Sunday, 28 September 2014

കൂടപ്പിറപ്പ്


എന്റെ വരികൾ പാടിക്കേട്ടപ്പോൾ




ഓർമ്മിച്ചെടുക്കുവാനൊന്നുമില്ലാത്തൊരു
ഓർമ്മക്കുറിപ്പാണെനിക്കെന്റെ ബാല്യം
ഓമനിച്ചിടുന്നു ഞാനെങ്കിലുമിപ്പോഴും
അണയാതെ എരിയുന്നൊരാഗ്രഹകനലിനെ

പോയകാലത്തിന്റെ പാതയോരങ്ങളിൽ
ഒരു പട്ടുപാവാട തുമ്പിന്റെ ചാരെയിൽ
കൂടപ്പിറപ്പിന്റെ കൂട്ടും പിടിച്ചിന്ന്
ഓത്തുപള്ളീലെനിക്കൊന്ന് പോകണം

ഒരുപൊൻചെരാതുപോലിന്നെന്റെ യോരത്ത്‌
അടവെച്ച മോഹത്തിന്നതിരുകൾ മായ്ച്ചിട്ട്‌
എന്റെ മൗനങ്ങൾക്കൂർജ്ജമായ്‌ തീരുന്നു
എന്റെ സ്വന്തമായെന്റെ പ്രാണന്റെ മന്ത്രം.
                               

20 comments:

  1. കൊറേ നാളായി ഒരു ബ്ലോഗിൽ കമന്റ് വീശിയിട്ട്‌ .
    നിങ്ങളൊക്കെ ഇപ്പോഴും എഴുതുന്നുണ്ടല്ലോ . സന്തോഷം .

    നന്നായി ട്ടോ

    ReplyDelete
  2. എന്റെ വരികൾ പാടിക്കേട്ടപ്പോൾ :)

    ReplyDelete
  3. സന്തോഷം ജെഫു !! ,, വരികളും ആലാപനവും എല്ലാം ഒന്നിനൊന്ന് മെച്ചം...

    ReplyDelete
  4. ഹൃദ്യമായ വരികള്‍
    ആലാപനം നന്നായിരുന്നുവെങ്കിലും അവിടവിടെ അല്പാല്പം പതര്‍ച്ച അനുഭവപ്പെട്ടു.അത് മാറ്റിയാല്‍ മനോഹരമാകും.
    ആശംസകള്‍

    ReplyDelete
  5. ജെഫു, ഇഷ്ടായി വരികളും ആലാപനവും...

    ReplyDelete



  6. കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കവിതയിലൂടെയുള്ള തുടക്കം വളരെ ഇഷ്ടമായി


    പാതയോരങ്ങളിൽ
    ഒരു പട്ടുപാവാട തുമ്പിന്റെ ചാരെയിൽ

    കൂടപ്പിറപ്പിന്റെ കൂട്ടും പിടിച്ചിന്ന്

    ഓത്തുപള്ളീലെനിക്കൊന്ന് പോകണം



    കൂടപ്പിറപ്പ് എന്ന പദം തന്നെ എത്ര മനോഹരം! ... നല്ല കവിത ജെഫു. ബാല്യത്തിലേക്കൊരു പിൻനടത്തം. ആലാപനം കേൾക്കാൻ എന്റെ ഓഫീസിലെ കംപ്യൂട്ടറിൽ സാധ്യമാവുന്നില്ല. പിന്നീട് കേൾക്കാം. ട്ടോ ഈ നല്ല കവിതയ്ക്ക് ആശംസകൾ.

    ReplyDelete
  7. കേട്ടു
    ഇഷ്ടപ്പെട്ടു

    ReplyDelete
  8. നന്നായി..
    കവിതയും ആലാപനവും.. :)

    ReplyDelete
  9. സ്വന്തം വരികൾ പാടിക്കുക്കേൾക്കുന്നത് ഹൃദ്യമായ അനുഭവമാണ് .

    ReplyDelete
  10. പാടി കേട്ടപ്പോൾ ബാല്യത്തിന് മധുരം ഏറി. പാടിയപ്പോൾ ‘ഞാനെങ്കിലുമിപ്പോഴും‘ എന്നത് എഴുത്തിലും കൂട്ടി എഴുതുന്നതാണ് ഭംഗി എന്ന് തോന്നി.

    ReplyDelete
  11. പിന്നിലേയ്ക്കു പറക്കുവാന്‍ കൊതിക്കുന്ന ചിറകുകള്‍.

    ReplyDelete
  12. എനിക്കെന്‍റെ ബാല്യം തിരിച്ചു വേണം എന്ന് പറയുന്ന ഒരു കുട്ടിയുടെ മനസ്സ് ഇതില്‍ കാണാം .ഗൃഹാതുരത്വം നിറഞ്ഞ വരികള്‍ .ഇഷ്ടായി ജെഫൂ .

    ReplyDelete
  13. Good lines with feelings of nolstagea..

    ReplyDelete
  14. കവിതയും ആലാപനവും ഇഷ്ടായി.

    ReplyDelete
  15. ഒന്നുമില്ലെങ്കിലും മധുരമേകും ഓർമ്മകൾ...
    നല്ല വരികളും ശബ്ദവും...

    ReplyDelete
  16. നല്ല താളം, ഈണം. വാക്കുകളും വരികളും ആശയവും ...

    ReplyDelete
  17. ആലാപനം അസ്സലായിട്ടുണ്ട്.....
    അതാരാണെന്ന്......??

    ReplyDelete
  18. ആഹാ..........കൊള്ളാലോ കവിത.ഇതാരുടെയാ ഈ കിളി ശബ്ദം??????????

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..