Tuesday 1 December 2015

നിലാവീട്


നറുനിലാവ്‌ കൊണ്ടു ഞാൻ വീടുവെച്ചു
വിരിമാറുകൊണ്ട്‌ ഞാൻ പാ വിരിച്ചു
മഴനാരുകൊണ്ട്‌ ഞാൻ മാലയിട്ടു
മോഹം വിതച്ചു ഞാൻ മുത്തമിട്ടു

കാതുരുമ്മി നീയെന്നിൽ കവിതപെയ്തു
കവിളുരുമ്മി നീയെന്നിൽ കനവുനെയ്തു
കാത്തിരിപ്പിൻ കനലും പുതച്ചു നൽകി
കടലുപോലെന്നിൽ നീ ഇരമ്പി നിന്നു

വാക്കുകൾ വറ്റിയ അധരതീരങ്ങളിൽ
ഇരുജീവനല്ല നാം ഒരുതുടിപ്പാണെന്ന്
ഉമിനീരുചാലിച്ചു നാമെഴുതിവെച്ചു
ഇഷ്ടങ്ങൾ ഇമകളെ നനച്ചുവെച്ചു

8 comments:

  1. പ്രണയ നിലാവിലാണ് അത് സംഭവിക്കുന്നത്,
    അല്ല
    പ്രണയ നിലാവിലേ അത് സംഭവിക്കാവൂ
    സ്നേഹം സ്നേഹം സ്നേഹം ജെഫോ

    ReplyDelete
  2. പ്രണയാര്‍ദ്രമായ വരികള്‍
    ആശംസകള്‍

    ReplyDelete
  3. പ്രണയം... പതിനാലാം രാവ് പോലെ നിലാവ് തരുന്നുണ്ട് അല്ലെ.

    ReplyDelete
  4. സുഖമാണീ പ്രണയം........
    എന്ത് രസമാണീ പ്രണയ സ്വപ്നം!!!!!!

    ReplyDelete
  5. പ്രണയം പെയ്യുന്ന വരികൾ ...

    ReplyDelete
  6. മനോഹരം.

    മഴനാരുകൾക്ക്‌ പകരം മഴനൂലുകൾ എന്നായാൽ ……………

    ReplyDelete
  7. Kathiripinte sugavum vethanayum eniku ithil kanan kaziyunnu mizikal nanakatha pranayamilla E bhoomiyil.

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..