റബീഹ് ഇന്നത്തെ സമൂഹത്തിന്‍റെയൊരു നേര്‍ക്കാഴ്ചയായി...പക്ഷേ ഒരു ചിതറിക്കിടക്കല്‍ അനുഭവപ്പെടുന്നു....ചിലപ്പോ എന്‍റെ വായനയുടെ ദോഷമാവാം ട്ടോ..ഒന്നൊതുക്കി കുറച്ചുകൂടി കണ്ണികള്‍ കോര്‍ത്തുകെട്ടിയിരുന്നെങ്കില്‍ വായനക്കാരന്‍റെ മനസ്സില്‍ നിന്നും വളരെ പെട്ടെന്നൊന്നും ഇറങ്ങിപ്പോകാത്തൊരു കഥയായി ഇത് മാറിയേനേ എന്നതില്‍ സംശയമേയില്യാ...ഇതെന്‍റെ മാത്രം അഭിപ്രായം ആണൂട്ടോ...

  ഭാഷയുടെ കയ്യടക്കം നന്നായിരിക്കുന്നു..ആശംസകള്‍

  ReplyDelete
 48. കാല്‍പ്പന്തു കളിയിലൂടെ പറഞ്ഞുപോകുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ , ഉള്ളം നോവിക്കുന്നു... കയ്യടക്കമുള്ള ജെഫുവിന്റെ കഥ പറച്ചില്‍ വായനാസുഖം നല്‍കുന്നു...

  ReplyDelete
 49. ഫുട്ബാള്‍ കളി കാണുമ്പോള്‍ പലതും മനസിലാകാതതുപോലെ കഥ വായിച്ചപ്പോലും ആദ്യം പലതും മനസിലായില്ല...ഒന്നുകൂടി വായിച്ചു....പന്തുകളിയിലെ പന്തുപോലെ ജീവിതത്തിലും കളിയിലുമായി ഉരുണ്ടു കളിക്കുന്ന ജീവിതങ്ങളുടെ കഥ..പ്രത്യേക ശൈലി...:)...ആശംസകള്‍..:)

  ReplyDelete
 50. പന്ത് തട്ടാൻ പഠിപ്പിച്ചുകൊടുത്ത പാദങ്ങളുടെ പെരുവിരലുകൾ ചേർത്തുവെച്ച് കെട്ടുമ്പോൾ അബൂട്ടിക്കയുടെ കണ്ണുകളുമൊന്നു നിറഞ്ഞിരുന്നു.
  ഈ വരികള്‍ മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു. നല്ല കഥ.

  ReplyDelete
 51. Evideyo oru ozhukkinu thadassam neritta pole enikkum thonni. Sports story aavumbol athu pradhanamanu. Theme kollam, avatharanavum :)

  ReplyDelete
 52. ഒറ്റവായനയില്‍ പിടിതരാത്ത 'സഡന്‍ ഡെത്ത്‌'.
  വെടിയുണ്ടപോലെ ഉള്ളിലേക്ക് ചീറിപ്പാഞ്ഞുവരുന്ന ഷോട്ടുകള്‍!
  റബീഹിന്റെ പോസ്റ്റിലേക്ക് മകൾ അടിച്ചുകയറ്റിയത്, യെസ്.. ഇറ്റ് ഈസ് എ സെല്ഫ് ഗോൾ.....
  പാദങ്ങളുടെ പെരുവിരല്‍ ചേര്‍ത്തുവെച്ച്............
  അടിച്ചുകയറ്റുന്ന ആണിയുടെ ശബ്ദവും..............
  ആയിഷാത്തയുടെയും അബൂട്ടിക്കായുടെയും കത്തിടപാടുകളും.....
  ഒടുവില്‍ അബൂട്ടിക്കായുടെ വിധിക്കു നേരെയുള്ള അവസാനഷോട്ടും ഉള്ളിലൊരു നൊമ്പരമായി മാറുന്നു.
  കഥ ഇഷ്ടപ്പെട്ടു.മുമ്പ് വായിക്കാന്‍ കഴിഞ്ഞില്ല.
  ആശംസകളോടെ

  ReplyDelete
 53. ജീവിതം പലപ്പോഴും ഇങ്ങിനെയാണ് പ്രതീക്ഷിക്കാത്തത് സംഭവിക്കും . വളരെ വിത്യസ്തമായി ഈ കഥയുടെ അവതരണം എന്നത്തേയും പോലെ ഒതുക്കമുള്ള വായന സമ്മാനിച്ചു ഒത്തിരി ആശംസകളോടെ ഒരു കുഞ്ഞുമയിൽപീലി

  ReplyDelete
 54. മനോഹരം ആര്‍ദ്രം , ഭാഷയില്‍ താങ്കള്‍ വിജയിച്ചു വരുന്നു അഭിനന്ദനങള്‍ ,

  ReplyDelete
 55. നന്നായി ജെഫൂ. പന്തുകളിയുടെ ത്രില്ലും ഒപ്പം സംഭവവികാസങ്ങളും മനോഹരമായി ഇഴചേര്‍ത്തവതരിപ്പിച്ചിരിക്കുന്ന കഥനശൈലി ഇഷ്ടപ്പെട്ടു. ആശംസകള്‍...

  ReplyDelete
 56. What's up, yeah this article is actually good and I have learned lot of things from it regarding blogging. thanks.
  search engine optimization and marketing

  ReplyDelete
 57. Nice post. I was checking constantly this weblog and I'm inspired! Extremely useful information particularly the closing phase :) I deal with such information a lot. I was looking for this particular information for a very lengthy time. Thanks and best of luck.
  buy usa facebook fans

  ReplyDelete
 58. ജെഫുവിന്റെ സ്ഥിരം ശൈലിയില്‍ നിന്ന് ഒരു വഴി മാറി നടത്തം .വരാന്‍ അല്‍പ്പം വൈകി .എങ്കിലും നല്ല ഒരു വായന കിട്ടിയതില്‍ സന്തോഷം .

  ReplyDelete
 59. നേരത്തെ തിരക്കുകൾക്കിടയിൽ ഇത് വായിച്ചിരുന്നു. സിയാഫിന്റെ കമന്റ് @fb കണ്ടപ്പോൾ വീണ്ടും വന്നു.. മനോഹരമായി എഴുതിയിട്ടുണ്ട്. അഭിനന്ദനം

  ReplyDelete
 60. കഥ വായിക്കാന്‍ വൈകിപ്പോയി... അതെന്‍റെ തെറ്റ്.
  കഥ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍...

  ReplyDelete
 61. ആദ്യവായനയിൽ കഥ ദുരൂഹമായി തോന്നി. രണ്ടാം വായനയിലാണ് എല്ലാം വ്യക്തമായത്.

  റബീഹിന്റെ കഥ പറയാതെ തന്നെ ഈ കഥയ്ക്ക് പൂർണ്ണതയുണ്ടാവുമായിരുന്നു എന്നാണ് കരുതുന്നത്. അഥവാ റബീഹിന്റേയും അബൂട്ടിക്കയുടേയും ജീവിതക്കളികൾ വിവരിക്കുമ്പോൾ, കൂടുതൽ പ്രാധാന്യം നൽകി വിവരിക്കപ്പെട്ടത് അബുട്ടിക്കയാണെന്ന ഒരു തോന്നൽ നിലനിൽക്കുന്നു.

  ReplyDelete
 62. നേരത്തെ വായിച്ചിരുന്നു ഇന്ന് ഒന്നൂടെ വായിക്കാന്‍ സാധിച്ചു ...
  അബൂട്ടിക്കായുടെയും ആയിഷാത്തയുടെയും കത്തെഴുത്ത് മനസ്സില്‍ തട്ടി ..

  ReplyDelete
 63. ജെഫു,
  കഥ വായിക്കാന്‍ അല്‍പം വൈകിയതിന്‌ ക്ഷമാപണം !
  പഠനകാലത്ത് കല്‍പന്ത് കളിക്കുകയും സ്നേഹിക്കുകയും ചെയ്‌തിരുന്നത് കൊണ്ടാവണം ഈ കളിക്കഥ ഹൃദയസ്‌പര്‍ശിയായി.. ഇതിലെ കളിയും കാര്യവും പ്രവാസവും നൊമ്പരങ്ങളും സംത്രാസങ്ങളും എല്ലാം ..!
  ഭാവുകങ്ങള്‍ ..

  ReplyDelete
 64. ജീവിതം ഒരു പന്ത് പോലെയാണെന്ന് .. അത് അങ്ങോട്ടും ഉരുളും ഇങ്ങോട്ടും ഉരുളും ..
  എന്നാലും അബൂട്ടിക്ക മലപ്പുറത്തിന്റെ പോസ്റ്റിലേക്ക് തന്നെ ഗോൾ അടിച്ചല്ലോ .. :(

  ReplyDelete
 65. പറയാന്‍ തോന്നുന്നുണ്ട്,നല്ലതു മാത്രം

  ReplyDelete
 66. ജെഫു ഭായി ..
  മനോഹരമായി എഴുതിയിട്ടുണ്ട്. അഭിനന്ദനം!!! ചിലരങ്ങിനെയാണ്‌, ആരവങ്ങളുയർത്തുന്നൊരു ബനാനാകിക്കു പോലെ മനസ്സിലേക്കൂർന്നിറങ്ങും. പുതുമകളില്ലെങ്കിലും പ്രിയപ്പെട്ടൊരു വികാരമായി കാലങ്ങളോളമങ്ങിനെ നിറഞ്ഞുനില്ക്കും...

  ReplyDelete

 67. "മാമൂലുകൾ ഇഴപിരിഞ്ഞ ഊരാക്കുടുക്കിന്റെ അറ്റത്തുനിന്നും ജീവിതത്തിന്റെ എക്സ്ട്രാ ടൈമിലേക്ക് ആയിഷാത്താനെ കൂട്ടിക്കൊണ്ടുവന്നത് ശബ്ദമില്ലാത്ത ലോകത്തിലേക്കായിരുന്നു. പിന്നീടങ്ങോട്ട് അബൂട്ടിക്കാടെ ഭാഷയും കേൾവിയുമെല്ലാം ആയിഷാത്തയായി. പ്രിയമായ് പ്രണയമായ് ജന്മാന്തരങ്ങളുടെ സുകൃതമായ രണ്ടായുസ്സുകൾ...." പ്രിയമായ് പ്രണയമായ്... ജെഫു കഥയിൽ പെറുക്കി വെച്ചിരിയ്ക്കുന്ന പ്രണയാക്ഷരങ്ങളിൽ ഉടക്കി നടന്നു കണ്ണും മനസ്സും... പ്രയാസമാണ് ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ആത്മാർത്ഥ പ്രണയം കാണാനും അനുഭവിയ്ക്കാനും ... കഥ ഇഷ്ടമായി. ആശംസകൾ.

  ReplyDelete
 68. ബ്ലോഗും സെഡൻ ഡെത്ത് ആയോ? പുതിയത് ഒന്നും വരുന്നില്ലല്ലോ?

  ReplyDelete
 69. hrudaya sarshiyaaya..........katha................aashamsakal.......

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..