നറുനിലാവ് കൊണ്ടു ഞാൻ വീടുവെച്ചു
വിരിമാറുകൊണ്ട് ഞാൻ പാ വിരിച്ചു
മഴനാരുകൊണ്ട് ഞാൻ മാലയിട്ടു
മോഹം വിതച്ചു ഞാൻ മുത്തമിട്ടു
കാതുരുമ്മി നീയെന്നിൽ കവിതപെയ്തു
കവിളുരുമ്മി നീയെന്നിൽ കനവുനെയ്തു
കാത്തിരിപ്പിൻ കനലും പുതച്ചു നൽകി
കടലുപോലെന്നിൽ നീ ഇരമ്പി നിന്നു
വാക്കുകൾ വറ്റിയ അധരതീരങ്ങളിൽ
ഇരുജീവനല്ല നാം ഒരുതുടിപ്പാണെന്ന്
ഉമിനീരുചാലിച്ചു നാമെഴുതിവെച്ചു
ഇഷ്ടങ്ങൾ ഇമകളെ നനച്ചുവെച്ചു
പ്രണയ നിലാവിലാണ് അത് സംഭവിക്കുന്നത്,
ReplyDeleteഅല്ല
പ്രണയ നിലാവിലേ അത് സംഭവിക്കാവൂ
സ്നേഹം സ്നേഹം സ്നേഹം ജെഫോ
പ്രണയാര്‍ദ്രമായ വരികള്‍
ReplyDeleteആശംസകള്‍
പ്രണയം... പതിനാലാം രാവ് പോലെ നിലാവ് തരുന്നുണ്ട് അല്ലെ.
ReplyDeleteസുഖമാണീ പ്രണയം........
ReplyDeleteഎന്ത് രസമാണീ പ്രണയ സ്വപ്നം!!!!!!
പ്രണയം പെയ്യുന്ന വരികൾ ...
ReplyDeleteമനോഹരമായ വരികള്‍
ReplyDeleteമനോഹരം.
ReplyDeleteമഴനാരുകൾക്ക് പകരം മഴനൂലുകൾ എന്നായാൽ ……………
Kathiripinte sugavum vethanayum eniku ithil kanan kaziyunnu mizikal nanakatha pranayamilla E bhoomiyil.
ReplyDelete