Sunday, 18 January 2015

ഡിജിമ്യൂറൽ



വർണ്ണ ലോകത്തിന് ഞാൻ പരിചയപ്പെടുത്തുന്നു ഒരു സംരംഭം, "ഡിജിമ്യൂറൽ".

മ്യൂറൽ ചിത്രങ്ങളുടെ ശൈലി ഡിജിറ്റൽ രീതിയിൽ അവതരിപ്പിക്കുവാനുള്ള ഒരു എളിയ ശ്രമം. ഒപ്പം നിരവധി നിറങ്ങൾ ഉപയോഗിക്കുന്ന മ്യൂറൽ ചിത്രങ്ങൾ, ഒന്നോ രണ്ടോ നിറങ്ങൾ ഉപയോഗിച്ച് അതിന്റെ തനിമ നഷ്ടപ്പെടുത്താതെ പകർത്തുവാൻ കഴിയുമോ എന്ന ഒരു അന്വേഷണവും.

ഒരു കാലഘട്ടത്തോളം തന്നെ പഴക്കമുള്ള ഒന്നിനെ പുതുതായി വരക്കുമ്പോൾ മറ്റു സംസ്കാരങ്ങളെയും ഉൾകൊള്ളാനുള്ള വ്യാപ്തി അത് ആർജ്ജിച്ചിരിക്കും. ഡിജിമ്യൂറലിൽ ഇനി വരക്കുവാനുള്ളത് നിരവധി സംസ്കാരങ്ങളുടെ നിറക്കൂട്ടുകളാണ്.
ഇതൊരു തുടക്കം മാത്രമാകുന്നു. കയ്യിൽ ഒരുപാടു ആശയങ്ങളും പ്രതീക്ഷകളും, പിന്തിരിയില്ല എന്ന നിശ്ചയ ദാർഢ്യവും മാത്രം. എനിക്കുവേണ്ടത് നിങ്ങളുടെ നിറഞ്ഞ പ്രാർഥനകളും പ്രോത്സാഹനങ്ങളും.