“എടാ ഔക്കറെ നിന്നോട് വെറുതെ തരാനല്ലല്ലോ ഞാമ്പറഞ്ഞത്. അതിനെത്രയാന്ന് വെച്ചാൽ ഞാൻ തരില്ലെ”
“ഉമ്മറാക്കാക്കുള്ളത് വാങ്ങിച്ചല്ലോ, ഇനി ബാക്കിള്ളത് കുറച്ച് വെട്ടിക്കൂട്ടാ, അതിങ്ങക്ക് തരാൻള്ളതല്ല”
“ഇജ്ജെന്താടാ ഇത് കുഴിച്ചിടാൻ പോകാ...” തൊട്ടടുത്ത് കിടന്നിരുന്ന കാലി ടിന്ന് വലതുകാലുകൊണ്ട് തട്ടിത്തെറുപ്പിച്ച് ഉമ്മറാക്കാടെ ദേഷ്യം ടകടക ശബ്ദമുണ്ടാക്കി അകന്നുപോയി.
“ഉമ്മറാക്കാക്കുള്ളത് വാങ്ങിച്ചല്ലോ, ഇനി ബാക്കിള്ളത് കുറച്ച് വെട്ടിക്കൂട്ടാ, അതിങ്ങക്ക് തരാൻള്ളതല്ല”
“ഇജ്ജെന്താടാ ഇത് കുഴിച്ചിടാൻ പോകാ...” തൊട്ടടുത്ത് കിടന്നിരുന്ന കാലി ടിന്ന് വലതുകാലുകൊണ്ട് തട്ടിത്തെറുപ്പിച്ച് ഉമ്മറാക്കാടെ ദേഷ്യം ടകടക ശബ്ദമുണ്ടാക്കി അകന്നുപോയി.
അതിനുള്ള മറുപടി പതിവുപോലെ നിഷ്കളങ്കമായൊരു ചിരിയായിരുന്നു. ഔക്കറിന്റെ ഈ ചിരിക്കെന്നും വെള്ളനിറമാണ്. ക്ഷമയുടെ മൊട്ടുകൾ വിരിയുന്ന നിറസൗന്ദര്യമാണതിന്. ഔക്കർ ചിരിച്ചിട്ടുണ്ട് പലപ്പോഴായി, പലരൂപത്തിലും ഭാവത്തിലും.
ഒരുകാലത്ത് നാട്ടിലെ കത്തിനിന്നിരുന്ന തറവാടായിരുന്നു ഇളമ്പിലക്കൽ. ഉമ്മറത്ത് പൂത്തുനിന്നിരുന്ന സുകൃതത്തിലേക്ക് പുതിയ തലമുറയുടെ ഉന്മാദം ഇത്തിക്കണ്ണിപോലെ പടർന്നു കയറിയപ്പോഴാണ് തറവാട് ചാരമാകാൻ തുടങ്ങിയത്. ചെർപ്പണങ്കോട് ദേശത്ത് പള്ളിയും സ്കൂളും പണിതുകൊടുത്ത നാട്ടുപ്രമാണിയുടെ നാലാംതലമുറയിലെ സന്തതിയാണ് അബൂബക്കർ. ചിതലുകയറിയ കുടുംബമഹിമ മാത്രം പാരമ്പര്യസ്വത്തായി പതിച്ചുകിട്ടിയ അനന്തരാവകാശി. പള്ളിയിലെ നേർച്ചകളിലും ഉളുഹിയ്യത്തിലുമെല്ലാം ചെറുപ്പം മുതൽ തന്നെ അവൻ സഹായിയായി കൂടുമായിരുന്നു. പ്രായത്തിനൊപ്പം വിശപ്പും വളർന്നപ്പോൾ അബൂബക്കർ അറവുകാരൻ ഔക്കറായി.
പണക്കാരായ നാലഞ്ചുപേർ, അതിൽത്തന്നെ നാട്ടിലെ രണ്ടു പ്രമുഖര്‍ കൂടി അംഗങ്ങളായ മഹല്ല് കമ്മറ്റിയിലെ പ്രസിഡണ്ടായത് ഒരു അറവുകാരൻ. മൂക്കിൻതുമ്പിലേക്ക് മൂളിയെത്തുന്ന അസ്വസ്ഥതയായിരുന്നു അവർക്ക് ഔക്കറിന്റെ പദവി. പണക്കിലുക്കത്തിന്റെയും പരിവട്ടത്തിന്റെയും ഇടയിൽ നീണ്ടുകിടക്കുന്ന പ്രാരാബ്ധക്കയത്തിന്റെ ആഴവും ചുറ്റളവും മന:പാഠമാക്കിയവന് സാധാരണക്കാരനെ മനസ്സിലാക്കാൻ എളുപ്പമായിരുന്നു. കൺതടങ്ങളിൽ പടരുന്ന എണ്ണമയമില്ലാത്ത കറുപ്പുനിറത്തിന്റെ ചുളിവുകൾ കണ്ടാൽ മാത്രം മതിയായിരുന്നു ഔക്കറിന് അവരുടെ മനസ്സ് വായിച്ചെടുക്കാൻ. അവരെ നോക്കിക്കൊണ്ട് ഔക്കറൊന്നു ചിരിക്കും. ആ ചിരിയൊരു പ്രതീക്ഷയാണ്, കത്തിനില്‍ക്കുന്ന ഉച്ചയിലേക്ക് ഒഴുകുന്ന തണുത്തൊരു നീരുറവയാണത്.
റോഡിനോട് ചേർന്നുള്ള ഇലഞ്ഞിമരത്തിന്റെ താഴെയാണ് ഔക്കറിന്റെ ഇറച്ചിക്കട. വശങ്ങളിലുള്ള മരങ്ങളിലേക്ക് വലിച്ചുകെട്ടിയ നീല ടാർപോളിൻ കൊണ്ട് മുകൾഭാഗത്തൊരു മറയുണ്ടെന്ന് മാത്രം. അതിനുള്ളിൽ രണ്ടടി ഉയരത്തിൽ ഒരു മരത്തടിയും. ചെർപ്പണങ്കോടിന്റെ അതിരിലുള്ള ഹെർബർട്ട് പാലത്തിൽ നിന്നും കിഴക്കോട്ട് നടക്കുമ്പോൾ ഞായറാഴ്ചകൾക്കെന്നും ഇറച്ചിക്കറിയുടെ മണമായിരിക്കും. പലനേരത്തെ ആഹാരം ഒരുനേരമാക്കിയവരുടെ വരണ്ട അലുമിനിയപാത്രത്തിലും അന്നത്തെ അറവിന്റെ ലാഭത്തിലൊരംശം ഇറച്ചിയോടൊപ്പം വേവുന്നുണ്ടാകും. അതുകൊണ്ടാകണം പൊരിയുന്ന വയറുകൾക്ക് പോരിശയാക്കപ്പെട്ട ദിവസം ഔക്കറിന്റെ അറവുകത്തിക്ക് വിശ്രമമില്ലാത്ത ഞായറാഴ്ചരാവായത്.
ചുവപ്പ് ഔക്കറിന്റെ സഹയാത്രികനായത് യാദൃച്ഛികമല്ല. നീന്തിക്കടന്ന വിശപ്പിന്റെ കടലിന് കരഞ്ഞുകലങ്ങിയ കണ്ണിന്റെ ചുവപ്പുനിറം. മറവിയേല്ക്കാത്ത മുറിവേറ്റ ഓർമ്മകൾക്കുചുറ്റും പടർന്ന വേദനയുടെ ചുവപ്പ്, ജീവഗന്ധം മാത്രമവശേഷിച്ച് ഉണങ്ങാൻ തുടങ്ങിയ വേരുകൾക്ക് നനവായി മാറിയതും രക്തത്തിന്റെ കടുംചുവപ്പ്, അതിനുമപ്പുറം ശ്വാസത്തിനായി പിടയുന്ന ചിന്തകൾക്കും കനലിന്റെ ചുവപ്പുനിറമായിരുന്നു സഖാവ് ഔക്കറിന്റെ നെഞ്ചിൽ. ചങ്കിലേറ്റിയ യുവത്വത്തിന്റെ ഇങ്ക്വിലാബുകൾക്ക് വാർദ്ധക്യത്തിന്റെ പടിവാതിലിലെത്തിയപ്പോഴും നരബാധിച്ചിരുന്നില്ല. സ്വാഭാവികമായുണ്ടായ മനംമടുപ്പിൽ മനസ്സിലുയർത്തിയ ചെങ്കൊടി അല്പമൊന്ന് താഴ്ത്തിക്കെട്ടുക മാത്രമാണ് ഔക്കർ ചെയ്തത്.
ഉച്ചകഴിഞ്ഞ് എല്ലാ ദിവസവും രണ്ട് ബക്കറ്റുകളും തൂക്കിപ്പിടിച്ച് വീടിന്റെ പടിഞ്ഞാറേ ഭാഗത്തേക്ക് ഔക്കറെത്തും. അപ്പോഴേക്കും ആ പ്രദേശത്തുള്ള പക്ഷികളും, പൂച്ചകളുമെല്ലാം അവരവർക്കുള്ള സ്ഥലങ്ങളിൽ ഇരിക്കുന്നുണ്ടാകും. ഓരോരുത്തർക്കുമുള്ള ഭക്ഷണത്തിന്റെ ഓഹരി കിട്ടിക്കഴിഞ്ഞാൽ കുറച്ചുനേരം ഔക്കറിനോട് സ്നേഹം പ്രകടിപ്പിച്ചുകൊണ്ടവ തിരിച്ചുപോകും. കൂട്ടിയും കിഴിച്ചും ജീവഗതിയുടെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവർക്കിടയിലേക്ക് ഔക്കറിന്റെ കൈകൾ നീളുന്നതും പുറംലോകത്തിന് കാണാനാകാത്ത വിധം മൗനമായിക്കൊണ്ടായിരുന്നു.
ഉപ്പയുടെ കാര്യങ്ങളിൽ എന്നും സഹായിയായി നിന്ന മകൻ ശരീഫ് 5 വർഷം മുൻപാണ് ജോലി ആവശ്യാർത്ഥം ഷാർജ്ജയിലേക്ക് പോയത്. രണ്ടുമക്കളിൽ താഴെയുള്ള മകളേക്കാൾ 7 വയസ്സിന് മൂത്തവൻ. ഒന്നര വർഷമായി അവൻ നാട്ടിൽ വന്നുപോയിട്ട്. ഡ്രൈവിങ്ങ് ലൈസൻസ് കിട്ടിയപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട ഒരുകമ്പനിയിലേക്ക് ജോലിമാറിയത് ഈയടുത്ത നാളുകളിലായിരുന്നു. വൈകിട്ടൊരു ദിവസം ജബൽഅലിയിൽ നിന്നും തിരിച്ചുവരുന്ന വഴിക്കാണ് ശരീഫിന്റെ വാഹനം അപകടത്തിൽ പെടുന്നത്. അഞ്ചിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച ശക്തിയിൽ തീ പടർന്നപ്പോൾ അതിലുണ്ടായിരുന്ന ആർക്കും രക്ഷപ്പെടാനായില്ല.
മകനുറങ്ങാനുള്ള ഖബറും കുഴിച്ച് ഔക്കർ കാത്തിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നുപേരുടെയും മയ്യിത്തുകൾ മനസ്സിലാകാത്ത വിധം കരിഞ്ഞ നിലയിലായതുകൊണ്ട് ബംഗാൾ സ്വദേശിയായ ആലത്തിനു പകരം ശരീഫിനെയാണ് കൊണ്ടുപോയത്. എംബാം ചെയ്യാനെടുത്ത സമയത്ത് കൂട്ടുകാരിൽ ചിലരാണത് തിരിച്ചറിഞ്ഞതും. അപ്പോഴേക്കും മറ്റു മയ്യിത്തുകൾ നാട്ടിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു.
ചില്ലകൾ ഓരോന്നും അടർന്നുവീണ് ബാക്കിയായ വടവൃക്ഷത്തിന്റെ തായ്ത്തടിയുടെ നിസ്സംഗഭാവമായിരുന്നു ഔക്കറിന്. വെട്ടിയൊതുക്കാതെ നീണ്ടുവളർന്ന താടിരോമങ്ങൾക്കിടയിൽ ഔക്കറിന്റെ ചിരി നഷ്ടമായിത്തുടങ്ങി. മോന്റെ ഖബറെങ്കിലും പോയി കാണണമെന്ന ആഗ്രഹവും മനസ്സിൽ പേറി നടന്ന ഔക്കർ അവനുവേണ്ടി കുഴിച്ച ഖബറിന്റെ അടുക്കൽ പോയിരിക്കുക പതിവായി. നട്ടുച്ചകളും നിലാവെട്ടവും ഔക്കറിന്റെ വാച്ചിൽ നിലച്ചുപോയ പുലരികളായിരുന്നു. ചിലപ്പോഴൊക്കെ ഔക്കർ ചിരിക്കുന്നതു കേൾക്കാം, ഉറക്കെയുള്ള ശബ്ദത്തിൽ. ഇലഞ്ഞിമരത്തിന്റെ ചുവട്ടിലിരുന്ന് പക്ഷികൾക്ക് തീറ്റകൊടുക്കുന്നത് കാണാം, വല്ലാത്തൊരാവേശത്തോടെ. കോളേജിലേക്ക് പോകാൻ ബസ്സ്റ്റോപ്പിലെത്തുന്ന പുതിയ തലമുറ ഇതു കണ്ടപ്പോൾ പറഞ്ഞു, “ഹി ഈസ് മാഡ് ഗയ്. ചികിത്സിച്ചില്ലെങ്കിൽ ചിലപ്പോൾ മുഴുവട്ടനാകും.” നിസ്കാരവും കഴിഞ്ഞ് പള്ളിയിൽ നിന്നും തിരികെ വരുന്ന കാരണവന്മാർ അടക്കം പറഞ്ഞു “മോന്തിയും നേരോം നോക്കാതെ പള്ളിപ്പറമ്പിൽ പോയപ്പോൾ ഓന്റെ മേൽ റൂഹാനി കേറ്യേതാ, ഇതിപ്പോ ഉസ്താദിന്റെ മന്തിരിച്ചൂതല് കൊണ്ടൊന്നും തീരാൻ പോണില്ല”. പക്ഷേ കണ്ണീർ പടർന്ന ആ ചിരിക്ക് കന്മദത്തിന്റെ ഗന്ധമായിരുന്നു, ഉരുക്കുസമാനമായ ജീവിതത്തിലെ കല്ലിച്ച അനുഭവങ്ങൾക്കിടയിൽ നിന്നും ഇടയ്ക്കെപ്പൊഴോ കിനിഞ്ഞിറങ്ങുന്ന വികാരത്തിന്റെ ചുവന്ന ഗന്ധം.
നാളുകൾക്ക് ശേഷം ഒരു ശനിയാഴ്ച. മഞ്ഞുപുതച്ച രാവിന്നടിയിൽ പുലരി മടിപിടിച്ചുറങ്ങുന്നു. ടാര്‍പോളിന്റെ കയറഴിഞ്ഞുവീണ ഭാഗത്ത് കിഴക്കന്‍കാറ്റ് താളം പിടിക്കുന്നു. നിരതെറ്റാതെ ചുവന്ന ഉറുമ്പുകൾ ഔക്കറിന്റെ കടയിലേക്ക് അരിച്ചെത്തുന്നുണ്ട്. ഇലഞ്ഞിമരത്തിനു ചുവട്ടിൽ വീണ്ടും രക്തച്ചൂര് തളംകെട്ടിയിരിക്കുന്നു. മനുഷ്യക്കോലത്തിൽ ജീവിച്ച രണ്ട് മൃഗജന്മങ്ങൾ ഇരുമ്പുകൊളുത്തിൽ തലകീഴായി തൂങ്ങിയാടുന്നുണ്ട്. ഇറ്റിവീഴുന്ന തുള്ളികൾ ചരൽക്കല്ലുകൾക്കിടയിലൂടെ കറുത്ത ചാലിട്ടൊഴുകുന്നു. ചുറ്റും കാക്കകളുടെ നിർത്താതെയുള്ള കരച്ചിൽ.
അന്നുവൈകിട്ട് ചെർപ്പണങ്കോട് ജുമാഅത്ത് പള്ളിയിലേക്ക് ഔക്കറിന്റെ ജനാസ കൊണ്ടുപോകുമ്പോൾ മുന്നിൽ നടന്ന് ഖത്തീബ് ദിക്റുകള്‍ ചൊല്ലിക്കൊടുത്തു. എങ്കിലും അതേറ്റു ചൊല്ലാന്‍ കഴിയാത്ത വിധം നാട്ടുകാരുടെ തൊണ്ടകളിൽ ഔക്കറിന്റെ വിയോഗം ചുവന്ന തിരമാലകളായി ആർത്തലയ്ക്കുന്നുണ്ടായിരുന്നു. മഗ്രിബ് നിസ്കാരത്തിനുള്ള സമയമായിരിക്കുന്നു. ഖബറടക്കം കഴിഞ്ഞ് എല്ലാവരും തിരികെപ്പോന്നു. പക്ഷേ അന്നദാതാവിനെ തനിച്ചാക്കിപോരാൻ കഴിയാതെ ഞായറാഴ്ചരാവു മുഴുവൻ പക്ഷിമൃഗങ്ങള്‍ ഉറങ്ങാതെ ആ ഖബറിന് കാവലിരുന്നു.
കഴുത്തറ്റ രണ്ടുശരീരങ്ങളെ തലകീഴായി നാട്ടിയതാരാണെന്നതിന് നാട്ടുകാര്‍ക്ക് പോലും ഒരു സൂചനയുമുണ്ടായിരുന്നില്ല. പക്ഷേ ഒരു സാക്ഷിയുണ്ടായിരുന്നു, ദൂരെ പട്ടണത്തിൽ നിന്നും രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം വീട്ടിൽ വരുന്ന റാബി. അയല്‍ക്കാരനായ അയമുട്ടിക്കാടെ മകൾ. രാത്രി വളരെ വൈകിയായിരിക്കും അവൾക്ക് വീട്ടിലെത്താൻ കഴിയുക. മാത്രവുമല്ല, റോഡില്‍ നിന്നും അല്പം നടക്കാനുള്ള ദൂരവുമുണ്ട്. രാവിരുട്ട് നടപ്പാതയെ കൂടുതല്‍ വിശാലമാക്കുന്നു. കരിനാഗങ്ങള്‍ ഇഴഞ്ഞുകയറാന്‍ കാത്തിരുന്ന കറുത്ത നിമിഷങ്ങള്‍. സിരകൾ പഴുപ്പിച്ചെടുത്ത കാമദണ്ഡുകളുടെ മൂർച്ചയേറിയ മുനയിൽ കോർത്തെടുക്കപ്പെടുമായിരുന്നു ആ പെൺമാനം. വർഷങ്ങൾക്കുമുൻപ് നാട്ടിലെ സർവ്വസമ്മതനായിരുന്ന ഔക്കറിന്റെ ഉപ്പാപ്പ നാട്ടുകാരുടെ ചെറിയ തെറ്റുകൾക്ക് ശിക്ഷ വിധിക്കാറുണ്ടായിരുന്നുവത്രേ. ചെറുപ്പകാലത്ത് വെല്ലിമ്മയിൽ നിന്നും കേട്ട ചരിത്രങ്ങൾ ഔക്കർ തുടർന്നെഴുതുകയായിരുന്നു. നിരാലംബരായവരുടെ ജീവിതത്തിൽ തെമ്മാടിത്തത്തിന്റെ നീണ്ട ദംഷ്ട്രകൾ ആഴ്ന്നിറക്കി അനീതിയുടെ കൊഴുപ്പടിഞ്ഞുവീര്ത്ത രണ്ടുകഴുത്തുകൾ നാട്ടിൽ നിന്നും ഔക്കർ അറുത്തുമാറ്റി. സ്ഥാനം തെറ്റി കീറിയുലഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ ചുട്ടുപൊള്ളുന്ന റാബിയുടെ മനസ്സ് അന്നൊരു ഗർഭം ധരിച്ചു. രക്ഷകനായെത്തിയ ഔക്കറിനെ പോലുള്ള സന്താനങ്ങളെ മുലയൂട്ടണമെന്ന തീക്ഷ്ണമായൊരു മോഹഗർഭം.
ചെർപ്പണങ്കോടിലെ മഞ്ഞുനനഞ്ഞ പാതകളില്‍ പതിഞ്ഞുപോയ ഒരു ജോഡി കാല്‍പ്പാടുകള്‍ ഇന്നലെകളില്‍നിന്നും എത്തിനോക്കുന്നുണ്ട്. ഔക്കറിന്

അരണ്ട വെളിച്ചത്തിലും എരിയുന്ന മനസ്സിന്റെ തേങ്ങലുകള്‍ക്ക് കാതോര്‍ക്കുന്ന ജന്മങ്ങള്. സ്വന്തം ജീവനാളം കൊണ്ട് ഒരായിരം ചെരാതുകള്‍ ചുറ്റുപാടും കത്തിച്ചു വെക്കുന്നവര്‍...
ReplyDeleteezhuth valare nannavunnud.... ellaa aasamsakalum...
ReplyDeleteഒരു ജീവിതംകൊണ്ട് ഒരുപാട് പേരെ ഊട്ടി, ഒടുവില്‍ ഒരു തീര്‍പ്പും.
ReplyDeleteകഥാപാത്രത്തിന്റെ ജീവിതഗതികള്‍ ആദ്യാവസാനം വിടാതെ വരികളില്‍ വായിക്കാനാവുന്നു. ക്ലൈമാക്സിലെ ട്വിസ്റ്റ് അപ്രതീക്ഷിതമായി.
ഡിജിറ്റല്‍ വര സൂപ്പര്‍!!
വായിച്ചുപോയി. മനസ്സില്‍ തങ്ങിയില്ല. ശൈലി ഇഷ്ടപ്പെട്ടു.
ReplyDeleteവാക്കും വരയും ഒരാളിൽ നിന്നാകുമ്പോൾ വായന ഹരമേറുന്നു :-)
ReplyDeleteനല്ല ഒഴുക്കോടെ വായിക്കാന്‍ കഴിയുന്ന കഥ...
ReplyDeleteകഥയുടെ ഗതിയെ രൂപകങ്ങൾകൊണ്ട് അലങ്കരിച്ചൊരുക്കുന്ന രചനാരീതിയാണ് ഈ കഥയിലെ ശ്രദ്ധേയമായ ഘടകം - തകർന്നടിഞ്ഞ പുരാതനമായ ഒരു തറവാട്ടിലെ അനന്തരാവകശിയുടെ ജീനുകളിൽ അവശേഷിക്കുന്ന അനീതികളോടുള്ള രോഷവും, ചരാചരങ്ങളോടുപോലുമുള്ള അനകമ്പയും, അനീതിക്കെതിരെ വിധി പ്രഖ്യാപിച്ച് നടപ്പിൽ വരുത്താനുള്ള ജന്മസഹജമായ ജൈവചോതനയും ഇവിടെ യുക്തിഭദ്രമായ ഭാഷയുടെ അകമ്പടിയോടെ , ഒട്ടും താളം തെറ്റാതെ പറഞ്ഞുവെക്കുന്നുണ്ട് - ഭാഷയിലെ രൂപകസമൃദ്ധി ഒരു ഹൃസ്വചിത്രം കാണുന്ന വായനാനുഭവം തരുന്നുണ്ട് .
ReplyDeleteതൊങ്ങലുകളുടെ ധാരാളിത്തമുള്ള ഭാഷ സർഗസൃഷ്ടികളുടെ വായനയിലെ ഏകാഗ്രത നഷ്ടമാക്കും എന്നു കേട്ടിട്ടുണ്ട് - വിദഗ്ദ്ധമായി ഉപയോഗിക്കുമ്പോൾ ആ അലങ്കാരങ്ങൾ ഭാഷയെ ദൃശ്യസമാനമാക്കും എന്ന് ഈ കഥ തെളിയിക്കുന്നു ....
ഒരു ജീവിതത്തെ അതിന്റെ താളത്തിൽ പറഞ്ഞു നല്ല ശൈലി ആശംസകൾ ജെഫൂ
ReplyDeleteകഥക്ക് ശേഷവും കഥയും കഥാ പാത്രങ്ങള്‍ക്കും മനസ്സില്‍ തങ്ങി നില്ക്കുന്നു. ഗ്രാമത്തിന്റെയും ഗ്രാമീണരെയും കഥയുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കി പാളിപോവാതെ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു,സാധാരണ ശൈലിയില്‍ നിന്നും ജെഫുവിന്റെ ഈ ചുവടുമാറ്റം ഏറെ ഇഷ്ടമായി . നല്ല കഥ.
ReplyDeleteനല്ല ഒഴുക്കുള്ള വായന സമ്മാനിച്ചു.
ReplyDeleteവരയും നന്നായി..
"പണക്കിലുക്കത്തിന്റെയും പരിവട്ടത്തിന്റെയും ഇടയിൽ നീണ്ടുകിടക്കുന്ന പ്രാരാബ്ധക്കയത്തിന്റെ ആഴവും ചുറ്റളവും മന:പാഠമാക്കിയവന് സാധാരണക്കാരനെ മനസ്സിലാക്കാൻ എളുപ്പമായിരുന്നു. കൺതടങ്ങളിൽ പടരുന്ന എണ്ണമയമില്ലാത്ത കറുപ്പുനിറത്തിന്റെ ചുളിവുകൾ കണ്ടാൽ മാത്രം മതിയായിരുന്നു ഔക്കറിന് അവരുടെ മനസ്സ് വായിച്ചെടുക്കാൻ. അവരെ നോക്കിക്കൊണ്ട് ഔക്കറൊന്നു ചിരിക്കും. ആ ചിരിയൊരു പ്രതീക്ഷയാണ്, കത്തിനില്‍ക്കുന്ന ഉച്ചയിലേക്ക് ഒഴുകുന്ന തണുത്തൊരു നീരുറവയാണത്."
ReplyDeleteഅവസാനം ഏതെല്ലാം പ്രതിസന്ധിയിലും..
"...സൂക്ഷിച്ചുനോക്കിയാൽ അവിടെ ഔക്കറിന്റെ മൗനമായ ചിരികാണാം. നന്മ തൊട്ടെഴുതുന്ന ആയുസ്സിൽ നിന്നും നിർത്താതെ പൊഴിയുന്നൊരു നിലാവെട്ടം പോലെ...."
കഥാവശേഷനായാലും 'ഊക്കര്‍' മനസ്സില്‍ തിളങ്ങിനില്ക്കുന്നു.
ആകര്‍ഷകവും മനോഹരവുമായ എഴുത്ത്....
ആശംസകള്‍
സൂക്ഷിച്ചുനോക്കിയാൽ അവിടെ ഔക്കറിന്റെ മൗനമായ ചിരികാണാം.
ReplyDeleteനേരിട്ട് ദൃശ്യമാകാത്ത ധാരാളം ഔക്കര്മാര് നമുക്ക് ചുറ്റും നിശ്ശബ്ദമായി സ്നേഹസാന്ത്വനവുമായി ചെറു തഴുകല്‍ സമ്മാനിക്കുന്നത് അറിയാതെ പോകുന്നു എന്ന് ഞാന്‍ സംശയിക്കുന്നു. അത്തരം അനുഭവങ്ങളും പ്രതീക്ഷകളും തന്നെയാണ് ഇന്നിനെ ഇങ്ങിനെയെങ്കിലും നയിച്ചുകൊണ്ടിരിക്കുന്നത് എന്നും വിശ്വസിക്കുന്നു.
എഴുത്ത് ഇഷ്ടപ്പെട്ടു.
(രണ്ടുകഴുത്തുകൾ നാട്ടിൽ നിന്നും ഔക്കർ അറുത്തുമാറ്റി.അന്നുവൈകിട്ട് ചെർപ്പണങ്കോട് ജുമാഅത്ത് പള്ളിയിലേക്ക് ഔക്കറിന്റെ ജനാസ കൊണ്ടുപോകുമ്പോൾ മുന്നിൽ നടന്ന് ഖത്തീബ് ദിക്റുകള്‍ ചൊല്ലിക്കൊടുത്തു. ) ഔക്കർ ധീര യോദ്ധാവാകണമായിരുന്നു എന്ന തോന്നല്‍ മനസ്സില്‍ ഉളവാക്കി .ഗ്രാമീണരുടെ ഇടയില്‍ ഉണ്ടാകുന്ന സത്യങ്ങള്‍ പക്ഷെ രണ്ടു കഴുത്തറുക്കല്‍ ഒഴിവാക്കാമായിരുന്നു .ആശംസകള്‍
ReplyDeleteഔക്കറിന്റെ കഥ ഇഷ്ടപ്പെട്ടു
ReplyDeleteചിരി നഷടമായിരുന്നുവെങ്കിലും അവുക്കറില് മാനുഷികമൂല്യങ്ങള്‍ നശിച്ചിരുന്നില്ല....
ReplyDeleteകഥ നന്നായി, ആശംസകള്‍..!!
കഥ ഇഷ്ടായി ...
ReplyDeleteനന്നായി ജെഫൂ
ReplyDeleteജെഫുവിന്റെ പതിവ് എഴുത്തിന്റെ വശ്യത എനിക്കാസ്വദിക്കാനായില്ല ഈ കഥയില്‍. കഥ ഇഷ്ടമായില്ല എന്നതിന് അര്‍ത്ഥമില്ല. കൂടുതല്‍ മികച്ചവയ്ക്കായി കാത്തിരിക്കുന്നു. ആശംസകള്‍ ജെഫൂ..
ReplyDeleteക്ലൈമാക്സ് ഉഷാര്‍... ഔക്കറിന്റെ തോര്‍ത്ത് ഒരു മുന്നറിയിപ്പായി അവിടെ അവശേഷിക്കട്ടെ.
ReplyDeleteവര ഉഗ്രന്‍... തനി അറവുകാരന് തന്നെ...
ആദ്യ ഭാഗം വളരെ ലളിതമായി വായിച്ചു പോയെങ്കിലും അവസാനമായപ്പോള്‍ സംഗതി മാറി.ശ്രദ്ധിച്ചു വായിക്കേണ്ടി.വന്നു.
ReplyDeleteകഥ ഇഷ്ടപ്പെട്ടു
നല്ലൊരു കഥ. വാക്കുകളുടെ ശൈലി അതീവ ഹൃദ്യം..മനസ്സിനെ സ്പര്‍ശിച്ച എഴുത്ത്..
ReplyDelete"ചുട്ടുപൊള്ളുന്ന റാബിയുടെ മനസ്സ് അന്നൊരു ഗർഭം ധരിച്ചു. രക്ഷകനായെത്തിയ ഔക്കറിനെ പോലുള്ള സന്താനങ്ങളെ മുലയൂട്ടണമെന്ന തീക്ഷ്ണമായൊരു മോഹഗർഭം."
ReplyDeleteഅവുക്കർ എന്ന പൗരുഷത്തിന്റെ ആൾ രൂപത്തെ റാബിയുടെ വാക്കുകളിലൂടെ കഥാ കൃത്ത് എത്ര സമർത്ഥമായി വേർ തിരിച്ചെടുക്കുന്നു..ആത്യന്തം ഒഴുക്കോടെ വായിക്കാവുന്ന വാക് ചാതുരിയിൽ ജെഫു ഒരു മുഴുനീള ജീവിതത്തെ മനസ്സിൽ പതിയും വിധം പറഞ്ഞു പോയി..നന്നായി കഥ...
നിറയെ കൂടലും കിഴിക്കലുകളുമുള്ളമുള്ള അവുക്കറുടെ ജീവിതത്തെ ഗണിച്ചു ഫലം കാണുന്നതില്‍ ജെഫുവിലെ എഴുത്തുകാരനായ ഗണിതജ്ഞന്‍ ഒരു പരിധി വരെ വിജയം കൈവരിച്ചിരിക്കുന്നു. കഥക്ക് മിഴിവുണ്ട് . എങ്കിലും എഴുത്തിലെ ആ ജെഫു ടച് ഇഫിടെ അല്‍പ്പം പരിമിതമായതിനാലോ എന്തോ എനിക്ക് ചേരുന്നിടത്തേക്കുള്ള പതിവ് സന്ദര്‍ശന സുഖം മുഴുവനായി കിട്ടിയില്ല എന്ന് വേണം പറയാന്‍.
ReplyDeleteഇനിയും നല്ല കഥകള്‍ ഒരു പാട് പിറക്കട്ടെ. ആശംസകള്‍
പ്രത്യേകമായൊരു വായനാനുഭവം നിയ്ക്കും കിട്ടീല്ലാ ട്ടൊ..ഒരുപാട് കഥാപാത്രങ്ങൾ വിരുന്നെത്തിയ പോലെയും തോന്നിപ്പിച്ചു..
ReplyDeleteമികവേറിയിയ വായനകൾക്കയ് കാത്തിരിക്കുന്നു..ആശംസകൾ
കഥ നന്നായി അവതരിപ്പിച്ചു
ReplyDeleteഉത്തമ ജീവിത ശൈലിയിൽ നിന്നും ഒരു
ReplyDeleteഅറവുകാരന്റെ അതി ജീവന ശൈലിയിലേക്കുള്ള
അസാമാന്യമായ കഥാ പാത്രത്തിന്റെ മാറ്റം
അതി ഭാവുകത്വം ഒന്നും കാണിക്കാതെ വൃത്തി
ആയി സന്നിവേശിപ്പിച്ച കഥ..
തല ഇല്ലാതെ അറുത്തു തൂക്കി ഇട്ട ജഡങ്ങൾ
ആണു ആ സന്നിവേശത്തിന്റെ പാരമ്യത..
അഭിനന്ദനങ്ങൾ ജെഫു....
അബൂബക്കറില്‍ നിന്നും ഔക്കറിലേയ്ക്കുള്ള പരിണാമം , വലിയൊരു ജീവിതസാഹര്യത്തില് നിന്നും ദരിദ്രാവസ്ഥയിലേയ്ക്ക് വിധി താഴ്ത്തിയിട്ടും ഒട്ടും തളരാതെ ജീവിതത്തോട് പൊരുതിനില്‍ക്കുന്ന ഔക്കര് എന്ന കഥാപാത്രത്തെ അയാളുടെ നിഷ്ക്കളങ്കത ,നന്മ എല്ലാം അതീവ ജാഗ്രതയോടെ വാക്കുകളില്‍ പകര്‍ത്തിയിരിക്കുന്നു ....നല്ല കഥ ജെഫൂ .
ReplyDeleteവളരെ നന്നായി തുടങ്ങി... അസ്വാഭാവികമായി ഉണ്ടാക്കിയെടുത്ത ഒരു ‘ട്വിസ്റ്റിൽ’ അവ്സാനിപ്പികുകയും ചെയ്തു!
ReplyDeleteഖബറടക്കം കഴിഞ്ഞ് എല്ലാവരും തിരികെപ്പോന്നു. പക്ഷേ അന്നദാതാവിനെ തനിച്ചാക്കിപോരാൻ കഴിയാതെ ഞായറാഴ്ചരാവു മുഴുവൻ പക്ഷിമൃഗങ്ങള്‍ ഉറങ്ങാതെ ആ ഖബറിന് കാവലിരുന്നു...........!
ReplyDeleteഇഷ്ടായി ജെഫൂസ്!
എഴുത്തിനെ സീരിയസ് ആയി കണ്ടു മാക്സിമം നന്നാക്കാന്‍ നോക്കി എഴുതുന്ന പോലെ തോന്നും ജെഫുവിന്റെ എഴുത്ത്...ആദ്യം സാധാരണ നാട്ടില്‍ കാണുന്ന ഒരു കഥാപാത്രത്തിലൂടെ പോയി ഒരു ട്വിസ്റ്റ് കൊടുത്തു അവസാനിപ്പിച്ചിരിക്കുന്നു..ഒരു താളം ഉണ്ട് എഴുത്തിനു..നന്നായിരിക്കുന്നു!
ReplyDeleteവളരെ നന്നായിട്ടുണ്ട് ജെഫു. കഥയുടെ ഒഴുക്കിന്റെ വേഗത ക്രമേണ കൂടുന്നത് ഫീല്‍ ചെയ്യുന്നുണ്ട്. അബൂബക്കര്‍ ഒരു വേദനയാകുന്നു. ആശംസകള്‍ ജെഫൂ!!
ReplyDeleteഔക്കറിന്റെ കഥ വളരെ ഹൃദയസ്പർശിയായി. അങ്ങനെയുമുണ്ട് ജന്മങ്ങൾ. മറ്റുള്ളവര്‍ക്ക് വേണ്ടി ജിവിതം ഉഴിഞ്ഞു വയ്ക്കുന്നവർ... വിരളമെങ്കിലും അവരിൽ ചിലർ ജെഫുവിനെപ്പോലെ സർഗ്ഗ സിദ്ധിയുള്ളവരുടെ വിരലിലൂടെ പുനര്ജ്ജനിക്കപ്പെടുമ്പോൾ അത് പാഠമായി ഉൾക്കൊള്ളാൻ സാധിയ്ക്കട്ടെ... കാരണം നന്മയുടെ ഉറവിടങ്ങൾ വറ്റിത്തുടങ്ങിയിരിയ്ക്കുന്നു... അല്പാല്പ്പമായി ഇനി നമ്മുക്ക് നേരെ അത് വരുന്നെങ്കിൽ കരുതി വയ്ക്കുക തന്നെ വേണം....ആശംസകൾ.
ReplyDeleteഎഴുത്ത് വളരെ മനോഹരം..
ReplyDeleteആശംസകൾ..
could have made shorter- too many characters cause a strain in reading-
ReplyDeleteAcknowledge your flow in writing-
ഔക്കറിനെപ്പോലെ ഉള്ളവര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടാവോ/? വളരെ കുറച്ച് അല്ലെ? ലക്ഷത്തില്‍ ഒരാള്‍? :(
ReplyDeleteകഥ നന്നായി... ഹൃദയ സ്പര്‍ശി
മഞ്ഞുപുതച്ച രാവിന്നടിയിൽ പുലരി മടിപിടിച്ചുറങ്ങുന്നു. ...
ReplyDeleteഇങ്ങനെ ചില വരികള്‍ ഭയങ്കര രസമായി തോന്നി.
ഔക്കർ... ! ജെഫു കുറേ ആയ് ബ്ലോഗ് വായന നടക്കാറില്ല. ഇപ്പൊ ഇവിടെ വന്നത് വെറുതെ ആയില്ല...!മനസ്സില്‍ തങ്ങി നില്ക്കുന്നു ആ വെളുത്ത ചിരി! ഔക്കര് ബാക്കി വെച്ചത്.. കൂടുതല്‍ നല്ല കഥകള്‍ ഇനീം വരട്ടെ...
ReplyDeleteസസ്നേഹം