Thursday, 17 November 2011

പ്രണയത്തിന്റെ പ്രവാചകൻ...

തിളക്കുന്ന വേനലിൽ വിയർത്തു നില്ക്കുന്ന മദ്ധ്യാഹ്നം. വൈറ്റ്കോളർ ജോലിയുടെ ശീതോഷ്മളതയിലേക്ക് ഓർഡർ ചെയ്തുവരുത്തിയ ഫൈവ്സ്റ്റാർ ഭക്ഷണത്തിന്‌ ചുറ്റുമായി ഞങ്ങൾ നാലുപേർ ഇരുന്നു. പതിവു പോലെ, ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തിന്റെ പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുള്ള കൂലംകഷമായ ചിന്തകൾ പ്രത്യേകതരം ചേരുവയിൽ മിനുക്കിയെടുത്ത ആഹാരത്തിനൊപ്പം ചവച്ചിറക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ഞങ്ങളുടെ ചർച്ചകൾക്ക് യാതൊരുവിധ അലോസരവും ഉണ്ടാക്കാതെ പാൻട്രിയുടെ ഒരു മൂലയിൽ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഓഫീസ്ബോയ് മനീന്ദർ. സ്കൂൾ വിദ്യഭ്യാസം മാത്രമേ വശമുള്ളുവെങ്കിലും പരിചയ സമ്പന്നതയിൽ ഇംഗ്ളീഷും അല്പം അറബിയും കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കുന്നു ഈ ബോംബെക്കാരൻ.

മനസ്സിന്റെ പിടച്ചിൽ കൈകൾക്ക് താങ്ങാൻ കഴിയാത്തതുകൊണ്ടാകണം മനീന്ദറിന്റെ കയ്യിലിരുന്ന ചായക്കപ്പും, ബിസ്കറ്റ് പാക്കറ്റും താഴെവീണു ചിതറിയത്. ഒപ്പം വീണുടഞ്ഞ കണ്ണുനീർ കണങ്ങൾ ഞങ്ങൾക്ക് കാണാൻ കഴിയാതെ പോയി.

ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് മനീന്ദറിനെ പിടിച്ചിരുത്തി ഭക്ഷണത്തിൽ നിന്നുള്ള ഒരു വിഹിതം മുന്നിലേക്ക് നീക്കിവെച്ചു. എന്തെ നീയിന്ന് ഭക്ഷണം വാങ്ങിയില്ലേ...? വളരെ സ്വാഭാവികമായ ചോദ്യം. മനീന്ദർ അതു പ്രതീക്ഷിച്ചിരുന്നുവെന്നു വേണം കരുതാൻ. അതുവരെ തൊണ്ടയിൽ പൂട്ടിയിട്ടിരുന്ന സഹനത്തിന്റെ തിരമാലകൾ കണ്ണുകളിലേക്ക് ആർത്തലച്ചെത്തി. വിളർച്ചയുടെ വെളുപ്പുനിറം നിഷ്കളങ്കമായ ആ മുഖത്തേക്ക് ദയനീയതയുടെ കാർമേഘങ്ങളെയും കൂട്ടിക്കൊണ്ടുവന്നു.

ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മനീന്ദർ ഞങ്ങളോട് സംസാരിക്കുവാൻ തുടങ്ങി. “ആപ് ലോക് സാബ്.., നിറമുള്ള സ്വപ്നങ്ങൾ പൂത്തുനില്ക്കുന്ന താഴ്വരയിലെ നീലത്തടാകത്തിൽ, ഇളം തെന്നലിന്റെ അകമ്പടിയിൽ ഇതളുകൾ ചേർത്ത് നൃത്തം ചെയ്യുന്ന ഒരുജോഡി വെള്ളാമ്പലുകൾ. കുളിർകോരുന്ന കുഞ്ഞോളങ്ങളുടെ പാദസരക്കിലുക്കത്തിൽ ജീവിതതാളം നുകർന്ന് നില്ക്കുകയായിരുന്നു. പ്രാരാബ്ദങ്ങളുടെ നിറം മങ്ങിയ ഇടനാഴിയിൽ പ്രണയത്തിന്റെ കൈത്തിരിവെട്ടം ജ്വലിക്കാൻ തുടങ്ങിയപ്പോൾ, മനസ്സിൽ ഞാൻ തീർത്ത മാണിക്യകൊട്ടാരത്തിലേക്ക് ഒരു രാജ്ഞിയായി ഞാനവളെ കൈപിടിച്ചു കയറ്റി. താരകങ്ങൾ മിന്നിപ്പറക്കുന്ന യാമത്തിൽ കിഴക്കൻ ചക്രവാളത്തിൽ നിന്നും ഉദിച്ചുയർന്ന് ഗസലിന്റെ താളമായ് എന്റെ മാറിലേക്ക് പടർന്നുകയറിയ പൂനിലാവിന്റെ ശോഭയാണെനിക്കെന്റെ പാറുൾ”

“മുല്ലപ്പൂവിന്റെ സൗരഭ്യം നിറഞ്ഞ ദാമ്പത്യനാളുകളിൽ നിന്നും ഞാനെന്റെ യൗവനം കടമെടുത്തു. പെറുക്കിക്കൂട്ടിയ പൊന്നിൻ കിനാക്കളോരോന്നും ജീവിതത്തിന്റെ കസവുനൂലുകളിലേക്ക് കോർത്തെടുക്കുന്നതിനായ്, ഊഷരമായ വിരഹതാപത്തിൽ ഉരുകിയൊലിക്കുന്ന പ്രവാസത്തിലേക്ക് ഞാനും ചുവടുകൾവെച്ചു. കടൽ കടന്നെത്തിയ ജ്വലിക്കുന്ന അക്ഷരക്കൂട്ടങ്ങളിലൂടെ പ്രണയലോകത്തിന്റെ ഔന്നത്യങ്ങൾ തേടിയുള്ള ഞങ്ങളുടെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു."

"രണ്ട് വർഷം മുൻപുള്ള ദീപാവലി ദിവസം വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ, ഫോണെടുക്കുവാനായ് അടുക്കളയിൽ നിന്നും പാറുൾ ഓടിയെത്തി. നെടുവീർപ്പുകൾ വാക്കുകളായി മാറിക്കൊണ്ടിരുന്നു. വാക്കുകളോ... ഒന്നിലൊന്നായലിഞ്ഞ രണ്ടാത്മാക്കൾ ചേർന്നിരുന്ന് സർഗ്ഗീയാരാമത്തിലേക്കു തുറക്കുന്ന ഹൃദയവാതായനങ്ങളും. ഫോൺ കട്ട് ചെയ്തശേഷം പാറുൾ അടുക്കളയിലേക്ക് തിരിച്ചുചെന്നു. പൂട്ടാൻ മറന്നുപോയ അടുപ്പിൽനിന്നും പരന്നു തുടങ്ങിയ ഗ്യാസിന്റെ ഗന്ധം ശ്രദ്ധിക്കാതെയവൾ തീപ്പെട്ടിയുരച്ചു. ദീപാവലിയുടെ ഹർഷാരവങ്ങൾക്കിടയിൽ ആകാശത്ത് വർണ്ണവിസ്മയങ്ങൾ തീർത്ത് എരിഞ്ഞുവീണ അഗ്നിസ്ഫുലിംഗങ്ങളിലൊന്നായ് എന്റെ പാറുളും കൊഴിഞ്ഞു വീണു."

"ആഴ്ച്ചകൾക്ക് ശേഷം വളരെ പ്രയാസപ്പെട്ടാണെങ്കിലും സംസാരിക്കുവാൻ തുടങ്ങിയ പാറുൾ ഫോണിലൂടെ എന്നോട് ചോദിച്ചു. ക്യാ ആപ് മുജ്സെ മിൽനാ നഹീ ചാഹത്തേ ഹൊ? വെന്തുരുകിയ എന്റെ മാംസളതക്കൊപ്പം നിന്റെ വികാരങ്ങളും കൊഴിഞ്ഞുവീണുവോ? നിനക്കറിയുമോ.. വികൃതമായെന്റെ മുഖം കണ്ടു പേടിച്ച് നമ്മുടെ പൊന്നോമനമകൾ പോലും എന്നടുത്തേക്ക് വരുന്നില്ല മനൂ......"

"വഴിമാറിയെത്തിയ മരുക്കാറ്റ് അഗ്നിനാളങ്ങളായ് എന്റെ ശരീരത്തിൽ താണ്ഢവമാടുന്നു.... ഈ നിമിഷം എനിക്ക് ചിറകുകൾ മുളച്ചിരുന്നുവെങ്കിൽ ഞാൻ നിന്നിലേക്കു പറന്നെത്തുമായിരുന്നുവെന്റെ സുകൃതമേ....തൊണ്ടയിൽ കുരുങ്ങിയതല്ലാതെ വാക്കുകൾ പുറത്തേക്കു വന്നില്ല."

ഞങ്ങളുടെ വായിലിരിക്കുന്ന ഭക്ഷണത്തിന്‌ കരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം!!!

"ദിവസങ്ങൾക്കായി കാത്തുനിന്നില്ല. പിറ്റേന്ന് തന്നെ ഞാൻ യാത്രതിരിച്ചു. വേദനകൾ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ അഗ്നിശുദ്ധി വരുത്തിയ വിറക്കുന്ന ചുണ്ടുകളിലൊരു ദീർഘചുംബനം നല്കി നെഞ്ചിലെ തുടിക്കുന്ന ചൂടിലേക്ക് ഞാനവളെ ചേർത്തുകിടത്തി. മുളച്ച് തുടങ്ങിയിരിക്കുന്ന മുടിയിഴകളിൽ എന്റെ വിരലുകൾ ചലിച്ചപ്പോൾ, തുമ്പപ്പൂവിൽ വീണ മഞ്ഞുകണങ്ങളെ പോലെ പുന:സമാഗമത്തിന്റെ ഊഷ്മളത നിറഞ്ഞ കണ്ണുനീർ പാറുളിന്റെ മിഴികളിൽ തിളങ്ങി നിന്നു."

"പഴുപ്പ് പൊട്ടിയൊലിക്കുന്ന മുറിവുകളിൽ മരുന്നുവെക്കുമ്പോഴുള്ള പാറുളിന്റെ തേങ്ങൽ എന്റെ പ്രാണനിൽ പൊള്ളലേല്പ്പിച്ചുകൊണ്ടിരുന്നു. ആറുമാസക്കാലം ഒരു കൈക്കുഞ്ഞിനെപ്പോലെ അവളെന്റെ കൈകളിൽ അതീവ സന്തോഷവതിയായിരുന്നു. അകന്നു നില്ക്കുമ്പോൾ, ആനന്ദകരമായ പകൽ വെളിച്ചത്തിൽ നിന്നും ഏകാന്തതയുടെ ഇരുണ്ട ആഴങ്ങളിലേക്ക് പതിക്കുമെന്നറിയാമെങ്കിലും, എല്ലാം നഷ്ടപ്പെട്ടവന്റെ ഉറക്കമില്ലാത്ത രാവുകൾ മനസ്സിനെ വേദനിപ്പിച്ചതുകൊണ്ടാകാം വീണ്ടും ദുബായിലേക്ക് തിരിച്ചുവരാൻ അവളെന്നെ പ്രേരിപ്പിച്ചത്."

"ആപ് ലോക് സാബ്, ഇന്നത്തെ ഉച്ചഭക്ഷണം ഞാൻ വേണ്ടെന്നു വെക്കുമ്പോൾ എന്റെ പ്രാണനിൽ വിരിഞ്ഞ പനിനീർ പുഷ്പത്തിന്റെ കരിഞ്ഞ ഇതളുകളിൽ ഒരു നേരത്തേക്കെങ്കിലും സുഖപ്പെടുത്തലിന്റെ മഴത്തുള്ളികൾ ചേർത്തുവെക്കാനാകുന്നു. വിശക്കുന്ന വയറിലും സായൂജ്യത്തിന്റെ കുളിർതെന്നലൊരു തലോടലായെത്തുന്നു."

ദു:ഖസാന്ദ്രമായ മിഴികളുമായി മനീന്ദർ ഞങ്ങൾക്കിടയിൽ തലതാഴ്ത്തിയിരുന്നു.

എനിക്കഭിമുഖമായി ഇരിക്കുകയായിരുന്നു സഹപ്രവർത്തകൻ ഇർഫാൻ ഖാലിദ്. യൗവനത്തിന്റെ ചോരത്തിളപ്പിൽ വീട്ടുകാരുടെ എതിർപ്പുകളെ വകവെക്കാതെ, ഉപരിപഠനക്കാലത്ത് കണ്ടുമുട്ടിയ സമ്പന്നയായ ഷെറിനെ ജീവിത സഖിയാക്കി. രണ്ടുപേരുമിപ്പോൾ ദുബായിലെ പ്രശസ്തമായ കമ്പനികളിൽ ജോലിചെയ്യുന്നു.

സ്വയംപര്യാപ്തരെന്ന സ്വാർത്ഥമോഹത്തിൽ താളപ്പിഴവുകൾ തീർത്ത ദാമ്പത്യം. കഴിഞ്ഞമാസം ഷെറിനെയും മൂന്നു വയസ്സുകാരി മകളെയും പാർക്കിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നു കളഞ്ഞു ഇർഫാൻ ഖാലിദ്. സുഹൃത്തുക്കൾ ഇടപെട്ട സന്ധിസംഭാഷണത്തിനൊടുവിൽ വീട്ടിലേക്ക് തിരിച്ചു വന്നു ആരാധക വൃന്ദത്തിനുമുമ്പിലെ സത്ഗുണസമ്പന്നനായ ഈ മീഡിയ ഐക്കോൺ.

ഇർഫാൻ ഖാലിദിന്റെ മുഖത്തിനെ കുറ്റബോധം വലിഞ്ഞുമുറുക്കുകയായിരുന്നു. ഇരുട്ടുകയറിയ കണ്ണുകൾക്ക് മുമ്പിൽ മനീന്ദറിന്റെ ജീവിതം തുറന്നുവെച്ച വേദപുസ്തകത്തിന്റെ തിളങ്ങുന്ന താളുകളായി മറിഞ്ഞുവീണുകൊണ്ടിരുന്നു.

ഒരു മാസത്തെ വേതനം ചികിത്സക്കായി തികയാത്തതുകൊണ്ട്, മനീന്ദർ മറ്റു രണ്ടു ഓഫീസുകളിൽ രാത്രി വളരെ വൈകുന്നതുവരെ പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ടെന്നു പിന്നീടാണ്‌ എനിക്കറിയാൻ കഴിഞ്ഞത്. രണ്ടാഴ്ചകൾക്ക് ശേഷം വളരെ ആഹ്ളാദവാനായി എന്റെ ക്യാബിനിലേക്ക് കടന്നുവന്ന മനീന്ദറിന്റെ കയ്യിലൊരു പോസ്റ്റ്കവർ വിറകൊള്ളുന്നുണ്ടായിരുന്നു “ഭായ് സാബ്.. ക്യാ തുജെ മാലും, പാറുൾനെ അപ്നെ ഹാത്തോംസെ മുജേ ചിട്ടി ലിഖ്നാ ഷുരൂ കിയാ.. യമുനയുടെ തീരങ്ങളെ മുത്തമിട്ടൊഴുകുന്ന കുഞ്ഞോളങ്ങളിൽ പ്രണയഗീതത്തിന്റെ കരിവളക്കിലുക്കം മന്ത്രധ്വനികളായുയരുന്നു... പാറുൾ വീണ്ടും എഴുതുവാൻ തുടങ്ങിയിരിക്കുന്നു.”

വറുതിയുടെ കരിന്തിരിവെട്ടത്തിലും സ്നേഹം കൊണ്ട് സമ്പന്നനായ മനീന്ദർ. എന്റെ മനസ്സ് മന്ത്രിക്കുന്നു. നീയൊരു പ്രവാചകനാണ്‌... അതെ പ്രണയത്തിന്റെ പ്രവാചകൻ!!!

121 comments:

 1. വേദനിക്കുന്ന മനസ്സുകൾ കൈമാറുന്ന കണ്ണുനീരിന്റെ സന്ദേശം കാന്റിൽ വെളിച്ചത്തിൽ അണിയിക്കുന്ന ഡൈമണ്ട് മോതിരത്തേക്കാൾ സമ്പന്നമാകുന്ന നിമിഷങ്ങൾ.. ഭരിക്കുന്നവരോ, ഭരിക്കപ്പെടുന്നവരോ അല്ല മറിച്ച് “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.” ഖുർആൻ

  ReplyDelete
 2. മനീന്ദര്‍ നമ്മുടെ പ്രണയ സങ്കല്പത്തെ പൊളിച്ചടുക്കി എന്ന് നമുക്ക് തോന്നാം. പക്ഷെ അത് ശരിയല്ല. മനീന്ധരില്‍ ഇപ്പോള്‍ ഉള്ളത് പ്രണയമല്ല. കടപ്പാടും സ്നേഹവുമാണ്. പ്രണയം കാമ നിബദ്ധമെന്നു വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. മറ്റൊരല്‍ഭുതം മനീന്ദര്‍ പറഞ്ഞ നീണ്ട സംഭാഷണ വാക്യങ്ങള്‍ ആണ്. അത് ജെഫുവിന്റെ കരവിരുതായിരിക്കാം എന്ന് കരുതുന്നു. അതുപോകട്ടെ.... ജെഫൂ എനിക്ക് ചില്ലക്ഷരങ്ങള്‍ വായിക്കാന്‍ കഴിയുന്നില്ല. അടിപൊളി, കലക്കന്‍, മനോഹരം, ഹൃദ്യം ഇത്യാദി വിരസമായ അഭിപ്രായങ്ങള്‍ ജെഫു ആഗ്രഹിക്കുകയോ അതിലൊക്കെ എന്തെങ്കിലും കഴമ്പുണ്ടെന്ന് കരുതുകയോ ചെയ്യാത്തതിനാല്‍ അതിന് മുതിരുന്നില്ല. എപ്പോഴും പ്രാര്‍ഥനകള്‍ കൂടെയുണ്ടല്ലോ. അതല്ലോ സര്‍വ നിയന്താവിലേക്കുള്ള നമ്മുടെ ഗോവണി.

  ReplyDelete
 3. ജെഫു, നൊംബരപ്പെടുത്തുന്ന രചന, മ്രുബഃഊമിയുടെ പൊള്ളുന്ന പ്രവാസത്തില്‍ ഇങ്ങനെ അനേകം മനീന്ദറുമാര്‍ പ്രണയാതുരരായി ജീവിക്കുന്നു.. അവരുടെ കത്തുന്ന ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം..!
  ഭാവുകങ്ങള്‍..!

  ReplyDelete
 4. പ്രിയ ജിഫ്ഫ്......''പ്രണയത്തിന്‍റെ പ്രവാചകന്‍''.തലക്കെട്ടിലെ കവിത ആസ്വദിച്ചാണ് വായന തുടങ്ങിയത്.എഴുത്തിലെ സാഹിത്യം കുറുക്കി കാച്ചിയാല്‍ രചന ഒന്ന് കൂടി തിളങ്ങുമായിരുന്നു...താങ്കള്‍ അറിഞ്ഞ നൊമ്പരം ഒന്നായി വായനക്കാരിലേക്കെത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.എഴുത്ത് ഇനിയും തെളിയട്ടെ എന്ന പ്രാര്‍ഥനയോടെ.....

  ReplyDelete
 5. “നിനക്കറിയുമോ.. വികൃതമായെന്റെ മുഖം കണ്ടു പേടിച്ച് നമ്മുടെ പൊന്നോമനമകൾ പോലും എന്നടുത്തേക്ക് വരുന്നില്ല മനൂ......"

  വല്ലാതെ സ്പർശിച്ചു,, എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.. ആശംസകൾ..

  ReplyDelete
 6. പ്രിയ ജെഫു
  ഞാനെപ്പോഴും പറയാറുണ്ട്‌ ജെഫുവിന്റെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ തോന്നുന്ന സന്തോഷത്തെ. എന്ത് ഹൃദ്യമായ ഭാഷയിലാണ് ഈ അനുഭവകുറിപ്പ് ഒരുക്കിയത്. മനീന്ദർ, അവന്‍റെ പര്‍വു ,അവരുടെ ഇഷ്ടം, വിഷമം, സന്തോഷം എല്ലാം എന്റേത് കൂടിയാവുന്നു ഇപ്പോള്‍. ഈ വരികളിലൂടെ ഞാനറിയുന്നു ആ ഒരു ജീവിതത്തെ. മക്കള്‍ക്ക്‌ പോലും കാണാന്‍ വിഷമം തോന്നുന്ന മുഖത്തെ ഹൃദയത്തോടും പ്രാര്‍ത്ഥനയോടും ചേര്‍ത്ത് നിര്‍ത്തിയ മനീന്ദർ നല്‍കുന്നത് കുറെ സന്ദേശങ്ങളാണ് .
  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  ReplyDelete
 7. അതീവഹൃദ്യമായ രചന..മനീന്ദര്‍ ഒരു മാലാഖയെപ്പോലെ വിശുദ്ധന്‍...സ്നേഹത്തിന്റെ ശക്തി എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്ന രചന..ആശംസകള്‍..

  ReplyDelete
 8. മനീന്ദർ പ്രണയത്തിന്റെ പ്രവാചകൻ തന്നെയാണ് ...അതീവ ഹൃദ്യമായ കുറിപ്പ്...ചിത്രങ്ങളും ഇക്കയുടെതാണെന്ന് കരുതുന്നു..അവയും മികച്ചതായിരുന്നു..

  ReplyDelete
 9. നല്ലൊരു രചന.മനസ്സ് പൊള്ളിക്കുന്ന വായന .ജീവിധ യാഥാര്‍ത്യത്തിന്റെ കൈപും മധുരവും സമന്വയിപ്പിക്കുന്ന പ്രണയത്തിന്റെ അക്ഷര മുത്തുകള്‍ക്ക് ആശംസകള്‍ !

  ReplyDelete
 10. മനീന്ദര്‍ ഒരു പ്രതീകമാണ് .സ്നേഹത്തിന്റെ പരസ്പര പ്രണയത്തിന്റെ ..നന്നായി ജെഫു ,

  ReplyDelete
 11. വായനയില്‍ ഉടലെടുക്കുന്ന വികാരം വാക്കുകളാല്‍ വര്‍ണ്ണിയ്ക്കാന്‍ ആവുന്നില്ലാ..

  "സ്വപ്നങ്ങൾ പൂത്തുനില്ക്കുന്ന താഴ്വരയിലെ നീലത്തടാകത്തിൽ, ഇളം തെന്നലിന്റെ അകമ്പടിയിൽ ഇതളുകൾ ചേർത്ത് നൃത്തം ചെയ്യുന്ന ഒരുജോഡി വെള്ളാമ്പലുകൾ. കുളിർകോരുന്ന കുഞ്ഞോളങ്ങളുടെ പാദസരക്കിലുക്കത്തിൽ ജീവിതതാളം നുകർന്ന് നില്ക്കുകയായിരുന്നു. പ്രാരാബ്ദങ്ങളുടെ നിറം മങ്ങിയ ഇടനാഴിയിൽ പ്രണയത്തിന്റെ കൈത്തിരിവെട്ടം ജ്വലിക്കാൻ തുടങ്ങിയപ്പോൾ, മനസ്സിൽ ഞാൻ തീർത്ത മാണിക്യകൊട്ടാരത്തിലേക്ക് ഒരു രാജ്ഞിയായി ഞാനവളെ കൈപിടിച്ചു കയറ്റി. താരകങ്ങൾ മിന്നിപ്പറക്കുന്ന യാമത്തിൽ കിഴക്കൻ ചക്രവാളത്തിൽ നിന്നും ഉദിച്ചുയർന്ന് ഗസലിന്റെ താളമായ് എന്റെ മാറിലേക്ക് പടർന്നുകയറിയ പൂനിലാവിന്റെ ശോഭയാണെനിക്കെന്റെ പാറുൾ”
  “മുല്ലപ്പൂവിന്റെ സൗരഭ്യം നിറഞ്ഞ ദാമ്പത്യനാളുകളിൽ നിന്നും ഞാനെന്റെ യൗനം കടമെടുത്തു. പെറുക്കിക്കൂട്ടിയ പൊന്നിൻ കിനാക്കളോരോന്നും ജീവിതത്തിന്റെ കസവുനൂലുകളിലേക്ക് കോർത്തെടുക്കുന്നതിനായ്, ഊഷരമായ വിരഹതാപത്തിൽ ഉരുകിയൊലിക്കുന്ന പ്രവാസത്തിലേക്ക് ഞാനും ചുവടുകൾവെച്ചു. കടൽ കടന്നെത്തിയ ജ്വലിക്കുന്ന അക്ഷരക്കൂട്ടങ്ങളിലൂടെ പ്രണയലോകത്തിന്റെ ഔന്നത്യങ്ങൾ തേടിയുള്ള ഞങ്ങളുടെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു."

  വര്‍ണ്ണനകള്‍ പ്രശംസനീയം....എന്തൊരു സുഖമുള്ള ഒഴുക്ക്..!

  ആശംസകള്‍ ട്ടൊ....വളരെ ഇഷ്ടായി...!

  ReplyDelete
 12. പ്രിയ ജെഫു, ഇതില്‍ ആരാണ് ഹീറോ എന്ന് മാത്രമേ സംശയമുള്ളൂ... വറുതിയുടെ കരിന്തിരിവെട്ടത്തിലും സ്നേഹം കൊണ്ട് സമ്പന്നനായ മനീന്ദറോ അതോ മനീന്ദറിന്റെ സ്നേഹം നല്ല ഒരു സന്ദേശമായി വായനക്കാരിലേക്ക് പകര്‍ന്ന എഴുത്തുകാരനോ?

  സന്തോഷം.... ഹൃദയം നിറഞ്ഞ അഭിനന്ദനങള്‍ ..........

  ReplyDelete
 13. ഭാഷാ സൌകുമാര്യം , സമര്‍ത്ഥന പാടവം ,ലളിതമായ ഒഴുക്കുള്ള ശൈലി..
  നല്ല രചന .. ആശംസകള്‍

  ReplyDelete
 14. ഒരു ബ്രേക്കിന് ശേഷം വീണ്ടും സജീവമാകുന്നതില്‍ സന്തോഷം.!

  പതിവ് പോലെ ഉയര്‍ന്ന നിലവാരമുള്ള രചന.. ആശംസകള്‍

  ReplyDelete
 15. മനോഹരമായിരിക്കുന്നു...ആദ്യമായാണെന്നു തോന്നുന്നു ജെഫുവിന്റെ ബ്ലോഗിൽ..വീണ്ടും കാണാം... :)

  ReplyDelete
 16. വായനക്കാരന്റെ ഹൃതയത്തിലേക്ക് ഇറങ്ങുന്ന രചന പാടവം
  ഒത്തിരി ഇഷ്ടംമായി ഈ എഴുത്ത് .............

  ReplyDelete
 17. നല്ല വായനാ സുഖം നല്‍കുന്ന രചന.
  പ്രണയത്തിന്റെ പ്രവാചകന്‍ എന്നത് ഖലീല്‍ ജിബ്രാനെ കുറിച്ചുള്ള വിശേഷണം ആണ്. പെരുമ്പടവം ആണ് അത് കൂടുതലായി ഉപയോഗിച്ചു കണ്ടിട്ടുള്ളത്..
  അതിനാല്‍ തലക്കെട്ടുകള്‍ ഇടുമ്പോള്‍ ഇവക്കുള്ള കടപ്പാട് ചെര്‍ക്കാതിരിക്കുംപോള്‍ ഇവ തെറ്റായ വായനക്ക് ഇടം നല്‍കും..
  അത്തരം കഥകളോടോ ശൈലിയോട് പോലുമോ സാമ്യത ഇല്ലാത്തവിധം വേറിട്ട്‌ അവതരിപ്പിക്കുമ്പോള്‍ പോലും ഒരു സൂക്ഷ്മത നല്ലതല്ലേ?

  ReplyDelete
 18. ജഫു ഭായി അസ്സലായി കേട്ടോ മനീന്തറിലുടെ പ്രണയത്തെ കുറിച്ച് ഇന്നത്തെ സൊസൈറ്റിക്ക് ഒരു മെസ്സേജും ഉണ്ടെന്നു വിശ്വസിക്കട്ടെ,പ്രണയത്തിനു സൌന്ദര്യമല്ല വലുത് പണമല്ല വലുത് എന്നു മനീന്തരിലുടെ ജഫു വരച്ചു കാട്ടി ....മനീന്ദർ പ്രണയത്തിന്റെ പ്രവാചകൻ തന്നെയാണ് .വായക്കാരുടെ മനസ്സ് ശരിക്കും ഒന്നുലക്കുന്നുണ്ട്.കൂടെ ഒരു നൊമ്പരവും ..........കിടില്‍ ജഫു

  ReplyDelete
 19. nalla rachana. Idayil alpam saahithya varikal koodi poyenkilum athu postinte nilavaaraththe ottum kurakkunnilla...

  Maneendarinte vikaaram sharikkum vaayanakkaarilekk eththikkaan jefuvinu kazhinju....

  snehathinte theevratha nannaayi varchukaattiyathinu abhinandangal....

  ReplyDelete
 20. പ്രേമത്തിന് മറ്റു ഭോഗലാലസതയില്ല, ജീവിതത്തെ പരസ്പരം തൃപ്തിപെടുന്നതിനപ്പുറം. നല്ല പോസ്റ്റ്, സഹോദരന് അഭിനന്ദനം.

  ReplyDelete
 21. എന്ത് വിളിക്കണം ഞാന്‍, ഈ സഹോദരനെ..?
  എന്‍റെ ഉള്ളില്‍ ഉയരുന്ന വികാരത്തെ ആവിഷ്കരിക്കാന്‍ മതിയായ വാക്കുകള്‍ ഞാന്‍ പരിചയിച്ച ഭാഷകളിലൊന്നിലുമില്ലാ.... സ്നേഹം/ഇഷ്ടം/ബഹുമാനം/ആദരവ്/ എല്ലാം യാതൊരു സമ്മര്‍ദ്ദവും കൂടാതെ അനുഭവമാകുന്ന ഒരവസ്ഥ...!!

  ഇതൊരു പുനര്‍വായനയുടെ അവസരമാണ്. തിരുത്തലുകളെ നിര്‍ബന്ധിപ്പിക്കുന്ന വിചിന്തനത്തിന്റെ നാവ്.

  ReplyDelete
 22. മനോഹരമായ ഒരു രചന ജെഫൂ..
  അഭിനന്ദനം

  ReplyDelete
 23. ആത്മാര്‍ഥമായ സ്നേഹം,വാക്കിലും,പ്രവൃത്തിയിലും പ്രകടിപ്പിക്കുമ്പോള്‍ ശിലാ ഹൃദയരെപ്പോലും അത് സ്വാധീനിക്കാതിരിക്കില്ല..സ്നേഹത്തില്‍ നിന്നും പുറത്തുവരുന്ന ഊര്‍ജം അത്ഭുതാവഹമാണ് . വായനാ സുഖം നല്‍കുന്നുണ്ട് ഈ രചന...വളരെ ഇഷ്ടായി...

  ReplyDelete
 24. അതിമനോഹരമായ എഴുത്ത്.. ചടങ്ങിനായിട്ടുള്ള വഴിപാട് പ്രശംസയല്ലിത് കേട്ടോ..മനീന്ദറിന്റെ പ്രണയനദി അവിരാമമൊഴുകുവാന്‍ ദൈവം സഹായിക്കട്ടെ...

  ReplyDelete
 25. നൊംബരപ്പെടുത്തുന്ന രചന.....

  ReplyDelete
 26. ഇടക്ക് എവിടെയോ മനസ്സ് ഒന്ന് പിടഞ്ഞു ..!

  ReplyDelete
 27. മനോഹരമായ ഈ എഴുത്തിന് അഭിനന്ദനങ്ങള്‍....
  മനീന്ദറിന്റെ കഥ വേദനിപ്പിച്ചു...

  ReplyDelete
 28. ജെഫു ജി എ ബിഗ്‌ സലൂട്ട്‌ നൊമ്പരപെടുത്തുന്ന കഥ
  പക്ഷെ എയുത്തിന്റെ ശൈലി അതൊന്നു വേറെതന്നെ ആണ് മധുരതരമായ ശൈലിയാണ് താങ്കളാണ് ശരിക്കും സാഹിത്യ കാരന്‍

  ReplyDelete
 29. അനുഭവങ്ങള്‍ക്കും അപ്പുറം......
  തുടര്‍ന്നും പ്രതീഷിക്കുന്നു....
  ആശംസകള്‍.....

  ReplyDelete
 30. ഇത് വായിക്കുന്നവനെ നിശ്ചലമാക്കും.
  കണ്ണ് തുറപ്പിക്കും.
  എഴുത്തിനും ഉണ്ട് മാന്ത്രികത.
  ആശംസകള്‍

  ReplyDelete
 31. വളരെ നന്നായിരിക്കുന്നു ... പ്രണയത്തിനെ കുറിച്ചുള്ള നല്ലൊരു മെസ്സേജ് ഇതില്‍ അടങ്ങിയിട്ടുണ്ട്.. വെറും ചടങ്ങിനായുള്ള എഴുത്തല്ല...കൂട്ടുക്കാര നേരട്ടെ എന്‍റെ ഭാവുകങ്ങള്‍ ...

  ReplyDelete
 32. വരികളുടെ മനോഹാരിത അഭിനന്ദനം അര്‍ഹിക്കുന്നു ,, സൂക്ഷമതയോടെയുള്ള അവതരണം ,എല്ലാം കൊണ്ടും സൂപ്പര്‍ പോസ്റ്റ്‌ .. യെനിക്കിഷ്ട്ടമായി
  ബൈ റഷീദ്‌ എം ആര്‍ കെ ..
  http://apnaapnamrk.blogspot.com/

  ReplyDelete
 33. പ്രണയ മഴ പെയിത പോസ്റ്റ്. അതിന്‍റെ നിര്‍വൃതിയില്‍ ലയിച്ചങ്ങിനെ ഇരുന്നു പോയി. ജെഫുവിന്റെ കൈകളില്‍ എല്ലാം ഭദ്രം.

  ReplyDelete
 34. ഇത് ശരിക്കുമുള്ള അനുഭവം തന്നെയോ..!
  ഭംഗിയായി എഴുതി... ആശയത്തിന് അനുയോജ്യമായ ശൈലിയും ചേര്‍ന്നപ്പോള്‍ നല്ല വായന തന്നു ഈ രചന....

  ReplyDelete
 35. പോസ്റ്റ്‌ കണ്ടിരുന്നില്ല. കണ്ടപ്പോള്‍ ഒറ്റയടിക്കിരുന്ന്‍ വായിച്ചു. തുടങ്ങിയത്തില്‍ പിന്നെ അവസാനത്തെ വിരാമാചിഹ്നത്തിലാണ് വായനയുടെ ഒഴുക്ക് നിന്നത്. വളരെ നന്നായി എഴുതി.

  ReplyDelete
 36. പ്രണയത്തിന്റെ പ്രവാചകൻ....വളരെ നന്നായി .... ആശംസകള്‍..!!!

  ReplyDelete
 37. “ഭായ് സാബ്.. ക്യാ തുജെ മാലും, പാറുൾനെ അപ്നെ ഹാത്തോംസെ മുജേ ചിട്ടി ലിഖ്നാ ഷുരൂ കിയാ..

  എന്നില്‍ രോമാഞ്ചമുണര്‍ത്തിയ വരികള്‍... പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ കൈകള്‍ തേടിപ്പോയത് കമന്റ് ബോക്സിനെയായിരുന്നില്ല, മറിച്ച് ഫോണിനെയായിരുന്നു. ജെഫുവിനെ വിളിച്ച് പത്ത് മിനിറ്റോളം ഈ കഥാപാത്രത്തെ പറ്റി, അവന്റെ യഥാര്‍ഥ സ്നേഹത്തെപറ്റി സംസാരിക്കുംബോള്‍ ആ സ്നേഹത്തിനുമുന്നില്‍ ഞാന്‍ എത്രയോ ചെറുതാകുന്നപോലെ തോന്നി. മനീന്ദറിന്റെ ഹൃദയം തുറന്ന് ആ പൂര്‍ണ്ണവികാരം പകര്‍ത്താനും വായനക്കാരിലേക്കെത്തിക്കാനും ജെഫുവിനായി. അഭിനന്ദനങ്ങള്‍

  ReplyDelete
 38. വായിച്ചു കരയിക്കാനാണോ വിരുന്നിനു വിളിച്ചത്....? സുന്ദരമായ അവതരണം.. ! വളരെ നന്നായി .... തുടരുക!

  http://kallivallivarthakal.blogspot.com/2010/12/blog-post.html

  ReplyDelete
 39. ഞാന്‍ ഇരുന്നുപോയി
  നല്ല രചന .. ആശംസകള്‍

  ReplyDelete
 40. വരികളൊരുക്കിയ എഴുത്തുകാരനെ അഭിനന്ദിക്കാതെ തരമില്ല. പ്രണയം കൂട്ടിത്തുന്നിയ ആ ഒരു പാരഗ്രാഫ് ഒരു കവിത പോലെ തോന്നി. മനീന്ദറില്‍ നിന്നും പ്രണയത്തിന്റെ പഞ്ചനദികളൊഴുകിയപ്പോള്‍ വായന നൊവുള്ള ഒരു സുഖം പോലെ! മനോഹരം.

  പിന്നെ, കാമനിബദ്ധമാണ് പ്രണയം എന്ന് ഒരു സുഹ്റുത്ത് എഴുതിക്കണ്ടു. അല്ല, എന്നാണെനിക്ക് തോന്നുന്നത്, ഞാന്‍ വിശ്വസിക്കുന്നതും.

  ReplyDelete
 41. ജെഫു .....
  മനിന്തര്‍ മനസ്സ് നൊമ്പരപെടുത്തി ..
  വേറിട്ട ആഖ്യാന രീതി കൊണ്ട് ഏറെ സുന്ദരമായ ഈ പോസ്റ്റ്‌
  ഒരു പാട് പേര്‍ വായിക്കപ്പെടണം...
  നന്നായി എഴുതി ... ആശംസകള്‍

  ReplyDelete
 42. jefu :നമുക്ക് ചുറ്റുമുള്ള വരിലേക്ക് കണ്ണോടിക്കുമ്പോള്‍ നമ്മളോക്കെ എത്ര ഭാഗ്യവാന്‍ മാര്‍ അല്ലെ ...നല്ല കഥ അല്ല വേദനിപ്പിക്കുന്ന അനുഭവങ്ങള്‍...

  ReplyDelete
 43. ഒരു നല്ല കഥപോലെ വായിച്ചു വന്നതായിരുന്നു, പക്ഷെ ലേബല്‍ കണ്ടതോടെ ഒന്നും പറയാനാവുന്നില്ല‌... പാറുൾനു വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ഥനയോടെ...

  ReplyDelete
 44. ജെഫൂ :മനീന്ദര്‍ എന്ന ബോംബെക്കാരന്‍ ഒരു മലയാളി ആണോ എന്ന് തോന്നും വിധമാണു എഴുത്ത് ,,അയാളുടെ ദാമ്പത്യവും സ്നേഹവും ഒക്കെ ജെഫു വര്‍ണ്ണി ച്ചപ്പോള്‍ തുമ്പ പ്പൂ വോക്കെ വന്നത് കൊണ്ട് തോന്നിയതാ ..ഇതൊരു അനുഭവക്കുറിപ്പ് ആകയാല്‍ കഥയിലോക്കെ ചേര്‍ക്കുന്നത് പോലുള്ള സാഹിത്യ വര്‍ണ്ണന കള്‍ ഒഴിവാക്കാമായിരുന്നു . പച്ചയായി ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരുന്നു എങ്കില്‍ കുറച്ചു കൂടി വായനക്കാരുടെ ഉള്ളില്‍ തറഞ്ഞു കയറുമായിരുന്നു ,നമ്മള്‍ കൂട്ടുകാരോട് ഒരു സംഭവം വിവരിക്കുന്നത് പോലെ ഇതൊന്നു എഴുതി നോക്കൂ ..വ്യത്യാസം സ്വയം അനുഭവിച്ചറിയാം ..
  ആശംസകള്‍ ..:)

  ReplyDelete
 45. ഈ പോസ്റ്റു വായിക്കാന്‍ ഇപ്പോളാണ് കഴിഞ്ഞത് .. പ്രണയത്തിന്റെ ആര്‍ദ്രദ കുളിര്‍ പെയ്യുന്ന പ്രണയത്തില്‍ തോരാത്ത നിര്വ്ര്തി.. അനുഭവം ആണെന്ന് ലേബലില്‍ വായിച്ചപ്പോള്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെട്ടു .. താങ്കളുടെ എഴുത്തിന്റെ ശൈലി ... താങ്കളുടെ അക്ഷരങ്ങള്‍ മുല്ലപ്പൂവിന്റെ സൌരഭ്യവും പേറി ഭാവനയുടെ പരുദീസകള്‍ താണ്ടി അങ്ങകലേക്ക് വിഹായസ്സിന്റെ വിരിമാറിലൂടെ ഉയരങ്ങളിലേക്ക് പറന്നുയരട്ടെ ..ഒത്തിരി ഇഷ്ട്ടമായി ഈ എഴുത്ത് ആശംസകള്‍..

  ReplyDelete
 46. Jefu ezhuthu manasil thottu tto... Oraalude anubhavangalude theevratha mattoraalilekku athe theevrathayode pakaruka cheriya karyamallaa. Ithil Jefuvinu athinu kazhinjittundu. Athukondu thanne ee post manasil ninnum maayunnilla...

  Regards
  http://jenithakavisheshangal.blogspot.com/
  (Puthiya oru post undu tto!!)

  ReplyDelete
 47. മനീന്ദര്‍ എന്ന ഭര്‍ത്താവ്, പാറുൾ എന്ന ഭാര്യയുടെ മുന്‍ജന്മ സുക്രതം.........!

  ReplyDelete
 48. നല്ല പോസ്റ്റ്,ആശംസകള്‍..

  ReplyDelete
 49. പ്രിയപ്പെട്ട സുഹൃത്തേ,
  ജീവിതത്തില്‍ നന്മകള്‍ അവശേഷിക്കുന്നു,എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു!
  ഇത് സത്യമാണോ?കഥയാണോ?
  സത്യമുള്ള അപൂര്‍വ്വം ചില പ്രണയങ്ങള്‍!
  ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 50. പ്രണയം സത്യമാണേങ്കില്‍ അതിനുവേണ്ടി മരിക്കാന്‍ നമുക്ക് പേടിയുണ്ടാവില്ലാ....ജെഫു...നല്ലപോലെ ഉള്‍കൊണ്ട് നീയെഴുതി...ഭാവുകങ്ങള്‍...

  ReplyDelete
 51. സുന്ദരം..
  ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

  ReplyDelete
 52. പ്രണയം ഒരിക്കലും പറഞ്ഞാല്‍ തീരാത്ത വിഷയമാണ്. വ്യത്യസ്ത രൂപത്തി അവതരിപ്പിച്ചപ്പോള്‍ വളരെ മനോഹരമായി

  ReplyDelete
 53. മംസനിബന്ധ മല്ല അനുരാഗം ..കുമാരനാശാന്‍ കവിത ..കഥയയപോലെ ..

  ReplyDelete
 54. യഥാര്‍ത്ഥ സ്നേഹം ! അതിനു ഒന്നും ഒരു തടസ്സമല്ല.
  നല്ല രചനക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 55. പ്രിയ ജെഫു,
  മനിന്ദര്‍ എന്ന പാവം മനുഷ്യന്റെ പ്രണയ തീവ്രതയും, നോവും ഒക്കെ പകര്‍ത്തി വെക്കാന്‍ നന്നായി ശ്രമിച്ചു.

  പക്ഷെ ഇങ്ങനെയാണോ ജെഫു ഒരു മനുഷ്യന്‍ തന്റെ സുഹൃത്തുക്കളോട് സംസാരിക്കുക? എഴുത്തിന്റെ ആലങ്കാരികതാക്കോ, കാല്പനികഭംഗിക്കോ ഒക്കെ എടുത്ത എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആകാം, എങ്കിലും നീണ്ടു നീണ്ടു പോകുന്ന നെടുങ്കന്‍ വാചകങ്ങളിലെ വാക്കുകളുടെ കിലുകിലാരവും, അതുണ്ടാക്കുന്ന കൃത്രുമിത്വം വല്ലാതെ അരോചകമാകുന്നു എന്നതാണ് സത്യം. ഈ കുറിപ്പിന് ഉണ്ടാകേണ്ടിയിരുന്ന ഭാവതീവ്രത അത് ചോര്‍ത്തിക്കളഞ്ഞു എന്നാണു എന്റെ അഭിപ്രായം (എന്റെ മാത്രം അഭിപ്രായം കേട്ടോ!).

  ജഫു, 'എരിഞ്ഞുവീണ അഗ്നിസ്ഫുലിംഗങ്ങളിലൊന്നായ് എന്റെ പാറുളും ("വെള്ളാമ്പല്‍ ") കൊഴിഞ്ഞു വീണു."... കൊഴിഞ്ഞുവീണു എന്ന് പറഞ്ഞിട്ട് പിന്നെ ‘ആഴ്ചകൾക്കു ശേഷം സംസാരിക്കാൻ തുടങ്ങി’ എന്നൊക്കെ പറയുന്നത് .... അശ്രദ്ധ ആവും അല്ലേ?

  മനോഹരമായി എഴുതാന്‍ കഴിവുള്ള ജെഫുവിനു ഇത് ഇതിലും എത്രയോ സുന്ദരമാക്കാന്‍ കഴിയുമായിരുന്നു.

  ആശംസകള്‍ .

  ReplyDelete
 56. ഹൃദയസ്പർശിയായ രചന...
  ആശംസകൾ!

  ReplyDelete
 57. ഞാന്‍ ആദ്യമേ വന്നു വായിച്ചിരുന്നു...
  എന്ത് പറയണം എന്ന് അറിയാതെ തിരിച്ചു
  പോയി...ഓരോ ജീവിതത്തിനും ഒരു പുനര്‍
  ചിന്തക്ക് അവസരം
  കൂടി കൊടുക്കുന്ന തീവ്രത എഴുത്തില്‍ ഉണ്ട്...

  ReplyDelete
 58. ജെഫ്ഫു..ആദ്യമേ പറയട്ടെ ഇത് ഒരനുഭവക്കുറിപ്പായാണു വായനക്കരനു മുന്നില്‍ എത്തിക്കണമെന്നുണ്ടായിരുന്നെങ്കില്‍ ആ ആഖ്യാനശൈലിയില്‍ പറയണമായിരുന്നു..(ആലങ്കാരികപദപ്രയോഗങ്ങളുടെ ബാഹുല്യം കുറക്കണമായിരുന്നു)അതല്ലെങ്കില്‍ മനോഹരമായ ഒരു കഥയായിതിനെ പറയാമായിരുന്നു.അനുഭവത്തിനും കാല്പനികതക്കുമിടയിലെ ഒരു വിവരണമായിത്..ജെഫ്ഫുവിന്റെ എഴുത്ത് വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍ ..തികച്ചും വൈകാരികമായൊരു വിഷയമാണിത്..ഒരു മനുഷ്യന്റെ ജീവിതത്തിലും സം ഭവിക്കരുതെന്നെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം ..(കുറച്ച് നാള്‍ മുന്പ് ഞാനൊരു വീഡിയോ കണ്ടിരുന്നു.ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്ന കമിതാക്കള്‍ കല്യാണനിശ്ചയം കഴിഞ്ഞതിനു ശേഷം പെണ്‍കുട്ടിക്ക് അപകടത്തില്‍ അവളുടെ ശരീരവും മസ്തിഷ്കവും തളര്‍ ന്ന് കിടക്കയില്‍ കഴിയേണ്ടി വന്നു..പക്ഷെ ആ കുട്ടിയുടെ പങ്കാളി യാതൊരു സങ്കോചവും കൂടാതെ അവളുടെ അമ്മക്കൊപ്പം നിന്നാ കുട്ടിയെ പരിചരിക്കുന്നത്)..മേലെ ഒരു സുഹൃത്ത് പറഞ്ഞത് പ്രണയം കാമവുമായ് ബന്ധപ്പെടുത്താനാണദ്ദേഹത്തിനു താല്പര്യമെന്ന്..അതു കൊണ്ടാണദ്ദേഹം മനീന്ദറിന്റെ പ്രണയത്തെ കടപ്പാടിന്റെ ചങ്ങലയില്‍ ബന്ധിച്ചത്..അതദ്ദേഹത്തിന്റെ വ്യക്തിപരമായ വീക്ഷണം ..എനിക്കതിനോട് യോജിപ്പില്ല..ഒരാളെ സ്നേഹിക്കുകയെന്നാല്‍ അത് നിരുപാധികമായിരിക്കണം ..വെറും സുഖത്തിനു മാത്രമാണെങ്കില്‍ അഥവാ ശരീരത്തിന്റെ ഇഛക്ക് വേണ്ടിയാണെങ്കില്‍ ഒരാളെ പ്രണയിക്കേണ്ട കാര്യമില്ലല്ലോ..അല്ലാതെയുള്ള ഒരു പാട് വഴികളുണ്ടല്ലൊ..ജെഫ്ഫു എഴുതിയത് ഒരു പക്ഷെ ചിലരുടെ ഹൃദയത്തിലേക്കുള്‍ക്കൊള്ളാനാവാതെ പോയത് റ്റൈപ്പ് ചെയ്യുമ്പൊളുണ്ടായ ചില പിശകുകളും ..പിന്നെ ഇത്തിരിക്കൂടെ അടുക്കും ചിട്ടയും ഇല്ലാഞ്ഞതുമാണെന്നു തോന്നുന്നു.പാറുളും മനീന്ദറും .എന്നിരുന്നാലും വളരെ ഹൃദയ സ്പര്‍ശിയായ ഒരനുഭവം മനോഹരമായി തന്നെ ജെഫ്ഫു പറയാന്‍ ശ്രമിച്ചു.പാറുളും മനീന്ദറും സന്തോഷത്തൊടെ തന്നെ അവരുടെ ജീവിത ആഘോഷിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..ഇനിയും നല്ല എഴുത്തുകള്‍ ജെഫ്ഫുവില്‍ നിന്നും പ്രതീക്ഷിക്കുന്നു..

  ReplyDelete
 59. ജെഫു, ഒരു ഗസല്‍ കേള്‍ക്കുന്ന സുഖമുണ്ടായിരുന്നു. അഭിനന്ദനങ്ങള്‍!! പക്ഷെ, മനീന്ദറിന്റെ ഭാഷ കുറച്ചുകൂടി ലളിതമാക്കിയിരുന്നെങ്കില്‍ അതിമനോഹരമായേനെ. കാരണം, മനസ്സിനെ തൊടുന്ന വാക്കുകളും പ്രയോഗങ്ങളും അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന ജെഫൂവിന് തീര്‍ച്ചയായും അത് കഴിയുമായിരുന്നു. :-)

  ReplyDelete
 60. ഹൃദയസ്പർശിയായ രചന...

  ReplyDelete
 61. "ദീപാവലിയുടെ ഹർഷാരവങ്ങൾക്കിടയിൽ ആകാശത്ത് വർണ്ണവിസ്മയങ്ങൾ തീർത്ത് എരിഞ്ഞുവീണ അഗ്നിസ്ഫുലിംഗങ്ങളിലൊന്നായ് എന്റെ പാറുളും കൊഴിഞ്ഞു വീണു."
  ഒരിറ്റു നൊമ്പരം ഈ കഥക്ക് ശേഷവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.. നോവിന്റെ വേവ് എരിഞ്ഞു കൊണ്ടിരിക്കുന്ന വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ കരയാതിരുന്നതു ഈ കാവ്യാത്മകമായ ആഖ്യാന ശൈലിയാകാം... ഉള്ളില്‍ കനലെരിയുമ്പോഴും ചിരിച്ചു കാണിക്കുന്ന എത്രയെത്ര പ്രാവാസികള്‍.. നമ്മള്‍ക്കിടയില്‍.. ഇടനെഞ്ചില്‍ തട്ടി.. ഈ രചന..

  ReplyDelete
 62. ഈ സംഭവകഥ പറയാന്‍ ഉപയോജിച്ച ഭാഷയ്ക്ക്‌ വശ്യത എമ്പാടുമുണ്ട്‌. കവിതാത്മകമായ വാക്കുകള്‍ കോര്‍ത്തിണക്കി ഒരു പ്രണയ കഥ പറഞ്ഞുതീര്‍ത്ത കഥാകാരനെ ആദ്യമേ ഒന്നു പ്രശംസിക്കാതെ തുടരുക അനാശാസ്യമാകും.
  എങ്കിലും തന്മയീഭാവം കൈവിട്ടുപോകാതെ കഥ പറയാന്‍ പര്യാപ്തമായ ആഖ്യാനരീതി കഥാകാരന്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
  പ്രണയത്തെ പൂര്‍ണമാക്കാനുതകുന്ന ശക്തിയുള്ള പ്രമേയം മുമ്പിലുണ്ട്‌.
  അനുപമസുന്ദരമായ വാക്കുകള്‍കൊണ്ട്‌ പക്ഷെ പ്രണയവികാരത്തെ വര്‍ണ്ണപ്പകിട്ടോടെ മൂടിപ്പുതപ്പിച്ചതാണിവിടത്തെ കാഴ്ച. പ്രണയ ചൈതന്യം താഴിട്ടു പൂട്ടപ്പെട്ട രണ്ട്‌ ആത്മാക്കളെ ഫോണ്‍ കേബിളിന്റെ രണ്ടറ്റങ്ങളില്‍ വരിഞ്ഞുകെട്ടി നിയതിയെ സാക്ഷ്യപ്പെടുത്തി ദുരൂഹത നിറഞ്ഞ ഒരന്തരീക്ഷത്തില്‍ തള്ളിവിട്ടപ്പോള്‍ അസ്വാഭാവികതയുടെ തീനാളങ്ങള്‍ കഥയുടെ ജീവന്‍ നക്കിയെടുത്തു തുപ്പിക്കളഞ്ഞു. സംഭവകഥയാണെന്നിരിക്കിലും അവതരണ രീതിയില്‍ തന്മയത്വം വന്നില്ല എന്നതാണ്‌ വായനാനുഭവം. അനുപമ പ്രണയത്തിന്റെ ദിവ്യത്വം ദര്‍ശിക്കേണമെങ്കില്‍ പ്രണയിതാക്കളുടെ ആത്മാവ്‌ തൊട്ടറിയാന്‍ അനുവാചകന്‌ ഇടകൊടുക്കണം. അതിനുള്ള കെല്‍പ്‌ ഈ തൂലിക ഇനിയും ആര്‍ജ്ജിക്കേണ്ടതുണ്ട്‌. നൈരാശ്യത്തീനാളങ്ങള്‍ വിഴുങ്ങിയ ഹതഭാഗ്യനായ കഥാനായകന്‍ ഒരു കവി ആയിരിക്കാം. എങ്കില്‍ വിഷാദാത്മകമായ ഈ കഥ ആ കവി തന്നെ നേരിട്ടു പറയുകയാവും കാമ്യം. അദ്ദേഹത്തിന്റെ മനസ്സില്‍ കോളിളകി തിരതല്ലി അമര്‍ന്ന കടലിന്റെ ചുഴിയില്‍ അപ്പോഴാണ്‌ വായനക്കാരന്‍ പിടിച്ചു തള്ളപ്പെടുന്നത്‌- ഒരു പേടിസ്വപ്നം പോലെ..... ഇതിലൂടെയുള്ള വിജയം 'കല' എന്ന രണ്ടക്ഷങ്ങള്‍ക്കാണ്‌ ഉണ്ടാവുക. കീര്‍ത്തി കഥാകാരനും.

  ReplyDelete
 63. പ്രണയത്തിന്റെ പ്രവാചകന്‍ തന്നെ ,
  കാവ്യ സുന്ദരമായ ശൈലിയില്‍
  നൊമ്പരം പങ്കു വച്ചിരിക്കുന്നു ജെഫൂ

  ആശംസകള്‍

  ReplyDelete
 64. ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധം ഹൃദയസ്പര്‍ശിയായി എഴുതി.. പ്രണയം മരിക്കാതീരിക്കട്ടെ മനസുകളില്‍

  ReplyDelete
 65. എഴുതിയവനും പ്രണയത്തിന്റെ പ്രവാചകന്‍ തന്നെ!!

  ReplyDelete
 66. pranayathinu ethra mukhangal.... aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............

  ReplyDelete
 67. പ്രണയത്തിന്റെ പ്രവാചകാ..ആശംസകൾ..നന്നാവുന്നുണ്ട് കേട്ടോ..

  ReplyDelete
 68. സുഖമുള്ള രചന...

  ReplyDelete
 69. jefu... nannayittundu.... maninder nodu ente snehanveshanam ariyikkuka...

  ReplyDelete
 70. എന്താണിവിടെ എഴുതുക.. മനോഹരമായൊരു കഥ എന്ന രീതിയില്‍ വായിച്ചുവന്നതാണ്‍.. അനുഭവക്കുറിപ്പെന്ന ലേബല്‍ കണ്ടപ്പോള്‍ ഇനിയെന്ത് പറയണമെന്നറിയാതെയായി. സര്‍വ്വേശ്വരന്‍ വലിയവനാണ്‍. മനസ്സിലേക്കാഴ്ന്നിറങ്ങുന്ന രചനാ പാടവം.

  ReplyDelete
 71. യഥാര്‍ത്ഥ സ്നേഹത്തിന്റെ മഹത്വം അനുഭവിപ്പിക്കുന്ന കഥ.
  നല്ല ആഖ്യാന ശൈലി. ആശംസകള്‍..

  ReplyDelete
 72. ഒഴുക്കുള്ള ആഖ്യാന ശൈലി.. വീണ്ടും വരാം..!!

  ReplyDelete
 73. ജെഫു ആദ്യമായാണ് ഞാന്‍ ഈ ബ്ലോഗില്‍ ,വരുന്നതു ഏട്ടന്‍ എന്‍റെ ബ്ലോഗില്‍ വന്നത് അതിനൊരു നിമിത്തം ആയി ,
  പ്രണയത്തിന്‍റെ പ്രവാചകന്‍ വായിച്ചപ്പോള്‍ ,അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയി,ആത്മാര്‍ത്ഥമായ സ്നേഹത്തിന്‍റെ,
  ഈ കഥ ഒരു പ്രവാസി അല്ലെങ്കില്‍ പോലും ,അംഗീകരിക്കാതെ വയ്യ,ഒരുപാടു ഇഷ്ടായി ഇനിയും ഇതുപോലുള്ള നല്ല കഥകള്‍ക്കായി കാത്തിരിക്കും,ഞാന്‍ ഫോളോ ചെയ്യുന്നുണ്ട് .പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ ചെയ്യാന്‍ മറക്കരുത്,
  എല്ലാവിധ ആശംസകളോടെ .സ്നേഹപൂര്‍വ്വം വിനയന്‍ .....................................

  ReplyDelete
 74. പ്രണയമല്ലേ വിഷയം... മനീന്ദറിനെ കൊണ്ടു ജെഫുന്റെ ഭാഷയില്‍ ഒരു പ്രണയ കഥഎഴുതിച്ചു .. മനോഹരം. ഹൃദയത്തില്‍ തൊട്ടു..

  ReplyDelete
 75. ജെഫുക്കാ .....മുമ്പേ വായിച്ചിരുന്നു ഞാന്‍ ....കമന്റ്‌ ഇട്ടിരുന്നില്ല ......ഇന്ന് ഈ മഞ്ഞു ഭൂമിയോട് കിന്നാരം പറയുന്ന ഈ രാത്രിയില്‍ ....ഏകാന്ത തയില്‍ ഇരുന്നു ഇത് വായിച്ചപ്പോള്‍ എന്തോ ..ഒരു നിര്‍വൃതി ...നന്നായി പറഞ്ഞു ഈ പ്രണയം അല്ല ..അക്ഷരങ്ങളെ പ്രണയിക്കുക തന്നെ ആയിരുന്നു ..ഇനിയും എഴുതുക ..ഒരു മാസത്തോളം ആയല്ലോ പോസ്റ്റ്‌ കണ്ടിട്ട് ..എഴുതാതിരിക്കരുത് ..വായിക്കാന്‍ സമയം ഒരു പാട് കണ്ടെത്തുന്നുണ്ട് എന്നറിയാം ..എങ്കിലും ഇനിയും എഴുതണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 76. സാഹിത്യത്തില്‍ ചാലിച്ച ഒരു നല്ല രചന, സ്നേഹത്തിന്‌റെ സുഖ ശീതളിമയേയും വഞ്ചനയേയും ഒരു ചെറു കുറിപ്പില്‍ പ്രതിപാദിക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദങ്ങള്‍ അര്‍ഹിക്കുന്നു. കൂട്ടുകാരാ... നായികയുടെ ആയുരാരോഗ്യത്തിന്‌ വേണ്‌ടി പ്രാര്‍ഥിക്കാം നമുക്കൊരുമിച്ച്‌..ഇനിയും നല്ല രചനകള്‍ തുടരട്ടെ, എഴുത്ത്‌ മികച്ച്‌ നില്‍ക്കുന്നത്‌ കൊണ്‌ട്‌ തെറ്റ്‌ കുറ്റങ്ങള്‍ എന്ന് പറയാന്‍ ഒന്നും കണ്‌ടില്ല. സാഹിത്യത്തിന്‌റെ മേമ്പൊടി ആവശ്യത്തിന്‌ മാത്രം ചേര്‍ത്താല്‍ മതിയാവുമെന്ന് ഒരു തോന്നല്‍ മറച്ച്‌ വെക്കുന്നുമില്ല .ആശംസകള്‍

  ReplyDelete
 77. പ്രണയം, അതിന്റെ എല്ലാ നിറങ്ങളോടും കൂടെ എഴുതപ്പെട്ടിരിക്കുന്നു.ആശംസകളോടെ

  ReplyDelete
 78. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.. ആശംസകൾ..

  ഹൃദ്യം ...............

  ReplyDelete
 79. ഞാനിത് ഇപ്പോഴാണു കണ്ടത് കേട്ടോ,വൈകിയതില്‍ ക്ഷമ.

  തന്നില്‍ നല്ലൊരു എഴുത്തുകാരനുണ്ട്. ആവോളം ഭാവനയും പദസമ്പത്തും ഉണ്ട്. പക്ഷെ ആശയത്തിനനുസരിച്ച് എഴുത്തിന്റെ ശൈലി മാറ്റണം. ഇതൊരു അനുഭവകഥയാണു,അപ്പോള്‍ ഇത്ര സാഹിത്യഭാഷ വേണ്ട, നേരിട്ട് വായനക്കാരോട് ലളിതമായ രീതിയില്‍ പറഞ്ഞുനോക്കൂ,ഒരുപാട് വ്യത്യാസം വരും അപ്പൊ എഴുത്തിനു.
  പുസ്തകങ്ങള്‍ ധാരാളം വായിക്കണം,ഓരോരുത്തരും എങ്ങനെയാണു അത് ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധിക്കണം.
  തന്റെ എഴുത്ത് ഇനിയും നന്നാവണം എന്നു കരുതിയിട്ടാണു ഇത്രേം പറഞ്ഞത് കേട്ടോ,വിഷമം വേണ്ട.
  ആശംസകളോടേ...

  ReplyDelete
 80. പാറുൾ ഭാഗ്യവതിതന്നെ.. ഇതുപോലെ സ്നേഹിക്കപ്പെടാൻ കഴിഞ്ഞുവല്ലോ...
  നല്ല കഥ.. ആശംസകൾ

  ReplyDelete
 81. ഒരു പ്രണയാനുഭവത്തെ മനോഹരമായ കഥ പോലെ കോര്‍ത്തിണക്കി..നല്ല ഭാഷ കൈവശമുള്ളത് കൊണ്ട് ഒന്നൂടെ നന്നാക്കാരുന്നു..ഇത് മോശമായി എന്നല്ലാട്ടൊ പറഞ്ഞത്..മനീന്ദര്‍ ശരിക്കും മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്..
  "നീയൊരു പ്രവാചനാണ്‌... " ഇത് സ്പെല്ലിങ് മിസ്റ്റേക്ക് ആവും ല്ലെ?
  പാറൂള്‍ ഭാഗ്യവതിയാ.....

  ReplyDelete
 82. ജെഫൂ, നന്നായിരിക്കുന്നു,,,വായിക്കുമ്പോള്‍ മനസിന്റെ കോണില്‍ എവിടെയൊക്കെയോ ചെറിയ വേദനയുണ്ടാക്കുന്ന ആഖ്യാനശൈലി....

  ReplyDelete
 83. ആദ്യമായാണിവിടെ.....നല്ല എഴുത്ത്....
  വായിച്ചു കഴിഞ്ഞപ്പോള്‍ പാരുള്‍ ഒരു നൊമ്പരമായി മനസ്സില്‍ അവശേഷിക്കുന്നു....മനീന്തരും....

  ReplyDelete
 84. ആദ്യമായിട്ടാണിവിടെ...
  നല്ല എഴുത്ത്..
  മനീന്ദറിനെ പോലെ ഉള്ളവര്‍ ഇപ്പോള്‍ ലോകത്തില്‍ വംശ നാശം നേരിടുന്ന വിഭാങ്ങളായി മാറി ഇരിക്കുന്നു

  ReplyDelete
 85. എഴുത്ത് ബ്ലോഗിന് പുറത്തേക്കു വികസിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു

  ReplyDelete
 86. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 87. എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത്.....:)

  ReplyDelete
 88. Hiii....

  aadyamanu Ivide...

  Thamasichu poyeennu Thonnunnu....

  Ezhuthil koodi velivaakunnathu, Ningalude Hrudayathinte Nanmayanu...!

  Best Wishes...~!

  ReplyDelete
 89. നീ പതിയെയാണ് പറഞ്ഞത്‌. വാക്കുകള്‍ കരഞ്ഞു കനം തൂങ്ങിയിരുന്നു... വായിച്ചതൊക്കെയും ഉള്ളില്‍ കിടന്നും പിടയുന്നുണ്ട്. നന്ദി.

  ReplyDelete
 90. മനീന്ദറിന്റെ ഭാഷ ഇത്തിരി സാഹിത്യപരമായിപ്പോയി എന്നോരു പരാതി ഒഴിച്ചാൽ നല്ലോരു രചന. ഇഷ്ടപ്പെട്ടു. :)

  ReplyDelete
 91. മനീന്ദറും,പാറുളും വായനക്കാരുടെ മനസ്സുകളില്‍ മായാതെ കിടക്കും.ഉറപ്പ്.

  ReplyDelete
 92. പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 93. മനീന്ദറിനെ അടുത്തറിഞ്ഞത്പോലെ തോന്നുന്നു അത്രയ്ക്ക് നന്നായി എഴുതിയിട്ടുണ്ട്. പ്രനയവര്‍ന്ണന കുറച്ചു കൂടി ലളിതമാക്കിയിരുന്നെങ്കില്‍ കൂടുതല്‍ (എനിക്ക്) ഹൃദ്യമായേനെ എന്ന് തിന്നുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 94. വളരെ നന്നായി പറഞ്ഞു .ഹ്യദയത്തിൽ തൊടുന്ന വക്കുകൾ.
  മനീന്ദറൈനും പാറൂളിനും നല്ല ജീവിതം നേരുന്നു.

  ReplyDelete
 95. ചില രചനകള്‍ എത്ര വായിച്ചാലും മതിവരില്ല ..ചില മന പ്രയാസങ്ങളെ ലഘുകരിക്കാന്‍ മനസ്സിന്റെ അഹങ്കാരത്തെ കുറക്കാന്‍ ഞാന്‍ ഇന്ന് ഇത് ഒരു പാട് ആവര്‍ത്തി വായിച്ചു. ഇത് തികച്ചും അതിന്റെ ഒരു അടയാളപ്പെടുത്തല്‍ മാത്രം

  ReplyDelete
 96. വറുതിയുടെ കരിന്തിരിവെട്ടത്തിലും സ്നേഹം കൊണ്ട് സമ്പന്നനായ മനീന്ദർ. എന്റെ മനസ്സ് മന്ത്രിക്കുന്നു. നീയൊരു പ്രവാചകനാണ്‌... അതെ പ്രണയത്തിന്റെ പ്രവാചകൻ!!!

  ജഫു ആശംസകള്‍ ......
  ഹൃദയത്തിന്റെ വാതിലുകളില്‍ മുട്ടി വിളിക്കുന്ന ഈ ചിന്താ ധാരകള്‍ക്ക് ...ഭാവുകങ്ങള്‍ !!!

  ReplyDelete
 97. ജെഫൂ, ഇവിടെ വരാന്‍ വൈകിയത് എന്റെ മാത്രം തെറ്റ്... വായനയില്‍ കണ്ണുകള്‍ നിറഞ്ഞത്‌,ഇന്ന് ഈ ലോകത്തില്‍ നിന്നും മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ പ്രണയം കണ്ടതിന്റെ സന്തോഷം കൊണ്ട് തന്നെ...

  മനീന്ദറിനും പാറുവിനും എന്നും നന്മയുണ്ടാവട്ടെ...

  ReplyDelete
 98. ആദ്യമായാണ്‌ ഞാനിവിടെ വരുന്നതെന്ന് തോന്നുന്നു ഒരു പാട് വൈകിയെന്നും...........മനീന്ദര്‍ ഒരു പാഠമാണ് ,,, ഒരു നോവാണ് ... സ്നേഹത്തിന്‍റെ നാനാര്‍ഥങ്ങള്‍ പറഞ്ഞു തരുന്ന പ്രവാചകനാണ്‌ ....... ഹൃദയത്തിലേയ്ക്ക് കയറിയിരിക്കുന്നു ഈ കഥ ......ആശംസകള്‍ ഭായ്...:)

  ReplyDelete
 99. ഹൃദ്യമായ രചന.
  സ്നേഹത്തിന്‍റെ സ്പര്‍ശം തൊട്ടുണര്‍ത്തുന്ന വരികള്‍.,.
  ആദ്യമായാണ് ഞാനീബ്ലോഗിലെത്തുന്നത്.കാണാന്‍ അവസരമുണ്ടാക്കിയതിന് നന്ദി.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 100. മാംസനിബദ്ധമല്ല രാഗം!

  ReplyDelete
 101. പ്രണയത്തിന്റെ തീവ്രത മനീന്ദറിലൂടെ വരച്ചിരിക്കുന്നു. ഒരനുഭവത്ത്തിന്റെ നല്ല മണം നല്‍കുന്നു. ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ സാഹിത്യം കൂടുതലായി എനിക്കനുഭവപ്പെട്ടു. എന്തോ കഥയുടെ ഒഴുക്കിനു ഒരു തടസ്സം പോലെ. ചിലപ്പോള്‍ എനിക്ക് തോന്നിയതാവുംട്ടോ.

  ReplyDelete
 102. തീവ്രതയര്‍ന്ന വാക്കുകള്‍ ...
  ഇഷ്ട്ടമായിട്ടോ ഒരുപാട് ......

  ReplyDelete
 103. ഹ്രദയത്തില്‍ തട്ടുന്ന വരികള്‍ക്ക് അഭിനന്ദനങ്ങള്‍

  വീണ്ടുംവീണ്ടും എഴുതൂ

  ഭാവുകങ്ങള്‍

  ReplyDelete
 104. മിയാ കുൽ പാ മിയാ കുൽ പാ മിയാ മാക്സിമാ കുൽ പാ. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. ക്ഷമിക്കണം കേട്ടോ, ഞാൻ ഒരുപാട് വൈകി ഇന്നാ ഇവിടെത്തിയത്. ഞാൻ വളരേയധികം പശ്ചാത്തപിക്കുന്നു. ഇവിടെയെത്താൻ വൈകിയതിന്. അപാരമായ രചനാ വൈദഗ്ധ്യം. വല്ലാതങ്ങ് മനസ്സിനെ പിടിച്ചു വലിച്ചുപോയി.

  “ഭായ് സാബ്.. ക്യാ തുജെ മാലും, പാറുൾനെ അപ്നെ ഹാത്തോംസെ മുജേ ചിട്ടി ലിഖ്നാ ഷുരൂ കിയാ. ഈ വാചകങ്ങൾ വായിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ എന്നൊരു സംശയം. ആശംസകൾ.

  ReplyDelete
 105. ഇവിടെ എല്ലാ കമന്റ്സും വായിച്ച് കഴിഞ്ഞപ്പോൾ എനിക്കൊന്നുകൂടി കമന്റണമെന്ന് തോന്നി. എല്ലാവരുടേയും അഭിപ്രായത്തിൽ ഇതിലെ ഭാഷ വളരെ സാഹിത്യപരമായിപ്പോയീ ന്ന് ആക്ഷേപമുണ്ട്. എനിക്കാ അഭിപ്രായം ഒട്ടും ഇല്ലാ ട്ടോ, നല്ല അടിപൊളിയായ രചന. എനിക്കിമ്മാതിരി സാഹിത്യമൊന്നും എഴുതാനറിയില്ല, പക്ഷെ നന്നായി ആസ്വദിക്കും. എനിക്ക് വലരേയധികം ഇഷ്ടമായി ട്ടോ. നേരത്തെ, വായിച്ചപ്പോൾ കണ്ണു നിറഞ്ഞൂ ന്ന് പറഞ്ഞത് കളിയല്ല. അത്കൊണ്ടാ മറ്റൊരു കമന്റൂടെ ഇട്ടത്.

  ReplyDelete
 106. <>
  വായിപ്പിക്കുന്ന ശൈലി..! ആശംസകള്‍.

  ReplyDelete
 107. ശരിക്കും താങ്കള്‍ അവിടെ സന്ദര്‍ശിച്ചതുകൊണ്ടാണ് ഇങ്ങോട്ടുള്ള വഴി കണ്ടത്. ഇത് അനുഭവം എന്നെഴുതിയതു കണ്ടിട്ട് വല്ലാത്ത നൊമ്പരം. നല്ല ശൈലി. ഇനി എഴുതുമ്പോളൊരു മെയിലിടുക. അഭിനന്ദനങ്ങള്‍

  ReplyDelete
 108. ചില മനസ്സുകള്‍ അങ്ങിനെയാണ്........ പ്രവചനാതീതം.....
  അത് ഉള്‍ക്കൊള്ളുന്നതും വരച്ചിടുന്നതും നന്മയുടെ ഒപ്പം നടക്കലാണ്.
  നന്മ നേരുന്നു.

  ReplyDelete
 109. പ്രണയത്തിന്റെ പ്രവാചകന്‍ മനീന്ദര്‍ അല്ല, കഥാകൃത്താണ്.
  പ്രണയം ഇല്ലാത്ത ദാമ്പത്യം പൊങ്ങച്ചത്തിന്റെയും സ്വാര്‍ഥതയുടെയും ആഘോഷമാകുന്ന ഇക്കാലത്തും ജീവിതത്തിന്റെ പുറമ്പോക്കില്‍ ഇതുപോലുള്ള ഒരുപാടു കഥാപാത്രങ്ങളെ കാണാന്‍ കഴിയും.
  കഥാകൃത്തിനു നന്ദി. ഇനിയും ഇതുപോലുള്ള നല്ല കഥകള്‍ ഉണ്ടാവട്ടെ.

  ReplyDelete
 110. വളരെ വളരെ നന്നായിടുണ്ട് .........................ഈ അടുത്ത്‌ വായിച്ചതിലെ നല്ല കഥ ..ആശംസകള്‍

  ReplyDelete
 111. ഒരുപാടു വൈകി ഞാൻ ഇവിടെയെത്താൻ..ഗംമ്പീരായിട്ടുണ്ട്. എന്റെ കവിത ഒന്നു വായിക്കണെ.

  ReplyDelete
 112. ജെഫു, കണ്ണ് നനയിച്ചല്ലോ.
  ഇതാണ് യഥാര്‍ത്ഥ പ്രണയം...!
  മനീന്ദറും പാരുളും മായാതെ മനസ്സിലുണ്ട്.
  ഇതൊരു കഥയായി തന്നെ എഴുതാമായിരുന്നു എന്നൊരു അഭിപ്രായം മാത്രം. ചുരുക്കം ചില മാറ്റം വരുത്തിയാല്‍ ഒരു കഥയുടെ ചട്ടക്കൂടില്‍ ആവുമല്ലോ.
  ഭാവുകങ്ങള്‍. പതിയെ വായിക്കാം പോസ്റ്റുകള്‍ എല്ലാം.

  ReplyDelete
 113. അഭിപ്രായങ്ങളിലൂടെ, നിർദ്ധേശങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 114. hi jefu...both ur stories are exciting..have got 2 different back grounds..congrats in making it variety..both the stories have beautiful central characters...over lapped with supporting characters..messages..thats is the best part..wonderful..do write more,,eager to read...Dr anas/pediatrician/aluva(sabira va's nephew)

  ReplyDelete
 115. deyvathinde kayyopulla yadhartha pranayathinde shakdi aparam thanne.manassiloru nombaramayi ennum ee kadhayundakum evideyokeyo inum sambhavichu kondirikunu ,itharam pranayangal ennu vishvasikana enikishttam .ethra nannayi avadaripichu .great

  ReplyDelete
 116. മനോഹരമായ സ്നേഹത്തിന്റെ കഥ. വശ്യമായ ഭാഷ. പക്ഷെ ഈ ഭാഷ ഈ കഥാപാത്രത്തിന് യോജിക്കുന്നതായിരുന്നില്ല. ദു:ഖത്തിന്റെ ആഴത്തില്‍ നിന്ന് സ്ക്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഒരു കഥാപാത്രത്തിന് ഈ ഭാഷ ഉപയോഗിക്കാന്‍ കഴിയില്ല. കഥാകാരന്റെ വാക്കുകളായിരുന്നു അവയെങ്കില്‍ മനോഹരം തന്നെ. ചിലത് ഇരിക്കേണ്ടിടത്ത് ഇരുന്നാലേ അതിന് ഭംഗി തോന്നിപ്പിക്കൂ. (വികൃതമായെന്റെ മുഖം കണ്ടു പേടിച്ച് നമ്മുടെ പൊന്നോമനമകൾ പോലും എന്നടുത്തേക്ക് വരുന്നില്ല മനൂ......") ഈ സാധാരണ വാകുകളാണ് മറ്റേവയേക്കാളും മനസ്സ് പിടിച്ച് കുലുക്കുന്നത്. ആശംസകള്‍ .

  ReplyDelete
 117. നിസ്വാര്‍ത്ഥമായ സ്‌നേഹം! നന്നായി എഴുതി.
  ആശംസകള്‍....

  ReplyDelete
 118. നീലക്കുറിഞ്ഞിയും മുല്ലയും പറഞ്ഞത് ശരിയാണ്.വായിച്ചപ്പൊ എനിക്കും അങ്ങനെ തോന്നി.പക്ഷെ ....പറയാതെ വയ്യാട്ടോ നല്ല ഭാഷ .calm and quiet ആയി ഒഴുകുന്ന ഒരു പുഴ പോലെ ന്നൊക്കെ വേണേൽ പറയാം :)

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..