Sunday, 18 January 2015

ഡിജിമ്യൂറൽ



വർണ്ണ ലോകത്തിന് ഞാൻ പരിചയപ്പെടുത്തുന്നു ഒരു സംരംഭം, "ഡിജിമ്യൂറൽ".

മ്യൂറൽ ചിത്രങ്ങളുടെ ശൈലി ഡിജിറ്റൽ രീതിയിൽ അവതരിപ്പിക്കുവാനുള്ള ഒരു എളിയ ശ്രമം. ഒപ്പം നിരവധി നിറങ്ങൾ ഉപയോഗിക്കുന്ന മ്യൂറൽ ചിത്രങ്ങൾ, ഒന്നോ രണ്ടോ നിറങ്ങൾ ഉപയോഗിച്ച് അതിന്റെ തനിമ നഷ്ടപ്പെടുത്താതെ പകർത്തുവാൻ കഴിയുമോ എന്ന ഒരു അന്വേഷണവും.

ഒരു കാലഘട്ടത്തോളം തന്നെ പഴക്കമുള്ള ഒന്നിനെ പുതുതായി വരക്കുമ്പോൾ മറ്റു സംസ്കാരങ്ങളെയും ഉൾകൊള്ളാനുള്ള വ്യാപ്തി അത് ആർജ്ജിച്ചിരിക്കും. ഡിജിമ്യൂറലിൽ ഇനി വരക്കുവാനുള്ളത് നിരവധി സംസ്കാരങ്ങളുടെ നിറക്കൂട്ടുകളാണ്.
ഇതൊരു തുടക്കം മാത്രമാകുന്നു. കയ്യിൽ ഒരുപാടു ആശയങ്ങളും പ്രതീക്ഷകളും, പിന്തിരിയില്ല എന്ന നിശ്ചയ ദാർഢ്യവും മാത്രം. എനിക്കുവേണ്ടത് നിങ്ങളുടെ നിറഞ്ഞ പ്രാർഥനകളും പ്രോത്സാഹനങ്ങളും.

17 comments:

  1. കയ്യിൽ ഒരുപാടു ആശയങ്ങളും പ്രതീക്ഷകളും, പിന്തിരിയില്ല എന്ന നിശ്ചയ ദാർഢ്യവും മാത്രം. എനിക്കുവേണ്ടത് നിങ്ങളുടെ നിറഞ്ഞ പ്രാർഥനകളും പ്രോത്സാഹനങ്ങളും.

    ReplyDelete
  2. പുതിയ പരീക്ഷണങ്ങൾ വിജയകരമാവട്ടെ . അംഗീകാരവും വരട്ടെ . സ്നേഹാശംസകൾ

    ReplyDelete
  3. നന്നായിരിക്കുന്നു ജെഫു.
    മ്യൂറല്‍ നിറങ്ങള്‍ തന്നെ പകര്‍ത്തൂ...

    ReplyDelete
  4. നന്നായിരിയ്ക്കുന്നു. All the best........

    ReplyDelete
  5. വരക്കുവാനുള്ള കഴിവ് സിരകളിൽ അലിഞ്ഞു ചേർന്നിട്ടുള്ള ജെഫുവിന് അത് കഴിയും. ഡിജിറ്റൽ ഗ്രാഫിക്സിന്റെ സാങ്കേതിക വിദ്യയിലും വൈദഗ്ദ്ധ്യമുള്ളതുകൊണ്ട് കലയുടേയും സാങ്കേതിക്കത്തിവിന്റേയും മനോഹരമായ മിശ്രണമാണ് ജെഫുവിന്റെ പല ഡിജിറ്റൽ ചിത്രങ്ങളും.... ചുമർച്ചിത്ര കലയുടെ വലിയൊരു പാരമ്പര്യത്തെ പുതിയ കാലത്തിന്റെ ചുമരുകളിലേക്ക് പകർത്താനുള്ള ഈ ആശയത്തിന് അഭിനന്ദനങ്ങൾ.... എല്ലാ നന്മകളും നേരുന്നു....

    ReplyDelete
  6. നിറങ്ങളുടെ ലോകം വർണ്ണപകിട്ടേകട്ടെ...ആശംസകൾ

    ReplyDelete
  7. ആദ്യമായി കേള്‍ക്കുന്നു ഈ വിദ്യയെ കുറിച്ച് ,, പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവും ,,എല്ലാ നനമകളും നേരുന്നു ജെഫു

    ReplyDelete
  8. ഈ ചിത്രം നന്നായിരിക്കുന്നു. ഡിജിറ്റല്‍ ആകുമ്പോള്‍ കൂടുതലും ശ്രദ്ധിക്കേണ്ടത് നിറങ്ങളുടെ സ്വാഭാവികത തന്നെയായിരിക്കും അല്ലെ ജെഫു? പരീക്ഷണങ്ങള്‍ തന്നെയാണ് വേണ്ടതും.
    എല്ലാവിധ ആശംസകളും.

    ReplyDelete
  9. ആശംസകൾ ജെഫു....

    ReplyDelete
  10. ഇതു കൊള്ളാമല്ലോ ചങ്ങാതീ... നന്നാവട്ടെ; ആശംസകൾ.

    ReplyDelete
  11. പരീക്ഷണങ്ങള്‍ തുടരുക. ജെഫു ഭായ്. ആശംസകള്‍.

    ReplyDelete
  12. നന്നായിരിക്കുന്നു ജെഫൂ, പരീക്ഷണങ്ങൾ തുടരൂ, എല്ലാ ആശംസകളും ....

    ReplyDelete
  13. “ജെഫൂസ് ഡിജി മ്യൂറല്‍“ വര്‍ണ്ണലോകത്തിന് ഒരു മുതല്‍കൂട്ടാവട്ടെ .., ഈ നല്ല തുടക്കത്തിനു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു ,പ്രിയ ജെഫുവിന് പ്രോത്സാഹനങ്ങള്‍ എപ്പോഴും ...

    ReplyDelete
  14. അതെ വ്യത്യസ്തമായി ചെയ്യുന്നവൻ അംഗീകരിക്കപ്പെട്ടെ മതിയാവൂ
    എല്ലാ ആശംസകളും - സപ്പോർട്ടും
    (Y)

    ReplyDelete
  15. മനോഹരമായിരിക്കുന്നു

    ReplyDelete
  16. ന്നാ പിടിച്ചോ പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളും...!!

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..